ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

01/05/𝟐𝟎𝟐3 തിങ്കൾ=ഇന്നത്തെ വില നിലവാരം

01/05/𝟐𝟎𝟐3 തിങ്കൾ=ഇന്നത്തെ വില നിലവാരം സ്വർണ്ണം,തങ്കം (𝟮𝟮K) വെള്ളി വിലകൾ      സ്വർണ്ണം ഒരു പവൻ :44,560രൂപ സ്വർണ്ണം ഒരു ഗ്രാം : 5,570രൂപ തങ്കം :10ഗ്രാം 60,780രൂപ  വെള്ളി ഒരു കിലോ :80:400രൂപ വെള്ളി ഒരു ഗ്രാം :80:40രൂപ പെട്രോൾ & ഡീസൽ വിലകൾ  ഡൽഹി▫️പെട്രോൾ: 96.72 ഡീസൽ: 89.62 മുംബൈ▫️പെട്രോൾ: 106.31 ഡീസൽ: 94.27 ചെന്നൈ▫️പെട്രോൾ: 102.73 ഡീസൽ: 94.33 ബാംഗ്ലൂർ▫️പെട്രോൾ: 101.94 ഡീസൽ: 87.89 തിരുവനന്തപുരം▫️പെട്രോൾ: 109.71 ഡീസൽ: 98.51 കോട്ടയം▫️പെട്രോൾ: 108.08 ഡീസൽ: 96.99 കൊല്ലം▫️പെട്രോൾ: 109.01 ഡീസൽ: 97.85 തൃശൂർ ▫️പെട്രോൾ: 108.22 ഡീസൽ: 97.12 മലപ്പുറം▫️പെട്രോൾ: 108.36 ഡീസൽ: 97.26 കോഴിക്കോട്▫️പെട്രോൾ: 107.87 ഡീസൽ: 96.81 കണ്ണൂർ▫️പെട്രോൾ: 107.87 ഡീസൽ: 96.81 കാസർഗോഡ്▫️പെട്രോൾ: 108.82 ഡീസൽ: 97.70 കറൻസി വിനിമയ നിരക്കുകൾ അമേരിക്കൻ ഡോളർ :81:79 ഓസ്‌ട്രേലിയൻ ഡോളർ: 54:27 ബ്രിട്ടീഷ്‌ പൗണ്ട് : 102:71 തുർക്കിഷ് ലിറ:04:20 സിങ്കപ്പൂർ ഡോളർ:61:28 സൗദി റിയാൽ :21:80 യു.എ.ഇ ദിർഹം :22:27 ഖത്തർ റിയാൽ :22.46 ഒമാൻ റിയാൽ:212:13 ബഹ്‌റൈൻ ദിനാർ:216:86 കുവൈറ്റ് ദിനാർ: 266:63...

മോട്ടിവേഷൻ ചിന്തകൾ

ശത്രുനിരയെ തകർത്തെറിയുന്നവനല്ല ശക്തൻ; മറിച്ച്, സ്വന്തം അഹന്തക്കെതിരേ പോരാടി വിജയിച്ചവനാണ് യഥാർത്ഥ ശക്തൻ. മനുഷ്യന്റെ അഹന്തയാണ്‌ ഏറ്റവും വലിയ നർമ്മം... അവൻ , ഒരു നൊടിയിൽ പൊട്ടിപ്പോകാവുന്ന കുമിള മാത്രം ആണ്. ഞാൻ എന്ന വാക്കിനോളം വലിയ അഹന്ത നിറഞ്ഞ വേറെ വാക്കില്ല. ഒരാളുടെ അഹന്ത പൂർണമായും ഇല്ലാതാവുമ്പോൾ ആണ് അയാളിലെ ആത്മീയത നിറവുള്ളതാവുന്നത്. അഹന്തയെ പൂർണമായും ഇല്ലായ്മ ചെയ്യുക എന്നതൊന്നും അത്ര എളുപ്പം സാധ്യമാകുന്നതല്ല.' പക്ഷേ, സാധാരണയായി നമ്മിൽ നിന്ന് പുറത്തു ചാടിപ്പോകുന്ന ചില അഹന്തകളുണ്ട്. അവയെ സൂക്ഷ്മ ശ്രദ്ധയോടെ കടിഞ്ഞാണിട്ട് അഹന്തയിൽ നിന്നും രക്ഷപ്പെട്ടു തുടങ്ങിയാൽ പിന്നെ വഴികൾ പ്രകാശപൂർണ്ണമാവും. ' രണ്ടു തരം അഹന്തകളാണ് ഏറ്റവും അപകടകരമായി ഉള്ളത്. എളുപ്പത്തിൽ ഗ്രഹിക്കാനായി ഒരു മനഃശാസ്ത്ര ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ആദ്യത്തെ അഹന്തയെ നമുക്ക് ഡോക്ടർ ഈഗോ അഥവാ ഭിഷഗ്വര അഹന്ത എന്ന് വിളിക്കാം. രണ്ടാമത്തെ അഹന്തയാണ് പ്രീസ്റ്റ് ഈഗോ അഥവാ പുരോഹിത അഹന്ത.' വൈവിധ്യമാർന്ന നിരവധി അഹന്തകളുടെ മേൽ നിലകൊള്ളുന്നവനാണ് മനുഷ്യൻ. ജന്മത്തിന്റെ പേരിൽ, മതത്തിന്റെയും ജാതിയുടെയും പേരിൽ, സമ്പത്തിന്റ...

എല്ലാർക്കും മറുപടികൊടുത്ത്‌ നിലവിളിക്കേണ്ട‌.

എല്ലാർക്കും മറുപടികൊടുത്ത്‌ നിലവിളിക്കേണ്ട‌.  • സംന്യാസജീവിതം നയിക്കുന്ന ഒരാളെ, ലൈംഗികത്തൊഴിലാളിയായ സ്ത്രീ വിരുന്നിനുവിളിച്ചാൽ എന്താവും പ്രതികരണം? ശ്രീബുദ്ധയുടെ കഥയിൽനിന്നാണ്‌. വിദ്യാർത്ഥികളോടൊപ്പം ബുദ്ധ ഒരു ഗ്രാമത്തിലെത്തുന്നു. ഏതു ഗ്രാമത്തിലെത്തിയാലും ഓരോ വീടുകളിലാണ്‌ അവർ താമസിക്കുക. മൂന്നു ദിവസം മാത്രം അതിഥിയായ്‌ പാർക്കും. പിന്നെ അടുത്ത ഗ്രാമത്തിലേക്കു യാത്രയാവും. ബുദ്ധയേയും സംന്യാസിമാരേയും സ്വന്തം വീട്ടിലേക്ക്‌ വിരുന്നിനുവിളിക്കാൻ ഓരോ ആളും മത്സരിച്ചു. ബുദ്ധയുടെ ഏറ്റവുമടുത്ത ചങ്ങാതിയായ ആനന്ദനെ സ്വന്തം വീട്ടിലേക്കു വിളിച്ചത്‌ ഒരു ഗണികയായിരുന്നു. മടിച്ചുനിന്ന ആനന്ദനെ അവൾ നിർബന്ധിച്ചു. ബുദ്ധ സമ്മതം തന്നാൽ ആലോചിക്കാം എന്നായി ആനന്ദൻ. സമ്മതം കിട്ടാനുള്ള സാധ്യതയില്ലെന്നു തന്നെ അവളുറപ്പിച്ചു. പക്ഷേ, അവളെ മാത്രമല്ല, എല്ലാരേയും അത്ഭുതപ്പെടുത്തുന്ന മറുപടിയായിരുന്നു ബുദ്ധയുടേത്‌. ആനന്ദയ്ക്ക്‌ അവരുടെ വീട്ടിൽപ്പാർക്കാം. മുഴുവൻ വിദ്യാർത്ഥികളും ബുദ്ധയോട്‌ എതിർപ്പ്‌ പ്രകടിപ്പിച്ചു. ‘ഗണികയുടെ വീട്ടിലോ! ഈ അനുവാദം തെറ്റല്ലേ..’ ബുദ്ധ ഇത്രമാത്രം പറഞ്ഞു: ‘തെറ്റാണോ ശരിയാണോ എന്ന് മൂന്നുദിവസം...

ടിക് ടോക് ചാലഞ്ച്: പെയിന്റ് ക്യാൻ പൊട്ടിത്തെറിച്ച് 16കാരന് ഗുരുതര പൊള്ളൽ

ടിക് ടോക് ചാലഞ്ച്: പെയിന്റ് ക്യാൻ പൊട്ടിത്തെറിച്ച് 16കാരന് ഗുരുതര പൊള്ളൽ ടിക് ടോക് ചാലഞ്ചിനിടെ യുഎസിൽ 16 വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റു. നോർത്ത് കരോലിനയിലെ ഒരു കൂട്ടം കൗമാരക്കാർ സ്പ്രേ പെയിന്റ് ക്യാനും ലൈറ്ററും ഉപയോഗിച്ച് ബ്ലോട്ടോർച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഇതു പൊട്ടിത്തെറിച്ച് മേസൺ ഡാർക്ക് എന്നയാൾക്കാണ് പൊള്ളേലേറ്റത്. ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റു. സുഹൃത്തുക്കള്‍ക്കൊപ്പം പരീക്ഷിക്കുമ്പോൾ, മേസൺ ഡാർക്ക് കൈവശം വച്ചിരുന്ന സ്പ്രേ പെയിന്റ് ക്യാൻ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു.

പ്രണയ വിവാഹം, ബന്ധം ഉപേക്ഷിക്കൽ, ഒടുവിൽ കോടതി വരാന്തയിൽ ഭർത്താവിന്‍റെ ആസിഡ് ആക്രമണം; മലയാളി യുവതി മരിച്ചു

പ്രണയ വിവാഹം, ബന്ധം ഉപേക്ഷിക്കൽ, ഒടുവിൽ കോടതി വരാന്തയിൽ ഭർത്താവിന്‍റെ ആസിഡ് ആക്രമണം; മലയാളി യുവതി മരിച്ചു കോയമ്പത്തൂർ ∙ കോടതി വരാന്തയിൽ വച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. രാമനാഥപുരം കാവേരി നഗറിൽ കവിത (36) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മാർച്ച്‌ 23ന് കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വച്ചാണ് കവിതയ്ക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ഭർത്താവ് ശിവകുമാർ (42) ആണ് ഭാര്യക്ക് നേരെ ആസിഡ് ഒഴിച്ചത്. ആക്രമണത്തിൽ കവിതയ്ക്ക് 88 ശതമാനം പൊള്ളലേറ്റിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്. കോടതി വളപ്പിൽ വെച്ച് ഭാര്യയെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ശിവകുമാറിനെ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേർന്നു പിടികൂടിയിരുന്നു. മലയാളികളായ ഇരുവരും വർഷങ്ങൾക്കു മുമ്പു പ്രണയിച്ചു വിവാഹം കഴിച്ചു തമിഴ്നാട്ടിൽ എത്തിയയവരാണ്. ലോറി ഡ്രൈവറാണ് കണ്ണംപാളയം സ്വദേശിയായ ശിവകുമാർ. ഇവർക്ക് രണ്ട് പെണ്‍മക്കളുമുണ്ട്. കുടംബ പ്രശ്നമാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഏറെ നാളായി ഇരുവരും...

വയനാട് ചുരത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി

വയനാട് ചുരത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി ലക്കിടി: വയനാട് ചുരത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് രണ്ടാം വളവിന് സമീപം അഞ്ച് കാട്ടാനകളെത്തിയത്. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നിന്നും റാപ്പിഡ് റെസ്‌ക്യൂ ടീം സ്ഥലത്തെത്തിയെങ്കിലും മഴ പെയ്തതോടെ കാട്ടാനകളെ വനത്തിലേക്ക് തുരത്തല്‍ പ്രയാസമായി. മഴയില്‍ പടക്കം പൊട്ടാതായതോടെ ആനക്കൂട്ടം റോഡരികില്‍ തന്നെ നിലയുറപ്പിച്ചു. മഴ തുടങ്ങിയതോടെ കോടമഞ്ഞ് ഇറങ്ങിയതും തിരിച്ചടിയായി. ഏറെ വൈകിയാണ് കാട്ടാനകളെ തുരത്താനായത്.

വ്യാജ കോളുകളും എസ്എംഎസുകളും തിരിച്ചറിയാം; പുതിയ നിയമങ്ങളുമായി TRAI; മാറ്റം മെയ് ഒന്നു മുതൽ

വ്യാജ കോളുകളും എസ്എംഎസുകളും തിരിച്ചറിയാം; പുതിയ നിയമങ്ങളുമായി TRAI; മാറ്റം മെയ് ഒന്നു മുതൽ വ്യാജ, പ്രൊമോഷണൽ കോളുകൾ, എസ്എംഎസ് എന്നിവ സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). 2023 മെയ് ഒന്നു മുതൽ മാറ്റങ്ങൾ നടപ്പിലാക്കാനാണ് പദ്ധതി. സ്പാം കോളുകളും എസ്എംഎസുകളും തിരിച്ചറിയാൻ ഒരു എഐ ഫിൽട്ടർ അവതരിപ്പിക്കണമെന്നാണ് രാജ്യത്തെ ടെലികോം കമ്പനികളോട് നിർദേശിച്ചതായി ടെലികോം അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. സ്‌പാം കോളുകളും എസ്‌എംഎസുകളും കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ടെലികോം ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്ന തീരുമാനമാകുമിത്. മെയ് ഒന്നു മുതൽ കോളുകളിലും എസ്എംഎസ് സേവനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്പാം ഫിൽട്ടർ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് ടെലികോം കമ്പനികളോട് ട്രായ് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വ്യാജ കോളുകളും പ്രൊമോഷണൽ കോളുകളും തിരിച്ചറിയാൻ ഈ എഐ ഫിൽട്ടർ ഉപഭോക്താക്കളെ സഹായിക്കും. ടെലികോം കമ്പനികളായ ഭാരതി എയർടെലും റിലയൻസ് ജിയോയും എഐ ഫിൽട്ടർ സേവനം ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇതേക്കുറിച്ചുള്ള കൂടുതൽ വിവര...

കാലാവസ്ഥയിൽ മാറ്റം, ചക്രവാതച്ചുഴി രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത, അലർട്ടുകൾ അറിയാം

കാലാവസ്ഥയിൽ മാറ്റം, ചക്രവാതച്ചുഴി രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത, അലർട്ടുകൾ അറിയാം തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട അതിശക്തമായ മഴയെ കരുതിയിരിക്കണമെന്നും അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നുമാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനോടും ചേർന്ന് നിലനിൽക്കുന്ന ചക്രവാത ചുഴിയാണ് മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആധാർ കാർഡ് പുതുക്കിയില്ലേ? ഈ തീയതി കഴിഞ്ഞാൽ പണം നൽകണം

ആധാർ കാർഡ് പുതുക്കിയില്ലേ? ഈ തീയതി കഴിഞ്ഞാൽ പണം നൽകണം ഇന്ത്യയിൽ ഒരു പൗരന്റെ അടിസ്ഥാന രേഖയാണ് ആധാർ കാർഡ്. സർക്കാരിന്റെതുൾപ്പടെ ഏതൊരു കാര്യത്തിനും ഇപ്പോൾ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത് ആധാർ കാർഡാണ്. ആധാർ കാർഡ് എടുത്തിട്ട് പത്ത് വര്ഷം കഴിഞ്ഞെങ്കിൽ നിരബന്ധമായും അത് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ആധാർ കാർഡ് പുതുക്കണമെങ്കിൽ തീർച്ചയായും പണം നല്കണം. എന്നാൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ സൗജന്യമായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കുന്നു. ജൂൺ 14 കഴിഞ്ഞാൽ ആധാർ കാർഡ് പുതുക്കാൻ പണം നൽകണം. ഒരു വ്യക്തിയുടെ ബയോമെട്രിക്‌സ്, വിലാസം, ഇമെയിൽ, ഫോൺ നമ്പർ, മറ്റ് വിവരങ്ങൾ എല്ലാം പുതുക്കാനുള്ള അവസരമാണ് ഇത്. പത്ത് വർഷത്തിലേറെയായി തങ്ങളുടെ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തവർ  ഓൺലൈനായി ആധാർ പുതുക്കാം.  സാധാരണയായി യുഐഡിഎഐ 50 രൂപ ഫീസ് ഈടാക്കാറുണ്ടെങ്കിലും ജൂൺ 14 വരെ ഇത് ആവശ്യമില്ല. MyAadhaar പോർട്ടലിൽ മാത്രമേ സൗജന്യ സേവനം ഓൺലൈനായി ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആധാർ കേന്ദ്രങ്ങളിൽ രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിന്, കാർഡ് ഉടമകൾ 50 ര...

ഏതുകാലത്തിനു വേണ്ടീട്ടാ കാത്തിരിക്കുന്നത്‌?

ഏതുകാലത്തിനു വേണ്ടീട്ടാ കാത്തിരിക്കുന്നത്‌?  • ജീവിതത്തേക്കുറിച്ച്‌ വലിയ നിരാശ ബാധിച്ചൊരാളുടെ കഥയുണ്ട്‌. എവിടേയും എത്താനാവാത്തതിന്റെ സങ്കടവും ശൂന്യതയും ആ മനസ്സിൽ കുന്നുകൂടി. വിശന്നുവലഞ്ഞൊരു ദിവസം എന്തെങ്കിലും മോഷ്ടിച്ചിട്ടെങ്കിലും പട്ടിണിമാറ്റാൻ കാടിനരികിലെ ആപ്പിൾത്തോട്ടത്തിലെത്തി. മോഷ്ടാവിനെ കണ്ടയുടൻ തോട്ടക്കാരൻ ഓടിവന്നു, അയാൾ പിടികൊടുക്കാതെ കാട്ടിലേക്കു പാഞ്ഞുകേറി. വിശന്നൊട്ടി കാട്ടിലൂടെ നടക്കുമ്പോളാണ്‌ ഒരു കാഴ്ചകണ്ടത്‌. തൊട്ടരികിലെ മരത്തിനുതാഴെ ഒരു ചെന്നായ കിടക്കുന്നു. തന്നെ തുറിച്ചുനോക്കുന്ന ചെന്നായയെക്കണ്ട്‌ അയാൾ പേടിച്ചോടി മരത്തിൽക്കേറി. പക്ഷേ, ചെന്നായ അയാളുടെ പിറകേ ഓടിയില്ല. കാരണം അതിന്റെ കാലുകൾ മുറിഞ്ഞുപോയതാണ്‌. മരത്തിനുമുകളിലിരുന്ന് അയാളും ആ കാഴ്ചകണ്ടു. മുറിഞ്ഞ കാലുകൾ കൊണ്ട്‌ ചെന്നായ എങ്ങനെ ജീവിക്കും. ഭക്ഷണം തേടിക്കണ്ടെത്താൻ കഴിയാതെ എങ്ങനെ ഇത്രയും ദിവസം അതിജീവിച്ചു. സംശയത്തോടെ ആലോചിച്ചുനിൽക്കുമ്പോഴാണ്‌ ദൂരേനിന്നൊരു സിംഹം നടന്നുവരുന്ന കാഴ്ചകണ്ടത്‌. ഒരു മാംസക്കഷ്ണം കടിച്ചുപിടിച്ചാണു വരവ്‌. നേരെവന്ന് ആ ഭക്ഷണം ചെന്നായക്ക്‌ നൽകുന്നു. ആശ്ചര്യമുള്ള ആ കാഴ്ചകണ്ടപ്പോൾ അയ...

1899 രൂപയ്ക്ക് എഐ ഹോം സെക്യൂരിറ്റി ക്യാമറയുമായി സെബ്രോണിക്‌സ്; എവിടെയിരുന്നും വീട്ടിലെ കാര്യങ്ങള്‍ നിരീക്ഷിക്കാം

1899 രൂപയ്ക്ക് എഐ ഹോം സെക്യൂരിറ്റി ക്യാമറയുമായി സെബ്രോണിക്‌സ്; എവിടെയിരുന്നും വീട്ടിലെ കാര്യങ്ങള്‍ നിരീക്ഷിക്കാം   വിലക്കുറവു വേണം, എന്നാല്‍ ഫീച്ചറുകള്‍ കുറയരുതെന്ന ആഗ്രഹമുള്ളവരെ മനസ്സില്‍വച്ച് പുതിയ സുരക്ഷാ ക്യാമറ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഐടി അനുബന്ധ ഉപകരണ നിര്‍മാണ കമ്പനിയായ സെബ്രോണിക്‌സ്. സെബ്-സ്മാര്‍ട് ക്യാം 105  എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ക്യാമറയ്ക്ക് മിക്ക വീടുകള്‍ക്കും അനുയോജ്യമായ സുരക്ഷ നല്‍കാന്‍ കെല്‍പ്പുണ്ടെന്നു സെബ്രോണിക്‌സ് അവകാശപ്പെടുന്നു. ▫️ ലൈവ് സ്ട്രീമിങ്, ചലനം തിരിച്ചറിയല്‍ സെബ്-സ്മാര്‍ട് ക്യാം 105 ന്റെ 2 എംപി ക്യാമറ ഉപയോഗിച്ച് 1080പി ലൈവ് സ്ട്രീമിങ് സാധ്യമാണ്. ഹൈ-റെസലൂഷന്‍ ഫോട്ടോകളും ഷൂട്ടു ചെയ്യാം. ഇതിനൊക്കെ പുറമെ നിർമി‌ത ബുദ്ധിയുടെ ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ശക്തി ഉപയോഗിച്ച് ചലനം തിരിച്ചറിയല്‍ നടത്താം. ഇത്തരത്തില്‍ എപ്പോള്‍ ചലനം കണ്ടാലും സെബ്-സ്മാര്‍ട് ക്യാം 105 മോഡലിന് ഉപയോക്താവിനെ അറിയിക്കാന്‍ സാധിക്കുമെന്ന് സെബ്രോണിക്‌സ് പറയുന്നു. ▫️ ഇന്‍ഫ്രാറെഡ് നൈറ്റ് വിഷന്‍ ക്യാമറയ്ക്ക് 355 ഡിഗ്രി തിരശ്ചീനമായും 120 ലംബമായുമുള്ള...

കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണു; ഏഴ് വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണു;  ഏഴ് വയസുകാരന് ദാരുണാന്ത്യം മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ ഏഴ് വയസുകാരനായ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൂട്ടുകാരുമായി കളിക്കുന്നതിനിടെ മുഹമ്മദ് ഹംദാന്റെ ദേഹത്തേക്ക് മഴയില്‍ കുതിര്‍ന്നു നിന്ന കല്ലുവീഴുകയായിരുന്നു. ഉടൻ തന്നെ കല്ലിനടിയിൽ നിന്നും കുട്ടിയെ പുറത്തെത്തിച്ച ശേഷം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊളമംഗലം എംഇടി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മരണപ്പെട്ട ഹംദാന്‍. ഹംസയാണ് പിതാവ്, സഹീറയാണ് മാതാവ്, മുഹമ്മദ് ഹനാന്‍ സഹോദരനാണ്. കാടാമ്പുഴ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനിൽക്കും.

കൊപ്ര വില താഴോട്ട് ; നാളികേര കർഷകർ പ്രതിസന്ധിയിൽ

കൊപ്ര വില താഴോട്ട് ; നാളികേര കർഷകർ പ്രതിസന്ധിയിൽ കോഴിക്കോട്: മാർക്കറ്റിൽ കൊപ്രയ്ക്ക് വൻ വില ഇടിവ്. കൊപ്രയുമായി മാർക്കറ്റുകളിലെത്തുന്ന നാളികേര കർഷകരിൽ നിന്ന് അവ വാങ്ങാൻ കച്ചടവടക്കാർ തയാറാകുന്നില്ല.ഉണ്ട, കൊപ്ര, പിടി എന്നിവയെക്കാന്നും മാർക്കറ്റിൽ ആവശ്യക്കാരില്ല. നാളീകേരത്തിന്റെ വില പറയാൻ തന്നെ മടിക്കുകയാണ് കച്ചവടക്കാർ. അത്രയും താഴ്ചയിലാണ് വില നിലവാരം. കഴിഞ്ഞ വർഷം ഈ സമയത്ത് 15000 രൂപയുണ്ടായിരുന്ന ഉണ്ടയ്ക്ക് ഇപ്പോൾ 7600 രൂപ ലഭിച്ചാലായി. കൊപ്രക്ക് 11000 ലഭിച്ചിരുന്നത് ഇപ്പോൾ 8000 രൂപയും പിടി തേങ്ങക്ക് 11, 12 രൂപ തോതിൽ കിട്ടിയിരുന്നത് ഇപ്പോൾ പരമാവധി 8 രൂപയും വരെ എത്തി നിൽക്കുന്നു.കഴിഞ്ഞ അഞ്ചു മാസമായി തേങ്ങ വില കുത്തനെ താഴാൻ തുടങ്ങിയിട്ട്.ഇതോടെ പ്രതിസന്ധിയിലായ നാളികേര കർഷകർ എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയിലാണ്. കർഷകരുടെ രക്ഷക്കായി കൊപ്ര, പച്ചത്തേങ്ങ എന്നിവയ്ക്ക് താങ്ങുവില നല്കി സംഭരണം ഏർപ്പെടുത്തുക എന്നതാണ് പ്രതിവിധി. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ നാളികേര സംഭരണം നടന്നിരുന്നെങ്കിലും ഉദ്ദേശിച്ച ലക്ഷ്യപ്രാപ്തി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ തേങ്ങക്ക് വില ഇടിഞ്ഞ സാഹചര്യത്തിൽ സംഭരണ നടപട...

അച്ഛൻ്റെ തല്ല് ഭയന്ന് വീടുവിട്ടിറങ്ങിയ 12 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു

അച്ഛൻ്റെ തല്ല് ഭയന്ന് വീടുവിട്ടിറങ്ങിയ 12 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു അച്ഛൻ്റെ തല്ല് ഭയൻ വീടുവിട്ടിറങ്ങിയ 12 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ഉത്തർ പ്രദേശിലെ കനൂജ് ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. 12 വയസുകാരനായ പ്രിൻസ് ആണ് മരിച്ചത്. കുട്ടിയുടെ ശരീരം മുഴുവൻ തെരുവുനായ്ക്കൾ കടിച്ചുകീറിയ പാടുകളുണ്ടായിരുന്നു. ഒറ്റപ്പെട്ട ഒരു സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. 4 ദിവസത്തിനിടെ മൂന്നാം തവണയാണ് യുപിയിൽ കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾ കൊലപ്പെടുത്തുന്നത്. മയക്കുമരുന്നിന് അടിമയാണ് പ്രിൻസിൻ്റെ പിതാവ് ഓംകാർ. ഇയാൾ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഭാര്യയെയും മകനെയും നിരന്തരം തല്ലുമായിരുന്നു. സംഭവ ദിവസവും പ്രിൻസിനെ ഓംകാർ തല്ലി. വീണ്ടും തല്ലുമെന്ന് ഭയന്ന കുട്ടി വീടുവിട്ട് ഇറങ്ങുകയായിരുന്നു. ബുധനാഴ്ച ആയിട്ടും കുട്ടി വീട്ടിൽ തിരികെയെത്തിയില്ല. തുടർന്ന് മാതാവ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ നായ കടിച്ച് മരിച്ച നിലയിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഈ മൃതദേഹം മകൻ്റേഠാണെന്ന് അമ്മ തിരിച്ചറിഞ്ഞു.

ഇന്ന് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇന്ന് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് വേനൽ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ തെക്കൻ – മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, ജില്ലകളിലും നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലിന് സാധ്യതയുള്ളത് കൊണ്ട് ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദേശമുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന...

12 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും; മെയ് മാസത്തിൽ ബാങ്കിലെത്തുന്നവർ ശ്രദ്ധിക്കുക.

12 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും; മെയ് മാസത്തിൽ ബാങ്കിലെത്തുന്നവർ ശ്രദ്ധിക്കുക. 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം അവസാനിക്കുമ്പോൾ, മെയ് മാസത്തെ ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വൻകിട വ്യവസായികൾ മുതൽ സാധാരണക്കാരുടെ വരെ ജീവിതത്തിലെ അവിഭാജ്യ പങ്ക് വഹിക്കുന്ന ഒന്നാണ് ബാങ്കുകൾ. പണമിടപാടുകൾ സുഗമമാക്കുന്നതിനും ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകരിക്കുന്നതിനും ചെക്കുകൾ നിക്ഷേപിക്കുന്നതിനും ബാങ്കുകളെ സമീപിക്കേണ്ടതായി വരും. ബാങ്ക് അവധികൾ അറിയാതെ ബാങ്കുകളിൽ എത്തിയാൽ സമയവും പണവും നഷ്ടമാകും. അതിനാൽ പ്രധാനപ്പെട്ട ബാങ്കിങ് കാര്യങ്ങൾ അവസാന ദിവസത്തേക്ക് മാറ്റി വെക്കാതിരിക്കുക ഒപ്പം ബാങ്ക് അവധികൾ അറിഞ്ഞ ബാങ്കിന്റെ ശാഖയിൽ എത്തുക. രണ്ടാം ശനി, നാലാം ശനി, ഞായർ തുടങ്ങി ആഘോഷ ദിവസങ്ങൾ ഉൾപ്പെടെ രാജ്യത്ത് ബാങ്കുകൾക്ക് അവധിയായിരിക്കും. മെയ് മാസത്തിൽ മൊത്തം 12 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. അതേസമയം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നുവെച്ചാൽ ബാങ്ക് അവധി ദിവസങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടുന്നു, അവധി ദിവസങ്ങൾ  മെയ് 1, 2023 : മഹാരാഷ്ട്ര ദിനം/മേയ് ദിനം പ...

രണ്ട് ലിംഗവുമായി കുഞ്ഞു ജനിച്ചു, മലദ്വാരമില്ല; അമ്പരന്ന് ഡോക്ടർമാർ

രണ്ട് ലിംഗവുമായി കുഞ്ഞു ജനിച്ചു, മലദ്വാരമില്ല; അമ്പരന്ന് ഡോക്ടർമാർ പാകിസ്ഥാൻ: രണ്ട് ലിംഗങ്ങളുമായി ജനിച്ച ഒരു കുഞ്ഞ് പാകിസ്ഥാനിലെ ഡോക്ടർമാരെ അമ്പരപ്പിച്ചു. രണ്ട് ലിംഗങ്ങളും പ്രവർത്തനവുമാണ്. എന്നാൽ, കുട്ടിക്ക് മലദ്വാരമില്ല. ഡിഫാലിയ എന്ന അപൂർവ രോഗാവസ്ഥയാണ് ഇതിനു കാരണം. സാധാരണ ആകൃതിയിലുള്ള രണ്ട് ജനനേന്ദ്രിയ ഭാഗങ്ങളാണ് കുഞ്ഞിനുള്ളത്. ഈ കുട്ടിക്ക് തന്റെ രണ്ട് ലിംഗവും ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.    ആറ് ലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രമാണ് ഇങ്ങനെ ഒരു രോഗാവസ്ഥയുണ്ടാകുക. ആരോഗ്യലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് സമാനമായ 100 കേസുകള്‍ മാത്രമാണ്. 1609ല്‍ ആണ് ഇത്തരം ഒരു കേസ് ആദ്യമായി രേഖപ്പെടുത്തപ്പെടുന്നത്. ആ കുഞ്ഞിന്റെ ഒരു ലിംഗം മറ്റൊന്നിനേക്കാള്‍ ഒരു സെന്റീമീറ്റര്‍ നീളം കൂടിയതാണെന്നും രണ്ട് ലിംഗം ഉപയോഗിച്ചും മൂത്രമൊഴിക്കാൻ കഴിയുമെന്നും ഡോക്ടർമാർ പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ഒരു കോളനോസ്കോപ്പി ഉപയോഗിച്ച് കുഞ്ഞിന് മലം പുറത്തേക്ക് വിടുന്നതിനായി ഈ ഭാഗത്ത് ഒരു ഓപ്പണിംഗ് ഉണ്ടാക്കുന്നതിനായി സർജറി നടത്തി. സർജറി വിജയകരമായിരുന്നു...

29/04/𝟐𝟎𝟐3 ശനി=ഇന്നത്തെ വില നിലവാരം

29/04/𝟐𝟎𝟐3 ശനി=ഇന്നത്തെ വില നിലവാരം സ്വർണ്ണം,തങ്കം (𝟮𝟮K)  വെള്ളി വിലകൾ    സ്വർണ്ണം ഒരു പവൻ :44,680രൂപ സ്വർണ്ണം ഒരു ഗ്രാം : 5,585രൂപ തങ്കം :10ഗ്രാം 60,930രൂപ  വെള്ളി ഒരു കിലോ :80:000രൂപ വെള്ളി ഒരു ഗ്രാം :80:00രൂപ പെട്രോൾ & ഡീസൽ വിലകൾ  ഡൽഹി▫️പെട്രോൾ: 96.72 ഡീസൽ: 89.62 മുംബൈ▫️പെട്രോൾ: 106.31 ഡീസൽ: 94.27 ചെന്നൈ▫️പെട്രോൾ: 102.63 ഡീസൽ: 94.24 ബാംഗ്ലൂർ▫️പെട്രോൾ: 101.94 ഡീസൽ: 87.89 തിരുവനന്തപുരം▫️പെട്രോൾ: 109.71 ഡീസൽ: 98.51 കോട്ടയം▫️പെട്രോൾ: 108.08 ഡീസൽ: 96.99 കൊല്ലം▫️പെട്രോൾ: 109.01 ഡീസൽ: 97.85 തൃശൂർ▫️പെട്രോൾ: 108.22 ഡീസൽ: 97.12 മലപ്പുറം▫️പെട്രോൾ: 108.36 ഡീസൽ: 97.26 കോഴിക്കോട്▫️പെട്രോൾ: 107.87 ഡീസൽ: 96.81 കണ്ണൂർ▫️പെട്രോൾ: 107.87 ഡീസൽ: 96.81 കാസർഗോഡ്▫️പെട്രോൾ: 108.82 ഡീസൽ: 97.70 കറൻസി വിനിമയ നിരക്കുകൾ അമേരിക്കൻ ഡോളർ :81:75 ഓസ്‌ട്രേലിയൻ ഡോളർ: 54:07 ബ്രിട്ടീഷ്‌ പൗണ്ട് : 102:75 തുർക്കിഷ് ലിറ:04:20 സിങ്കപ്പൂർ ഡോളർ:61:21 സൗദി റിയാൽ :21:79 യു.എ.ഇ ദിർഹം :22:26 ഖത്തർ റിയാൽ :22.45 ഒമാൻ റിയാൽ:212:37 ബഹ്‌റൈൻ ദിനാർ:216:86 കുവൈറ്റ് ദിനാർ: 266:77 മലേഷ...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങള്‍ സന്തുഷ്ടനാണെങ്കില്‍ മറ്റുള്ളവര്‍ക്കായി കൂടുതല്‍ സന്തോഷം നല്‍കാന്‍ നിങ്ങള്‍ക്കാവും.സെല്‍ഫിഷില്‍ നിന്നുള്ള മോചനത്തിന്റെ വഴികൂടിയാണത്. ഒരു ദിവസം ഒരു നല്ല കാര്യമെങ്കിലും ചെയ്യുക. സഹായം വേണ്ടവര്‍ക്ക് നമ്മെക്കൊണ്ട് ചെയ്യാവുന്ന ചെറിയ സഹായം ചെയ്യുക. ഇതു മാത്രം മതി. ജീവിതത്തിന് അത് പുതിയ അര്‍ത്ഥതലങ്ങളുണ്ടാക്കും. അക്ബര്‍ ചക്രവര്‍ത്തിയുടെ ഉപദേശകനായ സൂഫിയതി ഫരീദിന്റെ കഥ കേട്ടിട്ടില്ലേ?അക്ബര്‍ ചക്രവര്‍ത്തിക്ക് സൂഫിയതി ഫരീദിനെ വലിയ കാര്യമാണ്.ബുദ്ധിസാമര്‍ത്ഥ്യമുള്ള നല്ലൊരു ഉപദേശകന്‍ കൂടിയാണദ്ദേഹം. ഒരു ദിവസം ചക്രവര്‍ത്തി സൂഫിയതിയെ വിളിച്ചു പറഞ്ഞു: 'ഇതാ, താങ്കളെ ഞാന്‍ ആദരിക്കുന്നു. വജ്രം പതിച്ച അമൂല്യമായ കത്രിക സമ്മാനമായി നല്‍കുന്നു.'.രാജസദസ്സാകെ അമ്പരന്നു. അപ്പോൾ സൂഫിയതി ശാന്തനായി ചക്രവർത്തിയോട്‌ പറഞ്ഞു : 'ആ കത്രികക്ക് പകരം എനിക്കൊരു സൂചി സമ്മാനമായി തന്നാലും.' ഇത്തവണ അന്തംവിട്ടത് അക്ബര്‍ ചക്രവര്‍ത്തി.'ഇത്രയേറെ വിലപിടിപ്പുള്ള സമ്മാനത്തിനു പകരം ഒരു സൂചിയാണോ സമ്മാനമായി താങ്കള്‍ എന്നോട് ചോദിക്കുന്നത്?' സൂഫിയതി വിനയം വിടാതെ പറഞ്ഞു: 'തിരുമേനി, കത്രിക കൊണ്ട്...

അമ്പരപ്പിച്ച സ്വകാര്യം!

അമ്പരപ്പിച്ച സ്വകാര്യം! • വമ്പിച്ച പണം സമ്മാനമായി ലഭിക്കുന്നൊരു മത്സരം നടക്കുകയാണ്‌. നൂറുകണക്കിനാളുകൾ പങ്കെടുത്തെങ്കിലും ഫൈനൽ റൗണ്ടിൽ രണ്ടാളുകൾക്കേ എത്താനായുള്ളു. ഒരാൾ യുവാവ്‌. മറ്റേയാൾ വൃദ്ധനും. ഒറ്റദിവസം കൊണ്ട്‌ എത്ര മരങ്ങൾ മുറിക്കാനാവും എന്നതാണ്‌ ഫൈനൽ റൗണ്ടിലെ മത്സരം. രണ്ടാളേയും കാട്ടിലേക്കുവിട്ടു. തനിക്കേ ജയിക്കാനാവൂ എന്ന് യുവാവിനുറപ്പുണ്ട്‌. നാട്ടുകാർക്കും അതിൽ സംശയമില്ല. വൃദ്ധനേക്കാൾ ശക്തനാണയാൾ. എത്ര മരവും മുറിച്ചിടാനുള്ള ശക്തിയുണ്ട്‌. മത്സരം തുടങ്ങാനുള്ള ബെല്ലടിച്ചു. ആ ചെറുപ്പക്കാരൻ ആവേശഭരിതനായി. ഒന്നൊന്നായി മരങ്ങളെ വീഴ്ത്തിക്കൊണ്ടിരുന്നു. ദൂരേനിന്ന് എന്തോ ശബ്ദം കേൾക്കുന്നു. ചെവിയോർത്തപ്പോൾ അവനു മനസ്സിലായി, വൃദ്ധൻ മരം വെട്ടുന്ന ശബ്ദമാണ്‌. അവന്റെ ആവേശം പിന്നെയും പിന്നെയും വർധിച്ചു. അതാ, വൃദ്ധൻ മരംവെട്ടുന്ന ശബ്ദം ഇടയ്ക്ക്‌ ഇല്ലാതാകുന്നു. അയാൾ വിശ്രമിക്കുകയാവും. വിശ്രമിക്കട്ടെ, ആ നേരംകൊണ്ട്‌ എനിക്ക്‌ മുന്നേറാം. മരങ്ങൾ ഓരോന്നായ്‌ വീണുകൊണ്ടിരുന്നു. വൃദ്ധൻ ഇടയ്ക്കിടേ വിശ്രമിക്കുന്നത്‌ അവനറിഞ്ഞു. ഇങ്ങനെപോയാൽ വൃദ്ധൻ രണ്ടാം സ്ഥാനം ഉറപ്പിക്കേണ്ടിവരും. അവനുള്ളിൽ ചിരിച്ചു.  ...

എട്ടാം ക്ലാസുകാരിയുടെ ദുരൂഹ മരണം: പലതവണ പീഡിപ്പിക്കപ്പെട്ടു, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

എട്ടാം ക്ലാസുകാരിയുടെ ദുരൂഹ മരണം: പലതവണ പീഡിപ്പിക്കപ്പെട്ടു, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വീട്ടില്‍ ദുരൂഹനിലയില്‍ കുഴഞ്ഞുവീണുമരിച്ച എട്ടാം ക്ലാസുകാരി പലതവണ ലൈംഗിക, പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിയിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. നഗരത്തിലെ സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് മൂന്നാഴ്ചമുമ്പ് മരിച്ചത്. സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകളാണ് വിദ്യാര്‍ഥിനി. മാര്‍ച്ച് 30-ന് സ്‌കൂളില്‍നിന്നു പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ പെണ്‍കുട്ടിയെ ശൗചാലയത്തില്‍ കുഴഞ്ഞുവീണനിലയില്‍ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ക്ഷതമേറ്റ് മൂക്കിലൂടെ രക്തം ഒഴുകിയിരുന്നു. കൂട്ടുകാരോടൊപ്പം പുറത്തുപോകാന്‍ വസ്ത്രംമാറാന്‍ പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനാല്‍ സുഹൃത്തുക്കള്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് വീണുകിടക്കുന്നതു കണ്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ ഒന്നിന് മരിച്ചു. പെണ്‍കുട്ടി മുമ്പ് പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനടക്കം ഇരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പീഡനത്തെത്തുടര്...

ഇന്ത്യയില്‍ പ്രണയവിവാഹങ്ങളുടെ എണ്ണം കൂടുകയും നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹങ്ങള്‍ കുറയുകയും ചെയ്യുന്നു

ഇന്ത്യയില്‍ പ്രണയവിവാഹങ്ങളുടെ എണ്ണം കൂടുകയും നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹങ്ങള്‍ കുറയുകയും ചെയ്യുന്നു ഇന്ത്യയില്‍ പ്രണയവിവാഹങ്ങളുടെ എണ്ണം കൂടുകയും നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹങ്ങള്‍ കുറയുകയും ചെയ്യുന്നു. അന്താരാഷ്ട്ര കമ്പനിയായ ദി കെനോട് വേൾഡ്വൈഡ് -ന്റെ ഇന്ത്യന്‍ പതിപ്പായ വെഡിങ് വൈർ ഇന്ത്യ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 'വിവാഹ നിശ്ചയം കഴിഞ്ഞവരുടേയും അടുത്തിടെ വിവാഹിതരായ ദമ്പതികള്‍ക്കിടയിലുമാണ് സര്‍വേ നടത്തിയത്. ഇതിന്റെ ഡാറ്റാ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ പ്രണയവിവാഹത്തിന്റെ എണ്ണത്തില്‍ വര്‍ധനവ് സംഭവിച്ചിട്ടുണ്ട്. 2020-ലാണ് ഇതിന് മുമ്പ് സര്‍വേ നടത്തിയിരുന്നത്. അന്ന് 68% ദമ്പതിമാരുടേയും വിവാഹം നിശ്ചയിച്ചുറപ്പിച്ചതായിരുന്നു. എന്നാല്‍ 2023-ലെ സര്‍വേപ്രകാരം 44% പേര്‍ മാത്രമാണ് അറേഞ്ച്ഡ് മാര്യേജ് ചെയ്തത്. അതായത് മൂന്നു വര്‍ഷത്തിനുള്ളില്‍ 24% കുറവാണുണ്ടായിരിക്കുന്നത്.'വെഡ്ഡിങ് വയര്‍ ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 41% ശതമാനം ആളുകളും നാല് മുതല്‍ ആറു മാസങ്ങള്‍ക്ക് മുമ്പേ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നവരാണ്. 1-3 മാസങ്ങള്‍ ഒരുക്കങ്ങള്‍ തുടങ്ങുന...

തീച്ചൂളയിലേക്ക് വീണ അതിഥി തൊഴിലാളിയെ രക്ഷിക്കാനായില്ല; മൃതദേഹാവശിഷ്ടം കണ്ടെത്തി

തീച്ചൂളയിലേക്ക് വീണ അതിഥി തൊഴിലാളിയെ രക്ഷിക്കാനായില്ല; മൃതദേഹാവശിഷ്ടം കണ്ടെത്തി കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ച കുഴിയിലേക്ക് വീണ അതിഥിത്തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പശ്ചിമ ബം​ഗാളിലെ മുർഷിദാബാദ് സ്വദേശിയാണ് നസീർ. മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത് കെടുത്താൻ ശ്രമിക്കവെ 15 അടി താഴ്ചയിലേക്ക് നസീർ വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ആറ് ഫയര്‍ എഞ്ചിനുകളാണ് രക്ഷാപ്രവർത്തനത്തിനായി സംഭവസ്ഥലത്തെത്തിയത്. 10 മണിക്കൂർ രക്ഷാ പ്രവർത്തനത്തിനായി പരിശ്രമം നടത്തിയിട്ടും നസീറിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കൂട്ടിയിട്ടതിന് ശേഷം ഈ കുഴിയിലിട്ട് കത്തിച്ചു കളയുന്നതാണ് പതിവ്. ഈ കുഴിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നനക്കാന്‍ എത്തിയപ്പോഴാണ് നസീര്‍ വീണത്.നിയമ വിരുദ്ധമായി മാലിന്യം സൂക്ഷിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പഞ്ചായത്ത് ആരോപിച്ചു. മാലിന്യം നീക്കാതെ ഇനി പ്രവർത്തിക്...

ഓണസദ്യ നൽകിയില്ല; ഹോട്ടൽ വീട്ടമ്മയ്ക്ക് 40,000 രൂപ നഷ്ടം നൽകണം - ഉപഭോക്തൃ കോടതി.

ഓണസദ്യ നൽകിയില്ല; ഹോട്ടൽ വീട്ടമ്മയ്ക്ക് 40,000 രൂപ നഷ്ടം നൽകണം - ഉപഭോക്തൃ കോടതി. തിരുവോണ സദ്യ മുടക്കിയ ഹോട്ടൽ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരമായി 40,000 രൂപയും കോടതിച്ചെലവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. മലയാളിക്ക് തിരുവോണ സദ്യയുമായി വൈകാരികമായ ബന്ധമാണുള്ളതെന്ന് വിലയിരുത്തിയാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. നഷ്ടപരിഹാരത്തിനു പുറമേ 5000 രൂപ കോടതിച്ചെലവും സദ്യക്കായി കൈപ്പറ്റിയ തുകയും പരാതിക്കാരിക്ക് നൽകണം. ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡന്റ്‌ ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. എറണാകുളം വൈറ്റില സ്വദേശി ബിന്ധ്യ സുൽത്താനാണ് പരാതിക്കാരി. എറണാകുളം മെയ്സ് റസ്റ്റോറന്റാണ് പണം വാങ്ങിയിട്ടും സദ്യ എത്തിക്കാതിരുന്നത്. ഓണത്തിന് വീട്ടിലെത്തുന്ന അതിഥികൾക്കായി ‘സ്പെഷ്യൽ ഓണസദ്യ’ ആയിരുന്നു പരാതിക്കാരി ബുക്ക് ചെയ്തത്. അഞ്ച് ഊണിനായി 1295 രൂപയും നൽകി. എന്നാൽ, അതിഥികൾ എത്തി ഊണ് സമയം കഴിഞ്ഞിട്ടും പാഴ്‌സൽ എത്തിയില്ല. സദ്യ എത്തും എന്നു കരുതി ഭക്ഷണം ഒന്നും വീട്ടിൽ ഉണ്ടാക്കിയതുമില്ല. എതിർകക്ഷിയെ ഫോണിൽ ബന്ധപ്പെടാൻ പലവട്...

DASc ഫസ്റ്റ് റാങ്ക് അഹമ്മദ് മുഹ്സിൻ എസ്. ന്

DASc ഫസ്റ്റ് റാങ്ക് അഹമ്മദ് മുഹ്സിൻ എസ്. ന് തിരുവനന്തപുരം :അക്യുഷ് അക്യുപങ്ചർ അക്കാദമി നടത്തിയ ഡിപ്ളോമ ഇൻ അക്യുപങ്ചർ സയൻസ് പരീക്ഷയിൽ അഹമ്മദ് മുഹ്സിൻ എസ്. തിരുവനന്തപുരം 492 മാർക്കോടെ ഒന്നാം റാങ്ക് നേടി. മൈക്രോബയോളജിസ്റ്റായ മുഹ്സിൻ ഷാജഹാൻ നജീബാ ദമ്പതികളുടെ മകനാണ്. കല്ലാട്ടുമുക്ക് പ്രവർത്തിക്കുന്ന അക്യുഷ് അക്യുപങ്ചർ അക്കാദമിയുടെ തിരുവനന്തപുരം ബ്രാഞ്ചിലാണ് മുഹ്സിൻ പരിശീലനം നേടിയിരുന്നത്. അക്യുഷ് അക്കാദമി പ്രിൻസിപ്പാൾ അക്യുമാസ്റ്റർ ഷുഹൈബ് രിയാലു മുഹ്സിനെ നേരിൽ വിളിച്ചു അഭിനന്ദനമറിയിച്ചു.

മോട്ടിവേഷൻ ചിന്തകൾ

ഒരേ ജോലി തന്നെ വിശപ്പടക്കാൻ വേണ്ടി അർദ്ധമനസോടെ ചെയ്യുന്നതും, വിശപ്പടക്കാനാണെങ്കിലും സന്തോഷത്തോടെ ചെയ്യുന്നതും, പരിപൂർണമായ അർപ്പണത്തോടെ ആത്മസാക്ഷാത്കാരത്തിനായി ചെയ്യുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്.. അർപ്പണ മനോഭാവത്തോടെ ആത്മസാക്ഷാത്കാരത്തിനായി ഏതു ജോലി ചെയ്താലും അത് ഒരു മനുഷ്യനെ അഭൗതികമായ തലത്തിലേക്ക് ഉയർത്തുന്നു. ഭൗതിക തലത്തിന് ഉപരിയായി സ്വയം ഉയരാൻ മനുഷ്യർക്ക് മാത്രമേ സ്വാധ്യായത്തിലൂടെ സാധ്യമാകൂ. തീർച്ചയായും ഇതു തന്നെയാണ് മനുഷ്യനെ മറ്റ് ജീവജാലങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. നിവർന്ന നട്ടെല്ലും പിടിക്കാൻ കഴിയുന്ന കൈകളുമാണല്ലോ മനുഷ്യരെ നാൽക്കാലികളിൽ നിന്നു വ്യത്യസ്തമായി ഇരുകാലി മൃഗങ്ങളെ മനുഷ്യൻ എന്ന പദവിയിലേക്ക് ഉയർത്തുന്നത്. വേട്ടയാടി നയിച്ച ജീവിതം പതുക്കെ കൃഷിയിലേക്ക് പുരോഗമിച്ചു. ആയുധങ്ങൾ ഉപയോഗിക്കാനുള്ള പ്രാവീണ്യം മറ്റു മൃഗങ്ങൾക്കില്ലാത്തതായിരുന്നു. മനുഷ്യന്റെ പരിണാമം പഠിക്കുമ്പോൾ നാം പഠിക്കുന്ന ബാലപാഠങ്ങളാണിവ. മനുഷ്യനെ മൃഗങ്ങളിൽ നിന്നു വ്യത്യസ്തരാക്കുന്ന ജൈവശാസ്ത്രപരമായ സവിശേഷതകൾ മാത്രം പഠിച്ചാൽ മനുഷ്യൻ എങ്ങനെ മൃഗങ്ങളിൽ നിന്നു വ്യത്യസ്തരായെന്നു തൃപ്തികരമായി വിവരിക്കുക ...

മാപ്പുകൊടുത്ത്‌ വിട്ടുകളയുക.

മാപ്പുകൊടുത്ത്‌ വിട്ടുകളയുക. • വളരേച്ചെറിയ കാര്യത്തിന്റെ പേരിലാണ്‌ രണ്ടു സഹോദരങ്ങൾ പിണങ്ങിയത്‌. പക്ഷേ, അകൽച്ച വല്ലാതെ കടുത്തുപോയി. മിണ്ടാട്ടമില്ലാതെ മാസങ്ങൾ നീണ്ടു. തമ്മിൽക്കണ്ടാലും അപരിചിതരായ്‌ അകന്നുനിന്നു. രണ്ടാളുടേയും വീടുകൾക്കു നടുവിൽ നീണ്ടുകിടക്കുന്ന പുൽമേടാണ്‌. അതുമുഴുവൻ പറിച്ചുകളഞ്ഞ്‌ അനുജൻ അവിടൊരു കുളംകുത്തി. അതോടെ അവരുടെ മക്കളും അകന്നു.    അതിനിടയ്ക്കൊരു ദിവസം ജ്യേഷ്ടന്റെ വീട്ടിലേക്കൊരാൾ വന്നു. മരപ്പണിക്കാരനാണ്‌. ജോലി വല്ലതും കിട്ടുമോ എന്നന്വേഷിച്ചു. ‘വീടിനകത്ത്‌‌ ജോലിയൊന്നുമില്ല. പുറത്തൊരു ജോലിയുണ്ട്‌. ആ കുളത്തിനപ്പുറത്തൊരു വീട്‌ കാണുന്നില്ലേ. എന്റെ അനുജന്റെ വീടാണ്‌. എനിക്കാ വീട്‌ കാണേണ്ട. പറ്റുന്നത്ര ഉയരത്തിൽ ഇവിടൊരു മതിലുണ്ടാക്കി തരാമോ? പഴങ്ങൾ വിൽക്കാൻ നാളെ ഞാൻ പട്ടണത്തിലേക്കു പോവും. ഒരാഴ്ച കഴിഞ്ഞേ വരൂ. വരുമ്പോഴേക്ക്‌ ഇവിടെ മതിലുണ്ടാകണം. ആവശ്യമുള്ളത്ര മരങ്ങൾ മുറിച്ചോളൂ..’ മരപ്പണിക്കാരൻ ആ ജോലിയേറ്റെടുത്തു. വീട്ടുകാരൻ പട്ടണത്തിലേക്കു പുറപ്പെട്ടു. എട്ടുദിവസം കഴിഞ്ഞാണ്‌ തിരിച്ചുവന്നത്‌. മതിലുകാണാനുള്ള ആവേശത്തോടെ ഓടിവന്ന അയാൾ, വീടിനുമുന്നിലെ കാഴ്ചകണ്ട്‌ അമ്...

ഒന്നിലധികം ഫോണുകളില്‍ ഒരേ നമ്പര്‍ വാട്‌സാപ്പ് ഉപയോഗിക്കാം; പുതിയ അപ്‌ഡേറ്റ് എത്തി

ഒന്നിലധികം ഫോണുകളില്‍ ഒരേ നമ്പര്‍ വാട്‌സാപ്പ് ഉപയോഗിക്കാം; പുതിയ അപ്‌ഡേറ്റ് എത്തി   ഒന്നിലധികം ഉപകരണങ്ങളില്‍ വാട്‌സാപ്പ് ഉപയോഗിക്കാനുള്ള സൗകര്യം നേരത്തെ തന്നെ കമ്പനി ലഭ്യമാക്കിയിരുന്നു. ഇതിനായി വാട്‌സാപ്പ് വെബ്ബ്, വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് തുടങ്ങിയ പതിപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നിലധികം ഫോണുകളില്‍ ഒരേ അക്കൗണ്ടിൽ വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റിലൂടെ പരമാവധി നാല് സ്മാര്‍ട്‌ഫോണുകളില്‍ ഒരേ സമയം വാട്‌സാപ്പ് ഉപയോഗിക്കാനാവും. ഒരു പ്രൈമറി ഡിവൈസ് (അക്കൗണ്ട് എടുത്ത സിംകാര്‍ഡ് ഉള്ള ഫോണ്‍) ഇല്ലാതെ തന്നെ ലിങ്ക് ചെയ്ത ഫോണുകളില്‍ ഒരോന്നിലും പ്രത്യേകം വാട്‌സാപ്പ് ഉപയോഗിക്കാനാവും. എന്നാല്‍ പ്രൈമറി ഡിവൈസ് ഏറെ നാള്‍ ഉപയോഗിക്കാതെ കിടന്നാല്‍ ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് വാട്‌സാപ്പ് ഓട്ടോമാറ്റിക് ആയി ലോഗ് ഔട്ട് ആവും. പരമാവധി നാല് ഉപകരണങ്ങളിലാണ് വാട്‌സാപ്പ് ഒരു സമയം ലിങ്ക് ചെയ്യാന്‍ സാധിക്കുക. അത് ഫോണുകളോ, കംപ്യൂട്ടറുകളോ ടാബുകളോ എന്തുമാവാം. ആര്‍ക്കെല്ലാം പ്രയോജനം ചെയ്യും? പ്രധാനമായും വാട്‌സാപ്പ് ബിസിനസ് ആപ്പ് വഴി ഉ...

27/04/2023 , വ്യാഴം=ഇന്നത്തെ വിപണി നിലവാരം

27/04/2023 , വ്യാഴം=ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം  ഗ്രാം : 5595 രൂപ പവൻ : 44,760 രൂപ വെള്ളി   ഗ്രാം : 80.20 രൂപ കിലോ : 80,200 രൂപ പെട്രോൾ, ഡീസൽ വിലകൾ  കോഴിക്കോട്‌ : 108.28 - 97.20 എറണാകുളം : 107.77 - 96.69 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.04 - 96.94 മലപ്പുറം : 108.36 - 97.28 തൃശൂർ : 108.49- 97.36 കണ്ണൂർ : 107.89 - 96.83 മാഹി : 93.80 - 83.72 എക്സ്ചേഞ്ച്‌ റേറ്റ്‌ യു എസ്‌ ഡോളർ. : 81.69 യൂറൊ : 90.27   ബ്രിട്ടീഷ്‌ പൗണ്ട്‌ : 101.91 ഓസ്ട്രേലിയൻ ഡോളർ : 54.04 കനേഡിയൻ ഡോളർ : 59.91  സിംഗപ്പൂർ ഡോളർ. : 61.17 ബഹറിൻ ദിനാർ : 217.62 മലേഷ്യൻ റിംഗിറ്റ്‌ : 18.33 സൗദി റിയാൽ : 21.78 ഖത്തർ റിയാൽ : 22.44 യു എ ഇ ദിർഹം : 22.24 കുവൈറ്റ്‌ ദിനാർ : 266.89 ഒമാനി റിയാൽ. : 212.18

മോട്ടിവേഷൻ ചിന്തകൾ

ആർത്തിയുടെ അധികഭാരങ്ങളെല്ലാം ഇറക്കി വെച്ച്‌ സ്വസ്ഥരാകുന്നവർ ഭാഗ്യവാന്മാർ. പാടം നിറയെ നെല്ലുണ്ടെങ്കിലും ഒറ്റ രാത്രിക്ക്‌ ആവശ്യമുള്ളത്‌ മാത്രമെടുത്ത്‌ പറക്കുന്ന വയൽക്കിളി പോലെ ചില മനുഷ്യർ. അവരെന്തു മാത്രം ശാന്തരാണ്‌. നിറഞ്ഞ സന്തോഷത്തിൽ കഴിയുക എന്നത്‌ തന്നെ ആണ്‌, പത്തായം നിറയെ അരിയുണ്ടാവുക എന്നതിനേക്കാൾ ശ്രേഷ്ഠകരം .സന്തോഷം ആണ്‌ എല്ലാവരുടെയും ലക്ഷ്യം. അതിനാണ്‌ പണവും സമ്പത്തും എല്ലാം തന്നെ.പക്ഷേ ലക്ഷ്യത്തേക്കാൾ മാർഗത്തിന്‌ പ്രാധാന്യം നാം കൊടുക്കുമ്പോൾ ലക്ഷ്യം എപ്പോഴും അപ്രാപ്യമായിരിക്കും. ശരിക്കും അൽഭുതം എന്നാൽ എന്താണ്‌. താജ്മഹൽ ഒരു അൽഭുതം ആണൊ. അല്ലെങ്കിൽ മാന്ത്രികനെ പോലെ ആകാശത്തിലൂടെയും വെള്ളത്തിലൂടെയും നടക്കുന്നതാണൊ അൽഭുതം ? പക്ഷേ ഇത്തരം കാര്യങ്ങളേക്കാൾ മഹത്തരമായ ചില അൽഭുതങ്ങളുണ്ട്‌.അത്‌ സ്വയം നിയന്ത്രണം തന്നെ ആവണം.അസൂയ, അഹങ്കാരം , വെറുപ്പ്‌ ഇവയെ ഒക്കെ നിയന്ത്രണത്തിൽ കൊണ്ട്‌ വരാൻ കഴിഞ്ഞാൽ അത്‌ തന്നെ ആണ്‌ അൽഭുതങ്ങൾ. അഫ്രിക്കയിലെ ആദിവാസീ സമൂഹത്തിൽക്കണ്ട നല്ല ഒരു അനുഭവത്തെക്കുറിച്ച്‌‌ ഒരു മഹാൻ എഴുതിയിട്ടുണ്ട്‌ ; അതിങ്ങനെ ; ഒരു ദിവസം അവിടുത്തെ കുട്ടികളെയെല്ലാം ഒരുമിച്ചുകൂ...

ഇൻസ്റ്റഗ്രാം കാമുകന്മാരെ തേടിയിറങ്ങി; പതിനാറുകാരികളായ പെൺകുട്ടികളെ കണ്ടെത്തിയത് കോഴിക്കോട് നിന്ന്

ഇൻസ്റ്റഗ്രാം കാമുകന്മാരെ തേടിയിറങ്ങി; പതിനാറുകാരികളായ പെൺകുട്ടികളെ കണ്ടെത്തിയത് കോഴിക്കോട് നിന്ന് ചന്തേര: കാണാതായ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി കേരള പോലീസ്. ചന്തേര സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ പെൺകുട്ടികളെയാണ് കോഴിക്കോട് വച്ച് കണ്ടെത്തിയത്. ചെറുവത്തൂർ സ്വദേശിനിയായ 16കാരിയെയും ബന്ധുവായ കുമ്പള സ്വദേശിനിയായ 16കാരിയേയുമാണ് ചന്തേര എസ്ഐ എംവി ശ്രീദാസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ കോഴിക്കോട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് കോളജ് വിദ്യാർത്ഥിനികളായ ഇരുവരെയും കാണാതായത്. ഇൻസ്റ്റാഗ്രാം വഴിപരിചയപ്പെട്ട രണ്ട് യുവാക്കളെ തേടി തീവണ്ടി മാർഗം കോഴിക്കോട് മടവൂരിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വച്ചാണ് പോലിസ് പിടികൂടിയത്. ഇരുവരെയും കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതി പോലിസ് സ്റ്റേഷനിൽ ലഭിച്ച ഉടൻ സൈബർ സെല്ലിനെയും റെയിൽവെ പോലിസിനെയും ഏകോപിപ്പിച്ച് അതിവേഗം നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളെ തിരികെ എത്തിക്കാനായത്. പോലീസ് സംഘത്ത...

മൂർച്ചകൂട്ടണം മനസ്സിന്‌.

മൂർച്ചകൂട്ടണം മനസ്സിന്‌. • നാൽപ്പതുവർഷത്തെ കഠിനാധ്വാനം കൊണ്ട്‌ സ്വന്തമായൊരു തോട്ടവും വലിയ ഫാമും പണിതുണ്ടാക്കിയ ഒരാളുടെ കഥയുണ്ട്‌. ആയുഷ്കാലം മുഴുവൻ ഏകാന്തനായ്‌ അയാൾ തന്റെ കർമത്തിൽ മുഴുകി. ആരോഗ്യം കുറഞ്ഞ്‌, ജോലി ചെയ്യാൻ വയ്യാതായപ്പോൾ മാത്രമാണ്‌ തീർന്നുപോയ വർഷങ്ങളേക്കുറിച്ച്‌ അയാൾ ആലോചിച്ചത്‌. ഇത്രയും കാലം ഒറ്റയ്ക്കായിരുന്നു. ഇനി വയ്യ, ഒരു സഹായി വേണം. തോട്ടം നോക്കാനും കന്നുകാലികളെ പരിചരിക്കാനും ഒരു യുവാവിനെ വേണം. പട്ടണത്തിലേക്കുള്ള യാത്രയിൽ കാണുന്നവരോടെല്ലാം അന്വേഷിച്ചു. കിട്ടിയില്ല. പട്ടണത്തിലൂടെ നടക്കുമ്പോൾ വഴിയരികിൽ കണ്ട ഒരാളെ ശ്രദ്ധിച്ചു. നല്ല ആരോഗ്യമുള്ള യുവാവ്‌‌. ജോലി വല്ലതും അന്വേഷിച്ചു നടക്കുന്നതാകുമോ. ചോദിച്ചുനോക്കി; ‘ഒരു ജോലി തന്നാൽ സ്വീകരിക്കുമോ? കുറച്ചകലെയാണ്‌. എന്റെ തോട്ടത്തിന്‌ കാവലിരിക്കണം. കുറച്ചു കന്നുകാലികളുണ്ട്‌. അവരെ നോക്കണം. നല്ല ശമ്പളം തരാം. തയ്യാറാണോ?’ പക്ഷേ, അവന്റെ മറുപടി കർഷകന്‌ രുചിച്ചില്ല: ‘ജോലി എനിക്കിഷ്ടപ്പെട്ടു. തോട്ടവും ഫാമും ഞാൻ നന്നായി നോക്കാം. ഏത്രവലിയ കൊടുങ്കാറ്റുള്ള രാത്രിയും ഞാൻ സുഖമായി കിടന്നുറങ്ങാം..’ കൊടുങ്കാറ്റുള്ള രാത്രിയിൽ കിടന്നുറങ്ങ...

നടൻ മാമുക്കോഴ അന്തരിച്ചു

ചിരിയുടെ സുൽത്താന് വിട കോഴിക്കോടൻ ‍സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെ മലയാള സിനിമയിൽ തന്റേതായ മുഖമുദ്ര പതിപ്പിച്ച ഹാസ്യ നടനാണ് മാമുക്കോയ. കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തകനായ മാമുക്കോയ വളരെ സ്വാഭാവികമായാണ് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കാറുള്ളത്. വ്യത്യസ്തമായ മുസ്ലിം സംഭാഷണശൈലിയാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യസ്തനാക്കുന്നത്. മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946-ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ആണ് മാമുക്കോയയുടെ ജനനം. കോഴിക്കോട് എം എം ഹൈസ്കൂളിൽ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ നാടകത്തിലഭിനയിക്കുമായിരുന്നു മാമുക്കോയ. കോഴിക്കോട് ജില്ലയിലെ തന്നെ കല്ലായിയിൽ മരം അളക്കലായിരുന്നു തൊഴിൽ. നാടകവും കല്ലായിലെ മരമളക്കൽ ജോലിയും അദ്ദേഹം ഒരുമിച്ചുകൊണ്ടുപോയി. കെ ടി മുഹമ്മദ്, വാസു പ്രദീപ്, ബി മുഹമ്മദ് (കവിമാഷ്), എ കെ പുതിയങ്ങാടി, കെ ടി കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ച...

ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും; മാമുക്കോയയുടെ നില അതീവ ഗുരുതരം

ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും; മാമുക്കോയയുടെ നില അതീവ ഗുരുതരം  ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തസ്രാവം കൂടി ഉണ്ടായതോടെ നടന്‍ മാമുക്കോയയുടെ നില അതീവഗുരുതരമായി. കോഴിക്കോട് മൈത്ര ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഘടിപ്പിച്ചാണ് അദ്ദേഹം ചികില്‍സയില്‍ തുടരുന്നത്. അടുത്ത 48 മണിക്കൂറിന് ശേഷമേ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിക്കൂ. മലപ്പുറം കാളികാവില്‍ കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ മല്‍സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.