ആഹാര വസ്തുക്കളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങുവിദ്യകൾ
ഇന്നത്തെ കാലത്ത് മായം കലരാത്ത ഒരു വസ്തുവും നമുക്ക് ലഭിക്കുന്നില്ല. പല കാരണങ്ങൾ കൊണ്ടും ആരോഗ്യ പ്രശ്‌നങ്ങൾ വിട്ടുമാറാത്തതാണ് പലപ്പോഴും ഭക്ഷണത്തെ ശ്രദ്ധിക്കാൻ നമ്മൾ നിർബന്ധിതരാവുന്നത്. മായം കലരാത്ത ഭക്ഷണം കഴിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് മായം കലരാത്ത ഭക്ഷണം ഉണ്ടാക്കണമെങ്കിൽ അൽപം കഷ്ടപ്പെടേണ്ടി വരും. കാരണം എന്തിലും ഏതിലും മായം കലരുന്നത് പല വിധത്തിൽ അത് ആരോഗ്യത്തെ ബാധിക്കുന്നു. ഭക്ഷണത്തിലെ മായം പലപ്പോഴും മരണത്തിലേക്ക് തന്നെ എത്തിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം ഭക്ഷണ മായങ്ങളെ ആദ്യം തിരിച്ചറിയണം.
ഭക്ഷണത്തിൽ മായം ചേർന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്താൻ എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ടെന്ന് നോക്കാം...
1-വെളിച്ചെണ്ണ : ശുദ്ധമായ വെളിച്ചെണ്ണയുടെ നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേർക്കുന്നു.
അത് :
താരൻ, മുടി കൊഴിച്ചിൽ, വയറ്റിൽ പ്രശ്നങ്ങൾ
പരിശോധിക്കുന്നതിന് എങ്ങനെ: വെളിച്ചെണ്ണ തുടർച്ചയായി 6 മണിക്കൂർ നേരം ഫ്രീസറിൽ സൂക്ഷിക്കുക.
ശുദ്ധമായ വെളിച്ചെണ്ണ പരിപൂർണമായും കട്ടപിടിക്കും. നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചെര്തിട്ടുന്ടെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല
2-തേയില പൊടി :
ഉപയോഗിച്ച തേയില പൊടി കളർ ചേർത്ത് ചേർക്കുന്നു. കൂടാതെ കാന്തപൊടിയും ചേർക്കുന്നു.
പാർശ്വഫലങ്ങൾ :ശ്വാസ കോശ പ്രശ്നങ്ങൾ
പരിശോധിക്കുന്നതിന് എങ്ങനെ:
ഒരു ടിഷ്യു പേപ്പറിൽ വെള്ളം നനച്ചു അല്പം തേയില പൊടി വിതറുക, ചുവന്ന കളർ കാണപെട്ടാൽ അതിൽ മായം കലർന്നിട്ടുണ്ട്.
3-പഞ്ചസാര:
യുറിയ, ചോക്ക് പൌഡർ തുടങ്ങിയ
മിക്സ് ചെയ്യുന്നു
പാർശ്വഫലങ്ങൾ :ചര്‍ദ്ദി, ഓക്കാനം, മനംമറിച്ചില്‍
പരിശോധിക്കുന്നതിന് എങ്ങനെ: വെള്ളത്തിൽ കലർത്തി നോക്കുക , ചോക്ക് പൌഡർ അടിയിൽ അടിയുകയും കുറച്ചു നേരത്തിനു ശേഷം യുറിയ അമോണിയ യുടെ ഗന്ധം ഉണ്ടാക്കുകയും ചെയ്യും.
5-പഴങ്ങളിലെ മായം
നേന്ത്രപ്പഴത്തിലെ മായം കണ്ടെത്താന്‍ പഴം അല്‍പം സൂക്ഷിച്ചാല്‍ മതി. പഴത്തിന്റെ ഞെട്ട് മാത്രം പച്ച നിറത്തില്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നേന്ത്രപ്പഴത്തില്‍ മായമുണ്ട് എന്നതാണ്. പഴുക്കാനായി പഴത്തില്‍ കാല്‍സ്യം കാര്‍ബൈഡ് ചേര്‍ക്കുന്നത് കൊണ്ടാണ് ഇത്. മാങ്ങയിലും ഇതേ രീതി തന്നെ പലരും പരീക്ഷിക്കാറുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്ന ഒന്നാണ്.
6-മഞ്ഞൾ പൊടി :
മെന്റയിൽ യെല്ലോ എന്ന രാസവസ്തു ചേർക്കുന്നു
പാർശ്വഫലങ്ങൾ :
തളര്‍വാതം പോലത്തെ ഗുരുതരമായ പ്രശ്നങ്ങൾ
പരിശോധിക്കുന്നതിന് എങ്ങനെ: കുറച്ചു വെള്ളത്തിൽ അല്പം മഞ്ഞൾ പൊടി കലർത്തുക. ഇരുണ്ട മഞ്ഞ നിരമാണെങ്കിൽ അതിൽ മെന്റയിൽ യെല്ലോ കലര്തിയിടുണ്ട്.
7-തേൻ :പഞ്ചസാര സിറപ്പ് കളർ ചേർത്ത് മിക്സ് ചെയ്യുന്നു
പാർശ്വഫലങ്ങൾ :പ്രമേഹം, ഉന്മേഷക്കുറവ് , ഉറക്കമില്ലായ്മ
പരിശോധിക്കുന്നതിന് എങ്ങനെ:തേൻ ഒരു പഞ്ഞിയിൽ മുക്കി കത്തിക്കുക. ശുദ്ധമായ തേൻ നിശബ്ദമായി കത്തുന്നു. പഞ്ചസാര അല്ലെങ്കിൽ മറ്റ് ചേരുവകൾ ഉണ്ടെങ്കിൽ പൊട്ടലും ചീറ്റലും കേൾക്കാം.
തേനില്‍ അല്‍പം വെള്ളമൊഴിച്ചാല്‍ തേനില്‍ ചേര്‍ന്ന് നില്‍ക്കുന്നുണ്ടെങ്കില്‍ അത് മായമുള്ള തേനാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. അല്ലാതെ തേനില്‍ ചേരാതെ വെള്ളം നില്‍ക്കുന്നുണ്ടെങ്കില്‍ അത് മായമില്ലാത്ത തേനാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.
8-മീനിലെ പഴക്കം തിരിച്ചറിയാം
മീൻ പഴയതാണെങ്കിൽ അത് പല വിധത്തിൽ ആരോഗ്യത്തിന് പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് മീൻ പഴയതാണെങ്കിൽ അത് മനസ്സിലാക്കേണ്ടതാണ്. അതിനായി മീനിലെ മാറ്റങ്ങൾ മനസ്സിലാക്കേണ്ടതാണ്. മീനിന്റെ ചെകിളപ്പൂക്കൾക്ക് ചുവന്ന നിറമില്ലെങ്കിൽ അത് മീൻ പഴയതാണ് എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു. മാത്രമല്ല ഫോർമോലിന്റെ മണമോ അമോണിയയുടെ മണമോ ഉണ്ടെങ്കിൽ ഒരിക്കലും ആ മീൻ വാങ്ങരുത്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. മീനിന്റെ കണ്ണ് കുഴിഞ്ഞ് നിൽക്കുന്നതാണെങ്കിൽ അതും മീൻ ചീത്തയാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.