ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

01/03/𝟐𝟎𝟐3 ബുധൻ=ഇന്നത്തെ വില നിലവാരം

01/03/𝟐𝟎𝟐3 ബുധൻ=ഇന്നത്തെ വില നിലവാരം സ്വർണ്ണം,തങ്കം (𝟮𝟮K)  വെള്ളി വിലകൾ    സ്വർണ്ണം ഒരു പവൻ :41,280രൂപ സ്വർണ്ണം ഒരു ഗ്രാം : 5,160രൂപ തങ്കം :10ഗ്രാം 56,290രൂപ  വെള്ളി ഒരു കിലോ :70:200രൂപ വെള്ളി ഒരു ഗ്രാം :70:20രൂപ പെട്രോൾ & ഡീസൽ വിലകൾ  ഡൽഹി: 96.72 : 89.62 മുംബൈ: 106.31 : 94.27 ചെന്നൈ: 102.73 : 94.33 ബാംഗ്ലൂർ: 101.94 : 87.89 തിരുവനന്തപുരം: 107.69 : 96.51 കോട്ടയം: 106.07 : 94.98 കൊല്ലം: 106.99 : 95.85 തൃശൂർ: 106.21 : 95.11 മലപ്പുറം: 106.34 : 95.26 കോഴിക്കോട്: 105.85 : 94.80 കണ്ണൂർ: 105.85 : 94.80 കാസർഗോഡ്: 106.80 : 95.69 കറൻസി വിനിമയ നിരക്കുകൾ അമേരിക്കൻ ഡോളർ :82:53 ഓസ്‌ട്രേലിയൻ ഡോളർ: 55:70 ബ്രിട്ടീഷ്‌ പൗണ്ട് : 99:34 തുർക്കിഷ് ലിറ:04:37 സിങ്കപ്പൂർ ഡോളർ:61:28 സൗദി റിയാൽ :21:99 യു.എ.ഇ ദിർഹം :22:47 ഖത്തർ റിയാൽ :22.67 ഒമാൻ റിയാൽ:214:35 ബഹ്‌റൈൻ ദിനാർ:218:91 കുവൈറ്റ് ദിനാർ: 268:78 മലേഷ്യൻ റിങ്കറ്റ് : 18:40 യൂറോ :87:40 ചൈന യുവാൻ :11:94

ഭക്ഷ്യസുരക്ഷ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി

ഭക്ഷ്യസുരക്ഷ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഹെൽത്ത് കാർഡിലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഹെൽത്ത് കാർഡ് എത്രപേര്‍ എടുത്തു എന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും. ഹോട്ടൽ റസ്റ്ററന്‍റ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ച് എല്ലാവർക്കും ഹെൽത്ത് കാർഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നൽകി. രണ്ട് പ്രാവശ്യം ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരുമാസം കൂടി നീട്ടി നല്‍കിയത്. ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ല. അതിനാൽ ഈ കാലാവധിക്കുള്ളിൽ തന്നെ നിയമപരമായി എല്ലാവരും ഹെൽത്ത് കാർഡ് എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

പരീക്ഷാ ദിവസങ്ങളിൽ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകണം: ഉത്തരവിറങ്ങി

പരീക്ഷാ ദിവസങ്ങളിൽ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകണം: ഉത്തരവിറങ്ങി തിരുവനന്തപുരം: പരീക്ഷാ ദിവസങ്ങളിൽ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് ഒട്ടേറെ അന്വേഷണങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.  പരീക്ഷാ ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകേണ്ടതുണ്ട്. ഭക്ഷണം കഴിക്കാൻ തയ്യാറുള്ള കുട്ടികളുടെ എണ്ണം കണക്കാക്കി ഉച്ചഭക്ഷണ കമ്മറ്റി യോഗം ചേർന്ന് തീരുമാനം എടുക്കുന്നതിനും ഭക്ഷണം നല്കുന്നില്ലെങ്കിൽ അത് യഥാസമയം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിക്കുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്കൂളുകൾക്ക് നിർദ്ദേശം നൽകണം.  ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം മാത്രം രേഖകളിൽ ഉൾപ്പെടുത്തുന്നു എന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്

പാചക വാതക വില വര്‍ധിപ്പിച്ചു

പാചക വാതക വില വര്‍ധിപ്പിച്ചു കൊച്ചി:രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി. പുതിയ വില 1,110 രൂപയിലേക്കെത്തി. വാണിജ്യ സിലിണ്ടറിന് 351 രൂപയുടെ വര്‍ധനവാണുണ്ടായത്. വാണിജ്യ സിലിണ്ടറിന് നിലവിലെ വില 1,773 രൂപയില്‍ നിന്ന് 2,124 രൂപയായി. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 350. 50 രൂപ വര്‍ധിപ്പിച്ചതോടെ ആകെ വില 2119.50 രൂപയാകും. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാര്‍ക്ക് വലിയ ഇരുട്ടടിയാകും. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പാചക വാതക വില കൂട്ടുന്നത്. നേരത്തെ ജനുവരിയിലുണ്ടായ വര്‍ധനവില്‍ വാണിജ്യ സിലിണ്ടറിന് യൂണിറ്റിന് 25 രൂപ കൂട്ടിയിരുന്നു.

അറിവിലൂടെ തിരിച്ചറിവ്

അറിവിലൂടെ തിരിച്ചറിവ്                  ഒരാളുടെ ശരീരത്തിന് വല്ല രോഗവും വന്നാൽ ഉറ്റവരും ഉടയവരും അവനെ കൂടുതൽ പരിചരിക്കും... രോഗിയാണെന്ന പരിഗണന കൊടുക്കുകയും ചെയ്യും... എന്നാൽ ഒരുവന്റെ സ്വഭാവത്തിനാണ് രോഗമെങ്കിൽ... അടുപ്പമുള്ളവർ പോലും അവനിൽ നിന്നും അകന്നു പോകുകയും അവനെ അവഗണിക്കുകയും ചെയ്യും!. ...ജീവിതം നന്മ         നിറഞ്ഞതാകട്ടെ 💙💚𝑨𝑹𝑰𝑽𝑼 𝑨𝒂𝒓𝒐𝒈𝒚𝒂𝒎💜❤️ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

ഡിസിപ്ലിനും സെൽഫ്‌ ഡിസിപ്ലിനും രണ്ടും രണ്ടാണോ? ആണെങ്കിൽ എന്താണ്‌ അവ രണ്ടും തമ്മിലുള്ള വ്യത്യാസം..?

സ്വയം വാതിലടച്ച് കുറ്റിയിടുക ❤️🧡💛💚💙💜🖤🤍🤎 ഒരിക്കൽ ഒരു പ്രൊഫസർ തന്റെ സോഫ്റ്റ്‌ സ്കിൽ ഡെവലപ്‌മെന്റ്‌ ക്ലാസിന്റെ തുടക്കത്തിൽ പറഞ്ഞു. ഡിയർ സ്റ്റുഡന്റ്സ്‌, കഴിഞ്ഞ ദിവസം നമ്മൾ പഠിച്ചത്‌ ഡിസിപ്ലിൻ; എന്ന വിഷയത്തെക്കുറിച്ചാണ്‌. ഇന്ന് നമ്മൾ പഠിക്കാൻ പോകുന്നത്‌ സെൽഫ്‌ ഡിസിപ്ലിനെക്കുറിച്ചാണ്‌. ഉടനെ ഒരു വിദ്യാർത്ഥി എഴുന്നേറ്റ്‌ നിന്നുകൊണ്ട്‌ ചോദിച്ചു. സർ, ഈ ഡിസിപ്ലിനും സെൽഫ്‌ ഡിസിപ്ലിനും രണ്ടും രണ്ടാണോ? ആണെങ്കിൽ എന്താണ്‌ അവ രണ്ടും തമ്മിലുള്ള വ്യത്യാസം..? പറയാം. പ്രൊഫസർ പറഞ്ഞു. അതിന്‌ മുമ്പ്‌ ഞാൻ നിങ്ങളോടൊരു ചോദ്യം ചോദിച്ചോട്ടേ..? ചോദിച്ചോളൂ സർ.; വിദ്യാർത്ഥികൾ കാതുകൂർപ്പിച്ചിരുന്നു. എന്താണ്‌ വീടും ജയിലും തമ്മിലുള്ള വ്യത്യാസം..? പ്രൊഫസർ ചോദിച്ചു. ഒരു ചെറിയ ആലോചനക്ക്‌ ശേഷം വിദ്യാർത്ഥികൾ അവർക്ക്‌ ശരിയെന്ന് തോന്നിയ ആശയങ്ങൾ പങ്കുവെക്കാൻ തുടങ്ങി.വീട്ടിൽ സ്വാതന്ത്ര്യമുണ്ടാകും, ജയിലിൽ അതുണ്ടാവില്ല. വീട്ടിൽ നമുക്ക്‌ വേണ്ടപ്പെട്ടവരെല്ലാം ഉണ്ടായിരിക്കും, ജയിലിൽ നാം ഒറ്റക്കായിരിക്കും. എന്നിങ്ങനെ പല പല ഉത്തരങ്ങൾ ഉയർന്നു വന്നു.  ഇതൊന്നുമല്ല. പ്രൊഫസർ പറഞ്ഞു. കുറച്ചു കൂടി സ്മാർട്ടാ...

വേനല്‍ ചൂട്‌ ശക്‌തമായതോടെ ഇഴജന്തുക്കള്‍ മാളങ്ങള്‍ വിട്ട്‌ തണുപ്പുതേടി പുറത്തിറങ്ങുന്നു.

പാമ്പെന്ന് കേട്ടാൽ പേടിക്കാത്തവരായി ആരും ഉണ്ടാകില്ല. ഈർപ്പമുള്ള തണുത്ത പ്രദേശങ്ങളിൽ വസിക്ക‌ാനാണ് പാമ്പുകൾക്ക് ഇഷ്ടം. പണ്ട് പാമ്പിന് ഒളിച്ചിരിക്കാനും ഇരതേടാനുമൊക്കെ പൊന്തക്കാടുകളും മറ്റും ധാരാളമുണ്ടായിരുന്നു. ഇന്ന് ആ സ്ഥാനത്ത് നമ്മള്‍ വീടുകളും മറ്റും കെട്ടിപ്പൊക്കിയതോടെ പാമ്പുകള്‍ വീടിനുള്ളിൽ കയറുന്ന അവസ്ഥയാണ്.  വേനൽ ചൂട്‌ ശക്‌തമായതോടെ ഇഴജന്തുക്കള്‍ മാളങ്ങള്‍ വിട്ട്‌ തണുപ്പുതേടി പുറത്തിറങ്ങുന്നു.മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സഹിക്കാന്‍ കഴിയാത്ത വിധത്തിലാണ്‌ ഉഷ്‌ണം ഉയര്‍ന്നിരിക്കുന്നത്‌. ചൂടുയരുന്നതിനൊപ്പം തന്നെ പമ്ബുകടിയേല്‍ക്കുന്നവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്‌. ചൂടു കൂടിയതോടെ പാമ്ബുകള്‍ മിക്കതും പാളത്തിന്‌ വെളിയില്‍ ചാടി.  ചൂടു സഹിക്കാനാകാതെ പാമ്ബുകള്‍ മാളത്തില്‍നിന്നു പുറത്തേക്ക്‌ ഇറങ്ങിത്തുടങ്ങിയതോടെ കടിയേല്‍ക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്‌. സമീപകാലത്തായി നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ പാമ്ബുശല്യം കൂടുതലാണ്‌. നാട്ടിന്‍പുറങ്ങളില്‍ ചേര ഉള്‍പ്പെടെയുള്ള പാമ്ബിനങ്ങള്‍ വീട്ടിനുള്ളില്‍ കയറിക്കൂടുന്നതും നിത്യസംഭവമാണ്‌. ഇതു ജനങ്ങളില്‍ ഭീതി സൃഷ്‌ടിക്...

പണമിടപാടിന് പരിധികളുണ്ട്.. അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

പണമിടപാടിന് പരിധികളുണ്ട്.. അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍ അനധികൃത പണമിടപാടുകള്‍ തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ച് വരികയാണ് ആദായ നികുതി വകുപ്പ്. അടുത്തിടെ ആണ് കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ കടുപ്പിച്ചത്. ഒരു സാമ്പത്തിക വര്‍ഷം നിശ്ചിത പരിധി വരെ പണമിടപാട് നടത്തുന്നതിന് തടസ്സമില്ല. എന്നാല്‍ അതിന് മുകളിലുള്ള ഓരോ ഇടപാടും കൃത്യമായി ആദായ നികുതി വകുപ്പിനെ അറിയിക്കേണ്ടതാണ്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ സാധിച്ചാല്‍ ബുദ്ധിമുട്ടില്ല. അല്ലാത്തപക്ഷം ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കും. പ്രധാനമായി നോട്ടീസ് ലഭിക്കാന്‍ ഇടയുള്ള പ്രധാന ഇടപാടുകള്‍ പരിശോധിക്കാം. ബാങ്ക് സ്ഥിര നിക്ഷേപം പത്ത് ലക്ഷത്തിന് മുകളിൽ ആണെങ്കില്‍ ആദായ നികുതി വകുപ്പിനെ അറിയിക്കണം. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ സാധിച്ചാല്‍ ബുദ്ധിമുട്ടില്ല. അല്ലാത്തപക്ഷം പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കും. ഒരു ഇടപാടുകാരന്റെ സ്ഥിര നിക്ഷേപം പത്ത് ലക്ഷത്തിന് മുകളിൽ ആണെങ്കില്‍ ഇക്കാര്യം ആദായ നികുതി വകുപ്പിനെ അറിയിക്കാന്‍ ബാങ്കുകള്‍ക്കും ബാധ്യതയു...

28/02/𝟐𝟎𝟐3 ചൊവ്വ=ഇന്നത്തെ വില നിലവാരം

28/02/𝟐𝟎𝟐3 ചൊവ്വ=ഇന്നത്തെ വില നിലവാരം സ്വർണ്ണം,തങ്കം (𝟮𝟮K) വെള്ളി വിലകൾ     സ്വർണ്ണം ഒരു പവൻ :41,160രൂപ സ്വർണ്ണം ഒരു ഗ്രാം : 5,145രൂപ തങ്കം :10ഗ്രാം 56,120രൂപ  വെള്ളി ഒരു കിലോ :69:200രൂപ വെള്ളി ഒരു ഗ്രാം :69:20രൂപ പെട്രോൾ & ഡീസൽ വിലകൾ  ഡൽഹി : 96.72 : 89.62 മുംബൈ: 106.31 : 94.27 ചെന്നൈ: 102.63 : 94.24 ബാംഗ്ലൂർ: 101.94 : 87.89 തിരുവനന്തപുരം: 107.69 : 96.51 കോട്ടയം: 106.07 : 94.98 കൊല്ലം: 106.99 : 95.85 തൃശൂർ: 106.21 : 95.11 മലപ്പുറം: 106.34 : 95.26 കോഴിക്കോട്: 105.85 : 94.80 കണ്ണൂർ: 105.85 : 94.80 കാസർഗോഡ്: 106.80 : 95.69 കറൻസി വിനിമയ നിരക്കുകൾ അമേരിക്കൻ ഡോളർ :82:69 ഓസ്‌ട്രേലിയൻ ഡോളർ: 55:65 ബ്രിട്ടീഷ്‌ പൗണ്ട് : 99:64 തുർക്കിഷ് ലിറ:04:38 സിങ്കപ്പൂർ ഡോളർ:61:33 സൗദി റിയാൽ :22:04 യു.എ.ഇ ദിർഹം :22:52 ഖത്തർ റിയാൽ :22.71 ഒമാൻ റിയാൽ:214:82 ബഹ്‌റൈൻ ദിനാർ:219:35 കുവൈറ്റ് ദിനാർ: 269:33 മലേഷ്യൻ റിങ്കറ്റ് : 18:44 യൂറോ :87:58 ചൈന യുവാൻ :11:92

ബ്യൂട്ടി പാർലറിൽ എത്തുന്ന യുവതികൾക്ക് ലഹരി സ്റ്റാംപ് വിൽപന; ഉടമയായ 51കാരി അറസ്റ്റിൽ

ബ്യൂട്ടി പാർലറിൽ എത്തുന്ന യുവതികൾക്ക് ലഹരി സ്റ്റാംപ് വിൽപന; ഉടമയായ 51കാരി അറസ്റ്റിൽ തൃശൂർ: ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ അറസ്റ്റിൽ. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിന്റെ ഉടമയായ ഷീല സണ്ണി (51) ആണ് അറസ്റ്റിലായത്. ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു ലഹരി സ്റ്റാംപിന്റെ വിൽപന. ബ്യൂട്ടി പാർലറിൽ വരുന്ന യുവതികൾക്കു വിൽക്കാൻ വേണ്ടിയാണ് ലഹരി സ്റ്റാംപ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബ്യൂട്ടി പാർലറിൽ ലഹരി വിൽപന നടക്കുന്നതായി എക്സൈസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്യൂട്ടി പാർലർ എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുമായിരുന്നു. ഷീലയുടെ ഇരുചക്ര വാഹനത്തിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ലഹരിയുടെ ഉറവിടം കണ്ടെത്താൻ എക്സൈസിന്റെ അന്വേഷണം തുടരുകയാണ്. കഞ്ചാവിനേക്കാൾ പത്തിരട്ടി വീര്യമാണ് ഇത്തരം സ്റ്റാംപുകൾക്ക്.

തൊഴിലന്വേഷകരേ… നിങ്ങൾക്കിതാ ഒരു സുവർണാവസരം

തൊഴിലന്വേഷകരേ… നിങ്ങൾക്കിതാ ഒരു സുവർണാവസരം തൊഴിൽമേള മാർച്ച് 1 ബുധൻ വടകര ടൗൺഹാൾ രാവിലെ 9 മണി മുതൽ ⭕️ തികച്ചും സൗജന്യം ⭕️ നൂറോളം കമ്പനികൾ ⭕️ രണ്ടായിരത്തോളം ഒഴിവുകൾ ⭕️ ഐ.ടി, ടെക്നിക്കൽ, പാരാമെഡിക്കൽ, മാനേജർ, സെയിൽസ്, നഴ്സ്, ലാബ് ടെക്നീഷ്യൻ, എക്കൗണ്ടിംഗ് , ട്രാവൽ ആന്റ് ടൂറിസം അഗ്രികൾച്ചർ, ഫിഷറീസ്, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, തുടങ്ങിയ വിവിധ മേഖലകളിൽ അവസരങ്ങൾ ⭕️ പ്രശസ്ത കമ്പനികൾ ⭕️ കരിയർ കൗൺസലിംഗ് ⭕️ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന്റെയും വടകര നഗരസഭയുടെയും സഹകരണം കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നും വി.എച്ച്.എസ് ഇ വിജയിച്ചവർക്ക് അപേക്ഷിക്കാം' വേഗമാവട്ടെ അനുയോജ്യമായ തൊഴിൽ കയ്യെത്താവുന്ന ദൂരത്ത്‌  ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ .... https://vhsejobfair.com

ഹെൽത്ത് കാർഡ് എടുത്തോ? ഇന്ന് അവസാന ദിനം

ഹെൽത്ത് കാർഡ് എടുത്തോ? ഇന്ന് അവസാന ദിനം സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം ഇന്ന് അവസാനിക്കും. നാളെ മുതൽ കർശന പരിശോധന ഉണ്ടാകും. ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടതാണ്. ജീവനക്കാർക്ക് ഹെൽത്ത് കാർഡിനായി രണ്ടു തവണ സമയം നീട്ടിനൽകിയിരുന്നു. എന്നാൽ ഹെൽത്ത് കാർഡ് നാളെ മുതൽ നടപ്പിലാക്കാൻ കഴിയില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. മാർച്ച് 31 വരെ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് ഹോട്ടൽ ആന്റ് റസ്റ്റോറൻറ് അസോസിയേഷനും വ്യാപാര വ്യവസായ ഏകോപന സമിതിയും കത്തയച്ചു. പ്രശ്നം പരിഹരിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർ വ്യാപാരികളുമായി  ചർച്ച നടത്തും.

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവർ ഓപ്പറേഷൻ പി ഹണ്ടിൽ അറസ്റ്റിൽ

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവർ ഓപ്പറേഷൻ പി ഹണ്ടിൽ അറസ്റ്റിൽ തിരുവനന്തപുരം: സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി കേരള പൊലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 12 പേര്‍ അറസ്റ്റിലായി.  ഓപ്പറേഷൻ പി-ഹണ്ട് 23.1ന്‍റെ ഭാഗമായി നടത്തിയ റെയ്ഡിൽ 142 കേസുകൾ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്ത് 858 കേന്ദ്രങ്ങളിലായാണ് പരിശോധന നടത്തിയത്. അറസ്റ്റിലായവരില്‍ പലരും ഐ.ടി മേഖലയില്‍ ഉള്‍പ്പടെ ഉയര്‍ന്ന ജോലി നോക്കുന്ന ചെറുപ്പക്കാരാണ്. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്. മൊബൈൽ ഫോണുകൾ, ഹാര്‍ഡ് ഡിസ്ക്കുകൾ, ലാപ്ടോപ്പുകൾ, മെമ്മറി കാര്‍ഡുകൾ ഉൾപ്പെടെയുള്ള 270 ഉപകരണങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തു.  കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഉള്ള ഉപകരണങ്ങളാണിവ. അഞ്ച് വയസ്സിനും പതിനഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ  ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പങ്കുവയ്ക്കാനുള്ള നിരവധി ടെലിഗ്രാം, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും റെയ്ഡിൽ കണ്ടെത്തി...

നമ്മുടെ തലയിൽ ജീവിക്കുന്ന പേനിനെ പറ്റി കുറച്ച് കാര്യങ്ങൾ

നമ്മുടെ തലയിൽ ജീവിക്കുന്ന പേനിനെ പറ്റി കുറച്ച് കാര്യങ്ങൾ ചിറകില്ലാത്തതും സസ്തനികളുടെ ശരീരത്തിൽ പരാദങ്ങളായി ജീവിക്കുന്നതുമായ ഒരു പ്രാണി വർഗം ആണ് പേൻ. അവയുടെ ചെറു രൂപമായ ഈര് 10 - 15 ദിവസം വരെ വസ്തുക്കളിൽ നിർജീവമായിരുന്ന് തലയിൽ എത്തുമ്പോൾ വിരിഞ്ഞ് പേൻ ആകാം. പേനുകൾക്ക് 30- 33 ഡിഗ്രീ സെൽഷ്യസ് വരെ ചൂടിൽ വെള്ളത്തിൽ മുങ്ങി ജീവിക്കുന്നതിനുള്ള ശേഷി ഉണ്ട്. 14 മണിക്കൂറോളം മുങ്ങിക്കിടന്നാലും പേനുകൾ ചാകില്ല. തവിട്ടു് - ബ്രൗൺ നിറമുള്ള ചെറിയ ഷഡ്പദങ്ങളാണ് പേനുകൾ. ശിരോചർമ്മത്തോട് ചേർന്ന് പാർക്കുന്ന ഇവയുടെ ഭക്ഷണം രക്തമാണ്. മുതിർന്ന പെൺപേനുകളിടുന്ന മുട്ട തലയോട്ടിയിൽ നിന്നും ഏകദേശം കാലിഞ്ച് ദൂരത്തിൽ മുടിയിൽ പറ്റിപ്പിടിച്ചിരിക്കും‌.  ഈര് എന്ന് പ്രാദേശികമലയാളത്തിൽ ഇതിനെ പറയും. 7-10 ദിവസത്തിൽ മുട്ട വിരിയും. മുട്ട വിരിഞ്ഞതിനു ശേഷമുള്ള ഈര് മുടിയിൽ പറ്റിപ്പിടിച്ചിരിക്കും. ഈ പശ വളരെ ശക്തിയുള്ളതാണ്, ആകയാൽ ഈരിനെ പറിച്ചെടുക്കുക എന്നത് എളുപ്പമല്ല. ഈരിലെ രാസസംയുക്തം മുടിയോട് ചേർച്ചയുള്ളതായതിനാൽ ഈരിനെ മാത്രം ഒഴിവാക്കാൻ രാസപദാർത്ഥങ്ങൾ ഒന്നും ഇല്ലെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ജീവനക്ഷമമായ പേന്മുട്ടയ്ക്ക്...

രണ്ടായിരത്തിലധികം ഒഴിവുകള്‍: ഈ ബുധനാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് കൈ നിറയെ അവസരങ്ങള്‍.

രണ്ടായിരത്തിലധികം ഒഴിവുകള്‍: ഈ ബുധനാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് കൈ നിറയെ അവസരങ്ങള്‍. വടകര: പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്‌.എസ്.ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്‍ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നും വി.എച്ച്‌.എസ്.ഇ വിജയിച്ചവരോ തുടര്‍പഠനം നടത്തിയവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ക്കായി തൊഴില്‍മേള സംഘടിപ്പിക്കുന്നു. മാര്‍ച്ച്‌ 1 ന് രാവിലെ 9മുതല്‍ 2.30 വരെ വടകര ടൗണ്‍ഹാളില്‍ നടക്കുന്ന മേള കെ മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസ്, വടകര നഗരസഭ, കരിയര്‍ ഡെവലപ്മെന്‍റ് സെന്റര്‍ പേരാമ്ബ്ര എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. നൂറില്‍പരം തൊഴില്‍ ദാതാക്കള്‍ പങ്കെടുക്കുന്ന മേളയില്‍ രണ്ടായിരത്തില്‍ പരം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഘാടക സമിതി രൂപീകരിച്ചു. കെ.കെ.രമ എം.എല്‍.എ രക്ഷാധികാരിയും മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു കെ.പി ചെയര്‍പേഴ്സണും വടകര റീജണല്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അസിസ്റ്റന്‍റ് ഡയറക്ടര്‍ അപര്‍ണ വി.ആര്‍ ജനറല്‍ കണ്‍വീനറുമായും പ്രവര്‍ത്തിക്കും. തൊഴില്‍ മേള വെബ്സൈറ്റി...

27/02/𝟐𝟎𝟐3 തിങ്കൾ=ഇന്നത്തെ വില നിലവാരം

27/02/𝟐𝟎𝟐3 തിങ്കൾ=ഇന്നത്തെ വില നിലവാരം സ്വർണ്ണം,തങ്കം (𝟮𝟮K)വെള്ളി വിലകൾ സ്വർണ്ണം ഒരു പവൻ :41,080രൂപ സ്വർണ്ണം ഒരു ഗ്രാം : 5,135രൂപ തങ്കം :10ഗ്രാം 56,020രൂപ  വെള്ളി ഒരു കിലോ :69:000രൂപ വെള്ളി ഒരു ഗ്രാം :69:00രൂപ പെട്രോൾ & ഡീസൽ വിലകൾ   ഡൽഹി: 96.72 : 89.62 മുംബൈ: 106.31 : 94.27 ചെന്നൈ: 102.63 : 94.24 ബാംഗ്ലൂർ: 101.94 : 87.89 തിരുവനന്തപുരം: 107.69 : 96.51 കോട്ടയം: 106.07 : 94.98 കൊല്ലം: 106.99 : 95.85 തൃശൂർ: 106.21 : 95.11 മലപ്പുറം: 106.34 : 95.26 കോഴിക്കോട്: 105.85 : 94.80 കണ്ണൂർ: 105.85 : 94.80 കാസർഗോഡ്: 106.80 : 95.69 കറൻസി വിനിമയ നിരക്കുകൾ അമേരിക്കൻ ഡോളർ :82:92 ഓസ്‌ട്രേലിയൻ ഡോളർ: 55:62 ബ്രിട്ടീഷ്‌ പൗണ്ട് : 99:08 തുർക്കിഷ് ലിറ:04:39 സിങ്കപ്പൂർ ഡോളർ:61:40 സൗദി റിയാൽ :22:11 യു.എ.ഇ ദിർഹം :22:57 ഖത്തർ റിയാൽ :22.77 ഒമാൻ റിയാൽ:215:60 ബഹ്‌റൈൻ ദിനാർ:219:79 കുവൈറ്റ് ദിനാർ: 269:89 മലേഷ്യൻ റിങ്കറ്റ് : 18:53 യൂറോ :87:46 ചൈന യുവാൻ :11:90

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; യോനോ ആപ്പിന്റെ പേരില്‍ പുതിയ തട്ടിപ്പ്; ജാഗ്രാതെെ

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; യോനോ ആപ്പിന്റെ പേരില്‍ പുതിയ തട്ടിപ്പ്; ജാഗ്രാതെെ ബാങ്കിംഗ് സേവനങ്ങള്‍ ഡിജിറ്റലായതോടെ തട്ടിപ്പുകളുടെ എണ്ണവും പെരുകുകയാണ്. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന എസ്‌എംഎസായും ഫോണ്‍കോളായും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളയച്ച്‌ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. വ്യാജ സന്ദേശങ്ങളെ വ്യക്തമാക്കി മനസിലാക്കാന്‍ സാധിക്കാത്തവരാണ് ഇത്തരം തട്ടിപ്പുകളില്‍പ്പെടുന്നത്. തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇതിനെതിരെ ബാങ്കും സര്‍ക്കാര്‍ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് പുതിയ തട്ടിപ്പിനെ പറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യാജ സന്ദേശം ഇങ്ങനെ ഉപഭോക്താവിന്റെ യോനോ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തതായി അവകാശപ്പെടുന്ന എസ്‌എംഎസ് വഴിയാണ് തട്ടിപ്പ്. എസ്‌ബിഐ ഉദ്യോഗസ്ഥരെ വ്യാജേന പ്രചരിപ്പിക്കുന്ന സന്ദേശങ്ങളെക്കുറിച്ച്‌ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. "പ്രിയപ്പെട്ട എസ്ബിഐ ഉപഭോക്താവെ, നിങ്ങളുടെ യോനോ അക്കൗണ്ട് ...

മോട്ടിവേഷൻ ചിന്തകൾ

സന്തോഷം എന്നത് ശലഭത്തെ പോലെയാണ്.. പിടിക്കാനായി പിറകെ കൂടിയാൽ ഓടിയകന്നു കൊണ്ടിരിക്കും... എന്നാൽ അതിനെ വിട്ടു നാം മറ്റുകാര്യങ്ങളിൽ മുഴുകിയാലോ പതിയെ അത് നമ്മുടെ തോള ത്തു വന്നിരിക്കുകയും ചെയ്യും,. അത്പോലെയാണ് ജീവിതത്തിലെ സന്തോഷവും ... സന്തോഷത്തിനു മാത്രം പ്രാധാന്യം നൽകി നാം തേടി നടന്നാൽ നല്ല ജീവിതാനുഭവങ്ങളിൽ നിന്നുപോലും സന്തോഷം അനുഭവിക്കാൻ നമുക്ക് കഴിയില്ല.. സന്തോഷം ഉള്ളത് നമുക്കുള്ളിൽ തന്നെയാണ്.. അത് നമ്മുടെ ഇഷ്ടനിഷ്ടങ്ങളോടും, വ്യക്തിത്വത്തോടും, ജീവിതലക്ഷ്യങ്ങളോടും ചേർന്ന് നിൽപ്പുണ്ട്..അത് കേവലം കളിയും ചിരിയും അല്ല,,,, നമ്മുടെ മനസ്സിൽ സമാധാനവും,,, സംതൃപ്തിയും ഉണ്ടാവുകയാണ്... എന്നാൽ അർത്ഥവർത്തയാതും, സ്ഥായിയും ആയ സന്തോഷം നൽകുന്നത് നമ്മുടെ പെരുമാറ്റവും ജീവിത സാഹചര്യങ്ങളുമാണ്.. സന്തോഷമുള്ള ഒരു മനസ്സിനുടമയുടെ ചിന്തകൾക്ക് എപ്പോഴും വ്യക്തതയും വിശാലതയും ഉണ്ടാകും .. കൂടാതെ ആ വ്യക്തിയുടെ സമൂഹ ബന്ധങ്ങൾ ശക്തമാക്കുകയും ചെയ്യും.. ഏതെങ്കിലും തരത്തിൽ പ്രയാസങ്ങളില്ലാത്ത ആരും തന്നെ നമുക്കുചുറ്റും കാണാൻ സാധിക്കില്ല...ഓരോരുത്തർക്കും പല തരത്തിലുള്ള പ്രയാസങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ചു കൂടിയും കുറഞ...

സൂര്യതാപം എന്നാൽ എന്ത്? ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ തുടങ്ങി അറിയേണ്ടതെല്ലാം

സൂര്യതാപം എന്നാൽ എന്ത്? ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ തുടങ്ങി അറിയേണ്ടതെല്ലാം സംസ്ഥാനത്തിന് സൂര്യതാപത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുകയാണ്. ഫെബ്രുവരി മാസത്തിൽ പോലും ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് സൂര്യതാപത്തിന് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇതിന് വേണ്ട പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളേയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം. സൂര്യാഘാതത്തെക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതാപം.  സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ 1) ഉയര്‍ന്ന ശരീരതാപം, ശരീരത്തിൽ ചൂട് വർധിക്കുകയും, ചുവപ്പ് നിറം വരികെയും ചെയ്യും. 2) മാനസിക അവസ്ഥയില്‍ മാറ്റങ്ങൾ ഉണ്ടാകും 3) മന്ദഗതിയിലുള്ള...

ഏറ്റവും സന്തോഷിക്കുന്ന മനുഷ്യൻ ആരായിരിക്കും ?

ഏറ്റവും സന്തോഷിക്കുന്ന മനുഷ്യൻ ആരായിരിക്കും ? തൊട്ടടുത്തരാളുടെ സന്തോഷം നിങ്ങളെ വേദനിപ്പിക്കുകയോ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യാറിണ്ടോ ? എന്ത് കിട്ടിയാലാ ... നിങ്ങള് സന്തോഷിക്കാ ...? തൻ്റെ അടുത്തേക്ക് സുഹൃത്തുക്കളിലൊരാൾ വന്നിട്ട് നീ സുന്ദരനാണ് അല്ലേൽ സുന്ദരിയാണെന്ന് പറഞ്ഞാൽ മനസ്സിലൊരു ചിരി പടരോ ? നീ ചെയ്തിട്ടുള്ള ഏതെങ്കിലുമൊരു കാര്യം നന്നായിട്ടുണ്ടെന്ന് ആരെങ്കിലും വന്ന് പറഞ്ഞാലോ ? നിൻ്റെ ഡ്രസ്സ് നല്ല ഭംഗിയുണ്ടെല്ലോ ... ന്ന് പ്രിയപ്പെട്ടൊരാൾ പങ്ക് വെച്ചാലോ .... ആരെങ്കിലും ഒരു സമ്മാനപ്പൊതി നിന്നിലേക്ക് വെച്ച് നീട്ടിയാലോ ... സന്തോഷം തോന്നോ ... അപ്പോയൊക്കെ ?* ഇതേ വ്യക്തികൾ വന്ന് ഇതിനു നേരെ വിപരീതമാണ് പറയുന്നതെങ്കിലോ ... എന്തായിരിക്കും നിങ്ങക്ക് തോന്നാ ..! സങ്കടം വരോ ? ശെരിക്കും നി നല്ലത് കേൾക്കാനല്ലേ ഒരോ ദിവസവും ആഗ്രഹിച്ചോണ്ടിരിക്കുന്നേ ... നിനക്ക് ചുറ്റുമുള്ള ആളുകളോ ? അങ്ങനെ തന്നെയായിരിക്കും ലേ .. ഒരു കുഞ്ഞു രഹസ്യം പറയട്ടെ .., കൊടുക്കുമ്പോൾ മാത്രം കിട്ടുന്നതാണ് ചെലതൊക്കെ . ✍🏻:Adheeb mangalassery

ഒരു വ്യക്തി തന്റെ ജീവിതകാലം മുഴുവന്‍ രഹസ്യമായി സൂക്ഷിക്കേണ്ട കാര്യങ്ങൾ

നമ്മൾ ഒരാളോട് പോലും പങ്കുവെക്കരുതാത്ത ചില കാര്യങ്ങളുണ്ട്; ഒരു വ്യക്തി തന്റെ ജീവിതകാലം മുഴുവന്‍ രഹസ്യമായി സൂക്ഷിക്കേണ്ടവ എന്തൊക്കെയെന്ന് ഉറപ്പായും അറിഞ്ഞിരിക്കുന്നത് ഉപകാരപ്പെടും. ഒരു വ്യക്തി തന്റെ ചില രഹസ്യങ്ങള്‍ ആരുമായും പങ്കുവെക്കരുതെന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ട്. ചില കാര്യങ്ങള്‍ മറ്റുള്ളവരോട് പറയാതെ നിങ്ങളുടെ ഉള്ളില്‍ മാത്രം സൂക്ഷിക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ ഗുരുതരമായ പ്രശ്നങ്ങളില്‍ അകപ്പെട്ടേക്കാമെന്നും അവർ പറയുന്നു. മറ്റുള്ളവരോട് പറയാന്‍ വിലക്കപ്പെട്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം... നമ്മുടെ ചിന്തകളും പദ്ധതികളും ഒരു വ്യക്തി തന്റെ ചിന്തകളും പദ്ധതികളും അബദ്ധവശാല്‍ പോലും ആരുമായും പങ്കിടരുതെന്ന് പറഞ്ഞിട്ടുണ്ട്. തന്റെ പദ്ധതികള്‍ മറച്ചുവെച്ച്‌ സംരക്ഷിക്കണമെന്ന്  പറയുന്നു. കാരണം, നിങ്ങളുടെ പദ്ധതികള്‍ അറിഞ്ഞ് അത് നിങ്ങള്‍ക്കെതിരേ പ്രയോഗിക്കാന്‍ മറ്റുള്ളവരിൽ ചിലർ ശ്രമിച്ചേക്കാം. ഇത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. അപമാനം നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കുമ്ബോള്‍ അഹങ്കരിക്കരുത്.അതുപോലെ നിങ്ങള്‍ക്ക് നേരിട്ട അപമാനത്തെക്കുറിച്ച്‌ മറ്റുള്ളവരുടെ മുന്നില്‍ സംസാരിക്കാന്‍ ...

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും അറിയാം.

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും അറിയാം . എം ജി സര്‍വകലാശാല *************************** പരീക്ഷാ തീയതി ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് (20142016 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ്, 2013 അഡ്മിഷന്‍ മെഴ്സി ചാന്‍സ്), ഒന്നാം സെമെസ്റ്റര്‍ ബി.എസ്‌സി സൈബര്‍ ഫോറന്‍സിക് സി.ബി.സി.എസ്.എസ് (20142018 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് - നവംബര്‍ 2022) ബിരുദ പരീക്ഷകള്‍ മാര്‍ച്ച് 13നു തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍. പ്രാക്ടിക്കല്‍ ഒന്ന്, നാല് വര്‍ഷങ്ങളിലെ ബി.എഫ്.എ (മാര്‍ച്ച് 2023) പരീക്ഷയുടെ പ്രായോഗിക പരീക്ഷകള്‍ തൃപ്പൂണിത്തുറ, ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്ട്സില്‍ മാര്‍ച്ച് ഒന്നു മുതല്‍ 29 വരെ നടത്തും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. പരീക്ഷാ ഫലം 2022 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ബി.ജി.സി.എസ്.എസ് - 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസട...

റോഡപകടങ്ങൾ: രക്ഷാപ്രവര്‍ത്തനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റോഡപകടങ്ങൾ: രക്ഷാപ്രവര്‍ത്തനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ റോഡപകടങ്ങൾ കണ്ടാൽ വാഹനങ്ങൾ നിർത്താതെ പോകുന്നവരാണേറെയും. അപകടങ്ങൾ നാളെ നമ്മളെത്തേടിയുമെത്തിയേക്കാം. രക്തസ്രാവവും അടിയന്തിര വൈദ്യസഹായത്തിന്റെ അഭാവവുമാണ് റോഡപകടങ്ങളിൽ മിക്ക മരണങ്ങൾക്കും കാരണമാകുന്നത്. എത്രയുംവേഗം ആശുപത്രികളിൽ എത്തിക്കാനായാൽ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ കഴിയും.  🚨 പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതുവരെ പ്രഥമശുശ്രൂഷ നൽകേണ്ടതുണ്ട്.  🚨 ആവശ്യമെങ്കിൽ തൂവാല, വൃത്തിയുള്ള വസ്ത്രം എന്നിവ ഉപയോഗിച്ച് അപകടം മൂലമുണ്ടായ രക്തസ്രാവം തടയാൻ ശ്രമിക്കുക.  🚨 അപകടത്തിൽപ്പെട്ടയാൾക്ക് ബാഹ്യമായി പരിക്കുകളൊന്നുമില്ലെങ്കിലും മെഡിക്കൽ പരിശോധനയ്ക്കായി വിധേയമാക്കണം. ആന്തരിക ക്ഷതം നമുക്ക് അറിയാൻ കഴിഞ്ഞെന്നുവരില്ല. പരിക്ക് പിന്നീട് സങ്കീർണമാകാതിരിക്കാൻ ഇത് ഉപകാരപ്പെടും.  🚨 പരിക്കേറ്റവരെ, പ്രത്യേകിച്ച് തലയ്ക്ക് പരിക്കേറ്റവരെ നീക്കുമ്പോൾ അയാളെ ചുറ്റിപ്പിടിച്ചെടുക്കുന്നത് അപകടകരമാണ്. കഴുത്ത്‌ മുതൽ നടു വരെ അനങ്ങാതെ നേരെ കിടത്തി വേണം രോഗിയെ മാറ്റാൻ. കിടത്തി തന്നെ കൊണ്ടു പോവണം. ബലമായി പിടിച്ചിരുത്തി...

25/02/𝟐𝟎𝟐3 ശനി=ഇന്നത്തെ വില നിലവാരം

25/02/𝟐𝟎𝟐3 ശനി=ഇന്നത്തെ വില നിലവാരം സ്വർണ്ണം,തങ്കം (𝟮𝟮K) & വെള്ളി വിലകൾ  സ്വർണ്ണം ഒരു പവൻ :41,200രൂപ സ്വർണ്ണം ഒരു ഗ്രാം : 5,150രൂപ തങ്കം :10ഗ്രാം 56,180രൂപ  വെള്ളി ഒരു കിലോ :70:000രൂപ വെള്ളി ഒരു ഗ്രാം :70:00രൂപ പെട്രോൾ & ഡീസൽ വിലകൾ   ഡൽഹി: 96.72 : 89.62 മുംബൈ: 106.31 : 94.27 ചെന്നൈ: 102.63 : 94.24 ബാംഗ്ലൂർ: 101.94 : 87.89 തിരുവനന്തപുരം: 107.69 : 96.51 കോട്ടയം: 106.07 : 94.98 കൊല്ലം: 106.99 : 95.85 തൃശൂർ: 106.21 : 95.11 മലപ്പുറം: 106.34 : 95.26 കോഴിക്കോട്: 105.85 : 94.80 കണ്ണൂർ: 105.85 : 94.80 കാസർഗോഡ്: 106.80 : 95.69 കറൻസി വിനിമയ നിരക്കുകൾ അമേരിക്കൻ ഡോളർ :82:93 ഓസ്‌ട്രേലിയൻ ഡോളർ: 55:78 ബ്രിട്ടീഷ്‌ പൗണ്ട് : 99:06 തുർക്കിഷ് ലിറ:04:39 സൗദി റിയാൽ :22:12 യു.എ.ഇ ദിർഹം :22:58 ഖത്തർ റിയാൽ :22.78 ഒമാൻ റിയാൽ:215:72 ബഹ്‌റൈൻ ദിനാർ:220:30 കുവൈറ്റ് ദിനാർ: 270:05 മലേഷ്യൻ റിങ്കറ്റ് : 18:70 യൂറോ :87:76 സിങ്കപ്പൂർ ഡോളർ:61:43 ചൈന യുവാൻ :11:92

മോട്ടിവേഷൻ ചിന്തകൾ

ജീവിതം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള യാത്രയാണ്. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ജീവിതത്തിൽ കിട്ടുന്നില്ല എന്നതാണ് സത്യം. ഉറങ്ങിയാൽ ഉണരും എന്നുറപ്പില്ലാത്ത, ഉണർന്നാൽ ഉറങ്ങാനാകും എന്നുറപ്പില്ലാത്ത വെറും നിസ്സാരതയാണ് ജീവിതം . അതേ ജീവിതം എന്തെന്ന് അറിഞ്ഞ് തുടങ്ങുന്നതിന് മുൻപ് തന്നെ നമ്മുടെ ആയുസ്സിന്റെ പകുതി പിന്നിട്ടിരിക്കുകയും ചെയ്യും. അതിൽ ഒരു പിടി പൊട്ടിച്ചിരികളും , കുറെയേറെ കണ്ണുനീർ തുള്ളികളും നിറഞ്ഞ താന്ന് നാം പിന്നിടുന്ന ജീവിത യാത്ര.. യാത്രക്കിടയിൽ ആരൊക്കയോ ചേർത്ത് സമ്മാനിക്കുന്ന നിറക്കൂട്ടുകളാണ് നമുക്കുള്ളിലെ പ്രതീക്ഷകൾ. പ്രതീക്ഷകളാണ് ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്.. എന്നാൽ പ്രതീക്ഷിച്ച ജീവിതം പലർക്കും ലഭിക്കാറില്ല,പലപ്പോഴും കടമകൾക്ക് മുന്നിൽ നമ്മുടെ സ്വപ്നങ്ങൾ തോറ്റ് പോകുമ്പോൾ ജീവിതം എന്നത് വലിയ ചോദ്യചിഹ്നവും മനസ്സ് ഉത്തരമില്ലാത്ത കടങ്കഥയും ആയി മാറും. ജീവിതം എന്നത് ഇന്നിന്റെ പ്രസന്നതയിൽ ജീവിച്ച് തീർക്കേണ്ടതാണ് .. ജീവിതത്തിൽ നമ്മുടെ വിജയം എന്നത് നാം ജീവിച്ചിരിക്കുന്ന സമയം ആരും നമ്മെ വെറുക്കാതെയും , നമ്മുടെ മരണശേഷം ആരും നമ്മെ മറക്കാതിരിക്കുകയും ചെയ്യ...

ഇന്ന് 2023 ഫെബ്രുവരി 25 ശനിയാഴ്ച (1198 കുംഭം 13)[ശഅബാൻ 4] ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ

ഇന്ന്  2023 ഫെബ്രുവരി 25 ശനിയാഴ്ച (1198 കുംഭം 13)[ശഅബാൻ 4] ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ ചരിത്രത്തിൽ ഇന്നത്തെ സംഭവങ്ങൾ 1793 ജോർജ്ജ് വാഷിങ്ടൺ അമേരിക്കയുടെ ആദ്യ മന്ത്രിസഭ വിളിച്ചു ചേർത്തു. 1836 കോൾട്ട് റിവോൾ‌വറിനുള്ള പേറ്റന്റ് സാമുവൽ കോൾട്ട് നേടി. 1870 മിസിസിപ്പിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗം ഹിറാം റോഡ്സ് റിവൽസ്, അമേരിക്കൻ കോൺഗ്രസിലെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജനായി. 1910 ദലൈലാമ, ചൈനയിൽ നിന്നു ബ്രിട്ടീഷ് ഇന്ത്യയിലേക്ക് പലായനം ചെയ്തു. 1921 ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിൽസി, റഷ്യ പിടിച്ചടക്കി. 1925 ജപ്പാനും സോവ്യറ്റ് യൂണിയനും നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു. 1932 അഡോൾഫ് ഹിറ്റ്ലർ ജർമ്മൻ പൗരത്വം നേടി. അങ്ങനെ പ്രസിഡണ്ട്  സ്ഥാനത്തേക്ക് മൽസരിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു. 1933 യു‌എസ്‌എസ് റേഞ്ചർ എന്ന് പേരുള്ള ആദ്യത്തെ യു‌എസ് വിമാനവാഹിനി പുറത്തിറങ്ങി. 1946 മുഹമ്മദ് അലി (കാഷ്യസ് ക്ലേ) ആദ്യ ലോക ഹെവി വെയ്റ്റ് ബോക്സിങ് കിരീടം നേടി. 1948 ചെക്കൊസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം ഏറ്റെടുത്തു. അതോടെ മൂന്നാം റിപ്പബ്ലികിന്റെ കാലത്തിന്‌ അന്ത്യമായി. 1951 ആദ്യത്തെ പ...

വാട്ട്സ്ആപ്പില്‍ പുതിയ കിടിലന്‍ ഫീച്ചര്‍.!

  വാട്ട്സ്ആപ്പില്‍ അയച്ച മെസെജില്‍ തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല. അയച്ച മെസെജ് 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി എത്തുകയാണ് വാട്ട്സാപ്പ്. ആപ്പിൾ ഐമെസേജിലും ടെലഗ്രാമിലും സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ പറഞ്ഞു കേട്ട ഈ ഫീച്ചറിനെക്കുറിച്ച് പുതിയ വിവരം നല്‍കിയിരിക്കുന്നത് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ്. വാട്ട്സാപ്പിന്‍റെ 23.4.0.72 ഐഒഎസ് ബീറ്റ പതിപ്പിലാണ് ഈ പുതിയ ഫീച്ചർ ഉള്ളതെന്നാണ് ഇവര്‍ പറയുന്നത്. ബീറ്റ പരീക്ഷണങ്ങള്‍ക്ക് ശേഷം അധികം വൈകാതെ ഈ ഫീച്ചര്‍ എല്ലാവരിലും എത്തും. ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്ട്സാപ്പ്. ഏകദേശം 200 കോടിയിലേറെ ഉപഭോക്താക്കളുണ്ട് ആപ്പിന്. നിരന്തരം അപ്‌ഡേറ്റുകൾ എത്തിക്കൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്ന് കൂടിയാണിത്.  കഴിഞ്ഞ ദിവസമാണ് ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ് എത്തിയത്. ഡെസ്ക്ടോപ്പ് പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്.ഹൈക്വാളിറ്റി ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. കമ്പനി അതിന്റെ...

കായ വറുത്തത് വീട്ടിൽ തന്നെ ഉണ്ടാക്കാം.

വളരെ എളുപ്പത്തിൽ  കായ വറുത്തത് വീട്ടിൽ തന്നെ ഉണ്ടാക്കാം.. കായ വറുത്തത് എല്ലാവരും നല്ല നൊസ്റ്റാൾജിയ ആയി കരുതുന്ന ഒന്നാണ്. മലയാളികൾ എവിടെ ഉണ്ടോ അവിടെ ഇത് ലഭ്യമാകും. നമ്മുടെ കേരളത്തിന്റ ഒരു സ്പെഷ്യൽ ഐറ്റം തന്നെ ആണ് ഇത്. വളരെ എളുപ്പത്തിൽ ടേസ്റ്റിയായ കായ വറുത്തതാണ് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് നമുക്കെല്ലാവർക്കും വളരെയധികം ഇഷ്ടപെട്ട കായ വറുത്തത്. എല്ലാ ദിവസവും പുറത്ത് നിന്ന് ചായക്ക് പലഹാരം വാങ്ങിക്കുന്നതാണോ നിങ്ങളുടെ പതിവ്. എന്നാല്‍ ഇനി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ കയാവറുത്തത് തയ്യാറാക്കാവുന്നതാണ്. ഇത് വീട്ടില്‍ തന്നെ തയ്യാറാക്കുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. അതുകൊണ്ട് തന്നെ ഇനി വളരെ എളുപ്പത്തില്‍ നമുക്ക് വീട്ടില്‍ തന്നെ കായ വറുത്തത് തയ്യാറാക്കാം.  ഇനി ബേക്കറിയിൽ പോയി കായ വറുത്തത് വാങ്ങേണ്ട കാര്യമില്ല.. വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ ഇത് ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ.. അതിനായി ആദ്യം കുറച്ച് ഏത്തക്കായ അല്ലെങ്കിൽ നേന്ത്രക്കായ പൊളിച്ചെടുക്കാം. പാകമാകാത്ത നേന്ത്രകായ ആണ് ഇവിടെ എടുക്കേണ്ടത്. കയ്യിൽ അൽപം വെളിച്ചെണ്ണ പുരട്ടുകയാണെങ്കിൽ അതിന്റെ കറ കയ്യിൽ പറ്റ...

വ്യാജ വായ്‌പകൾക്കായി നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്യൂന്നത് ശ്രദ്ധിക്കണം

വ്യാജ വായ്‌പകൾക്കായി നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്യൂന്നത് ശ്രദ്ധിക്കണം നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച് അനധികൃത ഇടപാടുകൾ നടത്താൻ കഴിയും. നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച് അവർക്ക് ആഭരണങ്ങൾ പോലും വാങ്ങാം. സാധാരണഗതിയിൽ, ഒരു നിശ്ചിത വിലയുടെ മുകളിലുള്ള ഇടപാടിന്, ജ്വല്ലറികളിൽ പോലും പാൻ കാർഡ് ആവശ്യമാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് പാൻ കാർഡ്. കാരണം, പാൻ കാർഡ് ഇല്ലാതെ വലിയ സാമ്പത്തിക ഇടപാടുകളൊന്നും നടക്കില്ല. ഒരു വ്യക്തിയെ സാമ്പത്തികമായി തിരിച്ചറിയാൻ ആദായനികുതി വകുപ്പ് ഉപയോഗിക്കുന്ന ആൽഫ-ന്യൂമറിക് കോഡ് ഇതിൽ അടങ്ങിയിരിക്കുന്നു. എല്ലാ പ്രധാന സാമ്പത്തിക ഇടപാടുകൾക്കും സാധുതയുള്ള നികുതികൾ നൽകുന്നുവെന്ന് ഉറപ്പാക്കാനും ഇത് അധികാരികളെ സഹായിക്കുന്നു. എന്നിരുന്നാലും, ഇതിന് മറ്റൊരു വശമുണ്ട്. പാൻ കാർഡ് തട്ടിപ്പിന് പലരും ഇടയാക്കാറുണ്ട്. നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് എങ്ങനെയെന്ന് നോക്കാം. നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗത്തെക്കുറിച്ച് അറിയാനുള്ള ആദ്യത്തേതും പ്രധാനവുമായ മാർഗ്ഗം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുകയാണ്. അതിന...

24/02/𝟐𝟎𝟐3 വെള്ളി=ഇന്നത്തെ വില നിലവാരം

24/02/𝟐𝟎𝟐3 വെള്ളി=ഇന്നത്തെ വില നിലവാരം സ്വർണ്ണം,തങ്കം  (𝟮𝟮K)  വെള്ളി വിലകൾ      സ്വർണ്ണം ഒരു പവൻ    :41,360രൂപ സ്വർണ്ണം ഒരു ഗ്രാം   : 5,170രൂപ തങ്കം :10ഗ്രാം 56,410രൂപ  വെള്ളി ഒരു കിലോ   :70:900രൂപ വെള്ളി ഒരു ഗ്രാം      :70:90രൂപ പെട്രോൾ & ഡീസൽ വിലകൾ  ഡൽഹി: 96.72 : 89.62 മുംബൈ: 106.31 : 94.27 ചെന്നൈ: 102.63 : 94.24 ബാംഗ്ലൂർ: 101.94 : 87.89 തിരുവനന്തപുരം: 107.69 : 96.51 കോട്ടയം: 106.07 : 94.98 കൊല്ലം: 106.99 : 95.85 തൃശൂർ: 106.21 : 95.11 മലപ്പുറം: 106.34 : 95.26 കോഴിക്കോട്: 105.85 : 94.80 കണ്ണൂർ: 105.85 : 94.80 കാസർഗോഡ്: 106.80 : 95.69 കറൻസി വിനിമയ നിരക്കുകൾ   അമേരിക്കൻ ഡോളർ :82:73 ഓസ്‌ട്രേലിയൻ ഡോളർ: 56:35 ബ്രിട്ടീഷ്‌ പൗണ്ട് : 99:45 തുർക്കിഷ് ലിറ:04:38 സിങ്കപ്പൂർ ഡോളർ:61:59 സൗദി റിയാൽ :22:05 യു.എ.ഇ ദിർഹം :22:52 ഖത്തർ റിയാൽ :22.72 ഒമാൻ റിയാൽ:214:88 ബഹ്‌റൈൻ ദിനാർ:219:45 കുവൈറ്റ് ദിനാർ: 269:61 മലേഷ്യൻ റിങ്കറ്റ് : 18:66 യൂറോ :87:70 ചൈന യുവാൻ :11:94

സം​സ്ഥാ​ന​ത്ത് ക്ഷേ​മ​പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ഇ​ന്നു തു​ട​ങ്ങും.

സം​സ്ഥാ​ന​ത്ത് ക്ഷേ​മ​പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ഇ​ന്നു തു​ട​ങ്ങും.  ഡി​സം​ബ​ര്‍ മാ​സ​ത്തെ പെ​ന്‍​ഷ​നാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ര​ണ്ടു​മാ​സ​ത്തെ കു​ടി​ശി​ക​യാ​ണ് വി​ത​ര​ണം ചെ​യ്യാ​നു​ള്ള​ത്. സം​സ്ഥാ​ന​ത്തെ 52 ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാ​ണ് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ക.  സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ക​ണ്‍​സോ​ർ​ഷ്യ​മു​ണ്ടാ​ക്കി ഇ​തി​ൽ നി​ന്നു പി​രി​ച്ചെ​ടു​ത്ത തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് സാ​മൂ​ഹി​ക ക്ഷേ​മ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​ത്. 1600 രൂ​പ​യാ​ണ് ഒ​രു​മാ​സ​ത്തെ സാ​മൂ​ഹി​ക ക്ഷേ​മ പെ​ൻ​ഷ​ൻ.

ഇന്ന് 2023 ഫെബ്രുവരി 24 വെള്ളിയാഴ്ച (1198 കുംഭം 12)[ശഅബാൻ 3] ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ

ഇന്ന്  2023 ഫെബ്രുവരി 24 വെള്ളിയാഴ്ച (1198 കുംഭം 12)[ശഅബാൻ 3] ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ ഈ ദിവസത്തിലെ ചരിത്ര സംഭവങ്ങൾ 1582 പതിമൂന്നാം ഗ്രിഗറി മാർപാപ്പയുടെ നിർദ്ദേശപ്രകാരം ഡോ. അലോഷ്യസ് ലിലിയസ്‌, നിലവിലുണ്ടായിരുന്ന ജൂലിയൻ കലണ്ടറിലെ അപാകതകൾ പരിഹരിച്ച് ഗ്രിഗോറിയൻ കലണ്ടറിന് രൂപംനൽകി. 1739 കർണ്ണാൽ യുദ്ധം: ഇറാനിയൻ ഭരണാധികാരി നദിർ ഷായുടെ സൈന്യം ഇന്ത്യയിലെ മുഗൾ ചക്രവർത്തി മുഹമ്മദ് ഷായെ പരാജയപ്പെടുത്തി. 1786 ചാൾസ് കോൺ‌വാലിസ് ഇന്ത്യയുടെ ഗവർണർ ജനറലായി സ്ഥാനമേറ്റു. 1826 ഒന്നാം ബർമ്മീസ് യുദ്ധത്തിന്‌ അന്ത്യം കുറിച്ച യൻഡാബൂ ഉടമ്പടി ഒപ്പു വക്കപ്പെട്ടു. 1826 യാന്താവോ കരാർ പ്രകാരം അരുണാചൽപ്രദേശിൽ ബ്രിട്ടീഷ് ഭരണത്തിനു തുടക്കമായി. 1848 ഫ്രാൻസിലെ ലൂയിസ് ഫിലിപ്പ് രാജാവ് അധികാരം ഉപേക്ഷിച്ചു. 1875 ബ്രിട്ടീഷ് ആവിക്കപ്പൽ എസ്.എസ്. ഗോതെൻബർഗ് ഓസ്ട്രേലിയയുടെ കിഴക്കേതീരത്ത് മുങ്ങി. ഏകദേശം 102 പേർ മരിച്ചു. 1881 ചൈനയും റഷ്യയും ചേർന്ന് സൈനോ-റഷ്യൻ ഇലി ഉടമ്പടി ഒപ്പു വച്ചു. 1909 ഹഡ്‌സൺ മോട്ടോർ കാർ കമ്പനി സ്ഥാപിതമായി. 1914  പാമ്പൻ പാലം ഉദ്ഘാടനം ചെയ്തു. 1918 എസ്റ്റോണിയ സ്വാതന്ത്ര്യം പ്രഖ്യാപ...

മോട്ടിവേഷൻ ചിന്തകൾ

ഇഷ്ടപ്പെട്ടതിൽ മനസ്സ് നിൽക്കും അപ്പോൾ എനിക്ക് എന്നെ നഷ്ടപ്പെടാതിരിക്കാൻ , നഷ്ടപ്പെടാത്തതിൽ ആകട്ടെ എന്റെ ഇഷ്ടം . ഇഷ്ടങ്ങൾ തേടിയുള്ള യാത്രയാണ് ജീവിതം . കാലമെത്ര പുരോഗമിച്ചിട്ടും മാറാത്ത ചില ഇഷ്ടങ്ങൾ ഇന്നും നമുക്കൊപ്പമുണ്ട് .. എന്നാൽ ആ ഇഷ്ടങ്ങളിൽ ചിലത് നമുക്ക് സമ്മാനിക്കുന്നത് നഷ്ടങ്ങളുമാണ്. നാം ഓരോർത്തരുടെ ജീവിതത്തിലുമുണ്ടാകും ഏതെങ്കിലും നഷ്ടങ്ങൾ ... ഒരു വാക്കിന്റെ അകലത്തിൽ നമ്മുടെ ചില ഇഷ്ടങ്ങൾ നഷ്ടമാകാറുണ്ട്... ഇഷ്ടങ്ങളും നഷ്ടങ്ങളും തൂക്കി നോക്കിയാൽ എപ്പോഴും കുളിർമയും തെളിമയും നഷ്ടങ്ങൾക്കാണ്. കാരണം നഷ്ടങ്ങൾ മാത്രമാണ് നമ്മൾ എന്നും നോക്കാറുള്ളത് മാത്രമല്ല ആ നഷ്ടങ്ങൾ നമ്മുടെ ഇഷ്ടങ്ങളായിരുന്നു എന്നതാണ്.. ഇഷ്ടങ്ങളെ അടക്കിപ്പിടിക്കുമ്പോൾ എപ്പോഴും കുറച്ചൂടി മുൻപേ കിട്ടിയെങ്കിലെന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്.. ചില നഷ്ടങ്ങൾ വന്നത് നന്നായി എന്നും തോന്നാറുണ്ട്. എന്തൊക്കയാലും ജീവിതത്തിലോ , അതുമല്ല നമുക്ക് ചുറ്റുമുള്ളവരിലോ ഉള്ള ഇഷ്ടങ്ങൾ അറിയാതെ പോകരുത് , അത് പോലെ തിരിച്ചറിഞ്ഞ ഇഷ്ടങ്ങൾ പറയാതെയും പോകരുത്... നാളെയത് നഷ്ടങ്ങളുടെ കൂടെയാകും..എന്നും എപ്പോഴും നമുക്ക് തിരിച്ച് കിട്ടാത്തതെന്തും നഷ്...