ഒരു പിടി രോഗങ്ങൾക്ക് മരുന്നാണ് നെല്ലിക്ക സംഭാരം
പല രോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കാവുന്ന നെല്ലിക്ക സംഭാരം തയ്യാറാക്കി കുടിച്ചു നോക്കൂ. തടിയുൾപ്പെടെ പല പ്രശ്‌നങ്ങൾക്കും നാട്ടുവൈദ്യമാണ് ഈ പ്രത്യേക കൂട്ട്.
ആരോഗ്യത്തിന് ചിലപ്പോൾ ഏറെ ഗുണങ്ങൾ നൽകാം നാം പോലും കരുതാത്ത ചില ഭക്ഷ്യവസ്തുക്കൾ. ആരോഗ്യം നൽകുക മാത്രമല്ല, അസുഖങ്ങൾക്ക് പരിഹാരമായി ഇവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതുപോലെ ഒന്നാണ് നെല്ലിക്ക. കുഞ്ഞനാണ് വലിപ്പത്തിൽ. എന്നാൽ ആരോഗ്യ കാര്യങ്ങളിൽ ഇതു വേറെ ലെവലാണ്. പല അസുഖങ്ങൾക്കും ഒരു പോലെയുളള മരുന്നാണ്. വൈററിന് സി, അയേൺ സമ്പുഷ്ടമാണിത്. ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്ന്. ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഒന്നു കൂടിയാണിത്. ഇതിൻ്റെ ചവർപ്പാണ് ഇതിൻ്റെ ഗുണം. തടി കുറയ്ക്കാൻ, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയ പല കാര്യങ്ങൾക്കും പരിഹാരമായി നെല്ലിക്ക പ്രത്യേക രീതിയിൽ ഉപയോഗിക്കാം.
നെല്ലിക്ക സംഭാരത്തിലെ മറ്റു ഘടകങ്ങൾ ഇഞ്ചി, പച്ചമുളക് നിലവിലുണ്ട്. ഇഞ്ചിയ്ക്കും ആരോഗ്യപരമായ ഗുണങ്ങൾ ഏറെയാണ്. ഇതിലെ ജിഞ്ചറോൾ ആൻറി ഓക്‌സിഡൻ്റ് ഗുണങ്ങൾ പറയുന്നു. ശരീരത്തിലെ ചൂടു വർദ്ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണിത്. കൊഴുപ്പ് കത്തിച്ചു കളയുന്ന ഒന്നു കൂടിയാണിത്. ഇഞ്ചി ശരീരത്തിൻ്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് ഒരു ഗുണം. ശരീരത്തിൻ്റെ ചൂടു വർദ്ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്. ഇത് തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. പ്രത്യേക രീതിയിൽ ഇഞ്ചി ഉപയോഗിക്കുന്നത് തടിയും വയറും കുറയ്ക്കാൻ ഏറെ നല്ലതാണ്. മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഇഞ്ചിയിൽധാരാളമടങ്ങിയിട്ടുണ്ട്.
പച്ചമുളകിൻ്റെ എരിവിനും ഗുണങ്ങൾ ഏറെയുണ്ട്. വൈറ്റമിൻ സിയുടെ ഉറവിടമാണ് പച്ചമുളക്. പച്ചമുകൾ ഉമിനീർ നമ്മുടെ ശരീരത്തിലെ ഉമിനീർ അധികമായി ഉൽപ്പാദിപ്പിക്കുമ്പോൾ ഇത് ദഹനപ്രക്രിയകൾ എളുപ്പത്തിൽ കഴിക്കാൻ സഹായിക്കും. ഹൃദയത്തെയും രക്തധമനികളെയും സംമ്പന്ധിച്ച തകരാറുകൾക്കെല്ലാം പച്ചമുളക് ഗുണപ്രദമാണ്. ഇത് രക്തധമനികൾ ശക്തിപ്പെടുത്തുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങി പോകുന്ന അവസ്ഥ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇതുണ്ടാക്കാൻ ഏറെ എളുപ്പവുമാണ്. ഒരു ഗ്ലാസ് സംഭാരം എന്ന കണക്കിന് ഒന്ന് രണ്ടോ നെല്ലിക്ക കുരു കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി എടുക്കുക. ഇതും പച്ചമുളകും ഒരു കഷ്ണം ഇഞ്ചിയും ഒരു ഗ്ലാസ് വെള്ളവും ചേർത്തു നല്ലതു പോലെ അടിച്ചെടുക്കുക. ഇതിൽ ലേശം ഉപ്പിട്ട് കുടിയ്ക്കാം. വെളളത്തിന് പകരം കൊഴുപ്പു നീക്കിയ മോരിൽ ഇതേ രീതിയിൽ നെല്ലിക്കയും അടിച്ചു കുടിയ്ക്കാം. ഇത് വളരെ നല്ലതാണ്. മോറിൻ്റെ ഗുണങ്ങൾ കൂടി ലഭിയ്ക്കും. അതല്ലെങ്കിൽ പകുതി മോരും പകുതി വെള്ളവും ചേർന്ന് അടിക്കാം. കൊഴുപ്പു കളഞ്ഞ മോരു തന്നെയെടുക്കാൻ ശ്രദ്ധിയ്ക്കുക. ഇതിൽ വേണമെങ്കിൽ ലേശം കറിവേപ്പിലയും ചേർക്കാം.ഗുണം കൂടും.
ഈ നെല്ലിക്ക സംഭാരം ക്ഷീണവും ദാഹവും തളർച്ചയും മാറ്റുന്ന ഒന്നു മാത്രമല്ല, ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നു കൂടിയാണ്. തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാന്തരം പാനീയമാണിത്. വയറിൻ്റെ ആരോഗ്യത്തിനും ദഹനത്തിനും മികച്ചതാണ്. നാരുകൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. കറിവേപ്പിലയും ഈ ഗുണങ്ങളും അടങ്ങിയതാണ്. പോരാത്തതിന് കൊളസ്‌ട്രോൾ, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരീക്ഷിക്കാവുന്ന നല്ലാന്തരം നാട്ടുവൈദ്യമാണ്. ശരീരത്തിൽ രക്തം വർദ്ധിപ്പിയ്ക്കുന്ന ഒന്ന്. ശരീരത്തിലെ ടോക്‌സിനുകൾ നീക്കുന്ന ഒന്ന്. ഇത് ദിവസവും കുടിയ്ക്കാം. ശരീരത്തിന് ഊർജവും ലഭിയ്ക്കും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും പകരം വയ്ക്കാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം വിഭവങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധൻ്റെയോ ന്യൂട്രീഷനിസ്റ്റിൻ്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.