thumbnail

കിടക്കും മുമ്പ് കാലിനടിയിൽ ഒരു കഷ്ണം സവാള വെച്ചാലുള്ള ഗുണങ്ങൾ

ഉറങ്ങാൻ കിടക്കും മുമ്പ് കാലിനടിയിൽ ഒരു കഷ്ണം സവാള വെച്ചാലുള്ള ഗുണങ്ങളെന്തൊക്കെയാണെന്നറിയുമോ...?


ഇന്ന് പലരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് ഉറക്കില്ലായ്മ.
ഉറക്കത്തിനായി കാത്തുകാത്തിരിക്കേണ്ട അവസ്ഥയാണ് പലർക്കും.പലരും മരുന്നുകളെ ആശ്രയിച്ചാണ്‌ ഉറങ്ങുന്നത്. ഉറക്കം വരാന്‍ വൈകുന്ന അവസ്ഥ, കുറച്ചുമാത്രം ഉറങ്ങാന്‍ പറ്റുന്ന അവസ്ഥ, ഉറങ്ങിയാലും ക്ഷീണംതോന്നുന്ന അവസ്ഥ ഇങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകളാണ് ഉറക്കവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്.

 ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ 
ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഒരു കഷണം സവാള കാലിനടിയിൽ വെച്ച ശേഷം സോക്സിട്ട് കിടക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. എന്നാൽ പലർക്കും ഇതിനെ കുറിച്ച് കൂടുതൽ അറിയില്ല എന്നതാണ് യാഥാർത്ഥ്യം.
ഉള്ളിയും വെളുത്തുള്ളിയും പൊതുവേ ചർമ്മത്തിലെ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ സഹായിക്കുന്നവയാണ്.
ഉള്ളിയിൽ അടങ്ങിയിട്ടുള്ള ഫോസ്ഫോറിക് ആസിഡ് നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിലേക്ക് കടന്ന് രക്തത്തെ ശുദ്ധീകരിക്കുകയും ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുകയും ചെയ്യുന്നു.

ഒരു സവാള നേർമ്മയുള്ള കഷ്ണങ്ങൾ ആയി മുറിച്ച് അതിൽ ഒരു കഷ്ണം സവാള ഉള്ളം കാലിൽ അമർത്തി വെച്ച ശേഷം സോക്സ്‌ ധരിച്ച് ഉറങ്ങുക. ഇങ്ങനെ ചെയ്യുന്നത് വഴി ശരീരത്തിലെ രോഗകാരണങ്ങളായ എല്ലാ വിഷാംശങ്ങളെയും സവാള വലിച്ചെടുക്കും.
മാത്രമല്ല ഉറങ്ങുമ്പോൾ പാദങ്ങൾക്ക് ചുറ്റുമുള്ള സവാളയുടെ ഗന്ധം ഇത് റൂമിലെ വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യും.
ബാക്റ്റീരിയയ്ക്കെതിരെയും വൈറസ് ബാധകൾക്കെതിരെയും പ്രവർത്തിക്കാനുള്ള ശക്തമായ കഴിവ് സവാളയ്ക്കുണ്ട്.

നമ്മുടെ ഉള്ളം കാലിൽ ശരീരത്തിലെ വിവിധ ഞരമ്പുകൾ വന്ന് അവസാനിക്കുന്നുണ്ട്. നമ്മൾ എപ്പോഴും ഷൂസും ചെരിപ്പും ധരിക്കുന്നതിനാൽ ഈ ഞരമ്പുകളെല്ലാം എല്ലായ്പ്പോഴും മയക്കത്തിലായിരിക്കും. അതിനാൽ ചെരിപ്പുകൾ ഇല്ലാതെ എല്ലാ ദിവസവും അൽപനേരം നടക്കണമെന്ന് പറയപ്പെടുന്നു.
ചൈനീസ് ചികിത്സാരീതികളിൽ കാലിനടിയിലുള്ള മർമ്മങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ടുള്ള ചികിത്സകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്.


അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.

Subscribe by Email

Follow Updates Articles from This Blog via Email

No Comments