വളരെ ആക്ടീവായിരുന്ന ചിലര്‍ പെട്ടെന്ന് ഉൾവലിയും,ആരുമായും കൂട്ടില്ലാതെ, വിനോദപരിപാടികൾ ഒന്നുമില്ലാതെ...
വളരെ ആക്ടീവായിരുന്ന ചിലര്‍ പെട്ടെന്ന് ഉൾവലിയും,
ആരുമായും കൂട്ടില്ലാതെ, വിനോദപരിപാടികൾ ഒന്നുമില്ലാതെ, യാത്രകൾ ഇല്ലാതെ, തീർത്തും ഒറ്റപ്പെട്ട്, ഒരു മുറിയിൽ ഒതുങ്ങിക്കൂടും.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതായി കരുതുന്ന ആരുടെയോ അകൽച്ചയോ, പൂർണമായ നഷ്ടമോ ആകാം കാരണം.
ഉറക്കമില്ലാത്ത രാത്രികളും, തീരാത്ത പകലുകളും വീണ്ടും വീണ്ടും നൈരാശ്യത്തിലേക്ക് അവരെ തള്ളിവിടും.
ഈ അവസ്ഥയിൽ നിന്നും മാറണമെന്ന് ഒരു പാട് ആഗ്രഹിക്കുകയും, അതിന് കഴിയാതെ നിസ്സഹായ ആയി ഉഴറുന്നുണ്ടാകാം.
മാനസികരോഗമെന്നും ഡിപ്രഷനെന്നുമൊക്കെ വിളിക്കുമെങ്കിലും അവരെ തിരിച്ച് കൊണ്ടുവരാൻ ഒരു മരുന്നിനും കഴിയില്ല,
പകരം കുറച്ച് പരിഗണനയും സ്നേഹവും, പിന്നെ എന്തെങ്കിലും കാര്യത്തിൽ അവരെ ബന്ധപ്പെടുത്തി തിരക്കുള്ള ഒരുദിവസം ഉണ്ടാക്കിക്കൊടുത്താൽ കുറച്ചൊക്കെ അവരെ തിരിച്ച് കൊണ്ടുവരാൻ കഴിയും,
നമുക്ക് ചുറ്റും ഇത്തരക്കാർ ധാരാളമുണ്ട്. ഒന്ന് കണ്ണ് തുറന്ന് നോക്കിയാൽ കാണാൻ കഴിയും.
✍🏻:അസ്മ നസ്റീൻ.