സംസ്ഥാനത്ത് റോഡുകളില്‍ 1000 പുതിയ ഹൈടെക് കാമറകള്‍; ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തും; പിഴ ഈടാക്കി തുടങ്ങും
സംസ്ഥാനത്ത് റോഡുകളില്‍ 1000 പുതിയ ഹൈടെക് കാമറകള്‍; ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തും; പിഴ ഈടാക്കി തുടങ്ങും സംസ്ഥാനത്ത് റോഡുകളില്‍ സ്ഥാപിച്ച 726 നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെ 1000 പുതിയ ഹൈടെക് കാമറകള്‍ വഴി ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തി ഈ മാസം മുതല്‍ പിഴ ഈടാക്കി തുടങ്ങും. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇവ പ്രവര്‍ത്തിപ്പിച്ച് നോക്കുന്നുണ്ട്. ജനരക്ഷയ്ക്കാണ് ഇവയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും പിഴ ചുമത്തുന്നതിലൂടെ നല്ലൊരു വരുമാനം കൂടിയാണ് പ്രതീക്ഷ. പിഴയിനത്തില്‍ ആദ്യവര്‍ഷം ലക്ഷ്യമിടുന്നത് 261.1 കോടിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. നിര്‍മ്മിത ബുദ്ധി കാമറകള്‍ പകലും രാത്രിയും പ്രവര്‍ത്തിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുക. 245 കോടി. 236 കോടി ചെലവിട്ടാണ് കാമറകള്‍ സ്ഥാപിച്ചത്. ആദ്യ വര്‍ഷം തന്നെ ഇതില്‍ കൂടുതല്‍ പിഴയായി ലഭിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പിഴയുടെ എണ്ണം ക്രമമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു വര്‍ഷം ആകുമ്ബോഴേക്കും ഇതുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം കഴിഞ്ഞ് സര്‍ക്കാരിന് കുറ...