മലമുകളിലെ അപൂർവ്വ സ്വര്ഗം വക്കൻ വില്ലജ് (oman trip )
ഒമാന്റെ ഭൂപ്രകൃതിയിൽ മുക്കാൽ ഭാഗത്തോളം മലകളാണ് ...മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ചു
മലകളാണിവിടെ കൂടുതലും .സിറ്റികളും ടൗൺഷിപ്പുകളും കുറവാണ് .എന്നാൽ എണ്ണമറ്റാത
കൃഷികളും പകൃതിസൗന്ദര്യത്തേയും അത്രമേൽ ഉള്ള മലകളെ പോലും ടൂറിസ്റ്റുകൾക്ക് ഒഴിവാക്കാൻ പറ്റാത്ത കേന്ദ്രമാക്കി മാറ്റാൻ ഒമാന് സാധിച്ചിട്ടുണ്ട് .അങ്ങനെയുള്ള ഒരു മലമുകളിലെ
ഗ്രാമത്തിന്റെ സൗന്ദര്യമാണ് വക്കൻ വില്ലേജിന് .
മസ്കറ്റിൽ നിന്നും 120കിലോമീറ്റർ യാത്രയിൽ മലമുകളിൽ സീലെവെലിൽ നിന്നും 2000അടി ഉയരത്തിൽ പച്ചപുതച്ച കോട്ട .700സ്റ്റെപ്പുകളിൽ പ്രകൃതി ഒളിപ്പിച്ച അനേകം തോട്ടങ്ങൾ .ഓരോ പടവും കയറിപ്പോകുന്നത് ഇപ്പോൾ ഇരുപതോളം കുടുംബങ്ങൾ മാത്രം ഉള്ള നൂറുകൊല്ലം പഴക്കമുള്ള വീടുകളുടെ ഇടയിലൂടെ ഉള്ള തോട്ടങ്ങളിലേക്ക് .അനാറും
മുന്ദിരിയും ഈത്തപ്പഴവും അത്തിപ്പഴവും പിന്നെ പേരറിയാത്ത കുറെ കൃഷികൾ വേറെയും
രാവിലെ റിസോർട്ടിൽ നിന്നും സൂര്യനുദിക്കുന്ന കാഴ്ചകൾക്കു 5മണിക്ക് മുന്നേ കാത്തു നിന്ന് നേരെ മലകയറി മുകളിലേക്കുള്ള ട്രെക്കിങ്ങ് അതിരാവിലെ ഉള്ള ഒരു വ്യായാമം കൂടി ആവും ..കണ്ണെത്താ ദൂരത്തു
പച്ചമലകൾക്കിടയിൽ കായ്ച്ചു കിടക്കുന്ന തോട്ടം ആരെയും ഒന്നതിശയിപ്പിക്കും ..അറബികളുടെ കൃഷിരീതികൾ വ്യത്യസ്തമാണ് നീർച്ചാലുകൾ കീറിയുണ്ടാക്കി കൃഷിയിടത്തിലേക്ക് ആവിശ്യമായ വെള്ളം മുകളിലെ മലയില് നിന്ന് തന്നെ കണ്ടെത്തി
ഓരോ ഭാഗത്തും ഒഴുക്കി വിടുന്നു .
തിരിച്ചു ആസ്വദിച്ചു വരുമ്പോൾ ...എൺപതു വയസ്സിലും ആരോഗ്യത്തോടെ തിളങ്ങി നിന്ന വൃദ്ധൻ നാളെ ക്കു വേണ്ടി തലമുറകളിൽ പകരാൻ പുതിയ നാമ്പ് നട്ടു നനക്കുന്നുണ്ടായിരുന്നു ....
✍🏻:naajinoushi❤️