കണ്ണ് നിറയാന്നും, മനസ്സ് നിറയാനും ഒരു വാക്ക് മതി . അർത്ഥത്തിലല്ല ഇത് എങ്ങനെ എപ്പോൾ ഉപയോഗിക്കുന്നു എന്നതിലാണ് അതിന്റെ പൊരുൾ..
ഒരൊറ്റ വാക്ക് കൊണ്ട് ഉപേക്ഷിച്ചത് ഒരായിരം വാക്ക് കൊണ്ട് പോലും നേടിയെടുക്കാനാവില്ലന്ന് നാം ഓർക്കേണ്ടതുണ്ട്.
നാം പറയുന്ന വാക്കുകൾ വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. കാരണം കേട്ടയാൾക്ക് അത് പൊറുക്കാൻ മാത്രമേ സാധിക്കു. മറക്കാൻ സാധിക്കുകയില്ല.
വാക്കുകൾക്ക് പ്രകാശമുണ്ട് എന്നാൽ അതേസമയം കൂരിരുട്ട് സൃഷ്ടിക്കാനും വാക്കുകൾക്ക് കഴിയും. ആയുധത്തെക്കാൾ മൂർച്ചയുണ്ട് വാക്കുകൾക്ക് ഒരേ സമയം മുറിവുണ്ടാക്കാനും ,അതുണക്കാനും നാം പറയുന്ന വാക്കുകൾക്ക് കഴിയും എന്നതാണ് സത്യം.
നാം പറയുന്ന വാക്കുകളിൽ പ്രത്യാശയും ഉണ്ട് , പ്രതീക്ഷയും ഉണ്ട് ..നല്ല വാക്ക് പറഞ്ഞ് കേൾക്കുമ്പോൾ മനസ്സ് ശുദ്ധമാക്കുന്നു. നീച പദങ്ങൾ കേൾക്കുമ്പോൾ മനസ്സ് മലിനമാകുന്നു..
നമ്മുടെ വാക്കുകൾ വേദനിക്കുന്ന ഹൃദയങ്ങക്ക് സാന്ത്വന വചസ്സുകൾ ആശ്വാസം പകരുന്നതും , ചേർത്ത് പിടിക്കണതും ആകണം .. സ്നേഹത്തിന്റെ വാക്കുകൾ എപ്പോഴും എവിടെയും , അംഗീകരിക്കപ്പെടും..
വാക്കുകളെ എപ്പോഴും മനോഹരമാക്കുന്നത് വേണ്ടപ്പോൾ മാത്രം സംസാരിക്കുകയും, വേണ്ടത് മാത്രം സംസാരിക്കുകയും ചെയ്യുന്നവരാണ്.....
നല്ല വാക്കുകൾ പറയുന്നവരായി അതിനനുസരിച്ച് ജീവിക്കുന്നവരായി നമുക്ക് മാറാം. നമുക്കും മറ്റുള്ളവർക്കും മുന്നോട്ടുള്ള ജീവിത പ്രയാണത്തിൽ പ്രഭാവലയങ്ങളാകട്ടെ നമ്മിൽ നിന്നുതിരുന്ന ഓരോ വാക്കുകളും.. വാക്കുകളെ നന്മയുടെ ജ്വാലയാക്കി മറ്റുക ...
നാം കാരണം ഒരാൾ പോലും വേദനിക്കാൻ പാടില്ല എന്നുള്ളത് സംസാരിക്കാൻ തുടങ്ങുന്നതിന് മുന്നേ തന്നെ ഓർമ്മിക്കേണ്ടതുണ്ട്. നമ്മളിൽ നിന്നും നല്ല സംസാരങ്ങൾ മാത്രം ഉണ്ടാകട്ടെ. ജീവിതത്തിൽ നന്മകൾ മാത്രം ഉണ്ടാകട്ടെ