കടം അപകടം ചോദിച്ചാൽ സങ്കടം..
ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ കടം വാങ്ങാത്തവരോ കൊടുക്കാത്തവരായോ ആരും ഉണ്ടാകാൻ സാധ്യതയില്ല.. ജീവിത ഭാരങ്ങളും ഉത്തരവാദിത്വങ്ങളും പലപ്പോഴും നമ്മെ കടം വാങ്ങാൻ നിർബന്ധിതനാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു..
കടം മനുഷ്യരുടെ സ്വസ്ഥത ഇല്ലാതാക്കുകയും മനസമാധാനം തകർക്കുകയും ചെയ്യുന്ന ഒന്നാണ്,കടം രാത്രിയിൽ ഉറക്കം കെടുത്തും , പകൽ മാനം കെടുത്തും എന്നൊരു ചൊല്ലുതന്നെയുണ്ട്..
കടം കൊടുക്കുന്ന കൈകൾക്കും,വാങ്ങുന്ന കൈകൾക്കുമുണ്ടാകും പറയുവാനേറെ.
കടം , രോഗം, ശത്രു എന്നിവയെ ഒരിക്കലും വില കുറച്ച് നമ്മൾ കാണരുത്. ഇതെല്ലാം പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്ന് വരുന്നതാണ് ..
മുന്നോട്ടുള്ള നമ്മുടെ ഓരോ പ്രവൃത്തനങ്ങളും സൂക്ഷ്മതയോടെ വേണം . ഓർക്കുക മനുഷ്യർ വലിയവനാകുന്നത് പണം കൊണ്ടല്ല.. നല്ല ചിന്തകളും നല്ല സംസ്ക്കാരം കൊണ്ടുമാണ് .. അല്ലാതെ പണം എന്ന രണ്ടക്ഷരം കൊണ്ട് നല്ല ബന്ധങ്ങളെ ഒരിക്കലും ചെറുതാക്കാൻ ശ്രമിക്കാതിരിക്കുക..
ഒരാൾ നമ്മളോട് കടം ചോദിച്ചാൽ നമ്മുടെ കയ്യിൽ ഇല്ലെങ്കിലും പുഞ്ചിരിയോടുകൂടി അവരുടെ മനസ്സ് വേദനിക്കാത്ത രീതിയിൽ മറുപടി കൊടുക്കാൻ ശ്രദ്ധിക്കണം..
നല്ല വാക്കുകളും , നല്ല പ്രവൃത്തിയും കൈമുതലാക്കി വയ്ക്കാൻ എന്നും ശ്രമിക്കുക.. അതിൽ നിന്ന് നമുക്ക് നമ്മുടെ ബന്ധങ്ങളെ വളർത്തിയെടുക്കാൻ സാധിക്കും.