ഇനി മുതൽ ഗൂഗിൾ പേയിലും പേടിഎമ്മിലും ക്രെഡിറ്റ് കാർഡ് ഇടപാടുകൾ
യുപിഐ വഴിയുള്ള ക്രെഡിറ്റ് കാർഡ് ഇടപാടുകൾ വിപുലീകരിക്കുന്ന തീരുമാനവുമായി നാഷണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ. ഇത് വഴി ഇനി മുതൽ ഗൂഗിൾ പേ, പേടിഎം, ഭാരത് പേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്തുന്നതിനുള്ള സംവിധാനമാണ് വരുന്നത്. യുപിഐ അടിസ്ഥാനമാക്കിയുള്ള ആപ്പുകളിൽ പുതിയ അപ്ഡേഷൻ എപ്പോൾ നിലവിൽ വരുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് യുപിഐ ഇടപാടുകൾക്ക് ആർബിഐ അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം. ഭാരത് പേ, കാഷ് ഫ്രീ പേയ്‌മെന്റ്‌സ്, ഗൂഗിൾ പേ, റാസോർ പേ, പെ ടിഎം, പിൻ ലാബ്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്മെന്റുകൾ നടത്താനാകും. നിലവിൽ ഗൂഗിൾ പേ, പേടിഎം പോലുള്ള പ്ലാറ്റ് ഫോമുകൾ വഴി ക്രെഡിറ്റ് കാർഡ് ഇടപാടുകൾ സാധ്യമില്ല.