അത്പോലെയാണ് ജീവിതത്തിലെ സന്തോഷവും ... സന്തോഷത്തിനു മാത്രം പ്രാധാന്യം നൽകി നാം തേടി നടന്നാൽ നല്ല ജീവിതാനുഭവങ്ങളിൽ നിന്നുപോലും സന്തോഷം അനുഭവിക്കാൻ നമുക്ക് കഴിയില്ല.. സന്തോഷം ഉള്ളത് നമുക്കുള്ളിൽ തന്നെയാണ്.. അത് നമ്മുടെ ഇഷ്ടനിഷ്ടങ്ങളോടും, വ്യക്തിത്വത്തോടും, ജീവിതലക്ഷ്യങ്ങളോടും ചേർന്ന് നിൽപ്പുണ്ട്..അത് കേവലം കളിയും ചിരിയും അല്ല,,,,
നമ്മുടെ മനസ്സിൽ സമാധാനവും,,, സംതൃപ്തിയും ഉണ്ടാവുകയാണ്... എന്നാൽ അർത്ഥവർത്തയാതും, സ്ഥായിയും ആയ സന്തോഷം നൽകുന്നത് നമ്മുടെ പെരുമാറ്റവും ജീവിത സാഹചര്യങ്ങളുമാണ്.. സന്തോഷമുള്ള ഒരു മനസ്സിനുടമയുടെ ചിന്തകൾക്ക് എപ്പോഴും വ്യക്തതയും വിശാലതയും ഉണ്ടാകും .. കൂടാതെ ആ വ്യക്തിയുടെ സമൂഹ ബന്ധങ്ങൾ ശക്തമാക്കുകയും ചെയ്യും..
ഏതെങ്കിലും തരത്തിൽ പ്രയാസങ്ങളില്ലാത്ത ആരും തന്നെ നമുക്കുചുറ്റും കാണാൻ സാധിക്കില്ല...ഓരോരുത്തർക്കും പല തരത്തിലുള്ള പ്രയാസങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ചു കൂടിയും കുറഞ്ഞുമിരിക്കും.
ചില സാഹചര്യങ്ങളിൽ നമ്മെ തളർത്തുന്ന കാര്യങ്ങൾ ഉണ്ടായെന്നു വരാം.. ഈയവസ്ഥയിൽ പിടിച്ചു നിൽക്കാൻ കഠിനമായി തന്നെ ശ്രമിക്കണം...പ്രയാസങ്ങൾ ക്ഷമയോടെ അതിജീവിച്ചു മുന്നേറുമ്പോഴാണ് യഥാർത്ഥത്തിൽ നമ്മുടെ ശക്തി പ്രകടമാവുന്നത്...
സത്യം കൊണ്ട് മനസ്സും, സ്നേഹം കൊണ്ട് ഹൃദയവും, സേവനം കൊണ്ട് ജീവിതവും സമ്പന്നമാക്കുമ്പോഴാണ് നമുക്ക് സന്തോഷം ഉണ്ടാകുന്നത്.. അത് പോലെ, ജീവിതത്തിലെ ഓരോ നിമിഷങ്ങളുടെയും വിലയറിഞ്ഞു ആസ്വദിക്കുകയും അഘോഷിക്കുകയും ചെയ്യാൻ തയ്യാറാവുമ്പോഴാണ് സന്തോഷം അതിന്റെ തലത്തിലേയ്ക്ക് എത്തുന്നത്...
നമ്മുടെ സന്തോഷം തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്. സന്തോഷത്തിനു നമ്മൾ പിന്തുടരേണ്ടത് നമ്മുടെ സ്വപ്നങ്ങളെ ആണ് ... അല്ലാതെ മറ്റുള്ളവരുടെ താല്പര്യങ്ങളെ അല്ല...