"വാക്കുകൾ വിശുദ്ധമാകണം. അത് ഒരു ജീവിതത്തെയും വികൃതമാക്കരുത്...."
മുല്ല വാച്ച്മാൻ ആയിരുന്നു. യജമാനൻ അദ്ദേഹത്തെ വിളിച്ച് പുറത്തു മഴ പെയ്യുന്നുണ്ടോ എന്നന്വേഷിച്ചു.....,
അദ്ദേഹത്തിനുസുൽത്താനെ കാണാൻ പോകുന്നതിനാണ്. മഴയുണ്ടെങ്കിൽ വിലകൂടിയ വസ്ത്രം നശിക്കും.....,
സ്വതേ മടിയനായ മുല്ലയ്ക്ക് പുറത്തുപോയി നോക്കാൻ മടിയായിരുന്നു....
നോക്കിയപ്പോൾ ഒരു പൂച്ച പുറത്തുനിന്നു നനഞ്ഞു കയറിവരുന്നതു കണ്ടു. ഉടൻതന്നെ മുല്ല യജമാനനെ വിവരമറിയിച്ചു.....
"പുറത്തു ശക്തമായ മഴയാണ്....."
മഴ കുറയാൻ അക്ഷമനായി കാത്തിരുന്ന യജമാനൻ കുറച്ചുകഴിഞ്ഞു പുറത്തുപോയി നോക്കിയപ്പോൾ മഴയില്ല.....
പൂച്ചയുടെ ദേഹത്ത് ആരോ വെള്ളമൊഴിച്ചതായിരുന്നു...
മുല്ലയെ ജോലിയിൽനിന്നു പിരിച്ചുവിട്ടു....
കാര്യമറിയാതെ കഥ പറഞ്ഞുകൊണ്ടുനടക്കരുത്. കഥയറിയാതെ കാര്യങ്ങളെ വിലയിരുത്തുകയുമരുത്.......
തെറ്റിദ്ധാരണകൾ ഉണ്ടാകുന്നതു തെറ്റായ വിവരണങ്ങളിൽനിന്നും വ്യാഖ്യാനങ്ങളിൽനിന്നുമാണ്......,
അബദ്ധധാരണകൾക്ക് അടിസ്ഥാനം മുൻകാല അനുഭവങ്ങളിൽനിന്നു രൂപപ്പെട്ട മുൻവിധികളാണ്.....,
നിരീക്ഷണം ഊഹാപോഹത്തിനുള്ള ഉപാധിയല്ല;കാര്യക്ഷമതയുടെ അടിസ്ഥാനമാണ്.....
നേരിട്ടറിയാൻ കഴിയുന്ന കാര്യങ്ങൾ നേർവഴിക്കുതന്നെ അറിയണം......
കൈമാറ്റം ചെയ്യുന്ന ഓരോ അസത്യത്തിലും അതു പരത്തുന്നയാളുടെ വിരലടയാളം പതിഞ്ഞിരിക്കും.......
സത്യത്തിന് ഒളിഞ്ഞിരിക്കാനാകില്ല. സമയം സത്യത്തെ സ്വതന്ത്രമാക്കും.....