ഇഷ്ടപ്പെട്ടതിൽ മനസ്സ് നിൽക്കും അപ്പോൾ എനിക്ക് എന്നെ നഷ്ടപ്പെടാതിരിക്കാൻ , നഷ്ടപ്പെടാത്തതിൽ ആകട്ടെ എന്റെ ഇഷ്ടം .
ഇഷ്ടങ്ങൾ തേടിയുള്ള യാത്രയാണ് ജീവിതം . കാലമെത്ര പുരോഗമിച്ചിട്ടും മാറാത്ത ചില ഇഷ്ടങ്ങൾ ഇന്നും നമുക്കൊപ്പമുണ്ട് .. എന്നാൽ ആ ഇഷ്ടങ്ങളിൽ ചിലത് നമുക്ക് സമ്മാനിക്കുന്നത് നഷ്ടങ്ങളുമാണ്.
നാം ഓരോർത്തരുടെ ജീവിതത്തിലുമുണ്ടാകും ഏതെങ്കിലും നഷ്ടങ്ങൾ ... ഒരു വാക്കിന്റെ അകലത്തിൽ നമ്മുടെ ചില ഇഷ്ടങ്ങൾ നഷ്ടമാകാറുണ്ട്... ഇഷ്ടങ്ങളും നഷ്ടങ്ങളും തൂക്കി നോക്കിയാൽ എപ്പോഴും കുളിർമയും തെളിമയും നഷ്ടങ്ങൾക്കാണ്.
കാരണം നഷ്ടങ്ങൾ മാത്രമാണ് നമ്മൾ എന്നും നോക്കാറുള്ളത് മാത്രമല്ല ആ നഷ്ടങ്ങൾ നമ്മുടെ ഇഷ്ടങ്ങളായിരുന്നു എന്നതാണ്.. ഇഷ്ടങ്ങളെ അടക്കിപ്പിടിക്കുമ്പോൾ എപ്പോഴും കുറച്ചൂടി മുൻപേ കിട്ടിയെങ്കിലെന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്..
ചില നഷ്ടങ്ങൾ വന്നത് നന്നായി എന്നും തോന്നാറുണ്ട്. എന്തൊക്കയാലും ജീവിതത്തിലോ , അതുമല്ല നമുക്ക് ചുറ്റുമുള്ളവരിലോ ഉള്ള ഇഷ്ടങ്ങൾ അറിയാതെ പോകരുത് , അത് പോലെ തിരിച്ചറിഞ്ഞ ഇഷ്ടങ്ങൾ പറയാതെയും പോകരുത്...
നാളെയത് നഷ്ടങ്ങളുടെ കൂടെയാകും..എന്നും എപ്പോഴും നമുക്ക് തിരിച്ച് കിട്ടാത്തതെന്തും നഷ്ടങ്ങളാണ്... അടുത്ത നിമിഷം എന്തെന്നറിയാത്ത ജീവിതത്തിൽ ശിഷ്ടകാലം ഇഷ്ടങ്ങൾ കൈമോശം വരാതിരിക്കട്ടെ ...
ജീവിതം കെട്ടിപ്പടുക്കാൻ ദൂര ദിക്കിലേക്ക് യാത്രയായ ചില ജീവിതങ്ങളുണ്ട് നമുക്കിടയിൽ.
ശരീരം അവിടെയാണെങ്കിലും അവരുടെ മനസ്സെപ്പോഴും സ്നേഹ ബന്ധങ്ങളിൽ കെട്ടിപ്പിണഞ്ഞ് നാട്ടിൽ തന്നെ കിടപ്പുണ്ടാവും.
എപ്പോഴുമെപ്പോഴും അവരുടെ സുഖ ദുഃഖങ്ങൾ അന്വേഷിക്കണം... ആ ഹൃദയങ്ങൾക്ക് ശക്തി പകരണം.... കൂടെയുണ്ടെന്ന ബലം നൽകണം... സ്നേഹം നിലച്ചിട്ടില്ലെന്ന ഉറപ്പേകണം...
ദോഷം മാത്രം കാണുകയും നല്ലത് കാണാതിരിക്കുകയും ചെയ്യുന്നതാണ് നമ്മള്‍ മലയാളികൾ അനുഭവിക്കുന്ന ബഹുഭൂരിപക്ഷം പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം...
ചിന്തകളും സമീപനവും.... പോസിറ്റീവാകാന്‍ ബോധപൂർവ്വമായ ശ്രമം നടത്തേണ്ടത് ജീവിതവിജയത്തിന് അത്യാവശ്യമാണ്..