നമ്മുടെ തലയിൽ ജീവിക്കുന്ന പേനിനെ പറ്റി കുറച്ച് കാര്യങ്ങൾ
ചിറകില്ലാത്തതും സസ്തനികളുടെ ശരീരത്തിൽ പരാദങ്ങളായി ജീവിക്കുന്നതുമായ ഒരു പ്രാണി വർഗം ആണ് പേൻ. അവയുടെ ചെറു രൂപമായ ഈര് 10 - 15 ദിവസം വരെ വസ്തുക്കളിൽ നിർജീവമായിരുന്ന് തലയിൽ എത്തുമ്പോൾ വിരിഞ്ഞ് പേൻ ആകാം.
പേനുകൾക്ക് 30- 33 ഡിഗ്രീ സെൽഷ്യസ് വരെ ചൂടിൽ വെള്ളത്തിൽ മുങ്ങി ജീവിക്കുന്നതിനുള്ള ശേഷി ഉണ്ട്. 14 മണിക്കൂറോളം മുങ്ങിക്കിടന്നാലും പേനുകൾ ചാകില്ല. തവിട്ടു് - ബ്രൗൺ നിറമുള്ള ചെറിയ ഷഡ്പദങ്ങളാണ് പേനുകൾ. ശിരോചർമ്മത്തോട് ചേർന്ന് പാർക്കുന്ന ഇവയുടെ ഭക്ഷണം രക്തമാണ്. മുതിർന്ന പെൺപേനുകളിടുന്ന മുട്ട തലയോട്ടിയിൽ നിന്നും ഏകദേശം കാലിഞ്ച് ദൂരത്തിൽ മുടിയിൽ പറ്റിപ്പിടിച്ചിരിക്കും.
ഈര് എന്ന് പ്രാദേശികമലയാളത്തിൽ ഇതിനെ പറയും. 7-10 ദിവസത്തിൽ മുട്ട വിരിയും. മുട്ട വിരിഞ്ഞതിനു ശേഷമുള്ള ഈര് മുടിയിൽ പറ്റിപ്പിടിച്ചിരിക്കും. ഈ പശ വളരെ ശക്തിയുള്ളതാണ്, ആകയാൽ ഈരിനെ പറിച്ചെടുക്കുക എന്നത് എളുപ്പമല്ല. ഈരിലെ രാസസംയുക്തം മുടിയോട് ചേർച്ചയുള്ളതായതിനാൽ ഈരിനെ മാത്രം ഒഴിവാക്കാൻ രാസപദാർത്ഥങ്ങൾ ഒന്നും ഇല്ലെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.
ജീവനക്ഷമമായ പേന്മുട്ടയ്ക്ക് ബ്രൗൺ നിറമായിരിക്കും.അർദ്ധതാര്യസ്തരത്തിനകത്ത് ബ്രൗൺ നിറത്തിലുള്ള പേൻ വളരുന്നതിനാലാണിത്. മുട്ട വിരിഞ്ഞു കഴിഞ്ഞാൽ ഈര് വെളുത്ത നിറമാകും.
പേനുകൾക്ക് പറക്കാനോ ,ചെള്ളുകളെ പോലെ ചാടാനോ ഉള്ള ശേഷിയില്ല. അവക്ക് പക്ഷേ മുടിക്കിടയിലൂടെ 22 സെ.മീ./മിനിറ്റിൽ ഇഴയാനുള്ള കഴിവുണ്ട്.
തോർത്ത്, ചീപ്പ്, കിടക്കവിരി, തലയണ, എന്നി നിത്യോപയോഗ സാധനങ്ങൾ വഴി പ പകരാം.തലയിൽ പേൻ ഉള്ള വ്യക്തിയുടെ അടുത്തുനിന്നും നമ്മളുടെ തലയിലേയ്ക്കും ഇവ എത്തിച്ചേരുന്നു. പ്രത്യേകിച്ച് ഇവരുടെ കൂടെ കിടക്കുമ്പോൾ അല്ലെങ്കിൽ ഇവരുടെ തലയിൽ നിന്നും പേൻ നമ്മളുടെ ശരീരത്തിൽ എത്തുമ്പോഴെല്ലാമാണ് ഇത് നമ്മളുടെ തലയിലും എത്തുന്നത്. കൂടാതെ, പേൻ ഉള്ള തലയിൽവെച്ച തൊപ്പി തലയിണ,ടവ്വൽ എന്നിവ ഉപയോഗിക്കുന്നതിലൂടെയും പേൻ തലയിലേയ്ക്ക് എത്തിപ്പെടുന്നുണ്ട്
ഒരു മുതിർന്ന പെൺപേൻ ദിവസത്തിൽ 6-7 മുട്ടകളിടും. പേനുകളുടെ ആയുസ്സ് ശരാശരി32ദിവസമാണ്.പ്രായപൂർത്തിയാകുന്നതിനിടയിൽ വളർച്ചയുടെ മൂന്ന് ഘട്ടത്തിലൂടെ അവ കടന്നു പോകുന്നു. അതിനുതന്നെ ഏകദേശം 8-9 ദിവസം എടുക്കും. പൂർണ വളർച്ചയെത്തിയ ജീവിതം ഈ 23-24 ദിവസങ്ങളാണ്.തലയോട്ടിയോട് ചേർന്ന ഇളംചൂടുള്ള ഈർപ്പമുള്ള സാഹചര്യത്തിലാണ് പേനുകൾക്ക് ജീവിക്കാനാവുക.
കാരണം അവ തുടർച്ചയായി രക്തപാനം നടത്തിയാണ് ജീവിക്കുന്നത്. അതിനാൽ തലയോട്ടിയിൽ നിന്നും നിലത്തേക്ക് വീണാൽ എളുപ്പം നിർജ്ജലീകരണം സംഭവിക്കുകയും ചാവുകയും ചെയ്യും. തലയോട്ടിയിൽ നിന്നും വീണ പേനുകൾ 24 മണിക്കൂറിലധികം ജീവിക്കുക എന്നത് താരതമ്യേന അസാധ്യമായ സംഗതിയാണ്.
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി