ഇക്കാലത്തു നാം കേൾക്കുന്ന പല രോഗങ്ങളും ഒരു ഇരുപതു കൊല്ലം മുൻപ് ആർക്കും കേട്ട് പരിചയം പോലുമില്ലാത്തവയാണ്.എന്തുകൊണ്ട് ഈ രോഗങ്ങളെ പറ്റി പണ്ട് കേൾക്കാത്തത് ?
👉ആധുനിക വൈദ്യ ശാസ്ത്രം ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്ര ശാഖയായാണ് കണക്കാക്കപ്പെടുന്നത്. The youngest science എന്നും ചിലപ്പോള്‍ ഈ ശാഖയെ വിളിച്ചു പോരാറുണ്ട്.ഇന്ന് കേള്‍ക്കുന്ന പലരോഗങ്ങളും മുന്‍പും നിലനിന്നിരുന്നവ തന്നെയാണ്. പലതും അജ്ഞാതമായിരുന്നു, കാരണങ്ങള്‍ ഗണിക്കപ്പെടാതെ ഇരുന്നു എന്ന് പറയാം.
ശാസ്ത്രത്തിലെ വളര്‍ച്ച തന്നെയാണ് മനുഷ്യരെ ബാധിക്കുന്ന പല രോഗങ്ങളെയും അതിന്റെ സാധ്യതകളെയും പ്രതിവിധികളെയും നമുക്ക് തുറന്നു കാണിച്ചു തന്നത്..പക്ഷെ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോട് കൂടി പല രോഗങ്ങളും മനുഷ്യകുലത്തില്‍ കൂടുതലായി (ഏറെയും ജീവിതശൈലീ രോഗങ്ങള്‍) ഉദാ: പ്രമേഹം, രക്താധിസമ്മര്‍ദ്ദം, ഹൃദ്രോഗം, കൊളസ്ട്രോള്‍ (Hyperlipidemia) മുതലായവ.ഭക്ഷണ ശീലങ്ങളിൽ വന്ന മാറ്റവും, വ്യായാമ കുറവും അതിനു കാരണമായി. ശാരീരിക അധ്വാനം കുറവുള്ള ജോലികൾ കൂടി ആയപ്പോൾ അത്തരം രോഗങ്ങൾ സമൂഹത്തിൽ കൂടുതലായി.ഇനി പുതിയ രോഗങ്ങളുടെ കടന്നു വരവിനെ കുറിച്ചു നോക്കാം.
✨സാംക്രമിക രോഗങ്ങൾ - പ്രധാനമായും വൈറൽ രോഗങ്ങൾ ചിലതൊക്കെ അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ടവയുണ്ട്.
💫1. പക്ഷിപ്പനി, പന്നിപ്പനി:
ഇവ പരത്തുന്നത് ഇൻഫ്ലുവൻസ എന്ന വൈറസാണ്, പണ്ടുകാലം മുതൽ നിലനിൽക്കുന്ന പഴയ ഇൻഫ്ലുവൻസ വൈറസുകളിൽ കാലാന്തരത്തിൽ പരിണാമം സംഭവിച്ചതാണ് ഇത്തരം രോഗങ്ങളുടെ കടന്നു വരവ്.
💫2. നിപ്പ, കുരങ്ങുപനി പോലുള്ള വൈറൽ രോഗങ്ങൾ:
മറ്റുജീവികളുടെ ആവാസ വ്യവസ്ഥ യിലേക്കുള്ള കടന്നുകയറ്റം തീർച്ചയായും പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് വിഘാതമാണ്. അതു തന്നെയാണ് വവ്വാലുകളിൽ നിന്നും കുരങ്ങുകളിൽ നിന്നും ഈ രണ്ടു രോഗങ്ങളെ മനുഷ്യരിൽ എത്തിച്ചത്.
💫3.എച്ച്. ഐ.വി:
കൊളോണിയലിസത്തിന്റെ ഭാഗമാണ് എച്ച്. ഐ.വി എന്നു വേണമെങ്കിൽ പറയാം. ആദ്യകാലത്ത് ആഫ്രിക്കയിലെ സിമിയൻ കുരങ്ങുകളിൽ ഉണ്ടായിരുന്ന SIV എന്ന വൈറസിന് രൂപമാറ്റം സംഭവിച്ച ഒരു വകഭേദമാണ് എച്ച്. ഐ. വി. ആഫ്രിക്കൻ കാടുകളിലേക്കുള്ള കുടിയേറ്റവും, ആഫ്രിക്കൻ സമൂഹങ്ങളെ പിടിച്ചെടുക്കലും, അവിടെയുള്ള പ്രകൃതിയുടെ തകിടം മറിക്കലും എല്ലാം എച്ച് ഐ. വി യിലേക്ക് നയിച്ച കാരണങ്ങളാണ്.
പട്ടിണി കാരണം കുരങ്ങുകളെ വരെ ആഹരിച്ച ആഫ്രിക്കൻ ജനത, അവരെ ചൂഷണം ചെയ്ത മുതലാളിമാർക്കും തങ്ങൾക്കിടയിൽ നിലനിന്നിരുന്ന രൂപമാറ്റം സംഭവിച്ച വൈറസിനെ കൈമാറി. വേശ്യാവൃത്തിയും, മയക്കുമരുന്നുകളുടെ ഉപയോഗവുമെല്ലാം ലോകമെങ്ങുമുള്ള ജനതയിലേക്ക് മരണദൂതനാക്കി എച്ച്. ഐ. വിയെ എത്തിച്ചു.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് എച്ച്. ഐ. വി വൈറസിന്റെ ഉത്ഭവം എന്നു കണക്കുകൂട്ടിയിട്ടുണ്ട്..പുതിയ കടന്നു വരവുകൾ ഏറിയ കൂറും വൈറൽ രോഗങ്ങൾ മാത്രമാവും. തുച്ഛമായ കാലം കൊണ്ട് പരിണാമം സംഭവിക്കാവുന്ന ബാക്ടീരിയകളും അക്കൂട്ടത്തിൽ പെടുത്താം. മറ്റുള്ളവയെല്ലാം പണ്ടുകാലം തൊട്ടേ നിലനിന്നിരുന്നവ തന്നെയാണ്..
📌കടപ്പാട്:ഡോ.അതുൽ മനോജ്
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨