സ്വന്തമെന്നു പറയാൻ ഈ ലോകത്ത് നമുക്ക് എന്താണുള്ളത്.. നമ്മുടെ ജന്മം തന്നെ നമുക്ക് വരദാനമായി ലഭിച്ചതാണ് .... അങ്ങനെ, ആരൊക്കയോ ചേർന്ന് നൽകിയതാണ് നമ്മുടെ നാമം, വിദ്യാഭ്യാസം, തൊഴിൽ എല്ലാം ....
നമ്മുടെ ജനനം മുതൽ മരണം വരെ നമ്മോടു ഒപ്പമുള്ളവരോടും , ഇല്ലാത്തവരോടും ഒക്കെയുള്ള കടപ്പാടുകൾക്ക് ഉള്ളിലാണ് നമ്മുടെ ജീവിതം നമ്മൾ കെട്ടിപ്പൊക്കുക..,.
കരഞ്ഞു കൊണ്ട് നാം ജനിക്കുന്നു, പതിയെ നിറക്കണ്ണുകൾക്കിടയിലൂടെ നിശബ്ദതയിലേക്ക് മടങ്ങുകയും ചെയ്യുന്നു അതിനിടയിലുള്ള കുറച്ചു നാളത്തെ ഭൂമിയിലെ ജീവിതം,, നാളെ എന്ത് എന്നറിയാതെ...
എന്നാൽ അവിടെയും പരസ്പരം തമ്മിൽ വഴക്കും പ്രശ്നങ്ങളും, പ്രതിസന്ധികളും,വാശിയും വൈരാഗ്യങ്ങളും, തമ്മിൽ ഞാനാണ് വലുത് എന്ന മത്സരം ...
ഓർക്കുക ക്ഷണികമാണ് നമ്മുടെ ജീവിതം.. ഒരു നീർകുമിള പോലെ ക്ഷണികം ... നമ്മുടെ,മരണശേഷം മണ്ണിൽ അലിഞ്ഞില്ലാതാകുന്ന ശരീരം അല്ലാതെ അഹങ്കരിക്കാൻ മറ്റൊന്നും ഇല്ല നമ്മുടെ കൈവശം...
നോക്കു, മനസ്സൊന്നു താളം തെറ്റിയാൽ നാം ഭ്രാന്തരാണ്..അത്പോലെ ശരീരം തളർന്നാലോ, നമ്മൾ രോഗിയും ആണ്, ശ്വാസം നിലച്ചാൽ വെറും നിർജീവമായ ജഡം മാത്രമാകും..അത് കൊണ്ട് തന്നെ ജീവിക്കാൻ കഴിയുന്ന സമയം നല്ലത് മാത്രം ചെയ്യുക , അത് ഒരു പക്ഷേ മറ്റാരും കാണുന്നില്ലങ്കിൽ കൂടി .അതാണ് ജീവിതത്തിലെ സത്യസന്ധത..