സിനിമാതാരം നവ്യ നായർ ആശുപത്രിയില്‍
നടി നവ്യ നായർ ആശുപത്രിയില്‍. അടുത്ത സുഹൃത്തും അഭിനേത്രിയുമായ നിത്യദാസ് ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. കൂടാതെ നടിക്ക് രോഗശാന്തിയും നേർന്നിട്ടുണ്ട്.
എന്നാൽ ഭയപ്പെടേണ്ടതില്ലെന്നും ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും നടിയോട് ബന്ധപ്പട്ട് നിൽക്കുന്ന അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
'ജാനകി ജാനേ'യാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ നവ്യ നായർ ചിത്രം. മേയ് 12നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ സജീവമായിരുന്നു നടി. പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിലേക്ക് പോകവെയാണ് നവ്യക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാകുന്നത്. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് നടി സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു.
അനീഷ് ഉപാസന തിരക്കഥ എഴുതി സംവിധാനം ചെയ്ത ജാനകി ജാനേയിൽ നവ്യക്കൊപ്പം സൈജു കുറുപ്പ്, ഷറഫുദ്ദീന്‍, ജോണി ആന്റെണി, കോട്ടയം നസീര്‍, അനാര്‍ക്കലി മരക്കാർ , പ്രമോദ് വെളിയനാട്, ജയിംസ് ഏല്യ ,സ്മിനു സിജോ, ജോര്‍ജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, അന്‍വര്‍ ഷെരീഫ്, വിദ്യാവിജയകുമാര്‍, സതി പ്രേംജി തുടങ്ങിയവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.