ഇന്ന് 2023 ഫെബ്രുവരി 24 വെള്ളിയാഴ്ച (1198 കുംഭം 12)[ശഅബാൻ 3] ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
ഈ ദിവസത്തിലെ ചരിത്ര സംഭവങ്ങൾ
1582 പതിമൂന്നാം ഗ്രിഗറി മാർപാപ്പയുടെ നിർദ്ദേശപ്രകാരം ഡോ. അലോഷ്യസ് ലിലിയസ്, നിലവിലുണ്ടായിരുന്ന ജൂലിയൻ കലണ്ടറിലെ അപാകതകൾ പരിഹരിച്ച് ഗ്രിഗോറിയൻ കലണ്ടറിന് രൂപംനൽകി.
1739 കർണ്ണാൽ യുദ്ധം: ഇറാനിയൻ ഭരണാധികാരി നദിർ ഷായുടെ സൈന്യം ഇന്ത്യയിലെ മുഗൾ ചക്രവർത്തി മുഹമ്മദ് ഷായെ പരാജയപ്പെടുത്തി.
1786 ചാൾസ് കോൺവാലിസ് ഇന്ത്യയുടെ ഗവർണർ ജനറലായി സ്ഥാനമേറ്റു.
1826 ഒന്നാം ബർമ്മീസ് യുദ്ധത്തിന് അന്ത്യം കുറിച്ച യൻഡാബൂ ഉടമ്പടി ഒപ്പു വക്കപ്പെട്ടു.
1826 യാന്താവോ കരാർ പ്രകാരം അരുണാചൽപ്രദേശിൽ ബ്രിട്ടീഷ് ഭരണത്തിനു തുടക്കമായി.
1848 ഫ്രാൻസിലെ ലൂയിസ് ഫിലിപ്പ് രാജാവ് അധികാരം ഉപേക്ഷിച്ചു.
1875 ബ്രിട്ടീഷ് ആവിക്കപ്പൽ എസ്.എസ്. ഗോതെൻബർഗ് ഓസ്ട്രേലിയയുടെ കിഴക്കേതീരത്ത് മുങ്ങി. ഏകദേശം 102 പേർ മരിച്ചു.
1881 ചൈനയും റഷ്യയും ചേർന്ന് സൈനോ-റഷ്യൻ ഇലി ഉടമ്പടി ഒപ്പു വച്ചു.
1909 ഹഡ്‌സൺ മോട്ടോർ കാർ കമ്പനി സ്ഥാപിതമായി.
1914 പാമ്പൻ പാലം ഉദ്ഘാടനം ചെയ്തു.
1918 എസ്റ്റോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1920 നാസി പാർട്ടി രൂപീകൃതമായി.
1938 നൈലോൺ ബ്രിസിൽ ടൂത്ത് ബ്രഷ്, നൈലോൺ നൂലുപയോഗിച്ച് നിർമ്മിച്ച ആദ്യ ഉല്പ്പന്നമായി.
1945 ഈജിപ്ത് പ്രധാനമന്ത്രി അഹമദ് മഹർ പാഷ പാർലമെന്റിൽ വച്ച് കൊല്ലപ്പെട്ടു.
1961 മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കാൻ സർക്കാർ തീരുമാനം.
1971 കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (കെഎയു) 1971 ലെ ആക്റ്റ് 33 പ്രകാരം 1971 ഫെബ്രുവരി 24 ന് സ്ഥാപിതമായി.
1974 പാകിസ്ഥാൻ ഔദ്യോഗികമായി ബംഗ്ലാദേശിനെ അംഗീകരിച്ചു.
1976 ക്യൂബയിൽ ദേശീയഭരണഘടന നിലവിൽ വന്നു.
1981 ബ്രിട്ടനിലെ ചാൾസ് രാജകുമാരനും ഡയാന സ്പെൻസർ ലേഡിയുമായി വിവാഹനിശ്ചയം പ്രഖ്യാപിച്ചു.
1986 സുപ്രീംകോടതിയുടെ മേരിറോയ് കേസ് വിധിയിലൂടെ ക്രിസ്ത്യൻ കുടുംബങ്ങളിലെ പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശം ലഭിച്ചു.
1987 സിനിമാ നടൻ പ്രേം നസീർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.
2010 ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ച്വറി സച്ചിൻ തെണ്ടുൽക്കർ നേടി.
2018 അരുണ ബുദ്ധ റെഡ്ഡിക്കു ജിംനാസ്റ്റിക്സ് ലോകകപ്പ് വോൾട്ട് ഇനത്തിൽ വെങ്കലം. ലോകകപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്.
2018 ഗ്ലോബൽ എനർജി പാർലമെന്റിന്റെ വിശ്വോത്തമ പുരസ്കാരം മൊറീഷ്യസ് പ്രസിഡന്റ് ഡോ. അമീന ഗുരിബ് ഫക്കിമിന്.
ചരിത്രത്തിൽ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
ഫിൻസ് ദിനം (സ്വീഡൻ)
പതാക ദിനം (മെക്സിക്കോ)
സ്വാതന്ത്ര്യദിനം (എസ്റ്റോണിയ)
ദേശീയ എഞ്ചിനീയർ ദിനം (ഇറാൻ)
ദേശീയ കലാകാരൻ ദിനം (തായ്‌ലൻഡ്)
ദേശീയ ടോർട്ടില്ല ചിപ്പ് ദിനം (യുഎസ്എ)
വാലന്റൈൻസ് ഡേ (മോൾഡോവ , റൊമാനിയ)
ഇന്ന് പൂന്താനം ദിനം
സെൻട്രൽ എക്സൈസ് ദിനം (ഇന്ത്യ)
ലോക ബാർട്ടൻഡർ ദിനം
ഇരട്ട കൊടുമുടി ദിനം
ദേശീയ ടാർട്ടർ സോസ് ദിനം
ദേശീയ ട്രേഡിംഗ് കാർഡ് ദിനം
ദേശീയ സ്‌കിപ്പ് ദി സ്ട്രോ ദിനം