കർമ്മഫലം ആർക്കും തടുക്കാനാവില്ല. അത് നാം സ്വയം അനുഭവിച്ചേ മതിയാവു.... നാം ഉച്ചരിക്കുന്ന ഓരോ വാക്കിന് പോലും ഒരു കണക്കുണ്ട്...അതായത് "വിതച്ചതേ കൊയ്യു "എന്നൊരു ചൊല്ലുണ്ട് ... നാം ചെയ്യുന്ന ഏതൊരു ചെറിയ കർമ്മമാണെങ്കിൽ കൂടി അതിന് കൃത്യമായ ഫലമുണ്ടാകുക തന്നെ ചെയ്യും ...
ഒരാൾക്ക് നേരെ നമ്മൾ കല്ലെറിയുമ്പോൾ കുറച്ച് വൈകിയാണെങ്കിലും അതേ കല്ല് നമുക്ക് നേരെയും വന്ന് ചേരും. ഒരു കാലിത്തൊഴുത്തിൽ ആയിരം പശുക്കിടാങ്ങൾ ഉണ്ടെങ്കിലും, അമ്മ പശു അതിന്റെ കിടാവിനെ കൃത്യമായി തന്നെ കണ്ട് പിടിക്കും.... അത് പോലെയാണ് ജീവിതത്തിൽ നമ്മുടെ ഓരോ കർമ്മങ്ങൾക്കും ഉള്ള ഫലങ്ങളും , കൃത്യതയോടെ നമ്മെത്തേടിയെത്തും എന്നതിൽ സംശയിക്കേണ്ടതില്ല...
നമ്മിലേക്ക് , വന്നെത്തുന്ന കഷ്ടതകളും സന്തോഷങ്ങളും , നമുക്ക് അനുഭവിക്കാൻ വിധിക്കപ്പെട്ടവയാണ് ....അതിൽ ആകുലത വേണ്ട ...പ്രകൃതി നിയമമാണ് ...
അടുത്ത നിമിഷം ജീവിതം ബാക്കിയുണ്ടോ എന്ന് ഉറപ്പില്ലാത്ത മനുഷ്യരാണ് നാം എല്ലാവരും....അത് കൊണ്ട് തന്നെ
ഉള്ളതിൽ ഒരു പങ്ക് അന്യർക്ക് നൽകിയും , പരസ്പരം സ്നേഹിച്ചും , നന്മകൾ പകർന്ന് നൽകിയും ജീവിക്കാൻ കഴിഞ്ഞാൽ അതിനും അപ്പുറം ജീവിതത്തെ മനോഹരമാക്കുന്ന മറ്റെന്താണുള്ളത്.
മറ്റുള്ളവർക്ക് നമ്മളാൽ കഴിയുന്ന നന്മകൾ ചെയ്യുക , ആർക്ക് നേരെയും വാതിലുകൾ കൊട്ടിയടക്കാതിരിക്കുക.. കാരണം,നാളെ നമുക്ക് നേരെയും വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടേക്കാം .. എന്തെന്നാൽ കർമ്മഫലം തടുക്കാനാവില്ല എന്നത് കൊണ്ട് തന്നെ.
ധനം കൊടുത്തുകൊണ്ട് നമുക്കെല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഒരു നല്ല വാക്കു കൊണ്ടോ സംസാരം കൊണ്ടോ നമുക്ക് മറ്റുള്ളവരുടെ മനസ്സിനെ സന്തോഷിപ്പിക്കാൻ കഴിയും.പലപ്പോഴും സംസാരമാണ് നമ്മുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നത്.
നമ്മളെപ്പോഴും ഒരു നല്ല ശ്രോതാവായിരിക്കുക.
അവനവനെക്കുറിച്ച് സംസാരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.
അവരുടെ വീക്ഷണകോണിൽ
കൂടി കാര്യങ്ങൾ കാണാൻ ആത്മാർത്ഥമായി ശ്രമിക്കുക.
മറ്റൊരാളുടെ ആശയങ്ങളോടും ആഗ്രഹങ്ങളോടും താല്പര്യം കാണിക്കുക.
വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളോടെ
നിങ്ങളുടെ ആശയങ്ങൾ നാടകീയമായി അവതരിപ്പിക്കുക.
സ്തുതിയോടും സത്യസന്ധമായ അഭിനന്ദനത്തോടും കൂടി വേണം സംസാരം ആരംഭിക്കേണ്ടത്.
ആരെയെങ്കിലും വിമർശിക്കുന്നതിനുമുമ്പ് നമ്മുടെ സ്വന്തം തെറ്റുകളെക്കുറിച്ച് അവരുമായി സംവദിക്കുക. അവരുടെ
ചെറിയ നേട്ടങ്ങളെ പ്രശംസിക്കുകയും എല്ലാ മെച്ചപ്പെടുത്തലുകളെയും അംഗീകരിക്കുകയും ചെയ്യുക.
സംസാരം എന്നത് ബന്ധങ്ങളുടെ ഹൃദയസ്പന്ദനമാണ്.
എപ്പോൾ അത് നിലയ്ക്കുന്നുവോ അപ്പോൾ മുതൽ ബന്ധങ്ങളുടെ ജീവനും ഇല്ലാതാകുന്നു .
ആരെങ്കിലും നമ്മളെ വിഷമിപ്പിച്ച കാര്യം ഓർമ്മയിൽ വരുമ്പോൾ അവർ ചെയ്ത ഏതെങ്കിലും നല്ല കാര്യം ഓർത്തെടുത്ത്
ആ വിഷമം അങ്ങ് മറന്നേക്കുക.
സംസാരിക്കുമ്പോൾ സൂക്ഷിച്ചു സംസാരിക്കുക.
അപ്പോൾ തന്നെ തന്നെ പകുതി പ്രശ്നങ്ങൾ കുറയും.സംസാരം കൂടിയാൽ പിഴവുകൾ കൂടും., പിഴവുകൾ കൂടി യാലോ
ലജ്ജ കുറയും. ലജ്ജ കുറഞ്ഞാൽ അതിൽ സൂക്ഷ്മത കുറയും.സൂക്ഷ്മത
കുറഞ്ഞാലോ ഹൃദയം നിലയ്ക്കും..!!
.