രണ്ടായിരത്തിലധികം ഒഴിവുകള്‍: ഈ ബുധനാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് കൈ നിറയെ അവസരങ്ങള്‍.
വടകര: പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്‍ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നും വി.എച്ച്.എസ്.ഇ വിജയിച്ചവരോ തുടര്‍പഠനം നടത്തിയവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ക്കായി തൊഴില്‍മേള സംഘടിപ്പിക്കുന്നു.
മാര്‍ച്ച് 1 ന് രാവിലെ 9മുതല്‍ 2.30 വരെ വടകര ടൗണ്‍ഹാളില്‍ നടക്കുന്ന മേള കെ മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസ്, വടകര നഗരസഭ, കരിയര്‍ ഡെവലപ്മെന്‍റ് സെന്റര്‍ പേരാമ്ബ്ര എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. നൂറില്‍പരം തൊഴില്‍ ദാതാക്കള്‍ പങ്കെടുക്കുന്ന മേളയില്‍ രണ്ടായിരത്തില്‍ പരം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഘാടക സമിതി രൂപീകരിച്ചു. കെ.കെ.രമ എം.എല്‍.എ രക്ഷാധികാരിയും മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു കെ.പി ചെയര്‍പേഴ്സണും വടകര റീജണല്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അസിസ്റ്റന്‍റ് ഡയറക്ടര്‍ അപര്‍ണ വി.ആര്‍ ജനറല്‍ കണ്‍വീനറുമായും പ്രവര്‍ത്തിക്കും. തൊഴില്‍ മേള വെബ്സൈറ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. സ്പോട് രജിസ്‌ട്രേഷന്‍ സൗകര്യവും ലഭ്യമാണ്.