ഭക്ഷണം കഴിക്കുമ്പോൾ വൃത്തി വളരെയധികം അത്യാവശ്യമാണെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അപ്പോൾ പിന്നെ കുറെ ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാത്ത രീതിയിൽ ഭക്ഷണം കഴിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ആദ്യമായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ നല്ല വൃത്തിയോടുകൂടി ഇരിക്കുവാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ കൈകളെല്ലാം നല്ല വൃത്തിയായി കഴുകി ശുദ്ധിയാക്കേണ്ടതുണ്ട്. അതേപോലെ നമ്മുടെ ശരീരത്തിലും വസ്ത്രത്തിലും നല്ലപോലെ വൃത്തി കാത്തുസൂക്ഷിക്കുന്നത് വളരെ നല്ലതാണ്.
അതുപോലെ അമിതമായി ഭക്ഷണം കഴിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുറെ ആളുകൾക്ക് ഒരുമിച്ച് കഴിക്കാൻ കൊണ്ടുവന്ന ഭക്ഷണം നമ്മൾ നമ്മുടെ പാത്രത്തിലേക്ക് ധൃതി കൂട്ടി എടുത്തിട്ട് കഴിച്ചു തീർക്കുന്നതും ഒരിക്കലും ശരിയായ രീതിയല്ല. ഇത് മറ്റുള്ളവർക്ക് നമ്മളെക്കുറിച്ച് വളരെ തെറ്റിദ്ധാരണ ഉണ്ടാക്കാൻ കാരണമായിത്തീരും.
അതുപോലെ വെള്ളം പോലെയുള്ള സാധനങ്ങൾ ഒരു പാത്രത്തിൽ കൊണ്ടുവച്ചാൽ അത് അപ്പാടെ കുടിക്കാതെ മറ്റുള്ളവർക്ക് കൂടി കുടിക്കാൻ സൗകര്യപ്പെടുന്ന രീതിയിൽ ഗ്ലാസിലോ മറ്റോ ഒഴിച്ച് കൊടുത്ത് ഉപയോഗിക്കണം.
ജഗ്ഗിലോ വലിയ കുപ്പിയിലോ ആയിരുന്നാൽ പോലും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകുന്ന രീതിയിൽ അതിൽ വായ വെച്ചുകൊണ്ട് കുടിക്കുന്നത് ഒരിക്കലും ശരിയായ രീതിയല്ല.
എല്ലാവർക്കും ആയി കൊണ്ടുവെച്ച ഭക്ഷണത്തിൽ നമ്മൾ ഊതുകയോ ശ്വാസം വിടുകയോ ചെയ്യരുത്. അതുപോലെ നമ്മളുടെ ഭക്ഷണവിശിഷ്ടങ്ങൾ അതിലേക്ക് തെറിച്ചു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതെല്ലാം മറ്റുള്ളവർക്ക് അറപ്പും വെറുപ്പും ഉളവാക്കുന്ന കാര്യങ്ങൾ ആണെന്ന് നമ്മൾക്കെല്ലാം അറിയാവുന്നതാണല്ലോ.
ഭക്ഷണം കഴിക്കുമ്പോൾ മിതമായ രീതിയിൽ സംസാരിച്ചുകൊണ്ട് കഴിക്കുന്നത് നല്ലതാണെങ്കിലും വളരെ ശബ്ദത്തിൽ സംസാരിക്കുന്നത് ഒരിക്കലും നല്ല ശീലമല്ല, അത് ഒഴിവാക്കേണ്ടതാണ്. അതുപോലെ ഭക്ഷണം കഴിക്കുമ്പോൾ ആരോടും വഴക്ക് കൂടാൻ പാടില്ലാത്തതാണ്.അതുപോലെ ഭക്ഷണം വലിയ ശബ്ദത്തോടുകൂടി ചവച്ചുകൊണ്ട് മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാകുന്ന അവസ്ഥ ഉണ്ടാവരുത്.കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണത്തെ കുറ്റം പറയാൻ പാടില്ല.
നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാലും കൂടെ ഇരുന്നവർ കൂടി ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ അവിടെത്തന്നെ ഇരിക്കുന്നത് നല്ലതാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞതിനുശേഷം നമ്മൾ ഇരുന്ന ഭാഗം വൃത്തിയോടെ തന്നെ ഉണ്ടെന്നുള്ള കാര്യം നമ്മൾ ഉറപ്പുവരുത്തേണ്ടത് ഉണ്ട്.
മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ മാത്രമാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് അത്തരം കാര്യങ്ങൾ എന്താണെന്ന് മനസ്സിലാക്കി അത്തരം നല്ല ഗുണങ്ങളെല്ലാം ജീവിതത്തിൽ പകർത്താൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.
✍🏻അറിവ് ആരോഗ്യം