ഇന്ന് 2023 ഫെബ്രുവരി 25 ശനിയാഴ്ച (1198 കുംഭം 13)[ശഅബാൻ 4] ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
ചരിത്രത്തിൽ ഇന്നത്തെ സംഭവങ്ങൾ
1793 ജോർജ്ജ് വാഷിങ്ടൺ അമേരിക്കയുടെ ആദ്യ മന്ത്രിസഭ വിളിച്ചു ചേർത്തു.
1836 കോൾട്ട് റിവോൾവറിനുള്ള പേറ്റന്റ് സാമുവൽ കോൾട്ട് നേടി.
1870 മിസിസിപ്പിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗം ഹിറാം റോഡ്സ് റിവൽസ്, അമേരിക്കൻ കോൺഗ്രസിലെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജനായി.
1910 ദലൈലാമ, ചൈനയിൽ നിന്നു ബ്രിട്ടീഷ് ഇന്ത്യയിലേക്ക് പലായനം ചെയ്തു.
1921 ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിൽസി, റഷ്യ പിടിച്ചടക്കി.
1925 ജപ്പാനും സോവ്യറ്റ് യൂണിയനും നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.
1932 അഡോൾഫ് ഹിറ്റ്ലർ ജർമ്മൻ പൗരത്വം നേടി. അങ്ങനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മൽസരിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു.
1933 യുഎസ്‌എസ് റേഞ്ചർ എന്ന് പേരുള്ള ആദ്യത്തെ യുഎസ് വിമാനവാഹിനി പുറത്തിറങ്ങി.
1946 മുഹമ്മദ് അലി (കാഷ്യസ് ക്ലേ) ആദ്യ ലോക ഹെവി വെയ്റ്റ് ബോക്സിങ് കിരീടം നേടി.
1948 ചെക്കൊസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം ഏറ്റെടുത്തു. അതോടെ മൂന്നാം റിപ്പബ്ലികിന്റെ കാലത്തിന് അന്ത്യമായി.
1951 ആദ്യത്തെ പാൻ ആഫ്രിക്കൻ കായികമൽസരങ്ങൾ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ നടന്നു.
1954 ഗമാൽ അബ്ദുൾ നാസർ ഈജിപ്തിന്റെ പ്രധാനമന്ത്രിയായി.
1962 ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ചു.
1993 എകദിനക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോറിൽ പാക്കിസ്ഥാൻ ഓൾ ഔട്ടായി. 43 റൺസ്.എതിരാളി വെസ്റ്റ് ഇൻഡീസ്.
ചരിത്രത്തിൽ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
ഇന്ന് കുംഭ ഭരണി
പീപ്പിൾ പവർ ഡേ (ഫിലിപ്പീൻസ്)
ദേശീയ റേഡിയോ ദിനം (തായ്‌ലൻഡ്)
ദേശീയ ക്ലാം ചൗഡർ ദിനം (യുഎസ്എ)
സോവിയറ്റ് അധിനിവേശ ദിനം (ജോർജിയ)
മന്നം സ്മരണ ദിനം
അന്താരാഷ്ട്ര നാവ് ട്വിസ്റ്റർ മത്സര ദിനം
അന്താരാഷ്ട്ര വാൾ വിഴുങ്ങുന്നവരുടെ ദിനം
പിസ്റ്റൾ പേറ്റന്റ് ദിനം
ദേശീയ ഡോണ്ട് അട്ടർ എ വേഡ് ഡേ
ദേശീയ ദിനം (കുവൈറ്റ്)
വിപ്ലവ ദിനം (സുരിനാം)
ദേശീയ ചോക്ലേറ്റ് കവർഡ് നട്ട് ദിനം (യുഎസ്എ)
റിപ്പബ്ലിക്കിലെ സായുധ സേനാ ദിനം (ഡൊമിനിക്കൻ റിപ്പബ്ലിക്)