സ്നേഹത്തിന്റെ പൂർണ്ണതയെന്നത് സ്നേഹത്തിന് വേണ്ടി എന്തും ത്യജിക്കാൻ തയ്യാറാകുമ്പോഴാണ്,സ്നേഹിക്കുവാൻ ത്യജിക്കുക തന്നെ വേണം. ഇത് ലോകത്തിന്റെ മൗലിക സത്യമാണ്..
സുഖത്തെ മാത്രമല്ല ദു:ഖത്തെക്കൂടി സ്നേഹിക്കാൻ നമുക്ക് കഴിയണം. . പിടിച്ചുവയ്ക്കുന്നത് മാത്രമല്ല, സ്നേഹം വിട്ടു കൊടുക്കുന്നത് കൂടിയാണ്..
മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ ജന്മസിദ്ധമായ വികാരമാണ് സ്നേഹം ... ഏവരും ആഗ്രഹിക്കുന്നത് തന്നെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമാണ്.
ജീവൻ നിലനിർത്താൻ നമുക്ക് ദാഹജലം എത്രമാത്രം പ്രധാനമാണോ , , അത് പോലെ സാമൂഹിക ബന്ധങ്ങൾ തളിർക്കാൻ സ്നേഹവും പ്രധാനമാണ്..
എന്നാൽ തന്നെ സ്നേഹം ഒരിക്കലും ഒരു ബന്ധപാശമാകരുത് , അത് ജീവശ്വാസമായി മാറണം..
സ്വാർത്ഥതയുടെ സ്ഥാനത്ത് നിസ്വാർത്ഥത വളരണം .. സ്നേഹം നിർബന്ധ പൂർവ്വം ആരിലും , അടിച്ചേൽപ്പിക്കാനോ , ഉണ്ടാക്കിക്കൊടുക്കാനോ സാധിക്കുന്ന വികാരമല്ല...മറിച്ച് വിട്ടുകൊടുക്കലിലൂടെ, പങ്ക് വയ്ക്കലിലൂടെ സ്നേഹം വളർത്തിയെടുക്കാൻ കഴിയും.
ഉള്ളത് കൊടുക്കുമ്പോഴല്ല, ഉള്ളം കൊടുക്കുന്നതാണ് യഥാർത്ഥ സ്നേഹം ...
നമ്മുടെ ഏവരുടെയും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമെന്നത് സ്നേഹമാണ്..
സ്നേഹം എന്നത് ഒരു വാക്കല്ല മറിച്ച് അതൊരു അനുഭവമാണ്..
അത് കൊണ്ട് മനസ്സിൽ സൂക്ഷിക്കേണ്ടതല്ല സ്നേഹം, പ്രകടിപ്പിക്കലാണ് സ്നേഹം..
നമുക്ക് കൈമോശം വന്ന ഇന്നലെകളിലേയ്ക്കും, നന്മകളിലേക്കും, കളഞ്ഞ് പോയ നിഷ്ക്കളങ്കതയിലേയ്ക്കും, മറന്ന് പോയ തിരിച്ചറിവുകളിലേയ്ക്കും സ്നേഹത്തെ നമുക്കും ചേർത്ത് പിടിയ്ക്കാം..
സ്നേഹിക്കാം എല്ലാവരെയും...
കൂട്ടിചേർക്കാം എല്ലാ ബന്ധങ്ങളും.