ദിവസവും അഞ്ചോ ആറോ പ്രാവശ്യം വയറ്റിന്ന് പോവുകയാണെങ്കിൽ അത് വയറിളക്കം ആകാനാണ് സാധ്യത. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാൻ ഇത്കാരണമാകുന്നു. വയറുവേദന,ശർദ്ദി,അയഞ്ഞമലം, പനി, വിശപ്പ് കുറവ്,അമിത ക്ഷീണം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങൾ ആണ്.ചെറിയ രീതിയിൽ ആണെങ്കിൽ പനി ഉണ്ടാകണമെന്നില്ല.
എങ്ങനെ തടയാം
ശുദ്ധമായ ഭക്ഷണം മാത്രം കഴിക്കുക, ഒരു കാരണവശാലും പഴകിയ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല, തുറന്നു വെച്ച ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ പാടില്ല, ഇപ്പോൾ വിപണിയിൽ നിന്ന് ലഭിക്കുന്ന പഴങ്ങളും മറ്റും നല്ലപോലെ കഴുകി ശുദ്ധിയാക്കി മാത്രം ഉപയോഗിക്കുക. ഭക്ഷണം കഴിക്കുമ്പോൾ വൃത്തി കാത്തു സൂക്ഷിക്കുക. ശുദ്ധജലം മാത്രം കുടിക്കുകയും കൈകൾ വൃത്തിയാക്കുമ്പോൾ ശുദ്ധജലം മാത്രം ഉപയോഗിക്കുകയും ചെയ്യുക.
പരിഹാരമായി വീട്ടിൽ നിന്നുതന്നെ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ
കഞ്ഞി
നമ്മുടെ നാട്ടിൽ സാധാരണയായി വയറിളക്കമുള്ള ആളുകൾക്ക് ഭക്ഷണമായി കഞ്ഞിയാണ് കൊടുക്കുന്നത്. ഇത് വയറിളക്കത്തിന്റെ ക്ഷീണം മാറാനും അതുപോലെ വയറിളക്കം ക്ഷമിപ്പിക്കാനും കഴിവുള്ളതാണ്.
തൈര്
വയറിളക്കത്തിന് വീട്ടിൽ പുതുതായി ഉണ്ടാക്കിയ തൈര് കൊടുക്കുന്നത് നല്ലതാണ്. ചിലർക്ക് ചില ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കുമ്പോൾ വയറിളക്കം ഉണ്ടാവാറുണ്ട് അതിനും ഈ തൈര് കഴിക്കുന്നത് നല്ലതാണ്. തൈരിൽ അടങ്ങിയിരിക്കുന്ന നല്ല ബാക്ടീരിയകൾ വയറിളക്കം ശമിപ്പിക്കാൻ സഹായിക്കുന്നതാണ്.
പഴവും തൈരും
നല്ല പോലെ പഴുത്ത പഴവും അല്പം തൈരും മിക്സ് ചെയ്ത് കഴിക്കുന്നത് ഏതു വലിയ വയറുവേദനയ്ക്ക് നല്ലതാണ്.
മോര്
വയറിളക്കത്തിന് കാരണമാകുന്ന ബാക്ടീരിയയും അണുക്കളേയും ഇല്ലാതാക്കാൻ മോര് കഴിക്കുന്നത് നല്ലതാണ്. മോരിൽ അല്പം കല്ലുപ്പ് ചേർത്ത് കഴിക്കുന്നതാണ് നല്ലത്. ഇങ്ങനെ ദിവസവും രണ്ടോ മൂന്നൊ നേരം കഴിക്കാവുന്നതാണ്.
മാതളനാരങ്ങ
മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് വയറിളക്കത്തിന് നല്ലതാണ്. മാതളനാരങ്ങ കഴിക്കുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും നല്ലതാണ്.
ഉലുവ
വയറുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മാറാൻ ഉലുവ പൊടിച്ചത് ദിവസവും രണ്ടോ മൂന്നോ നേരം കഴിച്ചാൽ മതി.
വയറുവേദന കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് വായ്പഴം നൽകാവുന്നതാണ്
ഒരു ടീസ്പൂൺ ഇഞ്ചിനീരിൽ ഒരു നുള്ള് ഉപ്പ് ചേർത്ത് കഴിച്ചാൽ മതി.
കട്ടൻ ചായയിൽ ചെറുനാരങ്ങാനീര് ചേർത്ത് കുടിക്കുക.
കറിവേപ്പിലയുടെ തളിരില ചവച്ചു തിന്നുക.
തിപ്പല്ലിയും കുരുമുളകും ഒരേ അളവിൽ പൊടിച്ചു തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കലക്കി കുടിക്കുക.
മുകളിൽ കൊടുത്ത ഉപയോഗങ്ങളെല്ലാം വയറിളക്കം ക്ഷമിപ്പിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്. ഇതിൽ നിങ്ങൾക്ക് ഏറ്റവും എളുപ്പമുള്ളത് തിരഞ്ഞെടുത്ത് ഉപയോഗിക്കാവുന്നതാണ്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.