ആവോലി മഞ്ഞളും കുരുമുളകുമിട്ടു പൊരിച്ചത്
വിശേഷ അവസരങ്ങളിലും വീട്ടിൽ അതിഥികൾ വരുമ്പോഴും ആവോലിയോ കരിമീനോ നല്ല മഞ്ഞളും കുരുമുളകും ചേർത്തു, പൊരിച്ചു കഴിക്കാം.
ചേരുവകൾ
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 15 ഗ്രാം
ഉപ്പ് – പാകത്തിന്
കറിവേപ്പില – കുറച്ച്
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യമായത്
ആവോലി മീൻ നന്നായി കഴുകി വൃത്തിയാക്കി വരഞ്ഞെടുക്കണം. അതിൽ മസാലയ്ക്കായി മഞ്ഞൾപൊടിയും കുരുമുളകു പൊടിയും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ഉപ്പും കറിവേപ്പില പൊടിയായി അരിഞ്ഞതും ഒരു നാരങ്ങായുടെ നീരും ചേർത്ത് നന്നായി മിക്സ് ചെയ്തു വരഞ്ഞ മീനിൽ പുരട്ടി അര മണിക്കൂർ വയ്ക്കണം. അതു കഴിഞ്ഞ് ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് മീൻ ഏഴു മിനിറ്റ് ചുട്ടെടുക്കണം. മീൻ ചുട്ടെടുക്കുന്നതിനൊപ്പം വെളുത്തുള്ളി തൊലിയോടുകൂടി ചതച്ച് പച്ചമുളകും കീറിയിട്ട് ഫ്രൈ െചയ്തെടുക്കണം. ഇത് ആവോലി അല്ലെങ്കിൽ കരിമീനോ നെയ്മീനോ അയലയോ മത്തിയോ വച്ചും ചെയ്യാം.
മീൻ ഗ്രില്ല് ചെയ്യുമ്പോൾ
മീൻ ഇരുവശവും ചുട്ടെടുക്കുന്നതിനു പകരം ആദ്യ വശം ചുട്ടതിനുശേഷം തീയണച്ച് രണ്ടോ മൂന്നോ മിനിറ്റ് തണുത്തതിനുശേഷം തിരിച്ചിട്ട് ആ വശവും ചുട്ടെടുക്കണം. അപ്പോൾ ആ മീനിന്റെ തൊലി പോകാതെ നന്നായി മൊരിഞ്ഞു കിട്ടും. പെട്ടെന്നു ചൂടോടുകൂടി തിരിച്ചിടുമ്പോഴാണ് തൊലി അടർന്നു പോകുന്നത്.