ഏറ്റവും സന്തോഷിക്കുന്ന മനുഷ്യൻ ആരായിരിക്കും ?
തൊട്ടടുത്തരാളുടെ സന്തോഷം നിങ്ങളെ വേദനിപ്പിക്കുകയോ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യാറിണ്ടോ ?
എന്ത് കിട്ടിയാലാ ... നിങ്ങള് സന്തോഷിക്കാ ...?
തൻ്റെ അടുത്തേക്ക് സുഹൃത്തുക്കളിലൊരാൾ വന്നിട്ട് നീ സുന്ദരനാണ് അല്ലേൽ സുന്ദരിയാണെന്ന് പറഞ്ഞാൽ മനസ്സിലൊരു ചിരി പടരോ ?
നീ ചെയ്തിട്ടുള്ള ഏതെങ്കിലുമൊരു കാര്യം നന്നായിട്ടുണ്ടെന്ന് ആരെങ്കിലും വന്ന് പറഞ്ഞാലോ ?
നിൻ്റെ ഡ്രസ്സ് നല്ല ഭംഗിയുണ്ടെല്ലോ ... ന്ന് പ്രിയപ്പെട്ടൊരാൾ പങ്ക് വെച്ചാലോ ....
ആരെങ്കിലും ഒരു സമ്മാനപ്പൊതി നിന്നിലേക്ക് വെച്ച് നീട്ടിയാലോ ...
സന്തോഷം തോന്നോ ... അപ്പോയൊക്കെ ?*
ഇതേ വ്യക്തികൾ വന്ന് ഇതിനു നേരെ വിപരീതമാണ് പറയുന്നതെങ്കിലോ ...
എന്തായിരിക്കും നിങ്ങക്ക് തോന്നാ ..!
സങ്കടം വരോ ?
ശെരിക്കും നി നല്ലത് കേൾക്കാനല്ലേ ഒരോ ദിവസവും ആഗ്രഹിച്ചോണ്ടിരിക്കുന്നേ ...
നിനക്ക് ചുറ്റുമുള്ള ആളുകളോ ?
അങ്ങനെ തന്നെയായിരിക്കും ലേ ..
ഒരു കുഞ്ഞു രഹസ്യം പറയട്ടെ ..,
കൊടുക്കുമ്പോൾ മാത്രം കിട്ടുന്നതാണ് ചെലതൊക്കെ .
✍🏻:Adheeb mangalassery