പൊറോട്ട നൽകാൻ വൈകി; കോട്ടയത്ത് തട്ടുകടയിൽ അടിപിടി; രണ്ട് പേർക്ക് തലയ്ക്ക് ഗുരുതര പരിക്ക്
കോട്ടയം: പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലി തട്ടുകടയിൽ അടിപിടി. ഏറ്റുമാനൂരിലാണ് സംഭവം. തട്ടുകട ജീവനക്കാരൻ അടക്കം 2 പേർക്ക് പരിക്കേറ്റു.
എംസി റോഡിൽ തെള്ളകത്തെ തട്ടുകടയിൽ ഇന്നലെ രാത്രി 10ന് ആയിരുന്നു അടിപിടിയുണ്ടായത്. തട്ടുകട ഉടമ ആഷാദ്, സംക്രാന്തി സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.