റിസർവേഷൻ ടിക്കറ്റ് ഒഴികെ ട്രെയിൻ ടിക്കറ്റെടുക്കാൻ ഇനി ക്യൂ നിൽക്കണ്ട; യുടിഎസ് ആപ്പ് പരിഷ്ക്കരിച്ച് റെയിൽവേ
സ്റ്റേഷനിലെത്തി ഒരു ക്യൂആർ കോഡ് സ്കാൻ ചെയ്താലുടൻ ടിക്കറ്റെടുക്കാനാകുമെന്നതാണ് ഈ ആപ്പിൽ വരുത്തിയ പുതിയ മാറ്റം.
സ്റ്റേഷനിലെ നീണ്ട ക്യൂ കാരണം പലപ്പോഴും റെയിൽവേ ടിക്കറ്റ് ലഭിക്കാതെ പോയ അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടാവാം, സാങ്കേതികവിദ്യ മാറിയ ഇക്കാലത്ത് ക്യൂ നിൽക്കാതെ തന്നെ അനായാസം ടിക്കറ്റ് എടുക്കുന്നതിനുള്ള യുടിഎസ് എന്ന മൊബൈൽ ആപ്പ് റെയിൽവേ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ ആപ്പിനെക്കുറിച്ച് അധികംപേർക്കും അറിയില്ല. ഇപ്പോഴിതാ, യുടിഎസ് ആപ്പ് കൂടുതൽ സൗകര്യങ്ങളുമായി പരിഷ്ക്കരിച്ച് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
റിസര്‍വേഷന്‍ ഇല്ലാത്ത സാധാരണ യാത്ര ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും സ്ഥിരം യാത്രികരുടെ സീസണ്‍ ടിക്കറ്റും യുടിഎസ് ഓൺ മൊബൈൽ എന്ന ഈ ആപ്പിലൂടെ എളുപ്പത്തിൽ എടുക്കാം.
വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളോട് ചേര്‍ന്ന് വരുന്ന ദിവസങ്ങളിലും സ്റ്റേഷനുകളിൽ നീണ്ട ക്യൂ കാണാം. ഇതുകാരണം ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്ന അവസ്ഥ ഇല്ലാതാക്കാൻ യുടിഎസ് ആപ്പ് സഹായിയ്ക്കും.
നേരത്തെ ആപ്പിന് ഉണ്ടായിരുന്ന ന്യൂനതകൾ പരിഹരിച്ചാണ് യുടിഎസ് ആപ്പ് പരിഷ്ക്കരിച്ചിരിക്കുന്നത്. സ്റ്റേഷനുകളില്‍ പതിച്ചിട്ടുള്ള ക്യുആര്‍ കോഡ്, ആപ്പിലൂടെ സ്‌കാന്‍ ചെയ്യാമെന്ന പുതിയ ഓപ്ഷനാണ് നൽകിയിട്ടുള്ളത്. ഈ ക്യൂആർ കോഡ് സ്കാൻ ചെയ്താൽ, പ്രസ്തുത സ്റ്റേഷനില്‍ നിന്നുള്ള ടിക്കറ്റ് പ്ലാറ്റുഫോമില്‍ പ്രവേശിയ്ക്കുന്നതിന് മുമ്പ് തന്നെ എടുക്കാന്‍ കഴിയും.
⭕️സ്റ്റേഷനില്‍ എത്തിയശേഷം ടിക്കറ്റ് എടുക്കുന്നതിന്, ആപ്പിലുള്ള 'ക്യുആര്‍ ബുക്കിങ്' എന്ന ഓപ്ഷന്‍ ഉപയോഗിച്ചാണ് ഇത്തരത്തിൽ ടിക്കറ്റ് എടുക്കുന്നത്. കോഡ് സ്കാൻ ചെയ്തശേഷം യാത്ര ടിക്കറ്റാണോ പ്ലാറ്റ്‌ഫോം ടിക്കറ്റാണോ വേണ്ടതെന്ന് തെരഞ്ഞെടുക്കണം. അതിനുശേഷം പഴയതുപോലെ യുടിഎസ് ആപ്പ് വഴി ടിക്കറ്റ് എടുക്കാം.
⭕️ഈ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവര്‍ പരിശോധന സമയത്ത് മൊബൈല്‍ ഫോണില്‍ ടിക്കറ്റ് കാണിച്ചാല്‍ മതി. അതിന് നെറ്റ് കണക്ഷന്‍ ആവശ്യമില്ല. അതല്ല, പേപ്പര്‍ ടിക്കറ്റ് തന്നെ വേണമെന്നുള്ളവര്‍ക്ക്, ടിക്കറ്റിന്റെ നമ്ബര്‍ നല്‍കി, സ്റ്റേഷനിലുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനില്‍ നിന്നും ടിക്കറ്റ് സൗജന്യമായി പ്രിന്റ് ചെയ്‌തെടുക്കുവാനും കഴിയും.
⭕️യുടിഎസ് ആപ്പ് ഉപയോഗിച്ച് റിസര്‍വേഷന്‍ ടിക്കറ്റുകള്‍ എടുക്കാനാകില്ല. സീസണ്‍ ടിക്കറ്റ് എടുക്കുമ്പോള്‍ പിറ്റേ ദിവസത്തെ യാത്ര മുതലാണ് അനുവദനീയമായിട്ടുള്ളത്. ഇക്കാര്യം യാത്രക്കാർ പ്രത്യേകം ശ്രദ്ധിയ്ക്കണം.
⭕️യുടിഎസ് ആപ്പ് വഴി ടിക്കറ്റ് എടുക്കുമ്പോൾ അധിക നിരക്കുകളൊന്നും നൽകേണ്ടതില്ല.
⭕️ആപ്പിലുള്ള റെയില്‍ വാലറ്റില്‍ മുന്‍കൂര്‍ പണം നിക്ഷേപിച്ചോ അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ, പേയ്‌മെന്റ് വാലറ്റുകള്‍ ഉപയോഗിച്ച് തത്സമയമോ ടിക്കറ്റിന്റെ പണം അടയ്ക്കാവുന്നതാണ്. റെയില്‍ വാലറ്റില്‍ നിക്ഷേപിയ്ക്കുന്ന മുന്‍കൂര്‍ തുകയ്ക്ക് നിലവില്‍ മൂന്ന് ശതമാനം ബോണസ് നല്‍കുന്നുണ്ട്.