പാമ്പെന്ന് കേട്ടാൽ പേടിക്കാത്തവരായി ആരും ഉണ്ടാകില്ല. ഈർപ്പമുള്ള തണുത്ത പ്രദേശങ്ങളിൽ വസിക്കാനാണ് പാമ്പുകൾക്ക് ഇഷ്ടം. പണ്ട് പാമ്പിന് ഒളിച്ചിരിക്കാനും ഇരതേടാനുമൊക്കെ പൊന്തക്കാടുകളും മറ്റും ധാരാളമുണ്ടായിരുന്നു. ഇന്ന് ആ സ്ഥാനത്ത് നമ്മള്‍ വീടുകളും മറ്റും കെട്ടിപ്പൊക്കിയതോടെ പാമ്പുകള്‍ വീടിനുള്ളിൽ കയറുന്ന അവസ്ഥയാണ്.
വേനൽ ചൂട് ശക്‌തമായതോടെ ഇഴജന്തുക്കള്‍ മാളങ്ങള്‍ വിട്ട് തണുപ്പുതേടി പുറത്തിറങ്ങുന്നു.മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സഹിക്കാന്‍ കഴിയാത്ത വിധത്തിലാണ് ഉഷ്‌ണം ഉയര്‍ന്നിരിക്കുന്നത്. ചൂടുയരുന്നതിനൊപ്പം തന്നെ പമ്ബുകടിയേല്‍ക്കുന്നവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. ചൂടു കൂടിയതോടെ പാമ്ബുകള്‍ മിക്കതും പാളത്തിന് വെളിയില്‍ ചാടി.
ചൂടു സഹിക്കാനാകാതെ പാമ്ബുകള്‍ മാളത്തില്‍നിന്നു പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയതോടെ കടിയേല്‍ക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. സമീപകാലത്തായി നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ പാമ്ബുശല്യം കൂടുതലാണ്. നാട്ടിന്‍പുറങ്ങളില്‍ ചേര ഉള്‍പ്പെടെയുള്ള പാമ്ബിനങ്ങള്‍ വീട്ടിനുള്ളില്‍ കയറിക്കൂടുന്നതും നിത്യസംഭവമാണ്. ഇതു ജനങ്ങളില്‍ ഭീതി സൃഷ്‌ടിക്കുന്നുണ്ട്. തണുപ്പുതേടി ഇറങ്ങുന്ന പാമ്ബുകള്‍ പലപ്പോഴും വീട്ടിനുള്ളിലാണു ചെന്നെത്തുന്നത്. പാമ്ബുശല്യം കൂടുതലായിട്ടുള്ള ജില്ലകളുമുണ്ട്.വൈകുന്നേരങ്ങളിലാണു ഇവ കൂടുതലായും പുറത്തിറങ്ങുന്നത്.
ഗ്രാമപ്രദേശങ്ങളില്‍ പാമ്ബുശല്യം രൂക്ഷമാണ്. കന്നുകാലികളും പാമ്ബുശല്യത്താല്‍ അപകട ഭീഷണിയിലാണ്.സംസ്‌ഥാനത്തെ ജില്ലാ ആശുപത്രികളില്‍ പാമ്ബുകടിക്കുള്ള ചികിത്സ ലഭ്യമാണ്. വിഷബാധയേറ്റ് രോഗി ഗുരുതരാവസ്‌ഥയിലാണെങ്കില്‍ പ്രാഥമിക ചികിത്സയ്‌ക്കുശേഷം മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ സൗകര്യമുണ്ട്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിലും പാമ്ബ് കയറിക്കൂടാന്‍ സാധ്യതയുണ്ട്.
അപകടം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സന്ധ്യാസമയത്തും അതിരാവിലെയും വെളിച്ചം ഇല്ലാതെ പുറത്തിറങ്ങരുത്.
തണുപ്പുള്ള സ്‌ഥലങ്ങളിലും കരിയിലകളും മറ്റും കൂടിക്കിടക്കുന്ന സ്‌ഥലങ്ങളിലും കുട്ടികളെ കളിക്കാന്‍ വിടരുത്.
ചപ്പുചവറുകള്‍ കൂട്ടിയിടാതെ മുറ്റവും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ പാമ്പിനെ തടയാം. കരിയില, മരക്കഷ്ണം, തൊണ്ട്, പൊട്ടിയ പ്‌ളാസ്റ്റിക്ക് ഉത്പന്നങ്ങള്‍ തുടങ്ങി പാമ്പിന് കയറി ഇരിക്കാന്‍ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
പാമ്ബുകള്‍ ആള്‍ സഞ്ചാരം കുറയുന്ന സന്ധ്യയ്‌ക്കാണ് കൂടുതലായി ഇര തേടിയിറങ്ങുന്നത്.
വീടിന് പുറക് വശത്തോ അല്ലെങ്കിൽ മുറ്റത്തോ പൊത്തുകൾ ഉണ്ടാകാം. പൊത്തുകള്‍ പാമ്പുകളുടെ ഇഷ്ടപ്പെട്ട ഇടമാണ്. അത് കൊണ്ട് പൊത്തുകള്‍ അടയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്.
പട്ടിക്കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ സമീപം സാധാരണയായി പാമ്പുകള്‍ വരുന്നത് പതിവാണ്. പലപ്പോഴും വളര്‍ത്തുമൃഗങ്ങളുടെ അവശിഷ്ടമാണ് പാമ്പുകളെ ആകര്‍ഷിക്കുന്നത്. വളര്‍ത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഇര പിടിച്ച ശേഷം രാവിലെയോടെ മാളത്തിലേക്ക് തിരിച്ച് പോകും. ഈ സമയമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
ചില ചെടികള്‍ പാമ്പിന് പതുങ്ങിയിരിക്കാൻ സൗകര്യമൊരുക്കുന്നതാണ്. ചെടികൾ യഥാസമയം വെട്ടിയൊതുക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
വെളുത്തുള്ളിയും സവാളയും പേസ്റ്റ് രൂപത്തിൽ അരച്ച് അൽപം വെള്ളം ചേർത്ത് വീടിന് ചുറ്റും തളിക്കുന്നത് പാമ്പ് ശല്യം ഇല്ലാതാകാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാവുന്നതാണ്.