സാധാരണ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജില്ല; വിശദീകരണവുമായി എന്‍പിസിഐ
ദില്ലി: യുപിഐ ചാര്‍ജുകളെ കുറിച്ച് വ്യക്തത വരുത്തി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ).ഉപഭോക്താക്കള്‍ 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകള്‍ക്ക് ഫീസ് നല്‍കേണ്ടിവരുമെന്ന് എന്‍പിസിഐ അറിയിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.
ഒരു ഉപഭോക്താവും ഇന്റര്‍ചേഞ്ച് ഫീ നല്‍കേണ്ടതില്ല. . വ്യാപാരി ഇടപാടുകള്‍ക്ക് മാത്രമേ ഇന്റര്‍ചേഞ്ച് ഫീസ് ബാധകമാകൂവെന്നും എന്‍പിസിഐ പുതിയ പ്രസ്താവന ഇറക്കിയിട്ടുണ്ട്. കൂടാതെ, ബാങ്ക് ടു ബാങ്ക് യുപിഐ ഇടപാടുകള്‍ക്ക് ഇന്റര്‍ചേഞ്ച് ഫീ ഇല്ല. അതേസമയം, പേയ്‌മെന്റുകള്‍ക്കായി ക്യൂആര്‍ കോഡോ യുപിഐ ഐഡിയോല്‍കുന്ന വ്യാപാരിക്ക് ഇന്റര്‍ചേഞ്ച് ഫീസ് ബാധകമായിരിക്കും.
ഇന്റര്‍ചേഞ്ച് ഫീസുകള്‍ കുറിച്ചുള്ള എന്‍പിസിഐയുടെ പ്രസ്താവനകള്‍ പലരും തെറ്റായി വ്യാഖാനിച്ചത് ഉപഭോക്താക്കള്‍ക്ക് ആശയ കുഴപ്പം ഉണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. ഇതിനാലാണ് ചാര്‍ജുകളെ കുറിച്ച് വ്യക്തത വരുത്തി എന്‍പിസിഐ) പുതിയ പ്രസ്താവന ഇറക്കിയത്. ചുരുക്കത്തില്‍, ഒരു ഉപഭോക്താവും അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ പിപിഐ, ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ ഉപയോഗിച്ച് പേയ്‌മെന്റുകള്‍ നടത്തുന്നതിന് നിരക്കുകളൊന്നും നല്‍കേണ്ടതില്ല.
പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്‌ട്രുമെന്റ്‌സ് (പിപിഐ) വഴിയുള്ള യുപിഐ പേയ്‌മെന്റുകള്‍ക്ക് 2023 ഏപ്രില്‍ 1 മുതല്‍ 1.1 ശതമാനം ഇന്റര്‍ചേഞ്ച് ഫീസ് ഈടാക്കും. 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ വ്യാപാരി ഇടപാടുകള്‍ക്കും ഫീസ് ഈടാക്കും എന്നാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് ബാധകമല്ല. അതായത്, പിപിഐ, ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ തുടങ്ങിയ ആപ്പുകളില്‍ ചെയ്യുന്നതുപോലുള്ള പിയര്‍-ടു-പിയര്‍, പിയര്‍-ടു-പിയര്‍-മര്‍ച്ചന്റ് ഇടപാടുകള്‍ക്ക് ഇത് ബാധകമല്ല.
വ്യാപാരികള്‍ക്ക് അവരുടെ വ്യവസായത്തെ അടിസ്ഥാനമാക്കി കുറഞ്ഞ ഇന്റര്‍ചേഞ്ച് ഫീസിന് അര്‍ഹതയുണ്ട്. വ്യാപാരിയുടെ തരം അനുസരിച്ച് ഇന്റര്‍ചേഞ്ച് ഫീസ് മാറും. അതായത് ഇന്ധനത്തിന് 0.5 ശതമാനം, ടെലികോം, യൂട്ടിലിറ്റികള്‍/പോസ്റ്റ് ഓഫീസ്, വിദ്യാഭ്യാസം, കൃഷി, സൂപ്പര്‍മാര്‍ക്കറ്റിന് 0.9 ശതമാനം, മ്യൂച്വല്‍ ഫണ്ടുകള്‍, സര്‍ക്കാര്‍, റയില്‍വേ, ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് ഒരു ശതമാനം എന്നിങ്ങനെയാണ് ചാര്‍ജ്