ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രവാസി മലയാളികളുടെ സ്വപ്നം പൂവണിയുന്നു; കേരളത്തിൽനിന്ന് ഗൾഫിലേക്ക് യാത്രാ കപ്പൽ പദ്ധതി ആരംഭിക്കാൻ ചർച്ചകൾ

പ്രവാസി മലയാളികളുടെ സ്വപ്നം പൂവണിയുന്നു; കേരളത്തിൽനിന്ന് ഗൾഫിലേക്ക് യാത്രാ കപ്പൽ പദ്ധതി ആരംഭിക്കാൻ ചർച്ചകൾ തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ഏറെ നാളത്തെ സ്വപ്നം സാഫല്യത്തിലേക്ക്. യാത്രാ കപ്പൽ സർവീസ് ആരംഭിക്കാൻ നോർക്കയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. മലബാർ ഡെവലപ്പ്മെന്റ് കൗൺസിലിന്റെയും കേരള മാരിടൈം ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരള യുഎഇ സെക്ടറിൽ കപ്പൽ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് മാരിടൈം ബോർഡിന്റെയും കപ്പൽ കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളിൽനിന്ന് വിമാനക്കമ്പനികൾ ഉത്സവ സീസണുകളിൽ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട സാഹചര്യമാണ് പ്രവാസികൾക്ക് നിലവിലുള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പൽ സർവീസ് ആരംഭിക്കുവാനാണ് ആലോചന...

മോട്ടിവേഷൻ ചിന്തകൾ

നാം ഓരോർത്തരും ചെയ്യുന്ന ഓരോ കർമ്മത്തിനും അത് നന്മയായാലും , തിന്മയായാലും അതിന്റെ ഫലങ്ങൾ ജീവിത കാലത്ത് നമ്മെത്തേടിയെത്തുക തന്നെ ചെയ്യും .. കർമ്മഫലം ആർക്കും തടുക്കാനാവില്ല. അത് നാം സ്വയം അനുഭവിച്ചേ മതിയാവു.... നാം ഉച്ചരിക്കുന്ന ഓരോ വാക്കിന് പോലും ഒരു കണക്കുണ്ട്...അതായത് "വിതച്ചതേ കൊയ്യു "എന്നൊരു ചൊല്ലുണ്ട് ... നാം ചെയ്യുന്ന ഏതൊരു ചെറിയ കർമ്മമാണെങ്കിൽ കൂടി അതിന് കൃത്യമായ ഫലമുണ്ടാകുക തന്നെ ചെയ്യും ... ഒരാൾക്ക് നേരെ നമ്മൾ കല്ലെറിയുമ്പോൾ കുറച്ച് വൈകിയാണെങ്കിലും അതേ കല്ല് നമുക്ക് നേരെയും വന്ന് ചേരും. ഒരു കാലിത്തൊഴുത്തിൽ ആയിരം പശുക്കിടാങ്ങൾ ഉണ്ടെങ്കിലും, അമ്മ പശു അതിന്റെ കിടാവിനെ കൃത്യമായി തന്നെ കണ്ട് പിടിക്കും.... അത് പോലെയാണ് ജീവിതത്തിൽ നമ്മുടെ ഓരോ കർമ്മങ്ങൾക്കും ഉള്ള ഫലങ്ങളും , കൃത്യതയോടെ നമ്മെത്തേടിയെത്തും എന്നതിൽ സംശയിക്കേണ്ടതില്ല... നമ്മിലേക്ക് , വന്നെത്തുന്ന കഷ്ടതകളും സന്തോഷങ്ങളും , നമുക്ക് അനുഭവിക്കാൻ വിധിക്കപ്പെട്ടവയാണ് ....അതിൽ ആകുലത വേണ്ട ...പ്രകൃതി നിയമമാണ് ... അടുത്ത നിമിഷം ജീവിതം ബാക്കിയുണ്ടോ എന്ന് ഉറപ്പില്ലാത്ത മനുഷ്യരാണ് നാം എല്ലാവരും....അത് കൊണ്ട് തന്നെ ഉ...

പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നാല് തരം പഴങ്ങൾ

പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നാല് തരം പഴങ്ങൾ  ആരോഗ്യകരമായ ഒരു ജീവിതശൈലി നിലനിർത്താൻ പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങൾ പിടിപെടുന്നത്. കാലാവസ്ഥ മാറുന്ന അനുസരിച്ച് പ്രതിരോധശേഷി കൂട്ടേണ്ടതും പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ നമുക്കാവുക.  പഴങ്ങൾ എല്ലായ്പ്പോഴും ഭക്ഷണക്രമത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവശ്യ വിറ്റാമിനുകളും ധാതുക്കളും നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നാല് പഴങ്ങൾ പരിജയപ്പെടാം ... ഓറഞ്ച്: രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന സഹായിക്കുന്ന വിറ്റാമിൻ സി ഓറഞ്ചിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സിക്ക് കോശങ്ങളുടെ കേടുപാടുകൾ തടയാനും കൊളാജന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. നാരങ്ങ: വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങ. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റായ ആന്റ...

സൗന്ദര്യ സംരക്ഷണ,ത്തിൽ റോസ് വാട്ടർ എങ്ങനെ ഉപയോഗിക്കാം

സൗന്ദര്യ സംരക്ഷണ,ത്തിൽ റോസ് വാട്ടർ എങ്ങനെ ഉപയോഗിക്കാം നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിൽ റോസ് വാട്ടർ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ്. ശുദ്ധജലത്തിൽ റോസ് ഇതളുകളുടെ ഇൻഫ്യൂഷൻ തയ്യാറാക്കൽ രീതി ഉൾപ്പെടുന്നു. ശുദ്ധമായ റോസ് വാട്ടറിന് നിരവധി ഗുണങ്ങളുണ്ട്, മാത്രമല്ല എല്ലാ ചർമ്മ തരങ്ങൾക്കും സുരക്ഷിതവുമാണ് റോസ് വാട്ടർ.ക്ലിയോപാട്രയുടെ നിത്യസൗന്ദര്യത്തിന് പിന്നിലെ നിരവധി രഹസ്യങ്ങളിൽ ഒന്നായിരുന്നു റോസ് വാട്ടർ. മൈക്കലാഞ്ചലോ പോലും തന്റെ ചായയിൽ ഊറ്റിയെടുക്കാറുണ്ടായിരുന്നു എന്നതാണ്. റോസ് വാട്ടർ ഉപയോഗിക്കാനുള്ള അഞ്ച് വഴികൾ ഇതാ. കണ്ണിന് താഴെയുള്ള നീർവീക്കം ചികിത്സിക്കാൻ ഇത് ഉപയോഗിക്കുക. ആൻറി-ഇൻഫ്ലമേറ്ററി, ആൻറി-കൂളിംഗ് ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന റോസ് വാട്ടർ കണ്ണിന് താഴെയുള്ള വീക്കത്തിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. ഉറക്കക്കുറവ്, സമ്മർദ്ദം അല്ലെങ്കിൽ അലർജികൾ എന്നിവ മൂലമാണ് കണ്ണിന് താഴെയുള്ള നീർവീക്കം ഉണ്ടാകുന്നത്. കണ്ണുകൾക്ക് താഴെയുള്ള ചർമ്മത്തിന് ജലാംശം നൽകുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിലൂടെ റോസ് വാട്ടർ നിങ്ങളുടെ മുഖത്തെ തൽക്ഷണം ഫ്രഷ് ആക്കുന്നു. തണുത്ത പനിനീരിൽ നിങ്ങളുടെ കോട്ടൺ പാഡ...

ഇടവിട്ട് അനുഭവപ്പെടുന്ന മൂത്രശങ്ക; ഏതെങ്കിലും അസുഖങ്ങളുടെ ലക്ഷണമാണോ?

ഇടവിട്ട് അനുഭവപ്പെടുന്ന മൂത്രശങ്ക; ഏതെങ്കിലും അസുഖങ്ങളുടെ ലക്ഷണമാണോ? എന്തുകൊണ്ടാണ് ഇടവട്ട് മൂത്രശങ്ക അനുഭവപ്പെടുന്നതെന്നാല്‍ അതിന് പിന്നില്‍ പല കാരണങ്ങള്‍ വരാം. അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാരണങ്ങളാണിനി പങ്കുവയ്ക്കുന്നത് നിത്യജീവിതത്തില്‍ നാം നേരിടുന്ന  പല ആരോഗ്യപ്രശ്‌നങ്ങളും  പല അസുഖങ്ങളുടെയും സൂചനകളാകാം. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ നാം കണ്ടില്ലെന്ന് വയ്ക്കുകയോ നിസാരമായി തള്ളിക്കളയുകയോ ചെയ്യാറാണ് പതിവ്. ഇങ്ങനെ ഒഴിവാക്കിവിടുന്ന പ്രശ്‌നങ്ങള്‍ പിന്നീട് സങ്കീര്‍ണമായ സാഹചര്യങ്ങളിലേക്ക് നമ്മെ എത്തിക്കാം.  അത്തരത്തിലൊരു പ്രശ്‌നമാണ് ഇടവിട്ട് അനുഭവപ്പെടുന്ന മൂത്രശങ്ക. ഇത് വ്യക്തിജീവിതത്തെയും ജോലിയെയുമെല്ലാം കാര്യമായ രീതിയില്‍ തന്നെ ബാധിക്കാം. എത്രയും പെട്ടെന്ന് ചികിത്സ എടുക്കാത്ത പക്ഷം കൂടുതല്‍ വിഷമകരമായ അവസ്ഥകളിലേക്ക് ഇത് നമ്മെ കൊണ്ടെത്തിക്കുകയും ചെയ്‌തേക്കാം.  എന്തുകൊണ്ടാണ് ഇടവട്ട് മൂത്രശങ്ക അനുഭവപ്പെടുന്നതെന്നാല്‍ അതിന് പിന്നില്‍ പല കാരണങ്ങള്‍ വരാം. അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാരണങ്ങളാണിനി പങ്കുവയ്ക്കുന്നത്.  മൂത്രാശയ അണുബാധ... ...

ഓരോ ചെറിയ ചലനങ്ങളും ആരോഗ്യത്തിലേക്കുള്ള പാതയാക്കാം

  ഓരോ ചെറിയ ചലനങ്ങളും ആരോഗ്യത്തിലേക്കുള്ള പാതയാക്കാം ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം കൂടിയേ തീരൂ. എന്നാൽ വ്യായാമം ചെയ്യാൻ ഇപ്പോഴും മടി കാണിക്കുന്ന ആളുകൾ നമുക്കിടയിലുണ്ട്. സമയക്കുറവാണ് വ്യായാമം ചെയ്യാതിരിക്കാൻ പലരും പറയാറുള്ള കാരണം. കൂടുതൽ നേരമുള്ള ജോലി പലപ്പോഴും കുടുംബത്തോടും സുഹൃത്തുക്കളോടും ഇടപഴകുന്നത്തിന് പോലും സാധ്യമാകാതെ വരുന്നു, അപ്പോൾ പിന്നെ എവിടെ വ്യായാമം ചെയ്യാൻ സമയം എന്നാണ് പലരും പറയാറുള്ളത്. ശാരീരിക വ്യായാമങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ പല ആളുകളിലും ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളും കൂടി വരുകയാണ്. ആഹാരം കഴിക്കുന്നതിൽ നമ്മൾ എപ്പോഴെങ്കിലും മുടക്ക് വരുത്താറുണ്ടോ? ഇല്ല എന്ന് തന്നെയാകും കൂടുതൽ പേരുടെയും ഉത്തരം. ആരോഗ്യം നിലനിർത്താൻ ആഹാരം മാത്രം പോരാ. കൃത്യമായ വ്യായാമവും ഇതിനാവശ്യമാണ്‌. ഭക്ഷണകാര്യത്തിൽ കൃത്യത പിന്തുടരുന്ന നമ്മൾ ഓരോരുത്തരും വ്യായാമത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാറില്ല എന്നതാണ് വാസ്തവം. തിരക്കേറിയ ഒരു ജീവിതശൈലി ആണെങ്കിൽപ്പോലും മികച്ച ഫിറ്റ്നസ് ശീലം നിലനിർത്താനായി പല കാര്യങ്ങളും ചെയ്യാൻ കഴിയും. ജിമ്മിൽ പോയാലേ വ്യായാമം ചെയ്യാനാകൂ എന്ന് വിശ്വസിക്കുന്നവരുണ...

മതപഠന കേന്ദ്രത്തിലെത്തും മുമ്പ് പെൺകുട്ടിയെ ലൈം​ ​ഗിക പീഡനത്തിന് ഇരയാക്കി; ഹാഷിം ഖാനെ അറസ്റ്റ് ചെയ്ത് പൊലീസ്; ബാലരാമപുരത്തെ പെൺകുട്ടിയുടെ മരണത്തിൽ വഴിത്തിരിവ്

മതപഠന കേന്ദ്രത്തിലെത്തും മുമ്പ് പെൺകുട്ടിയെ ലൈം​ ​ഗിക പീഡനത്തിന് ഇരയാക്കി; ഹാഷിം ഖാനെ അറസ്റ്റ് ചെയ്ത് പൊലീസ്; ബാലരാമപുരത്തെ പെൺകുട്ടിയുടെ മരണത്തിൽ വഴിത്തിരിവ് തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. പൂന്തുറ സ്വദേശിയായ ഹാഷിം ഖാനാണ് അറസ്റ്റിലായത്. മരിക്കുന്നതിന് ആറുമാസം മുമ്പെങ്കിലും പെൺകുട്ടി ലൈം​ഗിക പീഡനത്തിന് ഇരയായിരുന്നെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന് പിന്നാലെ ഇരുപതുകാരനായ ഇയാൾക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പോക്സോക്ക് പിന്നാലെ ആത്മഹത്യപ്രേരണ കുറ്റത്തിനെടുത്ത കേസിലും വൈകാതെ വഴിത്തിരിവുണ്ടാകുമെന്നാണ് പൊലിസ് നൽകുന്ന സൂചന. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മതപഠനശാലയിൽ എത്തുന്നതിന് മുമ്പ് പെൺകുട്ടി പീ‍ഡനത്തിനിരയായെന്നാണ് പൊലീസ് നിഗമനം. പോക്‌സോ കേസ് പൂന്തുറ പൊലീസും മതപഠന കേന്ദ്രത്തിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസുകൾ നെയ്യാറ്റിൻകര എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്വേഷിക്കുന്നത് തുടരുകയും ചെയ്യും. പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് ശേ...

മെയ്‌ -31=ലോക പുകയില വിരുദ്ധ ദിനം

മെയ്‌ -31=ലോക പുകയില വിരുദ്ധ ദിനം പുകയിലയുടെ ഉപയോഗം ആരോഗ്യത്തിനു ഹാനികരമാണ് എന്ന് എല്ലാവർക്കുമറിയാം. ശ്വാസകോശത്തെയാണ് പുകയിലയുടെ ദൂഷ്യവശം ഏറ്റവുമധികം പിടികൂടുന്നതും. ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്ന ഏറ്റവും വലിയ ഘടകവും ഈ പുകയിലയാണ്.  ഓരോ മിനിറ്റിലും ലോകത്താകമാനം ഏകദേശം രണ്ടുപേരുടെ ജീവനെടുക്കുന്ന മാരകവിഷമാണ് പുകയില. ഏഴായിരത്തോളം രാസവസ്തുക്കളടങ്ങിയിട്ടുള്ള പുകയിലയിൽ അറുപത്തിയൊൻപതോളം കാൻസർ ജന്യഘടകങ്ങളുണ്ട് എന്നു പറയുമ്പോള്‍ തന്നെ മനസ്സിലാക്കാമല്ലോ ഇതിന്റെ ദൂഷ്യഫലം. ശ്വാസകോശത്തിന്റെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും പുകയില താറുമാറാക്കും. ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം പുകയിലയാണ് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകം. ലോകത്താകമാനം നടക്കുന്ന 12 ശതമാനം ഹൃദ്രോഗമരണങ്ങള്‍ക്കും കാരണമാകുന്നത് ഈ പുകയില തന്നെയാണ്. പുകയിലയുടെ ഉപയോഗവും പുകവലിയുമാണ് ഇതിനു പിന്നില്‍. പുകയില കൊണ്ടുള്ള സിഗരറ്റുകളുടെ അമിതഉപയോഗം രക്തക്കുഴലുകളെ ചുരുക്കി സ്ട്രോക്ക് പോലെയുള്ള ആരോഗ്യപ്രശ്നങ്ങളും ഹൃദ്രോഗവും ഉണ്ടാക്കുന്നുണ്ട്. പുകവലിക്കുന്നവരുടെ ഹൃദയഭിത്തികളില്‍ അ...

പതിവായി ച്യൂയിങ് ഗം വിഴുങ്ങി; ഒടുവില്‍ അഞ്ച് വയസുകാരന് സംഭവിച്ചത്...

പതിവായി ച്യൂയിങ് ഗം വിഴുങ്ങി; ഒടുവില്‍ അഞ്ച് വയസുകാരന് സംഭവിച്ചത്... വയറുവേദനയും വയറ്റില്‍ അസ്വസ്ഥതയും പതിവായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു ഈ കുട്ടിയെ. പ്രാഥമിക പരിശോധനയില്‍ എന്താണ് കുട്ടിയെ അലട്ടുന്ന രോഗമെന്നോ പ്രശ്നമെന്നോ ഡോക്ടര്‍മാര്‍ക്ക് യാതൊരു സൂചനയും ലഭിച്ചില്ല.    കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ മുതിര്‍ന്നവര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ അത് തീര്‍ച്ചയായും പല തരത്തിലുമുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാം. ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് അമേരിക്കയിലെ ഒരു അഞ്ചുവയസുകാരന് സംഭവിച്ച അപകടം.  വയറുവേദനയും വയറ്റില്‍ അസ്വസ്ഥതയും പതിവായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു ഈ കുട്ടിയെ. പ്രാഥമിക പരിശോധനയില്‍ എന്താണ് കുട്ടിയെ അലട്ടുന്ന രോഗമെന്നോ പ്രശ്നമെന്നോ ഡോക്ടര്‍മാര്‍ക്ക് യാതൊരു സൂചനയും ലഭിച്ചില്ല. എന്തായാലും വിശദമായ സ്കാനിംഗ് പരിശോധന നിര്‍ബന്ധമാണെന്ന് മനസിലാക്കിയ ഡോക്ടര്‍മാര്‍ ബാലനെ സ്കാനിംഗിന് വിധേയനാക്കി. ഇതോടെയാണ് ഞെട്ടിക്കുന്ന സത്യം ഇവര്‍ മനസിലാക്കുന്നത്. കുട്ടിയുടെ ആമാശയത്തില്‍ അട്ടിയായി ച്യൂയിങ് ഗം കിടക...

മാനസികാരോഗ്യം ; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

മാനസികാരോഗ്യം ; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ' വിഷാദത്തിന്റെ പല ലക്ഷണങ്ങളും വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവുകളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വിഷാദരോഗം ഒഴിവാക്കുകയോ വിഷാദരോഗത്തിൽ നിന്ന് കരകയറുകയോ ചെയ്യുന്നത് നിങ്ങളുടെ ഭക്ഷണക്രമം മാറ്റുന്നതും തലച്ചോറിനെ എത്തിക്കുന്ന പ്രധാന ഭക്ഷണങ്ങളുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതും പോലെ എളുപ്പമാണ്...' - പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറയുന്നു. വിഷാദം ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം വിഷാദരോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, ഒലീവ് ഓയിൽ എന്നിവ കഴിക്കുന്നത് വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ വർദ്ധിക്കുന്ന സങ്കടവും ഉത്കണ്ഠയും വിശപ്പില്ലായ്മയും ഉൾപ്പെടുന്നു. വിഷാദരോഗത്തെ ചികിത്സിക്കുന്നതിന് പ്രത്യേക ഭക്ഷണക്രമമൊന്നുമില്ല, എന്നാൽ ചില ആളുകൾക്ക്, ചില ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നതും മറ്റുള്ളവയിൽ കുറവ് അവരുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ അവരെ സഹായിക്കാനാകും. വിഷാദരോഗത്തിന്റെ വികസനം, തീവ്രത, ദൈർഘ്യം...

കണ്ണൂരിൽ സ്വകാര്യ ബസ്സിൽ യുവതിക്കുനേരെ നഗ്നത പ്രദർശിപ്പിച്ചത് ആളെ കിട്ടി ;കേസെടുത്തു

കണ്ണൂരിൽ സ്വകാര്യ ബസ്സിൽ യുവതിക്കുനേരെ നഗ്നത പ്രദർശിപ്പിച്ചത് ആളെ കിട്ടി ;കേസെടുത്തു ചെറുപുഴ(കണ്ണൂർ): നിർത്തിയിട്ട സ്വകാര്യബസ്സിൽ യുവതിക്കുനേരെ ആഭാസത്തരം കാണിച്ചത്‌ സജീവ ബിജെപി പ്രവർത്തകൻ. പ്രതി  ബിനു നിരപ്പേലിനെ(45)തിരെ ചെറുപുഴ പൊലീസ്‌ കേസെടുത്തു. ഇയാളെ കണ്ടെത്തുന്നതിനായി ഊർജിത അന്വേഷണമാരംഭിച്ചു. ചെറുപുഴ ബസ്‌സ്‌റ്റാൻഡിൽ ഞായർ ഉച്ചയ്ക്കാണ്‌ പരിഷ്‌കൃത സമൂഹത്തിനാകെ അപമാനമുണ്ടാക്കുന്ന വൃത്തികേട്‌ ബിനുവിൽനിന്നുണ്ടായത്‌. ചെറുപുഴ–- -തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ യുവതി ഇരുന്നതിനു എതിർവശത്തെ സീറ്റിൽവന്നിരുന്ന ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയും അവരെ നോക്കി സ്വയംഭോഗം ചെയ്യുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി തന്നെ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഈ ദൃശ്യങ്ങളിൽനിന്നാണ്‌ പ്രതിയെ തിരിച്ചറിഞ്ഞത്‌. പൊലീസ്‌ യുവതിയുടെ മൊഴിരേഖപ്പെടുത്തിയശേഷമാണ്‌ കേസെടുത്തത്‌

റോഡ് അപകടങ്ങള്‍: എഞ്ചിന്‍ കപ്പാസിറ്റി കൂടിയ ബൈക്കുകള്‍ നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

റോഡ് അപകടങ്ങള്‍: എഞ്ചിന്‍ കപ്പാസിറ്റി കൂടിയ ബൈക്കുകള്‍ നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പരിതസ്ഥിതിക്ക് അനുയോജ്യമല്ലാത്ത എഞ്ചിന്‍ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.ഇക്കാര്യത്തില്‍ അനന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കമ്മീഷനെ അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരി 30ന് തിരുവല്ലം ബൈപ്പാസില്‍ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച്‌ വഴിയാത്രക്കാരിയായ സന്ധ്യയും ബൈക്ക് യാത്രികനായ അരവിന്ദും മരിച്ച സംഭവത്തില്‍ കമ്മീഷന്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ബൈക്ക് റേസിംഗാണ് അപകടകാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 1000 സി.സി.എഞ്ചിന്‍ കപ്പാസിറ്റിയുള്ള കാവസാക്കി നിന്‍ജ എന്ന ബൈക്കാണ് അപകടത്തില്‍ പെട്ടത്. അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് കണ്ടെത്തി. ഇത്തരം ബൈക്കുകള്‍ക്ക് അനുയോജ്യമല്ല കേരളത്തിലെ റോഡുകളെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. മീഡിയനുകളില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടികള്‍ മറുവശ...

ദേശീയ പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പ്: കേരള വനിതാ ടീമിനെ ചാലിയംനയിക്കും

ദേശീയ പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പ്: കേരള വനിതാ ടീമിനെ ചാലിയംനയിക്കും   ഉത്തര്‍ പ്രദേശില്‍ നടക്കുന്ന 46ാംമത് ദേശീയ പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ കിരീട പ്രതീക്ഷകളുമായി ഇറങ്ങുന്ന കേരള വനിതാ ടീമിനെ ചാലിയം സ്വദേശിനി സി.പി സുനീറാ സിറാജ് നയിക്കും. ജൂണ്‍ ഒന്നു മുതല്‍ നാലു വരെ മതുരയില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പിനായി കേരള ടീം ഇന്നു യാത്രതിരിക്കും. വനിതകളുടെ 65 കി.ഗ്രാം സീനിയര്‍ വിഭാഗത്തിലാണ് സുനീറാ സിറാജ് മാറ്റുരയ്ക്കുന്നത്. എറണാകുളം കോലഞ്ചേരിയില്‍ നടന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ 65 കിലോഗ്രാം ലെഫ്റ്റ്, റൈറ്റ് വിഭാഗങ്ങളില്‍ മെഡലുകള്‍ നേടിയാണ് സുനീറാ സിറാജ് ദേശീയ ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ മലപ്പുറത്തിനു വേണ്ടി ജേഴ്‌സി അണിയുന്ന സുനീറാ സിറാജ് ജില്ലാ തലത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ചാംപ്യന്‍ ഓഫ് ചാംപ്യനാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാന തലത്തില്‍ സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടി സുനീറ പെണ്‍കരുത്തിന് അടിവരയിട്ടിരുന്നു.   കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാന തല മല്‍സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടി നിരവധി ദേശീയം ചാംപ്യന്‍ഷിപ്പുകളിലേക്ക് യോഗ്യത നേടി...

മാസംതോറും സര്‍ചാര്‍ജിന് അനുമതി; വൈദ്യുതിബില്‍ കുതിക്കും

മാസംതോറും സര്‍ചാര്‍ജിന് അനുമതി; വൈദ്യുതിബില്‍ കുതിക്കും  വൈദ്യുതിക്ക് മാസംതോറും സ്വമേധയാ സര്‍ചാര്‍ജ് ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡിന് റെഗുലേറ്ററി കമ്മിഷന്റെ അനുമതി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ഇതിനുള്ള ചട്ടങ്ങള്‍ കമ്മിഷന്‍ അന്തിമമാക്കി. യൂണിറ്റിന് പരമാവധി 10 പൈസയാണ് ബോര്‍ഡിന് ഈടാക്കാവുന്നത്. കരടുചട്ടങ്ങളില്‍ 20 പൈസയാണ് നിര്‍ദേശിച്ചിരുന്നത്. ബോര്‍ഡ് ആവശ്യപ്പെട്ടത് 40 പൈസയും. ഇതാണ് 10 പൈസയായി കമ്മിഷന്‍ പരിമിതപ്പെടുത്തിയത്. ജൂണ്‍ ഒന്നിന് നിലവില്‍വരും. വൈദ്യുതി ഉത്പാദനത്തിനുള്ള ഇന്ധനത്തിന്റെ വിലകൂടുന്നതുകാരണമുണ്ടാകുന്ന അധികച്ചെലവാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്. നിലവില്‍ മൂന്നുമാസത്തിലൊരിക്കല്‍ ബോര്‍ഡ് നല്‍കുന്ന അപേക്ഷയില്‍ ഉപഭോക്താക്കളുടെ വാദം കേട്ടശേഷമാണ് കമ്മിഷന്‍ സര്‍ചാര്‍ജ് തീരുമാനിച്ചിരുന്നത്. ജൂണ്‍ ഒന്നുമുതല്‍ പത്തുപൈസയില്‍ കൂടാത്ത സര്‍ചാര്‍ജ് മാസംതോറും ഈടാക്കാന്‍ ബോര്‍ഡിന് സ്വമേധയാ തീരുമാനിക്കാം. ഇത് ഉപഭോക്താവിന്റെ ഭാരം കൂട്ടും. ഇതല്ലാതെത്തന്നെ ജൂണ്‍ പകുതിയോടെ വൈദ്യുതിനിരക്ക് കൂടാനിരിക്കുകയാണ്. യൂണിറ്റിന് 41 പൈസ കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. കമ്മി...

അക്കൗണ്ടില്‍ പണമില്ലേല്‍ എ.ടി.എമ്മില്‍ കയറേണ്ട; പിഴയീടാക്കും; പുറമെ ജി.എസ്.ടിയും

അക്കൗണ്ടില്‍ പണമില്ലേല്‍ എ.ടി.എമ്മില്‍ കയറേണ്ട; പിഴയീടാക്കും; പുറമെ ജി.എസ്.ടിയും മേയ് ഒന്നുമുതല്‍ എ.ടി.എമ്മുകളില്‍ കയറുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കാലിയാകുന്ന വഴിയറിയില്ല. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് മേയ് ഒന്നു മുതല്‍ നടപ്പാക്കിയത്. എ.ടി.എം ഇടപാടുകള്‍ക്ക് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതാണ് ഒരു കാര്യം.  എ.ടി.എം വഴി പണം പിന്‍വലിക്കുമ്പോള്‍ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലെങ്കില്‍ 2023 മെയ് ഒന്ന് മുതല്‍ പിഴ ഈടാക്കി തുടങ്ങി. പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉപയോക്താക്കള്‍ക്കാണ് തിരിച്ചടി നേരിട്ടത്. അക്കൗണ്ടില്‍ മതിയായ പണമില്ലാതെ എ.ടി.എമ്മില്‍ കയറി പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ പരാജയപ്പെടുന്ന ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നായിരിക്കും ചാര്‍ജ് ഈടാക്കുന്നത്. ഇത്തരം ഇടപാടുകള്‍ക്ക് 10 രൂപയും കൂടാതെ ജി.എസ്.ടിയും പിഴയായി ഈടാക്കുമെന്ന് പി.എന്‍.ബി വെബ്‌സൈറ്റില്‍ പറയുന്നു. മാത്രമല്ല അധിക നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിനായി എസ്.എം.എസ് അലര്‍ട്ടുകളും ബാങ്ക് നല്‍കിത്തുടങ്ങിയിട്ടുണ്ട്. കൂടാതെ അക്ക...

30-05-2023, ചൊവ്വ, ഇന്നത്തെ =വിപണി നിലവാരം

30-05-2023, ചൊവ്വ, ഇന്നത്തെ =വിപണി നിലവാരം               സ്വർണ്ണം ഗ്രാം   :  5545 രൂപ പവൻ : 44,360 രൂപ വെള്ളി ഗ്രാം : 77.00 രൂപ കിലോ :  77,000 രൂപ പെട്രോൾ, ഡീസൽ വിലകൾ  കോഴിക്കോട്‌         :  108.27 - 97.18 എറണാകുളം        : 107.72 - 96.64 തിരുവനന്തപുരം  : 109.73 - 98.53 കോട്ടയം                :  107.90-  96.81 മലപ്പുറം                 : 108.04 - 96.97 തൃശൂർ                   : 108.36-  97.24 കണ്ണൂർ                   :  108.20 - 97.12 മാഹി                       :  93.80 -  83.72 എക്സ്ചേഞ്ച്‌ റേറ്റ്‌ യു എസ്‌ ഡോളർ. : 82.75 യൂറൊ : 88.44 ബ്രിട്ടീഷ്‌ പൗണ്ട്‌ ...

മെയ്‌ 30 ലോക മൾട്ടിപ്പിൾ സ്ക്ലീറോസിസ് ദിനം

മെയ്‌ 30 ലോക മൾട്ടിപ്പിൾ സ്ക്ലീറോസിസ് ദിനം നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു അസുഖമാണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ്. തലച്ചോറിലെയും സുഷുമ്നയിലെയും ഞരമ്പുകോശങ്ങളുടെ ആവരണം നശിച്ചുപോകുന്ന അവസ്ഥയാണിത്.തന്മൂലം ഞരമ്പുകോശങ്ങൾ തമ്മിലുള്ള ആശയവിനിമയം തകരാറിലാവുന്നു. മൾട്ടിപ്പിൾ സ്ക്ലീറോസിസ് ബാധിച്ചവരുടെ ഇന്ദ്രിയങ്ങളുടെ പ്രവർത്തനം തകരാറിലാകകയും, പേശീതളർച്ച, ശരീരവേദന, സ്പർശനശേഷിക്കുറവ് എന്നീ രോഗലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. മെയ്‌ 30 ലോക മൾട്ടിപ്പിൾ സ്ക്ലീറോസിസ്‌ ദിനം ആഗി ആചരിക്കുന്നു.   മൾട്ടിപ്പിൾ സ്ക്ലീറോസിസ്  രോഗകാരണങ്ങൾ മൾട്ടിപ്പിൾ സ്ക്ലീറോസിസിന്റെ രോഗകാരണങ്ങൾ താഴെപ്പറയുന്നവയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്: മൾട്ടിപ്പിൾ സ്ക്ലീറോസിസ്  ജനിതകഘടന വൈറ്റമിനുകളുടെ അഭാവം മനഃക്ലേശം, വിഷാദം പുകവലി ബാല്യകാല രോഗങ്ങൾ ക്ലമീഡിയ ന്യൂമോണിയേ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗബാധ മൂലവും, ചില വൈറസുകൾ കാരണവും മൾട്ടിപ്പിൾ സ്ക്ലീറോസിസിനു കാരണമായേക്കാവുന്ന ആവരണനാശം സംഭവിക്കാം. മൾട്ടിപ്പിൾ സ്ക്ലീറോസിസ്  രോഗലക്ഷണങ്ങൾ മൾട്ടിപ്പിൾ സ്ക്ലീറോസിസിന്റെ രോഗലക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്: പേശിതളർച്ച വ...

മോട്ടിവേഷൻ ചിന്തകൾ

ഊതി വീർപ്പിച്ച ബലൂൺ പോലെയാണ് ചില നേരങ്ങളിൽ നമ്മുടെ മനസ്സ് .ചുറ്റുമുള്ള പ്രശ്നങ്ങളെയൊക്കെ വെറുതെ ഉള്ളിലേക്ക്  ആവാഹിക്കുന്നത് നമ്മൾ പോലുമറിയില്ല . വീർപ്പുമുട്ടൽ മുഴുവൻ നമ്മൾ സ്വയം അനുഭവിക്കണം. ഒരു പ്രശ്നമൊരു പ്രശ്നമായി അനുഭവപ്പെടുന്നത് നമ്മളതിനെ  "ഒരു പ്രശ്നമായി '' കണക്കിലെടുക്കുമ്പോഴാണ്.മറ്റുള്ളവരുടെ മുന്നിൽ എത്ര നിസ്സാരമെന്ന് തോന്നിയാലും നമ്മുടെ പ്രശ്നം നമുക്ക് വലുതായിരിക്കും. ഒരു പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന അറിവില്ലാത്തതാണ്  ഏറ്റവും വലിയ പ്രശ്നം... നമ്മുടെ പ്രശ്നങ്ങൾ പങ്കുവക്കാൻ ആളുകൾ കൂടുംതോറും സ്വയം നേരിടാനുള്ള നമ്മുടെ കരുത്ത് ക്ഷയിച്ചു കൊണ്ടേയിരിക്കും പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ പോകുന്നത് പ്രശ്നങ്ങളുടെ സങ്കീർണത കൊണ്ടല്ല , അവ കൈകാര്യം ചെയ്യുന്നവരുടെ അയോഗ്യത കൊണ്ടാണ്. എന്താണ് പ്രശ്നമെന്നും അതിന്റെ അടിസ്ഥാന കാരണമെന്തെന്നും തിരിച്ചറിയുമ്പോഴേ, പ്രശ്ന പരിഹാരത്തിന്റെ വാതിലുകൾ തുറക്കൂ...ചില പ്രശ്നങ്ങൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും . വലിയ പാഠങ്ങൾ പഠിപ്പിക്കും . പലരും വീഴ്ചയിൽ നിന്നാണ് ജീവിതത്തിൽ വിജയിച്ചിരിക്കുന്നത് . ജീവിതത്തിൽ പ്രശ്നങ്ങൾ എല്ലായ്...

നിസാര ചെലവിൽ പല്ലിന്റെ ചികിത്സ, പലരും ശ്രദ്ധിക്കാതെ പോകുന്ന സേവനങ്ങൾ: ഒപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 പല്ലിന്റെ സ്പെഷാലിറ്റി ചികിത്സകൾ വ്യാപകമായുള്ളത് സ്വകാര്യമേഖലയിലാണ്. അതുകൊണ്ടു തന്നെ ആളുകൾ കൂടുതലായും സ്വകാര്യ ക്ലിനിക്കുകളെയും ആശുപത്രികളെയുമാണ് പ്രധാനമായും ഈ വിഭാഗങ്ങളിലെ ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ  പല്ലിന്റെ ചികിത്സയിൽ ചെലവു ചുരുക്കാനുള്ള വഴികൾ പ്രത്യേകമായി അറിയേണ്ടതുണ്ട്. പല്ലിന്റെ ചികിത്സകൾ  വെളുത്തപാടുകളും പല്ലു പുളിപ്പും ഉടൻ ചികിത്സിക്കുക നമ്മളിൽ പലരും ഏറ്റവും പണം ചെലവാക്കുന്നത് ദന്തക്ഷയത്തിന്റെ ചികിത്സയ്ക്കാണ്. എന്നാൽ അൽപമൊന്നു ശ്രദ്ധിച്ചാൽ ദന്തക്ഷയത്തിന്റെ സൂചനകളെ തുടക്കത്തിലേ തിരിച്ചറിഞ്ഞു കുറഞ്ഞ ചെലവിൽ പരിഹരിക്കാം. പല്ലിലെ വെളുത്തപാടുകൾ ഇനാമലിലെ ധാതുക്ഷയത്തിന്റെ സൂചനയാണ്. ഇരുണ്ടപാടുകൾ ദന്തക്ഷയത്തിന്റെയും. ഈ സൂചനകൾ കാണുമ്പോഴേ ദന്തരോഗവിദഗ്ധനെ കാണാൻ ശ്രദ്ധിക്കുക. ദന്തക്ഷയം പല്ലിലെ ഏറ്റവും പുറമേയുള്ള പാളിയായ ഇനാമലിന്റെയോ അതിന്റെ താഴെയുള്ള ഡെന്റൈനിനെയോ മാത്രമേ ബാധിച്ചിട്ടുള്ളുവെങ്കിൽ പോടുള്ള ഭാഗം അടച്ചാൽ മതിയാകും. എന്നാൽ വേദന ആയിക്കഴിഞ്ഞാൽ അതു പല്ലിലെ പൾപ്പിന് അണുബാധ വന്നതിന്റെ സൂചനയാണ്. ഈ ഘട്ടത്തിൽ താരതമ്യേന ചെലവേറിയ റൂട്ട് കന...

ചെറുപയർ തോരൻ ഇനി ഇങ്ങനെ ഒന്ന് തയ്യാറാക്കൂ.

ചെറുപയർ തോരൻ ഇനി ഇങ്ങനെ ഒന്ന് തയ്യാറാക്കൂ.     ആവശ്യമുള്ള ചേരുവകൾ 1/2 കപ്പ് തേങ്ങ ചിരകിയത് 1 കപ്പ് രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവെച്ച ചെറുപയർ പ്രധാന വിഭാവങ്ങൾക്കായി 1/2 കപ്പ് ഉള്ളി ആവശ്യത്തിന് അരിഞ്ഞ മല്ലിയില ആവശ്യത്തിന് ഉപ്പ് 1 ടീസ്പൂൺ ജീരകം 1 ടീസ്പൂൺ കടുക് 14 leaves കറിവേപ്പില 1 Pinch പെരുങ്കായം  നാരങ്ങ ആവശ്യത്തിന്  1:ഒരു കുക്കറിൽ കുതിർത്ത് വെച്ച ചെറുപയർ എടുത്ത് അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ചേർക്കുക. ഇനി കുക്കർ അടച്ച് 2-3 വിസിൽ കേൾക്കുന്നത് വരെ വേവിക്കുക  2:ഇനി ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് എണ്ണ ചൂടായി വരുമ്പോൾ കടുക്, ജീരകം, കറിവേപ്പില, സവാള എന്നിവ ചേർത്ത് 2-3 മിനിറ്റ് വരെ വഴറ്റുക.  3:വഴറ്റിയതിലേയ്ക്ക് വേവിച്ച ചെറുപയർ ചേർക്കാം, ഉപ്പും ചിരകിയ തേങ്ങയും ചേർത്ത് നന്നായി ഇളക്കിയ ശേഷം വീണ്ടും ഏകദേശം 2-3 മിനിറ്റ് കൂടെ പാകം ചെയ്യുക.  4:മല്ലിയില അരിഞ്ഞത് കൂടെ ചേർക്കാം. രുചികരമായ ചെറുപയർ തോരൻ തയ്യാർ. ഇത് വെറുതെ കഴിക്കുകയോ സൈഡ് ഡിഷ് ആയി കഴിക്കുകയോ ചെയ്യാം.

മാമ്പഴം വിൽക്കാനായി വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞു

മാമ്പഴം വിൽക്കാനായി വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞു ഉഴവൂർ; ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ ആക്രമിച്ച് എട്ടു പവൻ സ്വർണ്ണാഭരണങ്ങളുമായി ആക്രമികൾ കടന്നു കളഞ്ഞു. കോട്ടയം ഉഴവൂർ കുഴിപ്പള്ളിൽ വീട്ടിൽ ഏലിയാമ്മ(75) നെയാണ് മാമ്പഴം ചോദിച്ചു വീട്ടിലെത്തിയവർ ആക്രമിച്ചത്. രണ്ടഗ സംഘമാണ് കവർച്ച നടത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തിയ രണ്ടു പേർ കുടിക്കാൻ കഞ്ഞിവെള്ളം ആവശ്യപ്പെട്ടു. കഞ്ഞിവെള്ളം ഇല്ലെന്ന് പറഞ്ഞതോടെ മുറ്റത്തെ മാവിലെ മാമ്പഴം വേണമെന്നായി. മാമ്പഴം എടുക്കാനായി വീടിനുള്ളിലേക്ക് കയറിയ വയോധികക്ക് പിന്നാലെ എത്തിയ ആൾ വീടിനുള്ളിൽ വച്ച് ഏലിയാമ്മയെ ബലമായി കട്ടിലിലേക്ക് തള്ളിയിടുകയായിരുന്നു. ഇവർ ബഹളം വച്ചെങ്കിലും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് കയ്യിൽ കിടന്ന ആറു വളകളും രണ്ടു മോതിരവും ബലം പ്രായൊഗിച്ചു ഊരി എടുക്കുകയായിരുന്നു. വയോധികയുടെ ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും യുവാക്കൾ സ്‌കൂട്ടറിൽ കടന്നുകളഞ്ഞു. മക്കൾ വിദേശത്തായതിനാൽ എഴുപത്തഞ്ചുകാരിയായ ഏലിയാമ്മ ഒറ്റ...

പൊറോട്ട നൽകാൻ വൈകി; കോട്ടയത്ത് തട്ടുകടയിൽ അടിപിടി; രണ്ട് പേർക്ക് തലയ്ക്ക് ​ഗുരുതര പരിക്ക്

പൊറോട്ട നൽകാൻ വൈകി; കോട്ടയത്ത് തട്ടുകടയിൽ അടിപിടി; രണ്ട് പേർക്ക് തലയ്ക്ക് ​ഗുരുതര പരിക്ക് കോട്ടയം: പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലി തട്ടുകടയിൽ അടിപിടി. ഏറ്റുമാനൂരിലാണ് സംഭവം. തട്ടുകട ജീവനക്കാരൻ അടക്കം 2 പേർക്ക് പരിക്കേറ്റു. എംസി റോഡിൽ തെള്ളകത്തെ തട്ടുകടയിൽ ഇന്നലെ രാത്രി 10ന് ആയിരുന്നു അടിപിടിയുണ്ടായത്. തട്ടുകട ഉടമ ആഷാദ്, സംക്രാന്തി സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഇനി ജനനവും മരണവും പ്രഥമാധ്യാപകർക്കും സാക്ഷ്യപ്പെടുത്താം; വിജ്ഞാപനം പുറത്തിറക്കി സർക്കാർ

സംസ്ഥാനത്ത് ഇനി ജനനവും മരണവും പ്രഥമാധ്യാപകർക്കും സാക്ഷ്യപ്പെടുത്താം; വിജ്ഞാപനം പുറത്തിറക്കി സർക്കാർ തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിമുതൽ ജനനവും മരണവും സർക്കാർ സ്കൂളിലെ പ്രഥമാധ്യാപകർക്കും സാക്ഷ്യപ്പെടുത്താം. സർക്കാർ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. തന്റെ സ്കൂൾ പരിധിയിലെ ജനനവും മരണവും സാക്ഷ്യപ്പെടുത്താനുള്ള ചുമതല കൂടി ഏൽപ്പിക്കുന്നതായാണ് വിജ്ഞാപനത്തിൽ പറയുന്നത്. സുപ്രീംകോടതി ഉത്തരവിലാണ് നടപടി. അംഗീകാരമുള്ള സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ എന്നിവരെയും ജനന- മരണ സാക്ഷ്യപ്പെടുത്തലിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ പ്രത്യേക വ്യക്തികളെ ചുമതലപ്പെടുത്താമെന്ന് 1969ലെ ജനനമരണ രജിസ്‌ട്രേഷൻ നിയമത്തിലുണ്ട്. സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, സർക്കാർ സ്‌കൂളിലെ പ്രഥമാദ്ധ്യാപകർ എന്നിവരെ ചുമതലപ്പെടുത്താമെന്ന് സുപ്രീംകോടതി 2009ൽ ഉത്തരവിട്ടിരുന്നു.

സിനിമാതാരം നവ്യ നായർ ആശുപത്രിയില്‍

സിനിമാതാരം  നവ്യ നായർ ആശുപത്രിയില്‍ നടി നവ്യ നായർ ആശുപത്രിയില്‍. അടുത്ത സുഹൃത്തും അഭിനേത്രിയുമായ നിത്യദാസ് ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. കൂടാതെ നടിക്ക് രോഗശാന്തിയും നേർന്നിട്ടുണ്ട്. എന്നാൽ ഭയപ്പെടേണ്ടതില്ലെന്നും ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും നടിയോട് ബന്ധപ്പട്ട് നിൽക്കുന്ന അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. 'ജാനകി ജാനേ'യാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ നവ്യ നായർ ചിത്രം. മേയ് 12നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ സജീവമായിരുന്നു നടി. പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിലേക്ക് പോകവെയാണ് നവ്യക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാകുന്നത്. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് നടി സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു. അനീഷ് ഉപാസന തിരക്കഥ എഴുതി സംവിധാനം ചെയ്ത ജാനകി ജാനേയിൽ നവ്യക്കൊപ്പം സൈജു കുറുപ്പ്, ഷറഫുദ്ദീന്‍, ജോണി ആന്റെണി, കോട്ടയം നസീര്‍, അനാര്‍ക്കലി മരക്കാർ , പ്രമോദ് വെളിയനാട്, ജയിംസ് ഏല്യ ,സ്മിനു സിജോ, ജോര്‍ജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, അന്‍വര്‍ ...

ബനാന ചിപ്‌സ് കഴിക്കുന്നത് ഗുണമോ ദോഷമോ?

  ബനാന ചിപ്‌സ് കഴിക്കുന്നത് ഗുണമോ ദോഷമോ?: അറിയാം ഇക്കാര്യങ്ങൾ പൊതുവെ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്കറിയാം. സ്‌നാക്ക്‌സ് ആയി ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ഉദരരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഡോക്ടര്‍മാരും മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ‘ബനാന ചിപ്‌സ്’ പോലെ നമ്മുടെ ഭക്ഷണ സംസ്‌കാരത്തിന്റെ തന്നെ ഭാഗമായൊരു ‘സ്‌നാക്ക്’ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ?. ന്യൂട്രീഷ്യനിസ്റ്റ് ഗായത്രി അഗര്‍വാള്‍ പറയുന്നു. ‘ബനാന ചിപിസ് യഥാര്‍ത്ഥത്തില്‍ ശരീരത്തിന് ഗുണം ചെയ്യുന്നൊരു സ്‌നാക്ക് ആണ്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആരോഗ്യത്തിന് ഏറെ ഉപകാരപ്രദമാണ്. അതുപോലെ തന്നെ വെളിച്ചെണ്ണയുടെ മിതമായ ഉപയോഗവും ശരീരത്തിന് നല്ലതാണ്. എന്നാല്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന പാക്കറ്റ് ചിപ്‌സില്‍ എന്തെല്ലാം ചേര്‍ക്കുന്നുവെന്ന് നമുക്ക് പറയാനാകില്ല. അനാരോഗ്യകരമായ കൃത്രിമമധുരം, പ്രിസര്‍വേറ്റീവ്‌സ്, ക്രിസ്പിനെസിന് വേണ്ടി ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് ദോഷകരമാണ്. മാത്രമല്ല, ഡീപ...

മോട്ടിവേഷൻ ചിന്തകൾ

ദുരന്തങ്ങൾ ദുരന്തങ്ങൾ മനുഷ്യനിലേക്ക് രണ്ട് തരത്തിൽ ആണ് എത്തുക. ഒന്ന് ശാരീരികമായും മറ്റൊന്ന് മാനസികമായും അതിൽ ഏറെയും മാനസികം ആണ് താനും.  എപ്പോഴാണ് മനുഷ്യൻ ഏറ്റവും മികച്ചവനാവുന്നത്? നമ്മൾ മനുഷ്യർ നന്മയോടാണോ തിന്മയോടാണോ കൂടുതൽ ചായ്വ്കാ ണിക്കുന്നത്? മാനവരാശി ഒരു ദുരന്തത്തെ നേരിടുമ്പോൾ എക്കാലവും മനുഷ്യൻ മികച്ചവനായി മാറിയിട്ടേയുള്ളൂ. ദുരന്ത സമയങ്ങളിലൊക്കെ മനുഷ്യർ നന്മയോട് തന്നെയാണ് കൂടുതൽ ചായ് വ് കാണിക്കുന്നത്. ദുരന്തങ്ങൾ മനുഷ്യരെ കൂടുതൽ നന്മയുള്ളവരാക്കുന്നു. ദുരന്തം ഒരു ഭൂമികുലുക്കമാവാം, പ്രളയജലമാവാം, കൊടുങ്കാറ്റാവാം, ബോട്ട് അപകടം ആവാം... ദുരന്തങ്ങളാണ് ആളുകളിലെ നല്ല വശങ്ങൾ പുറത്ത് കൊണ്ടു വരുന്നത്. ദുരന്തങ്ങളുടെ സമയത്താണ് ആളുകൾ ഒട്ടും ഞെട്ടിത്തരിക്കാതെ ശാന്തരായിരുന്ന് തങ്ങളാൽ കഴിയുന്ന നന്മകൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്നത്. 2005 ആഗസ്റ്റ് 9ന് 1836 പേരുടെ ജീവനെടുത്ത അമേരിക്കയിലെ കത്രീന കൊടുങ്കാറ്റ് സമയത്ത് ജനങ്ങൾ മുഴുവൻ പരസ്പരം സഹായിക്കുകയായിരുന്നു. ആ കൊടുങ്കാറ്റിൻ്റെ അനന്തരഫലങ്ങളെക്കുറിച്ച് പഠനം നടത്തിയ റെബേക്ക സോൾനിറ്റ എഴുതിയ പുസ്തത്തിൻ്റെ പേര് നരകത്തിൽ പണിത സ്വർഗ്ഗം എന്ന...

സംസ്ഥാനത്ത് ജനനനിരക്ക് കുറഞ്ഞു; ജനസംഖ്യ കൂടി

സംസ്ഥാനത്ത് ജനനനിരക്ക് കുറഞ്ഞു; ജനസംഖ്യ കൂടി തിരുവനന്തപുരം: സംസ്ഥാന ജനസംഖ്യ മൂന്നരക്കോടി കടക്കുമ്ബോഴും ജനനനിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. 2011ലെ സെൻസസ് കണക്കിനൊപ്പം 2021 വരെയുള്ള 10 വര്‍ഷത്തെ ജനന, മരണ കണക്കുകള്‍കൂടി ചേര്‍ത്ത് സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുക്കുമ്ബോള്‍ സംസ്ഥാനത്ത് ജനനനിരക്ക് ക്രമേണ കുറയുകയാണ്. 10 വര്‍ഷം മുമ്ബ് 1000 പേര്‍ക്ക് 16 കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നെങ്കില്‍ ഇന്നത് 12 ആയി താഴ്ന്നു. സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.56 ല്‍നിന്ന് 1.46 ആയി കുറഞ്ഞു. ദേശീയതലത്തില്‍ 2.05 ആണ് പ്രത്യുല്‍പാദന നിരക്ക്. 2021 ല്‍ 54.21 ശതമാനം സ്വാഭാവിക പ്രസവം നടന്നപ്പോള്‍ 42.67 ശതമാനം സിസേറിയനായിരുന്നു. കൂടുതല്‍ സ്ത്രീകള്‍ പ്രസവിക്കുന്നത് 25 - 29 വയസ്സിലാണ്. ആകെ കുഞ്ഞുങ്ങളില്‍ 36.35 ശതമാനം ഈ പ്രായക്കാരുടേതാണ്. ശിശുമരണനിരക്ക് 5.13 ല്‍നിന്ന് 5.05 ആയി കുറഞ്ഞു. കൂടുതല്‍ ചികിത്സ സൗകര്യമുള്ള നഗരമേഖലയിലാണ് ശിശുമരണം കൂടുതല്‍ സംഭവിക്കുന്നത്. 2021ല്‍ മരിച്ച 2121 ശിശുക്കളില്‍ 1,307 പേര്‍ നഗരമേഖലയിലും 814 പേ...

മേയ് 28=ആർത്തവ ശുചിത്വ ദിനം

മേയ് 28=ആർത്തവ ശുചിത്വ ദിനം ആർത്തവ ശുചിത്വ ദിനം (MHD or എം എച്ച് ദിനം) എന്നത് മേയ് 28ന് നടത്തുന്ന വാർഷിക ബോധവൽക്കരണ ദിനം, അയിത്തത്തെ നീക്കാനും സ്ത്രീകൾക്കും മുതിർന്ന പെൺകുട്ടികൾക്കും ശരിയായ ആർത്തവചക്രത്തിന്റേയും ശുചിത്വ നിർവഹണത്തിന്റേയും പ്രാധാന്യം മനസ്സിലാക്കിക്കുവാനും വേണ്ടിയുള്ളതാണ്. ഇത് തുടങ്ങിയത് 2014ൽ ജർമ്മനിയിലെ സർക്കാരിതര സംഘടന വാഷ് യുണൈറ്റഡ് ആണ്. ഈ സംരംഭം ലോകമെമ്പാടുമുള്ള 270ൽ പരം സഹകാരികളുടെ കൈത്താങ്ങുണ്ട്. ഈ ദിനം പൂർണ്ണത നേടുന്നത് ലോക കൈകഴുകൽ ദിനവും, ലോക ശുചിമുറി ദിനവും ചേരുംമ്പോഴാണ്.. 5/28 ആയി തിരഞ്ഞെടുത്തത് ഒരു സ്ത്രീയുടെ ശരാശരി മാസമുറ 5 ദിവസവും 28 ദിവസം കൂടുമ്പോൾ ആവർത്തിക്കുന്നതുകൊണ്ടുമാണ്.  ആർത്തവം ഒരു ശാരീരിക അവസ്ഥയാണെന്നും ആരോഗ്യമുള്ള എല്ലാ പെൺകുട്ടികളും സ്ത്രീകളും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവരാണെന്നും എന്ന സത്യം ഉൾക്കൊള്ളാൻ വിസമ്മതിക്കുന്ന സമൂഹമാണ് നമ്മുക്ക് ചുറ്റുമുള്ളത്. ആർത്തവം ചർച്ചാവിഷയമാക്കുന്നത് തന്നെ അസഭ്യമായിട്ടാണ് സമൂഹം കണക്കാക്കുന്നത്. ഈ നൂറ്റാണ്ടിലും പലയിടങ്ങളിൽ ആർത്തവ ആചാരങ്ങൾ നിലനിൽക്കുന്നുണ്ട്. ആർത്തവത്തോടനുബന്ധിച്ച് വളരെ ക്രൂരമായ തരത്ത...

നിസാര ചെലവിൽ കണ്ണിനു ചികിത്സ, പലരും ശ്രദ്ധിക്കാതെ പോകുന്ന സേവനങ്ങൾ: ഒപ്പം കണ്ണട വാങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിസാര ചെലവിൽ കണ്ണിനു ചികിത്സ, പലരും ശ്രദ്ധിക്കാതെ പോകുന്ന സേവനങ്ങൾ: ഒപ്പം കണ്ണട വാങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കണ്ണിന്റെ  സ്പെഷാലിറ്റി ചികിത്സകൾ വ്യാപകമായുള്ളത് സ്വകാര്യമേഖലയിലാണ്. അതുകൊണ്ടു ത ന്നെ ആളുകൾ കൂടുതലായും സ്വകാര്യ ക്ലിനിക്കുകളെയും ആശുപത്രികളെയുമാണ് പ്രധാനമായും ഈ വിഭാഗങ്ങളിലെ ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ കണ്ണിന്റെ ചികിത്സയിൽ ചെലവു ചുരുക്കാനുള്ള വഴികൾ പ്രത്യേകമായി അറിയേണ്ടതുണ്ട്. കണ്ണിന്റെ ചികിത്സ സർക്കാർ സേവനങ്ങൾ തേടാം മിക്കവാറും എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും വിഷൻ കേന്ദ്രങ്ങളുണ്ട്. ആഴ്ചയിൽ ഏതാനും ദിവസം ബ്ലോക്കുകളിൽ നിന്നുള്ള ഒഫ്താൽമിക് അസിസ്റ്റന്റുമാരുടെ സേവനം ഇവിടങ്ങളിൽ ലഭ്യമാണ്.ഇവർ കണ്ണിന്റെ പവർ പരിശോധിക്കുകയും തത്സംബന്ധമായ പ്രിസ്ക്രിപ്ഷൻ നൽകുകയും ചെയ്യും. കുട്ടികളിലെ അന്ധത പ്രതിരോധിക്കുന്നതിനായി വൈറ്റമിൻ എ തുള്ളിമരുന്നുകളും ലഭിക്കും. എല്ലാ ജില്ലാÐ താലൂക്ക് ആശുപത്രികളിലും നേത്രരോഗ വിദഗ്ധരുടെ സേ വനം ലഭ്യമാണ്. തിമിരത്തിനുൾപ്പെടെയുള്ള ചില നേത്രസർജറികളും ഇവിടെ ചെലവു കുറച്ചു നടത്താനാകും. സൗജന്യ ...

ആഹാര വസ്തുകളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ

ആഹാര വസ്തുക്കളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങുവിദ്യകൾ ഇന്നത്തെ കാലത്ത് മായം കലരാത്ത ഒരു വസ്തുവും നമുക്ക് ലഭിക്കുന്നില്ല. പല കാരണങ്ങൾ കൊണ്ടും ആരോഗ്യ പ്രശ്‌നങ്ങൾ വിട്ടുമാറാത്തതാണ് പലപ്പോഴും ഭക്ഷണത്തെ ശ്രദ്ധിക്കാൻ നമ്മൾ നിർബന്ധിതരാവുന്നത്. മായം കലരാത്ത ഭക്ഷണം കഴിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് മായം കലരാത്ത ഭക്ഷണം ഉണ്ടാക്കണമെങ്കിൽ അൽപം കഷ്ടപ്പെടേണ്ടി വരും. കാരണം എന്തിലും ഏതിലും മായം കലരുന്നത് പല വിധത്തിൽ അത് ആരോഗ്യത്തെ ബാധിക്കുന്നു. ഭക്ഷണത്തിലെ മായം പലപ്പോഴും മരണത്തിലേക്ക് തന്നെ എത്തിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം ഭക്ഷണ മായങ്ങളെ ആദ്യം തിരിച്ചറിയണം. ഭക്ഷണത്തിൽ മായം ചേർന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്താൻ എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ടെന്ന് നോക്കാം... 1-വെളിച്ചെണ്ണ : ശുദ്ധമായ വെളിച്ചെണ്ണയുടെ നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേർക്കുന്നു. അത് :  താരൻ, മുടി കൊഴിച്ചിൽ, വയറ്റിൽ പ്രശ്നങ്ങൾ പരിശോധിക്കുന്നതിന് എങ്ങനെ : വെളിച്ചെണ്ണ തുടർച്ചയായി 6 മണിക്കൂർ നേരം ഫ്രീസറിൽ സൂക്ഷിക്കുക.  ശുദ്ധമായ വെളിച്ചെണ്ണ പരിപൂർണമായും കട്ടപിടിക...