അർബുദചികിത്സക്ക് മാത്രമായി അബൂദബിയിൽ ആരോഗ്യകേന്ദ്രം.
അബൂദബി : അർബുദചികിത്സക്ക് മാത്രമായി അബൂദബിയിൽ വിപുല സൗകര്യങ്ങളുമായി ആരോഗ്യകേന്ദ്രം . അബൂദബി ക്ലീവ് ലാൻഡ് ക്ലിനിക്കിലാണ് ഫാത്തിമ ബിൻത് മുബാറക് സെൻറർ എന്ന പേരിൽ അർബുദ ചികിത്സാകേന്ദ്രം ആരംഭിച്ചിരിക്കുന്നത് . നഴ്സുമാരും ചികിത്സകരും റേഡിയോളജിസ്റ്റും അടക്കം വലിയൊരു നിരയാണ് ആശുപത്രിയിൽ സർവസജ്ജരായുള്ളത് . 19,000 ചതുരശ്ര മീറ്ററിൽ തയാറാക്കിയിരിക്കുന്ന സെൻററിൽ 32 പരിശോധനാമുറികളുണ്ട് . 24 മണിക്കൂറും പ്രവർത്തിക്കുന്ന ചികിത്സാമുറികളും സജ്ജമാണ് . വനിതകൾക്ക് പ്രത്യേകമായി അർബുദ ചികിത്സാകേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട് . യു.എസി ലെ ക്ലീവ് ലാൻഡ് ക്ലിനിക്കിൻറെ ടൗസിഗ് കാൻസർ സെൻററിൻറെ മാതൃകയിലാണ് അബൂദബിയിലും ഇത്തരമൊരു കേന്ദ്രം തുടങ്ങിയത് . ലോകോത്തര നിലവാരത്തിലുള്ള അർബുദ ചികിത്സ നൽകുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയിൽനിന്നുള്ള പരിചയസമ്പന്നരായ ആരോഗ്യ വിദഗ്ധരെ അബൂദബിയിലെ കേന്ദ്രത്തിലെത്തിച്ചിരി ക്കുന്നത് . മേഖലയിൽനിന്ന് അതിസങ്കീർണമായ കേസുകളാണ് ആശുപത്രിയിൽ എത്തിക്കൊണ്ടി രിക്കുന്നതെന്ന് ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ . സ്റ്റീഫൻ ഗ്രോമയർ പറഞ്ഞു .