വാക്കുകൾ താക്കോൽ കൂട്ടം പോലെയാണ്.നിങ്ങൾ ശരിയായവ തെരഞ്ഞെടുത്താൽ ഏതു ഹൃദയം തുറക്കാനും തെറ്റായവ തെരഞ്ഞെടുത്താൽ ഏത് വാതിൽ അടക്കാനും കാരണമാവും...!
എപ്പോഴും മൗനത്തെക്കാൾ വാക്കുകൾക്ക് സൗന്ദര്യമുള്ളടത്ത് സംസാരിക്കുന്നതാണ് ഉചിതം. എന്ത് ചെയ്തിട്ടും എത്ര മാന്യമായി പെരുമാറിയിട്ടും നമ്മെ മനസ്സിലാക്കവരുടെ മുന്നിൽ എന്ത് സംസാരിച്ചിട്ടും ഒരു വിലയുമില്ല, അതിന് ഒരു ഫലവുമുണ്ടാകുന്നുമില്ല.
വേണ്ടത് വേണ്ട സമയത്ത് മാത്രം സംസാരിക്കുക. മൗനം ആവശ്യമുള്ളടത്ത് മാത്രം ഉപയോഗിക്കുക. നാം വളരെ കുറച്ച് സംസാരിക്കുമ്പോൾ കുറച്ച് തെറ്റുകൾ മാത്രമേ വരുന്നുള്ളു എന്നത് പോലെയാണ്. മൗനം പലപ്പോഴും ബലമുള്ള ഊന്ന് വടി ആകാറുമുണ്ട്.
വളരെ അത്ഥവത്തായ വാക്കുകളാണ് മൗനം വിദ്വാന് ഭൂഷണമെന്നത്. മൗനം കൊണ്ട് പല സംഘർഷങ്ങളും ഇല്ലായ്മ ചെയ്യാൻ നമുക്ക് കഴിയും. വാക്കുകൾ കൊണ്ട് പോരാടാം എന്നാൽ ആത്മസംനയമുള്ളവർക്ക് മൗനം കൊണ്ട് പലതും കീഴടക്കാൻ കഴിയുന്നതാണ്.
എന്നാൽ ചിലയിടങ്ങളിൽ ചിലരുടെ മൗനം നമ്മെ തീരാ ദു:ഖത്തിലാഴ്ത്താറുമുണ്ട്. മൗനങ്ങളിലൂടെ ഒരിക്കലും തിരിച്ച് വരാത്ത നഷ്ടങ്ങളും ഉണ്ട് .ചിലപ്പോഴാകട്ടെ മൗനം സമ്മതമാണ്, എന്നാൽ ചിപ്പോൾ അത് നിശബ്ദമായ പ്രതിഷേധവുമാണ്.
എന്നാൽ അതി മൗനം ഭ്രാന്തിന്റെയും , കീഴടങ്ങലിന്റെയും ലക്ഷണമാണ്എങ്കിൽ തന്നെയും മൗനം പാലിക്കേണ്ടടത്ത് പാലിച്ചും പ്രതികരിക്കേണ്ടടത്ത് പ്രതികരിച്ചും തന്നെ ജീവിതയാത്ര തുടരേണ്ടതാണ്. എന്തെന്നാൽ യഥാർത്ഥ ജ്ഞാനി മൗനിയായിരിക്കണമെന്നും, മൗനിയായിരിക്കുന്നവനാണ് ശരിയായ ജ്ഞാനിയെന്നും പറയപ്പെടുന്നു.