രാത്രിഭക്ഷണം ലഘുവായി കഴിക്കേണ്ടത് അമിതവണ്ണം കുറയ്ക്കാന്‍ അത്യാവശ്യമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ രാത്രി വൈകി കിടക്കുന്നവര്‍ക്ക് മിതമായ ഭക്ഷണം കഴിച്ചാലൊന്നും വിശപ്പിനെ തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല.
അർദ്ധരാത്രി ലഘുഭക്ഷണം കഴിക്കണം എന്ന് പറയാൻ നിരവധി കാരണങ്ങളുണ്ട്.
അർദ്ധരാത്രി വിശപ്പ് അനുഭവപെടുന്ന പലർക്കും യഥാർത്ഥ വിശപ്പുമായി യാതൊരു ബന്ധവുമില്ല. വേണ്ടത്ര ഉറക്കം ലഭിക്കാത്തതുകൊണ്ടാകാം. ഉറക്കക്കുറവ് ശരീരത്തിന്റെ ഹോർമോൺ ബാലൻസിനെ ബാധിക്കുന്നു, ഇത് വിശപ്പിന്കാരണമാകുന്നു . സമ്മർദവും വിരസതയും രാത്രിയിൽ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന മറ്റ് രണ്ട് ഘടകങ്ങളാണ്.
രാത്രിയിൽ വിശപ്പ് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് , കൂടുതലും ആളുകൾ പുലർച്ചെ ലഘുഭക്ഷണത്തിനായി തെറ്റായ തരത്തിലുള്ള ഭക്ഷണം തിരഞ്ഞെടുക്കുന്നതിനാലാണ്. അതുകൊണ്ട് ഉറങ്ങുന്നതിന് മുമ്പ് എന്തെങ്കിലും കഴിക്കണമെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ ഉറക്കം നൽകുന്ന പോഷകങ്ങളാൽ സമ്പന്നമായ ലഘുഭക്ഷണങ്ങൾ മാത്രം കഴിക്കുക.
രാത്രിയിലുണ്ടാകുന്ന വിശപ്പ് പലപ്പോഴും അനാരോഗ്യകരമായ സ്നാക്സ് വലിച്ചു വാരി തിന്നാന്‍ ഇടയാക്കും. രാത്രിയിലെ വിശപ്പിനെ തടഞ്ഞു നിര്‍ത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് പരീക്ഷിച്ച് നോക്കാവുന്ന ആരോഗ്യകരമായ ചില ബദലുകള്‍ ഇവയാണ്
വേഗത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ
നിങ്ങളുടെ നല്ല ഉറക്കത്തെ തടസ്സപ്പെടുത്താതെ, രാത്രിയിൽ കഴിക്കാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ഫ്രഷ് പഴങ്ങളും പച്ചക്കറികളും. ഈ ഭക്ഷണ പദാർത്ഥങ്ങൾ പോഷകങ്ങളാൽ സമ്പന്നവും ദഹിക്കാൻ എളുപ്പവുമാണ്.
യോഗര്‍ട്ട്
ഉയര്‍ന്ന തോതില്‍ പ്രോട്ടീനും കുറഞ്ഞ പഞ്ചസാരയുമുള്ള യോഗര്‍ട്ട് കഴിക്കുന്നത് വയര്‍ നിറഞ്ഞതായ പ്രതീതി ഉണ്ടാക്കും. ശരീരത്തിലെ കൊഴുപ്പിനെ കത്തിക്കാനും ഇത് സഹായകമാണ്.
പീനട്ട് ബട്ടർ
പീനട്ട് ബട്ടറില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍ ഉറക്കം വരാന്‍ സഹായിക്കുന്ന പ്രോട്ടീനാണ്. കൊഴുപ്പിനെ കത്തിച്ച് പേശികളുടെ വളര്‍ച്ചയ്ക്കും ഇവ സഹായിക്കുന്നു.
കോട്ടേജ് ചീസ്
രാത്രി മുഴുവന്‍ വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കാന്‍ കോട്ടേജ് ചീസ് സഹായിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ ഈ ഭക്ഷണവിഭവവും പേശികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.
വാഴപ്പഴം
പീനട്ട് ബട്ടര്‍ പോലെ ട്രിപ്റ്റോഫാന്‍ ധാരാളം അടങ്ങിയ വാഴപ്പഴവും ഉറക്കം വരാന്‍ സഹായിക്കുന്നു. അമിതമായ വിശപ്പിനെ അടക്കാനും പഴം സഹായിക്കും.
ബദാം
ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ ബദാം ഭാരം കുറയാന്‍ സഹായിക്കും. ബോഡി മാസ് ഇന്‍ഡെക്സ് നിലനിര്‍ത്താനും ബദാം സഹായകമാണ്.
ചെറിപ്പഴം
വിശപ്പ് വരുമ്പോള്‍ എന്തെങ്കിലും മധുരം കഴിക്കാനാണ് ശരീരം ഇഷ്ടപ്പെടുന്നത്. ഇത് അടക്കാന്‍ ചെറിപ്പഴം ബെസ്റ്റാണ്.
പഞ്ചസാര കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും, ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ, പഞ്ചസാര കുറവുള്ള ലഘുഭക്ഷണങ്ങളാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.