നമ്മുടെ കൈയ്യിലെ ഉറപ്പുള്ളതിനെ ഉപേക്ഷിച്ച് വലുതെന്ന് തീർച്ചയില്ലാത്തതിനെ തേടിപ്പോകുന്നവർക്കു രണ്ടും നഷ്ടപ്പെടും..
തുഴയില്ലാത്ത തോണിയിലെ യാത്ര പോലെയാണത്... ഒരിക്കലും നമ്മൾ വിചാരിച്ചടത്തോ, ലക്ഷ്യത്തിലോ നാം എത്തിച്ചേരുകയില്ല..അത് പോലെയാണ് ഇല്ലാത്ത സുഖങ്ങളുടെ പിന്നാലെ നമ്മുടെ കൈയ്യിലുള്ളവയുടെ വില തിരിച്ചറിയാതെ പോകുന്നത്...
പിടിവാശി കൊണ്ടോ അഹംഭാവം കൊണ്ടോ ജീവിതത്തിൽ ഒന്നും നമുക്ക് നേടാനാവില്ല.. വിട്ടുവിഴ്ചയും ക്ഷമയും ഉള്ളവർക്ക് ജീവിതയാത്ര അനായാസേന തരണം ചെയ്യാൻ കഴിയും ...
ഒരു പക്ഷേ വിഭവങ്ങൾ അധികമില്ലായിരിക്കാം , എങ്കിലും അതിനെ സമർത്ഥമായി ഉപയോഗിക്കാനറിയണം.. എന്തെന്നാൾ എല്ലാം തികഞ്ഞവരായി ഈ ലോകത്ത് ആരും തന്നെയില്ല...
കുറ്റവും കുറവും ഇല്ലാത്ത മനുഷ്യരും ഇല്ല.. ഇല്ലായ്മയെ കുറിച്ച് പരാതി പറയാതെ , പോരായ്മകളെ ഉൾക്കൊണ്ട് , ഉള്ളത് കൊണ്ട് തൃപ്തരാകുന്നവർക്കേ സമാധാനം ഉണ്ടാകു ..