ഓംലെറ്റ് കഴിക്കാത്തവർ ഉണ്ടാവില്ല.... എന്നും ഒരേ രീതിയിൽ ഉള്ള ഓംലെറ്റ് കഴിച്ച് മടുത്തവർക്കായി ഇന്ന് നമുക്ക് അൽപ്പം വെറൈറ്റിവായിട്ടുള്ള ഒരടിപൊളി ഓംലെറ്റ് ഉണ്ടാക്കി നോക്കാം. മസാല ഓംലെറ്റ് .
ചേരുവകൾ
മുട്ട - നാല്
സവാള - ഒന്ന്
പച്ചമുളക് - രണ്ട്
തക്കാളി - ഒന്ന്
കാപ്‌സിക്കം - പകുതി
മുളകുപൊടി - അര ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - മുക്കാൽ ടീ സ്പൂൺ
ഗരം മസാല - മുക്കാൽ ടീ സ്പൂൺ
ഉപ്പ് - പാകത്തിന്
മല്ലിയില - പാകത്തിന്
തയ്യാർ ആക്കുന്ന വിധം
മുട്ട ,ഉപ്പ് ചേർത്ത് ബീറ്റ് ചെയ്യുക.
പാനിൽ എണ്ണ ഒഴിച്ച് സവാള ,പച്ചമുളക് , കാപ്‌സിക്കം , തക്കാളി, മല്ലിയില ,ഇത്രയും ചെറുതായി അരിഞ്ഞ് വഴറ്റുക.
മുളകുപൊടി ,മഞ്ഞൾപ്പൊടി ,ഗരം മസാല എന്നിവ ഇതിലേക്ക് ചേർത്ത് ഇളക്കുക.
ഈ മിക്സ് മുട്ടയിലേക്ക് ഇട്ട് ഇളക്കി പാനിൽ എണ്ണ ഒഴിച്ച് ഓംലെറ്റ്. ആക്കി എടുക്കുക.
സോസ് വേണ്ടവർ അത് ചേർത്തും നല്ല സ്വാദിഷ്ടമായ മസാല ഓംലെറ്റ് കഴിക്കാം.
വൈകുന്നേരത്തെ ചായയോടൊപ്പം പ്രഭാത ഭക്ഷണത്തിന്റെ കൂടെയും ഇത് കഴിക്കാവുന്നതാണ്.