DASc ഫസ്റ്റ് റാങ്ക് അഹമ്മദ് മുഹ്സിൻ എസ്. ന്
തിരുവനന്തപുരം :അക്യുഷ് അക്യുപങ്ചർ അക്കാദമി നടത്തിയ
ഡിപ്ളോമ ഇൻ അക്യുപങ്ചർ സയൻസ് പരീക്ഷയിൽ അഹമ്മദ് മുഹ്സിൻ എസ്. തിരുവനന്തപുരം 492 മാർക്കോടെ ഒന്നാം റാങ്ക് നേടി.
മൈക്രോബയോളജിസ്റ്റായ മുഹ്സിൻ ഷാജഹാൻ നജീബാ ദമ്പതികളുടെ മകനാണ്. കല്ലാട്ടുമുക്ക് പ്രവർത്തിക്കുന്ന അക്യുഷ് അക്യുപങ്ചർ അക്കാദമിയുടെ തിരുവനന്തപുരം ബ്രാഞ്ചിലാണ് മുഹ്സിൻ പരിശീലനം നേടിയിരുന്നത്. അക്യുഷ് അക്കാദമി പ്രിൻസിപ്പാൾ അക്യുമാസ്റ്റർ ഷുഹൈബ് രിയാലു മുഹ്സിനെ നേരിൽ വിളിച്ചു അഭിനന്ദനമറിയിച്ചു.