നമ്മളെല്ലാവരും നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒരു പ്രധാന വിഭവമാണല്ലോ പാൽ. ദിവസവും പാലുചേർത്ത ചായ കുടിക്കാറുണ്ടാകും. എങ്ങനെയെല്ലാം നോക്കിയാലും അടുക്കളയിലെ ഒരു പ്രധാന വിഭവമാണ് പാൽ.
സമീകൃത ആഹാരം എന്ന നിലയിൽ പണ്ടുകാലം മുതൽക്കേ വളരെ ജനകീയമായ ഒരു ഭക്ഷണപദാർത്ഥമാണ് പാൽ.പാലിൽ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ആയുർവേദത്തിലും മറ്റും പാൽ മരുന്നായും ഉപയോഗിച്ചു വരുന്നുണ്ട്.
ശരീരത്തിനാവശ്യമായ അളവിൽ എല്ലാ ഘടകങ്ങളും പ്രധാനം ചെയ്യുന്ന പാനീയമാണ് പാൽ. പാലിൽ വിറ്റാമിൻ എ, കാൽസ്യം,പൊട്ടാസ്യം,പ്രോട്ടീൻ, ഫോസ്ഫറസ്, വിറ്റാമിൻ ഡി, വിറ്റാമിൻ B 1, B 6, B12,വിറ്റാമിൻ K2 തുടങ്ങിയവയും എല്ലാത്തരം അമിനോ ആസിഡുകളും ഉണ്ട്. വിറ്റാമിൻ എ യുടെ സാന്നിധ്യം നമ്മുടെ കണ്ണിന്റെ ആരോഗ്യം മികവുറ്റതാക്കുന്നു. കാൽസ്യം ധാരാളമായി ഉള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്ക് സഹായിക്കുന്നു. അമിനോ ആസിഡുകൾ ഉള്ളതിനാൽ പേശി നിർമ്മാണത്തെ ഇത് സഹായിക്കുകയും ചെയ്യുന്നു..
ഇങ്ങനെയൊക്കെയാണെങ്കിലും പാലും പാലിന്റെ ഉൽപ്പന്നങ്ങളും ഉപയോഗിക്കാത്ത ആളുകൾ ഇന്നും നമുക്കിടയിൽ ധാരാളം ഉണ്ട്. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരം ആളുകൾ പാൽ ഉപയോഗിക്കാതിരിക്കുന്നത്. ചിലർക്ക് പാലിന്റെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ അലർജി ഉണ്ടാകുന്നതായി കാണാറുണ്ട്. അതുപോലെ പാൽ ഉപയോഗിക്കുമ്പോൾ ദഹനപ്രശ്നവും ചിലരിൽ കണ്ടുവരുന്നുണ്ട്.
അതുപോലെ മൃഗത്തിന്റെ കുട്ടികൾ ഉപയോഗിക്കേണ്ട പാൽ മനുഷ്യരായ നമ്മൾ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലന്നും അത് ആ മൃഗത്തിന്റെ കുട്ടിയോട് ചെയ്യുന്ന അനീതിയാണ് എന്നും പറഞ്ഞുകൊണ്ട് ചിലർ പാലും പാലിന്റെ ഉൽപ്പന്നങ്ങളും ഉപയോഗിക്കാറില്ല.
എന്നാൽ ചിലരെങ്കിലും പാലിന് ഒരുപാട് ദോഷ ഗുണങ്ങൾ ഉണ്ട് എന്നും അത് ഉപയോഗിക്കാൻ പാടില്ല എന്നും അഭിപ്രായപ്പെടാറുണ്ട്. അങ്ങനെ പാലിന്റെ ദോഷഫലങ്ങൾ ഉണ്ടോ എന്നാണ് നമ്മൾ ഇന്ന് ഇവിടെ പരിശോധിക്കുന്നത്.
പാൽ തടി കൂടാൻ വേണ്ടിയും, ചിലർ തടി കുറയാൻ വേണ്ടിയും ഉപയോഗിച്ചുവരുന്നു. എന്നാൽ ഇത്തരം ഒരു കഴിവ് പാലിനില്ല എന്നാണ്ചില ഗവേഷകർ അവകാശപ്പെടുന്നത്. ഡയറ്റ് ശ്രദ്ധിക്കുന്ന ആളുകൾ അവർ കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് മാത്രം.
പാലിന്റെ ഉപയോഗം ചില ആളുകളിൽ കഫം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. അതുപോലെചിലരിൽ അലർജിയും ഉണ്ടാക്കുന്നുണ്ട്. രാത്രി വൈകി പാലുകുടിക്കുന്നത് നല്ലതല്ല. പാലുകുടിക്കാൻ ഏറ്റവും നല്ല സമയം രാവിലെയാണ്.പാൽ കറന്നെടുത്തുടനെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ദീർഘനാൾ ഫ്രിഡ്ജിലും മറ്റും വെച്ച് ഉപയോഗിക്കുന്നത് ഒരിക്കലും നല്ലതല്ല. പാൽ തണുത്ത് കട്ടയാക്കി ജ്യൂസിലും, ഷൈക്കുകളും മറ്റും ഉപയോഗിക്കുന്നത് അത്ര നല്ലതല്ല.
പുറത്തുനിന്നും വാങ്ങിക്കുന്ന പാക്കറ്റ് പാൽ ദിവസങ്ങളോളം കേടുകൂടാതെ നിൽക്കാൻ വേണ്ടി ചില കെമിക്കലുകൾ ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. അതുപോലെ ഇന്ന് പാലിൽ ധാരാളം മായം ചേർക്കുന്നതായി നമുക്കറിയാമല്ലോ, ഇത്തരം മായം ചേർത്ത പാൽ ഉപയോഗിക്കുന്നത് ശരീരത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുക.
പാൽ കട്ടികൂടിയ പാനീയം ആയതിനാൽ ദഹനവ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.ഇത്തരം ആളുകൾക്ക് വിശപ്പ് തീരെ ഉണ്ടാവുകയില്ല.ചില വ്യക്തികൾക്ക് മലബന്ധം, പൊളിച്ചു തികട്ടൽ, ഗ്യാസ്ട്രബിൾ, ഓക്കാനം, ശർദ്ദി തുടങ്ങിയവഉണ്ടാകുന്നു. ദിവസവും പാൽ കുടിക്കുന്നത്ചിലർക്ക് മുഖക്കുരു ഉൾപ്പെടെയുള്ള ചർമ്മ രോഗങ്ങൾക്കും കാരണമാവാറുണ്ട്.
അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.