ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും; മാമുക്കോയയുടെ നില അതീവ ഗുരുതരം
ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തസ്രാവം കൂടി ഉണ്ടായതോടെ നടന്‍ മാമുക്കോയയുടെ നില അതീവഗുരുതരമായി. കോഴിക്കോട് മൈത്ര ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഘടിപ്പിച്ചാണ് അദ്ദേഹം ചികില്‍സയില്‍ തുടരുന്നത്. അടുത്ത 48 മണിക്കൂറിന് ശേഷമേ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിക്കൂ.
മലപ്പുറം കാളികാവില്‍ കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ മല്‍സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.