ഇപ്പോൾ സമയം രാത്രി ആയില്ലേ? ഇനി കുളിക്കണോ? പലരുടെയും സ്ഥിരമായുള്ള ചോദ്യമാണിത്. ചിലർ രാവിലെയൊന്ന് കുളിച്ചാല് പിന്നീട് കുളിക്കില്ല മറ്റ് ചിലരാകട്ടെ രാവിലെയും വൈകിട്ടും കുളിക്കും. ശരിക്കും ഈ രാത്രിയിലെ കുളിക്ക് അർത്ഥമുണ്ടോ? രാവിലെ ഒന്ന് കുളിച്ചാല് രാത്രി പിന്നെ കുളിക്കണോ? അഥവാ രാത്രി കുളിച്ചാലും അതുകൊണ്ട് ഗുണം വല്ലതുമുണ്ടോ? എങ്കില് കേട്ടോളൂ… രാത്രിയിലെ കുളി പതിവാക്കുന്നത് നല്ലതാണ്. എന്തെന്നാല് ചർമ്മാരോഗ്യം, മുടിയുടെ ആരോഗ്യം എന്നിവ മുതല് നല്ല ഉറക്കം കിട്ടാനും റിലാക്സ് ആകാനും രാത്രിയിലെ കുളി ഏറെ സഹായിക്കും. രാത്രിയിലെ കുളിയുടെ ഗുണങ്ങള് എന്തൊക്കെയെന്ന് ഒന്ന് ചുരുക്കത്തില് അറിയാം. മുഖക്കുരു ഉണ്ടാകുന്നത് തടയാം: നിങ്ങള് എവിടെയെങ്കിലുമൊക്കെ യാത്ര പോയിട്ട് വന്നെന്ന് ഇരിക്കട്ടെ. ഉറക്കം വന്ന് പെട്ടെന്ന് കിടക്കുന്നവർ അനവധിയുണ്ട്. പൊടിയും വിയർപ്പുമൊക്കെയായി ഇങ്ങനെ കിടന്നുറങ്ങുന്നത് മുഖക്കുരു അടക്കം വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കിടക്കുന്നതിന് മുൻപ് കുളിക്കുന്നത് ഏറെ നല്ലതാണ്. സിങ്ക് സോപ്പ് ഇത്തരം ഘട്ടങ്ങളില് ഉപയോഗിക്കുന്നതാകും നല്ലത്. മികച്ച ചർമ്മാരോഗ്യം നിലനിർത്താം ഗ്...
പരസ്പര സ്നേഹം ആകർഷണീയത ബന്ധങ്ങൾക്കു തുടക്കമിടുമെങ്കിലും സ്വാഭാവിക നന്മ മാത്രമേ അതിന്റെ തുടർച്ച സാധ്യമാക്കൂ. കാര്യം കാണാൻ വേണ്ടി മാത്രം അടുത്തു കൂടുന്നവരുടെ പൊള്ളത്തരങ്ങൾ പെട്ടെന്നു പുറത്തുവരും. കാര്യം കഴിയുമ്പോൾ സ്വാഭാവിക അകൽച്ചയും രൂപപ്പെടും. ഒരു പരിഭവവുമില്ലാതെ സ്നേഹം പകരാൻ കഴിയുന്നവർക്കു മാത്രമേ, ബന്ധങ്ങൾ നിലനിർത്താൻ കഴിയൂ. അല്ലാത്തവർക്കു പാതിവഴിയിൽ അവസാനിച്ച ബന്ധങ്ങളുടെ കഥകളാകും പറയാനുണ്ടാകുക. പറിച്ചെടുക്കാൻ വരുന്നവർക്ക് ഒരു പ്രതിഷേധവുമില്ലാതെ സൗരഭ്യം പകരാൻ കഴിയുന്നവർക്കു മാത്രമേ, നിരന്തരം പുഷ്പിക്കാൻ കഴിയൂ. ഇല്ലെങ്കിൽ ആദ്യ ദുരനുഭവത്തിന്റെ പേരിൽ പിന്നീടു വിടരാൻ മടിക്കും. ഒരിക്കൽ ഒരു ശിഷ്യൻ ഗുരുവിനോടു ചോദിച്ചു: എന്താണു ഗുരോ സ്നേഹം? ഗുരു പറഞ്ഞു: ഇറുത്തെടുക്കുന്നവന്റെ കയ്യിലിരുന്ന് ഞെരിഞ്ഞമരുമ്പോഴും പൂവു പൊഴിക്കുന്ന സുഗന്ധമാണു സ്നേഹം. ആരെ സ്നേഹിക്കാനാണു കൂടുതൽ എളുപ്പം?ഇഷ്ടമുള്ളവരെയും തിരിച്ച് ഇഷ്ടപ്പെടുന്നവരെയും.നമ്മുടെ എല്ലാ സ്നേഹത്തിലും സ്വാർഥതയുടെ സ്വാഭാവിക കണികകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. തിരിച്ചു കിട്ടുന്ന സ്നേഹത്തോടു മമത കൂടുതലുണ്ട്. പരസ്പരപൂരക സംഭാഷണങ്...