ശരീരത്തിന് ആവശ്യമായ ഉറക്കം, അതായത് ഒരാൾ 6 മുതൽ 8 മണിക്കൂർ (9pm to 3am) വരെ ദിവസവും ഉറങ്ങിയില്ലെങ്കിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ നിങ്ങൾക്ക് നല്ല ഉറക്കം നൽകും. ഇത് മാത്രമല്ല, നിങ്ങളുടെ രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് നിയന്ത്രിക്കുകയും ചെയ്യും.
ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് മനസിലാക്കാം.
നല്ല ഉറക്കത്തിന് സഹായിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോൺ പുറത്തുവിടാൻ ഈന്തപ്പഴം നല്ലതാണ്. അതുകൊണ്ടാണ് ഈന്തപ്പഴം ശീലമാക്കുന്നത് ഉറക്കത്തിന് സഹായിക്കുമെന്ന് പറയുന്നത്.
രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് മെച്ചപ്പെടുത്താൻ ഈന്തപ്പഴം നല്ലതാണ്
അണുബാധകളോട് പോരാടുകയും അലർജി ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.
കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വ്യായാമം ചെയ്യുന്നവർ ഇത് കഴിക്കുന്നത് നല്ലതാണ്. ശരീരഭാരം കൂട്ടാതെ ഊർജ്ജസ്വലത നിലനിർത്താൻ ഇത് നിങ്ങളെ സഹായിക്കും
ഈന്തപ്പഴത്തിൽ ധാരാളം കാൽസ്യം, സെലിനിയം, മാംഗനീസ്, ചെമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ലവണങ്ങൾ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.