വഴി തീരെ ഇടുങ്ങിയതായിരുന്നു. പിന്നെ പരിചയമില്ലാത്ത വഴിയും. പെട്ടെന്നാണ് അയാളുടെ കാര്‍ ഓഫായിപ്പോയത്. എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക് കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ സാധിച്ചില്ല. അയാള്‍ പിന്നെയും പിന്നെയും ശ്രമിച്ചുകൊണ്ടേയിരുന്നു.
അപ്പോഴാണ് തൊട്ടുപിന്നി്ല്‍ കിടന്നിരുന്ന കാര്‍ ഹോണ്‍ മുഴക്കാന്‍ തുടങ്ങിയത്. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ കേടായ കാറിന്റെ ഡ്രൈവര്‍ ഇറങ്ങി, പിന്നിലെ കാറിന്റെ ഡ്രൈവറുടെ അടുത്തെത്തി ഇങ്ങനെ പറഞ്ഞു: ഞാന്‍ നോക്കിയിട്ട് എന്റെ കാര്‍ അനങ്ങുന്നില്ല. ഇനി നിങ്ങള്‍ ഒന്ന് ശ്രമിക്കാമോ... ഞാന്‍ നിങ്ങളുടെ കാറിലിരുന്ന് ഹോണടിക്കാം...
എല്ലാം അറിയുന്ന ആരുമുണ്ടാകില്ല. ചില സമയത്ത്, ചിരപരിചിതമുള്ളവയുടെ മുന്നില്‍ പോലും നാം നിസ്സഹായരായിപ്പോകും. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്നവര്‍ക്ക് വേണ്ടത് തുണയാണ്. സമ്മര്‍ദ്ദമല്ല...
വാഴുന്നവരുടെ കൂടെ എപ്പോഴും ആള്‍ക്കാര്‍ ഉണ്ടാകും. എന്നാല്‍ വീണുകിടക്കുന്നവനെ ശ്രദ്ധിക്കാന്‍ ആരും കാണില്ല. വഴിയില്‍ എപ്പോഴെങ്കിലും ഒന്ന് വീണു പോകേുമ്പോഴറിയാം വഴിയാത്രക്കാരുടെ സ്വഭാവം...
അതിവേഗം ജീവിതം മുന്നോട്ട് പോകുന്നതിനിടയ്ക്ക് ഒന്ന് വഴുതി വീഴുന്നത് ചിലപ്പോഴൊക്കെ നല്ലതാണ്. കണ്ടിട്ടും കാണാതെ പോകുന്നവരേയും, മറ്റു മാര്‍ഗ്ഗമില്ലാത്തതുകൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നവരേയും നമുക്കവിടെ കണ്ടുമുട്ടാം.
ജീവിതത്തിന്റെ ദയനീയാവസ്ഥയെ ഒരിക്കൽ എങ്കിലും അഭിമുഖീകരിക്കാത്തവർ ചുരുക്കം. ആയിരിക്കും. ജീവിതത്തിലെ നിസ്സഹായാവസ്ഥയെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും അഭിമുഖീകരിക്കുന്നത് നല്ലതാണ് .അങ്ങനെ ഉള്ളവർക്ക് വീണ് കിടക്കുന്നവരുടെ അവസ്ഥയും നിവൃത്തികേടും വേഗം തിരിച്ചറിയാനാകും .
വീഴ്ച്ചയിൽ കൈ പിടിച്ചവരെയും ഒരിക്കലും മറക്കരുത്..
നിസ്സഹായതയേക്കാള്‍ ഭീകരം നിസ്സഹായതയില്‍ നേരിടുന്ന അവഹേളനമാണ്. മാനക്കേടില്‍ തുടരാനോ, വഴിയില്‍ വീണുകിടക്കാനോ താല്‍പര്യം? എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള അതിതീവ്രശ്രമം ഓരോ ശ്വാസത്തിലുമുണ്ടാകും. അങ്ങനെയുള്ളവരെ കാണാതെ പോകാതെ, ഒന്നു കൈകൊടുക്കാനുളള മനസ്സ് കാണിച്ചാല്‍ അവരും തങ്ങളുടെ യാത്ര തുടരുക തന്നെ ചെയ്യും...