വളരെ എളുപ്പത്തിൽ കായ വറുത്തത് വീട്ടിൽ തന്നെ ഉണ്ടാക്കാം..
കായ വറുത്തത് എല്ലാവരും നല്ല നൊസ്റ്റാൾജിയ ആയി കരുതുന്ന ഒന്നാണ്. മലയാളികൾ എവിടെ ഉണ്ടോ അവിടെ ഇത് ലഭ്യമാകും. നമ്മുടെ കേരളത്തിന്റ ഒരു സ്പെഷ്യൽ ഐറ്റം തന്നെ ആണ് ഇത്.
വളരെ എളുപ്പത്തിൽ ടേസ്റ്റിയായ കായ വറുത്തതാണ് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് നമുക്കെല്ലാവർക്കും വളരെയധികം ഇഷ്ടപെട്ട കായ വറുത്തത്.
എല്ലാ ദിവസവും പുറത്ത് നിന്ന് ചായക്ക് പലഹാരം വാങ്ങിക്കുന്നതാണോ നിങ്ങളുടെ പതിവ്. എന്നാല്‍ ഇനി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ കയാവറുത്തത് തയ്യാറാക്കാവുന്നതാണ്. ഇത് വീട്ടില്‍ തന്നെ തയ്യാറാക്കുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. അതുകൊണ്ട് തന്നെ ഇനി വളരെ എളുപ്പത്തില്‍ നമുക്ക് വീട്ടില്‍ തന്നെ കായ വറുത്തത് തയ്യാറാക്കാം.
ഇനി ബേക്കറിയിൽ പോയി കായ വറുത്തത് വാങ്ങേണ്ട കാര്യമില്ല.. വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ ഇത് ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ.. അതിനായി ആദ്യം കുറച്ച് ഏത്തക്കായ അല്ലെങ്കിൽ നേന്ത്രക്കായ പൊളിച്ചെടുക്കാം.
പാകമാകാത്ത നേന്ത്രകായ ആണ് ഇവിടെ എടുക്കേണ്ടത്. കയ്യിൽ അൽപം വെളിച്ചെണ്ണ പുരട്ടുകയാണെങ്കിൽ അതിന്റെ കറ കയ്യിൽ പറ്റുകയില്ല. തൊലി പൊളിച്ചെടുത്ത നേന്ത്രക്കായ ഓരോന്നായി മഞ്ഞൾപൊടി കലക്കിയ വെള്ളത്തിൽ കുറച്ചു നേരം ഇട്ടുവെച്ച് കരയെല്ലാം പോയശേഷം അതിൽ നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്കിടുക. അതിനുശേഷം നേന്ത്രക്കായ ഗ്രേറ്ററിൽ കായ വറുത്തതിന്റെ ആകൃതിയിൽ വട്ടനെ അരിഞ്ഞെടുക്കുക.
അടുത്തതായി ഒരു ഗ്ലാസ് വെള്ളത്തിൽ ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്‌ത് എടുക്കുക. ഇനി നേന്ത്രക്കായ വറുത്തെടുക്കാനായി ഒരു പാത്രമോ ഉരുളിയോ അടുപ്പത്ത് വെച്ച് നല്ലപോലെ ചൂടാക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് അരിഞ്ഞെടുത്തിട്ടുള്ള നേന്ത്രക്കായ ഇട്ടുകൊടുക്കാവുന്നതാണ്. നല്ല തിളച്ച എണ്ണയിൽ വേണം ഇട്ടുകൊടുക്കാനായിട്ട്.
ഇല്ലെങ്കിൽ കായ വറുത്തെടുക്കുമ്പോൾ കല്ലച്ചുപോകും. നല്ലപോലെ വറുത്ത് പോങ്ങി വരുമ്പോൾ നല്ലപോലെ ഇളക്കി കൊടുക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ഉപ്പും മഞ്ഞൾ വെള്ളവും ഒഴിച്ച് കൊടുക്കാം. നല്ലപോലെ ഫ്രൈ ആയി കഴിഞ്ഞാൽ എണ്ണയിൽ നിന്നും നമുക്കിത് പാത്രത്തിലേക്ക് കോരിയെടുക്കാവുന്നതാണ്. അങ്ങിനെ ടേസ്റ്റിയായ ക്രിസ്‌പിയായ കായ വറുത്തത് ഇവിടെ റെഡി.