നടുറോഡിലിട്ട് പെൺകുട്ടിയെ മർദ്ദിച്ചു; യുവാവിന്റെ കൈ തല്ലിയൊടിച്ചു; യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്; യുവതി സ്ഥിരം പ്രശ്നക്കാരിയെന്ന് നാട്ടുകാർ
നടുറോഡിലിട്ട് പെൺകുട്ടിയെ മർദ്ദിച്ചു; യുവാവിന്റെ കൈ തല്ലിയൊടിച്ചു; യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്; യുവതി സ്ഥിരം പ്രശ്നക്കാരിയെന്ന് നാട്ടുകാർ
കൊല്ലത്ത് കടയ്ക്കലിലും പരിസര പ്രദേശങ്ങളിലും നിരന്തരം അടിപിടിയുണ്ടാക്കുന്ന യുവതിയെ പൊലിസ് പിടികൂടി. ദളിത് യുവതിയെ റോഡിലിട്ട് അക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലാണ് യുവതിയെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തത്. മാരകായുധങ്ങളുമായി എത്തി ആളുകളെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് നിരവധി പരാതികള്‍ യുവതിക്കെതിരെ ഉയര്‍ന്നിരുന്നു.
ഉല്‍ത്സവ സ്ഥലത്ത് കത്തിയുമായെത്തി പുരുഷന്മാരെ അക്രമിക്കുക, അയല്‍ വാസികളായ സ്ത്രീകളെ റോഡിലിട്ട് തല്ലുക, പൊതുഇടങ്ങളില്‍ മോശം ഭാഷ ഉപയോഗിക്കുക തുടങ്ങി നിരവധി പരാതികളാണ് യുവതിക്കെതിരെയുള്ളത്. കഴിഞ്ഞ ദിവസം കടയ്ക്കലില്‍ വെച്ച് ഇവര്‍ മറ്റൊരു സ്ത്രീയുമായി വാക്കേറ്റമുണ്ടാവുകയും കല്ലെറിയുകയും ചെയ്തിരുന്നു. ഇതിന്റെ ദ്യശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് പ്രദേശത്തെ ഓട്ടോ ഡ്രൈവറായ വിജിത്തിന്റെ കൈ തല്ലിയൊടിച്ചു.
ഇതിനെ പിന്നാലെയായിരുന്നു പൊലീസ് നടപടി സ്വീകരിച്ചത്. ദളിത് യുവതിയെ അക്രമിച്ച കേസില്‍ യുവതിയെ റിമാന്റ് ചെയ്തിരിക്കുകയാണ്. ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ യുവതി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.