എല്ലാവരില്‍ നിന്നും ഒരുപടി മുകളില്‍ നില്‍ക്കുമ്പോള്‍ ലഭിക്കുന്ന വൈകാരിക സുഖത്തിന് അടിമകളാണ് പലരും. ഒരു പടി താഴെ നില്‍ക്കേണ്ടി വന്നാല്‍ പിന്നെ അസ്വാസ്ഥ്യങ്ങള്‍ രൂപപ്പെടും. പിന്നെ എങ്ങനെയെങ്കിലും മുകളിലേക്കെത്താനുള്ള തത്രപ്പാടാണ്...
സ്വകാര്യലക്ഷ്യം തന്നെ 'തലവനാകണം' എന്നതാണ് . അതുകൊണ്ട് തന്നെ ആ യാത്രയിലെ കര്‍മ്മങ്ങള്‍ക്ക് ഉദ്ദേശശുദ്ധിയും ഉണ്ടാകണമെന്നില്ല.
രണ്ടുതരം ആളുകളുണ്ട്. ലഭിച്ച വേഷങ്ങള്‍ വളരെ ഭംഗിയായി നിര്‍വ്വഹിക്കുന്നവരും. ലഭിക്കാനുള്ള വേഷത്തിനെ പിന്തുടരുന്നവരും.
ആദ്യ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് തങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ മറ്റാരേയുമേല്‍പ്പിക്കാതെ ഭംഗിയായി സ്വയം നിര്‍വ്വഹിക്കുന്നതിലാണ് സംതൃപ്തി. എങ്ങനെയെങ്കിലും മുകളിലെത്താന്‍ ആഗ്രഹിക്കുന്നവരാണ് രണ്ടാമത്തെ കൂട്ടര്‍. എത്രയും വേഗം എല്ലാവരുടേയും മുകളിലെത്തുക എന്നതായിരിക്കും അവര്‍ തയ്യാറാക്കുന്ന ഓരോ പദ്ധതിയുടേയും ലക്ഷ്യം.
താഴ്വരകളെ സ്പര്‍ശിക്കാതെ കൊടുമുടികളില്‍ എത്തുന്നവര്‍ക്ക് താഴെനില്‍ക്കുന്നവരുടെ തളര്‍ച്ച മനസ്സിലാകണമെന്നില്ല. ഒരു ദിവസമെങ്കിലും മണ്ണില്‍ ചവുട്ടി നിന്നവര്‍ക്ക് മാത്രമേ ചിറകുകള്‍ നഷ്ടപ്പെട്ടവരുടെ വേദന മനസ്സിലാകുകയുള്ളൂ. ഒരു തവണയെങ്കിലും അവസാനസ്ഥാനത്തെത്തിയവര്‍ക്ക് മാത്രമേ, ഒന്നാമതെത്തുമ്പോഴും പിന്നിലുള്ളവരെ പരിഗണിക്കാനാവൂ.
എല്ലാവരുടേയും മുകളില്‍ സ്ഥാനം നേടാന്‍ എളുപ്പമാണ്. എല്ലാവരുടേയും ഹൃദയത്തില്‍ സ്ഥാനം നേടുക അത്ര എളുപ്പമല്ലതാനും.
നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന പലരും ഉണ്ടാകാം.. ഒരുപക്ഷേ അത് നമ്മുടെ മാതാപിതാക്കൾ,, അല്ലെങ്കിൽ ജീവിതപങ്കാളി,, അല്ലെങ്കിൽ ഉറ്റ സുഹൃത്തുക്കൾ,, അങ്ങനെ ഒരാളെ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞാൽ അത് തന്നെയാണ് നമ്മുടെ ജീവിത വിജയം
നമ്മുടെ ഓരോ ദിനവും എല്ലാവരുടേയും ഹൃദയത്തിലെ നായകരാകാനുള്ള യാത്രയാകട്ടെ...