കാഴ്‌ചയുടെ തെളിമ...
✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻
മൂന്നുപേർ കല്ല് ചുമക്കുന്നുണ്ടായിരുന്നു......,
വൃദ്ധനായ ഒരു വഴിപോക്കൻ ആദ്യത്തെയാളോട് ചോദിച്ചു. ‘‘നിങ്ങൾ എന്ത് ചെയ്യുകയാണ്.....?’’
‘‘നിങ്ങൾക്ക് കണ്ണ് കാണാൻ വയ്യേ?’’അയാൾ ക്രുദ്ധനായി ചോദിച്ചു......
രണ്ടാമനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: ‘‘ഞങ്ങൾ കല്ല് ചുമക്കുന്നത് കാണാൻ വയ്യേ അപ്പൂപ്പാ.....’’
ഇതേ ചോദ്യം വൃദ്ധൻ മൂന്നാമനോടും ചോദിച്ചു. അയാളുടെ മറുപടി ഇങ്ങനെയായിരുന്നു: ‘‘അപ്പൂപ്പാ, ഞങ്ങൾ ഒരു പൂന്തോട്ടം പണിയുകയാണ്......’
ഒരേ ജോലി ചെയ്യുന്നവരുടെ വ്യത്യസ്ത മനോഭാവങ്ങളാണ് ഈ ഉത്തരങ്ങളിലൂടെ നമ്മൾ കാണുന്നത്......,
നമ്മുടെ മനോഭാവമാണ് എല്ലാ കാര്യങ്ങളും നിര്‍ണ്ണയിക്കുന്നത്......,
വിജയിക്കുന്നതിന് കഴിവ് പോലെ പ്രധാനമാണ് മനോഭാവവും......,
നിഷേധാത്മകമായ മനോഭാവം നമ്മുടെ ജീവിതത്തെ പരാജയത്തിലേക്ക് തള്ളിവിടുന്നു......,
നമ്മുടെ മനസ്സ് ഒരു ജാലകമാണ്. ആ ജാലകത്തില്‍ക്കൂടിയാണ് നമുക്ക് ചുറ്റുമുള്ള ലോകത്തെ നോക്കിക്കാണേണ്ടത്. അതുകൊണ്ട് ആ ജാലകത്തെ സ്വയം വൃത്തിയാക്കി തിളക്കമുള്ളതാക്കി വയ്ക്കുക.......,
ഏതൊരു കാര്യത്തെയും പോസിറ്റീവായും നെഗറ്റീവായും നമുക്ക് നോക്കി കാണാം.....,
തുറന്ന മനസ്സോടെ പ്രസന്നമായ ചിന്തകളോടെ കാര്യങ്ങളെ സമീപിക്കുകയും ഫലവത്തായി ചെയ്ത് തീർക്കാം എന്ന മനോഭാവമാണ് ലക്ഷ്യ പൂർത്തീകരണത്തിനാവശ്യം......
കാഴ്‌ചയുടെ തെളിമ പോസിറ്റീവാണെങ്കിൽ ജീവിതവിജയം വളരെ വേഗം കരഗതമാകും.....