ഏറെയും ഒറ്റപ്പെടുന്നവർ ജീവിതത്തിൽ അഭിനയിക്കാനറിയാത്തവരായിരിക്കും. പലതിന്റെയും ഓർമപ്പെടുത്തലുകളാണ് നമ്മുടെ ഒറ്റപ്പെടൽ എന്നത്. ഓരോ ഒറ്റപ്പെടലിന് പിന്നിലും ഉണ്ടാകും മനോഹരങ്ങളായ കഥകൾ. അതൊരിക്കലും നമ്മുടെ ജീവിതത്തിന്റെ കൂരിരുട്ടല്ല..മറിച്ച് പലരെയും മനസ്സിലാക്കാനുള്ള വെളിച്ചമാണ്..
ഒറ്റപ്പെടലിനെക്കാൾ ഭയാനകമായ വേദനയില്ല എങ്കിൽക്കൂടി , ഒറ്റപ്പെടൽ പകർന്ന് നൽകിയിട്ടുള്ള അറിവും, തിരിച്ചറിവും ഒരു പാഠപുസ്തകത്തിൽ നിന്നും നമുക്ക് ലഭിക്കാറും ഇല്ല.. ഒറ്റപ്പെടൽ അനുഭവിച്ച വർക്കേ അത് അറിയാൻ കഴിയു .
ആരും കൂടെ ഇല്ലാതാകുമ്പോഴല്ല ഒറ്റപ്പെടൽ വേദനയാകുന്നത് , മറിച്ച് നാം എല്ലാം എന്ന് കരുതുന്നവരുടെ മനസ്സിൽ നാം ആരും അല്ലെന്നുള്ള തിരിച്ചറിവിലാണ് .. സ്വയം നമ്മെ കണ്ടെത്താനുള്ള അവസരങ്ങളാണ്..
ഇന്നത്തെ ശത്രു നാളത്തെ മിത്രവും ഇന്നത്തെ മിത്രം നാളത്തെ ശത്രുവുമാകാൻ സാധ്യതയുണ്ട്.
ആരും എല്ലാവരുടെയും ശത്രുവല്ല, ഒരാളുടെ ശത്രു മറ്റൊരാൾക്ക് പ്രിയപ്പെട്ടവനായിരിക്കും. എല്ലാ ശത്രുക്കൾക്കും ഒരു സ്വകാര്യ ജീവിതമുണ്ട് എന്ന് ചിന്തിക്കുക,
കൺമുന്നിൽ ഉഗ്രരൂപിയായി പ്രത്യക്ഷപ്പെടുമ്പോഴും ആരുമറിയാതെ ഒളിപ്പിക്കുന്ന പ്രശ്നങ്ങളും വേദനകളും അവരിലുമുണ്ടാകും.
എല്ലാം അവസാനിച്ചു എന്ന് നമ്മൾ കരുതുന്നിടത്ത് നിന്നാകാം ചിലപ്പോൾ അപ്രതീക്ഷിതമായി മറ്റൊരു പുതിയ തുടക്കത്തിന് സാധ്യതയേറുന്നത്.
അതുകൊണ്ട് സംഭവിച്ചതെല്ലാം നല്ലതിന് ,സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന് ,ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന് എന്ന ശുഭാപ്തിവിശ്വാസത്തോടെ മുന്നേറാം.