ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുതിർന്നവർക്കും ഇനി ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റാം

മുതിർന്നവർക്കും ഇനി ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റാം തിരുവനന്തപുരം; ജനന സർട്ടിഫിക്കറ്റിലെ പേര് ഇനി മുതിർന്ന ശേഷവും മാറ്റാം. സ്കൂൾ അഡ്മിഷൻ രജിസ്റ്ററിലും എസ്എസ്എൽസി ബുക്കിലും ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര് ജനന സർട്ടിഫിക്കറ്റിലും ജനന രജിസ്റ്ററിലും തിരുത്തൽ വരുത്താൻ സർക്കാർ അനുവാദം നൽകി. ഒറ്റത്തവണത്തേക്കു മാത്രമേ ഇത് അനുവദിക്കൂ. നിലവിൽ 5 വയസ്സു വരെയാണു ജനന രജിസ്റ്ററിൽ പേരു തിരുത്താൻ അനുവാദമുള്ളത്. പിന്നീട് ഗസറ്റ് വിജ്ഞാപനപ്രകാരം പേരു തിരുത്തിയാലും ജനന സർട്ടിഫിക്കറ്റിൽ തിരുത്താൻ അനുവദിച്ചിരുന്നില്ല. എന്നാൽ, വിദേശയാത്ര, തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾക്ക് എസ്എസ്എൽസി, ജനന സർട്ടിഫിക്കറ്റുകളിൽ പേരു വ്യത്യസ്തമായിരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നു കണ്ടാണ് സർക്കാർ തീരുമാനം മാറ്റിയത്. ഇങ്ങനെ തിരുത്തിനൽകുന്ന പുതിയ ജനന സർട്ടിഫിക്കറ്റിലെ അഭിപ്രായക്കുറിപ്പിൽ ഈ നടപടിക്രമത്തിന്റെ വിവരം രേഖപ്പെടുത്തും. നിലവിലെ പേരിൽ അക്ഷരത്തെറ്റു മാത്രമാണു മാറ്റേണ്ടതെങ്കിൽ അതു നേരിട്ട് ജനന സർട്ടിഫിക്കറ്റിൽ തിരുത്തി അതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ രേഖയിലും ഒറ്റത്തവണ തിരുത്തൽ വരുത്താം. അതിന് ഗസറ്റിൽ പേരു തിരുത്...

പിഴയടച്ചിട്ടും പാൻ- ആധാർ ലിങ്കിങ് പൂർത്തിയായില്ലേ? പ്രത്യേകം പരി​ഗണിക്കുമെന്ന് ആദായനികുതി വകുപ്പ്

പിഴയടച്ചിട്ടും പാൻ- ആധാർ ലിങ്കിങ് പൂർത്തിയായില്ലേ? പ്രത്യേകം പരി​ഗണിക്കുമെന്ന് ആദായനികുതി വകുപ്പ് ന്യൂഡൽഹി; പാനും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരിക്കുകയാണ്. ഇതുവരെ സമയപരിധി നീട്ടി നൽകിയിട്ടില്ല. അതിനിടെ പിഴയടച്ചിട്ടും ലിങ്കിങ് പൂർത്തിയാക്കാൻ കഴിയാത്ത കേസുകൾ പ്രത്യേകം പരി​ഗണിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. പണമടയ്ക്കുമ്പോൾ ചലാൻ ഡൗൺലോഡ് ചെയ്യണമെന്നില്ല. പോർട്ടലിലെ ഇ-പേ ടാക്സ് ടാബിൽ പോയാൽ പേയ്മെന്റ് സ്റ്റാറ്റസ് അറിയാം. ഇമെയിൽ ആയും ചലാൻ ലഭിക്കും. ആയിരം രൂപയാണ് പിഴയായി ഈടാക്കിക്കൊണ്ട് പാനും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഇന്നലെയായിരുന്നു.  ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ഇന്നു മുതൽ പ്രവർത്തനരഹിതമാകും. ആദായനികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും. പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായനികുതി അടയ്ക്കാനും സാധിക്കില്ല. ‍‍‌പാൻ നമ്പർ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാൽ ബാങ്ക് ഇടപാടുകളും നടക്കില്ല. പാൻ അസാധുവായാൽ 30 ദിവസത്തിനകം 1000 രൂപ നൽകി ആധാറുമായി ബന്ധിപ്പിച്ച് വീണ്ടും പ്രവർത്തനക്ഷമമാക്കാം.

ജൂണിലെ റേഷൻ വിതരണം രണ്ടു ദിവസത്തേക്ക് കൂടി നീട്ടി

ജൂണിലെ റേഷൻ വിതരണം രണ്ടു ദിവസത്തേക്ക് കൂടി നീട്ടി തിരുവനന്തപുരം: ജൂൺ മാസത്തെ റേഷൻ വിതരണം രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ശനിയാഴ്ചയും തിങ്കളാഴ്ചയും ജനങ്ങൾക്ക് റേഷൻ വാങ്ങാം. ഇ- പോസ് മെഷീൻ പണിമുടക്കിയതിനെത്തുടർന്ന് സംസ്ഥാനത്ത്‌ റേഷൻ വിതരണം മുടങ്ങിയിരുന്നു. മാസവസാനം ഇ- പോസ് പ്രവർത്തനരഹിതമായതോടെ റേഷൻ ലഭിക്കുമോയെന്ന ആശങ്കയിലായിരുന്നു പൊതുജനം. റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് കടകളിലെത്തി മടങ്ങിപ്പോയത്. എൻഐസി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണ് ഇ- പോസ് പ്രവർത്തനരഹിതമാകാൻ കാരണമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വിശദീകരിച്ചിരുന്നു. 2017-ലാണ് ഇ- പോസ് മെഷീന്‍ സംവിധാനത്തിലൂടെ റേഷന്‍ വിതരണം ആരംഭിച്ചത്. അന്ന് മുതല്‍ ഇടക്കിടെ ഇ-പോസ് മെഷീനുകള്‍ പണി മുടക്കാറുണ്ട്

01/07/2023, ശനി, ഇന്നത്തെ വിപണി നിലവാരം

01/07/2023, ശനി, ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം... ഗ്രാം : 5415 രൂപ പവൻ : 43,320 രൂപ വെള്ളി... ഗ്രാം : 74.80 രൂപ കിലോ : 74,800 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 82.09 യൂറൊ : 89.67 ബ്രിട്ടീഷ്‌ പൗണ്ട്‌ : 103.79 ഓസ്ട്രേലിയൻ ഡോളർ : 54.69 കനേഡിയൻ ഡോളർ :61.97  സിംഗപ്പൂർ ഡോളർ. : 60.71 ബഹറിൻ ദിനാർ : 217.99 മലേഷ്യൻ റിംഗിറ്റ്‌ : 17.58 സൗദി റിയാൽ : 21.89 ഖത്തർ റിയാൽ : 22.55 യു എ ഇ ദിർഹം : 22.35 കുവൈറ്റ്‌ ദിനാർ : 267.03 ഒമാനി റിയാൽ. : 213.23 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.27 - 97.18 എറണാകുളം : 107.72 - 96.64 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 107.90- 96.81 മലപ്പുറം : 108.04 - 96.97 തൃശൂർ : 108.36- 97.24 കണ്ണൂർ : 108.20 - 97.12 മാഹി : 93.80 - 83.72

ജൂലായ് -01,ഇന്ന് ഡോക്ടര്‍മാരുടെ ദിനം

ജൂലായ് -01,ഇന്ന് ഡോക്ടര്‍മാരുടെ ദിനം ജൂലായ് ഒന്ന് ഡോക്ടര്‍മാരുടെ ദിനമാണ്. തിരിക്ക് പിടിച്ച ജീവിതത്തില്‍ ഡോക്ടര്‍മാര്‍ ആചരിക്കുന്ന ഒരേയൊരു ദിനമായിരിക്കും ഇത്.  പ്രമുഖ ചികിത്സകനും സ്വാതന്ത്ര്യസമര നായകനുമായ ഡോക്ടര്‍ ബി.സി. റോയിയുടെ ജന്മദിനമാണ് ജൂലായ് ഒന്ന്.  രോഗിക്ക് മുന്നില്‍ ഡോക്ടര്‍ ഇന്നും ദൈവമാണ്. എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. ഈ ദിനമാണ് സമൂഹത്തില്‍ പകരം വയ്ക്കാനാവാത്ത സേവനങ്ങള്‍ നല്‍കുന്ന ഡോക്ടര്‍മാരുടെ മാതൃകാ ജീവിതം ഉയര്‍ത്തിക്കാട്ടാനും അവരെയെല്ലാം അനുസ്മരിക്കാനുമായി ഉപയോഗിക്കുന്നത്.  ആര്യ വൈദ്യന്മാരും പാരമ്പര്യ വൈദ്യന്മാരും നാട്ടു ചികിത്സകരും ഹോമിയോപ്പതിക്കാരും യുനാനി ചികിത്സകരും അക്യൂപങ്ചർ ചികിത്സകരും പല്ലു ചികിത്സകരും അലോപ്പതി ഡോക്ടര്‍മാരുമടക്കം ആരോഗ്യ പരിപാലന ചികിത്സാരംങ്ങളില്‍ മറ്റുള്ളവര്‍ക്കായി ജീവിക്കുന്ന ലക്ഷക്കണക്കിന് ഡോക്ടര്‍മാരുമാണുളളത്.  ഡോക്ടര്‍മാര്‍ തൊഴില്‍ ചെയ്യുന്നതോടൊപ്പം മാനവരാശിക്ക് വലിയ സേവനം കൂടിയാണ് ചെയ്യുന്നത്. ഇന്ന് ഡോക്ടര്‍-രോഗി ബന്ധം പല കാരണങ്ങളാലും മാറിക്കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ വഴി വൈദ്യ ശാസ്ത്ര വിവരങ്ങള്‍ സാമാന...

മഹാരാഷ്ട്രയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; 25 പേര്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; 25 പേര്‍ക്ക് ദാരുണാന്ത്യം  മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ സമൃദ്ധി മഹാമാര്‍ഗ് എക്‌സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 25 പേര്‍ വെന്തു മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 32 യാത്രക്കാരുമായി പോയ ബസിനാണ് തീപിടിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. '25 പേരുടെ മൃതദേഹങ്ങള്‍ ബസില്‍ നിന്ന് പുറത്തെടുത്തു. 32 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. എട്ടോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബുല്‍ധാനയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു' - ബുല്‍ധാന ഡിവൈഎസ്പി. ബാബുരാവോ മഹാമുനി പറഞ്ഞു. നാഗ്പുരില്‍ നിന്നും പുണെയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെയോടെ ബസ് റോഡരികിലുള്ള തൂണിലിടിച്ച് ഡിവൈഡറിലേക്ക് ഇടിച്ച് കയറി കീഴ്‌മേല്‍ മറിയുകയായിരുന്നു. പിന്നാലെ ബസിന് തീപിടിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ കൂടുതല്‍ പേരും നാഗ്പുര്‍, വര്‍ധ, യവത്മല്‍ എന്നിവിടങ്ങളില്‍ നിന്നാണുള്ളവരെന...

നേർവഴി ചിന്തകൾ

അറേബ്യയിലെ ഒരു നാടോടി കഥ പറയാം. ഒരു മനുഷ്യൻ തന്റെ മൂന്നു മക്കൾക്കായി വിൽപത്രം തയ്യാറാക്കി ..ആകെ 17 ഒട്ടകങ്ങൾ ആണ് അയാളുടെ സമ്പാദ്യം. ഒസ്യത്തിലെ നിർദ്ദേശം ഇങ്ങനെ ആയിരുന്നു . 'ആകെയുള്ളതിന്റെ പകുതി ഒന്നാമത്തെ മകനും മൂന്നിൽ ഒന്ന് രണ്ടാമനും ഒമ്പതിൽ ഒന്ന് മൂന്നാമനും കൊടുക്കുക .' പിതാവ് മരിച്ചു. മക്കൾ മൂന്നു പേരും തമ്മിൽ വഴക്കുമായി. . ഒസ്യത്തിൽ ഒന്നും കുറയാൻ ആർക്കും സമ്മതമല്ല. ഈ വഴക്ക് നടക്കുമ്പോൾ ഒട്ടകപ്പുറത്ത് ഒരാൾ അതിലേ വന്നു . അയാൾ ഇവരുടെ വഴക്ക് കണ്ട് മധ്യസ്ഥനായി. 17 ഒട്ടകങ്ങൾ ഒരു വിധത്തിലും വീതം വക്കാൻ സാധിക്കില്ല. അയാൾ തന്റെ ഒരു ഒറ്റക്കത്തെ ആകെയുള്ള 17 എണ്ണത്തിനൊപ്പം അത് 18 ആക്കി. എല്ലാവർക്കും സമ്മതം. മൂത്ത മകന് പകുതി അതായത് 9 എണ്ണം നൽകി. രണ്ടാമത്തെ മകന് മൂന്നിൽ ഒന്ന് അതായത് 6 എണ്ണം നൽകി. മൂന്നാമൻ ഒമ്പതിൽ ഒന്ന് അഥവ 2 എണ്ണം നൽകി . യാത്രക്കാരൻ സ്വന്തം ഒറ്റക്കിനെയും കൊണ്ട് വീണ്ടും യാത്രയായി. സ്വന്തം അവകാശം കിട്ടണം എന്നല്ലാതെ കാര്യങ്ങൾ ശാന്തമായും സൗമ്യമായും എങ്ങനെ പരിഹരിക്കണമെന്ന് പോലും ചിന്തിക്കാൻ ഇന്ന് പലരും തയ്യാറാവുന്നില്ല. അതിനൊരു ഉദാഹരണം ആണ്‌ മുകളിൽ പറഞ്ഞ കഥ. .ആരും...

ഗൂഗിളിന്റെ പിഴവ് കാണിച്ചുകൊടുത്തു; സമ്മാനമായി ഒരുകോടി രൂപ സ്വന്തമാക്കി മലയാളി യുവാവ്

ഗൂഗിളിന്റെ പിഴവ് കാണിച്ചുകൊടുത്തു; സമ്മാനമായി ഒരുകോടി രൂപ സ്വന്തമാക്കി മലയാളി യുവാവ് ഗൂഗിള്‍ സേവനങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ചുകൊടുത്ത മലയാളി യുവാവിന് ഒരു കോടിയിലേറെ രൂപ പാരിതോഷികം നല്‍കി ഗൂഗിള്‍. ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തുന്നതിനായി വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം 2022ല്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത് ഈ മിടുക്കനാണ്. ഗൂഗിളിന്റെയും മറ്റ് സേവനങ്ങളിലെയും സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വള്‍നറബിലിറ്റി റിപ്പോര്‍ട്ട് പ്രോഗ്രാമിലേക്ക് ശ്രീറാമും സുഹൃത്ത് ശിവനേഷ് അശോകും ചേര്‍ന്ന് അയച്ച നാല് റിപ്പോര്‍ട്ടുകളില്‍ മൂന്നെണ്ണവും സമ്മാനത്തിന് അര്‍ഹമായി. ഗൂഗിള്‍ സേവനങ്ങളിലെ പിഴവുകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗാം- 2022 ല്‍ രണ്ട്,മൂന്ന്,നാല് എന്നീ സ്ഥാനങ്ങളാണ് ശ്രീറാം നേടിയത്. 1,35,979 യുഎസ് ഡോളറാണ് സമ്മാനം. ഇത് ഏകദേശം 1.11 കോടി രൂപ വരും. ഗൂഗിളിന്റെയും മറ്റ് സേവനങ്ങളിലേയും സുരക്ഷാവീഴ്ചകള്‍ ശ്രീറാം നേരത്തേയും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ കണ്ടെത്തുന്ന വീഴ്ചകള്‍ കമ്ബനി തിരുത്തും. ശ്രീറാമും ചൈന്നൈ സ്വദേശിയായ സുഹൃത്ത് ...

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഷാജൻ സ്കറിയ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. എറണാകുളം സെഷൻസ് കോടതി വിധി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് വി ജി അരുണിൻ്റേതാണ് വിധി. വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എം എല്‍ എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പോലീസ് ഷാജനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ ഷാജന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു. ഷാജന്‍ സ്കറിയ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന് കേസിൽ വാദം കേള്‍ക്കുമ്പോൾ കോടതി വിമർശിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിവരുന്നതുവരെ അറസ്റ്റ് തടയണമെന്ന ഷാജന്‍റെ ആവശ്യവും കോടതി നിരസിച്ചിരുന്നു. ഇതോടെയാണ് ഷാജൻ ഒളിവിൽപ്പോയത്. ജൂൺ 29ന് ഷാജൻ സ്കറിയയോട് ഇഡിക്ക് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നതാണ്. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു ഷാജന്‍ സ്‌കറിയക്ക് ഇഡി നോട്ടീസ് നല്‍കിയ...

ശീതളപാനീയങ്ങളിലെ കൃത്രിമമധുരം അര്‍ബുദ സാധ്യത വര്‍ധിപ്പിച്ചേക്കാം ; ലോകാരോ​ഗ്യ സംഘടന

ശീതളപാനീയങ്ങളിലെ കൃത്രിമമധുരം അര്‍ബുദ സാധ്യത വര്‍ധിപ്പിച്ചേക്കാം ; ലോകാരോ​ഗ്യ സംഘടന ശീതളപാനീയങ്ങളിൽ മധുരം ലഭിക്കുന്നതിനായി ഉപയോഗിച്ച് വരുന്ന 'അസ്പാർട്ടേം'  അർബുദത്തിന് കാരണമാകുമെന്ന് പുതിയ പഠനം. കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു കൃത്രിമ മധുരപലഹാരമാണ് അസ്പാർട്ടേമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പാനീയങ്ങൾ മാത്രമല്ല നിരവധി ദൈനംദിന ഉപയോഗ ഉൽപ്പന്നങ്ങളിൽ അസ്പാർട്ടേം ബദലായി ഉപയോഗിക്കുന്നു. ശീതളപാനീയങ്ങൾ മുതൽ ച്യൂയിങ്ഗമിൽ വരെ അസ്പാർട്ടേ‌മെന്ന കൃത്രിമ മധുരം ഉപയോഗിച്ച് വരുന്നതായി ലോകാരോ​ഗ്യ സംഘടന പറയുന്നു അസ്പാർട്ടേം സാധാരണ പഞ്ചസാരയേക്കാൾ 200 മടങ്ങ് മധുരമുള്ളതാണ്. ഇത് ഡയറ്റ് കോക്ക്, പെപസി മാക്സ്, അപ്പ് ഫ്രീ, ച്യൂയിംഗ് ഗംസ്, ചിലതരം തൈര് തുടങ്ങിയ ഭക്ഷണ ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്നു. ജൂലൈ മുതൽ ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത് വിടുമെന്നും ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.  ലോകമെമ്പാടുമുള്ള ഫുഡ് ആഡ് ഡ്രഗ് റെഗുലേറ്റർമാർ അംഗീകരിച്ചതിനാൽ ഈ മധുരപലഹാരം ഏകദേശം 6,000 ഭക്ഷ്യ ഉൽപന്നങ്ങളിൽ ഉപയോഗിക്കുന്നു. ശീത...

മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി അരലക്ഷം രൂപവരെ പിഴ; അല്ലെങ്കില്‍ തടവ്‌

മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി അരലക്ഷം രൂപവരെ പിഴ; അല്ലെങ്കില്‍ തടവ്‌ തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി അരലക്ഷം രൂപ വരെ പിഴ ഈടാക്കും. പിഴ അടച്ചില്ലെങ്കില്‍ കോടതിവിചാരണയ്ക്കു വിധേയമായി ജയില്‍ശിക്ഷയും നേരിടേണ്ടി വരും. മാലിന്യം വലിച്ചെറിഞ്ഞാല്‍ നിലവിലുള്ള 250 രൂപയുടെ തത്സമയ പിഴ, 5000 ആക്കാനാണ് ശുപാര്‍ശ. പരമാവധി 50,000 ആക്കും. കേരള മുനിസിപ്പാലിറ്റി നിയമഭേദഗതിയുടെ കരട് കര്‍ശന വ്യവസ്ഥകളോടെ തയ്യാറായി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി വരും മാലിന്യനിര്‍മാര്‍ജനത്തില്‍ മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി. അതുപോലെ വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ നഗരസഭാ സേവനങ്ങള്‍ നിഷേധിക്കപ്പെടും. മുനിസിപ്പാലിറ്റി നിയമം ഭേദഗതി ചെയ്ത ശേഷം പഞ്ചായത്തീരാജ് നിയമത്തിലും ഭേദഗതി നടപ്പാകും. അതോടൊപ്പം മാലിന്യസംസ്‌കരണരംഗത്ത് സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കല്‍, പദ്ധതിമേല്‍നോട്ടത്തിന് പ്രത്യേക സമിതി, മാലിന്യസംസ്‌കരണനിധി എന്നിവയും നിയമപരമായി ഉറപ്പാക്കും. നേരത്തെ, കോടതി വിചാരണയ്ക്കു ശേഷം മാത്രമേ പിഴ ചുമത്താന്‍...

കരുതൽ വേണം.. പന്നിപ്പനിക്കെതിരേ

കരുതൽ വേണം.. പന്നിപ്പനിക്കെതിരേ കണ്ണൂർ | മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരുന്ന രോഗമല്ലെങ്കിലും ആഫ്രിക്കൻ പന്നിപ്പനിക്ക് എതിരേ ജാഗ്രത വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്. ഇതിനെതിരേ വാക്സിനോ ചികിത്സയോ ഇല്ല. രോഗം സ്ഥിരീകരിച്ച പന്നികളെയും ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെയും കൊന്ന് ശാസ്ത്രീയമായി സംസ്കരിക്കുക എന്നതാണ് പ്രധാന രോഗനിയന്ത്രണ മാർഗം. തുടർന്ന് അണുനശീകരണം നടത്തിയശേഷം മൂന്ന് മാസം ഫാം പൂർണമായും അടച്ചിടണം. ഉദയഗിരിയിൽ ഇക്കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ ജൂൺ 26 മുതൽ മൂന്ന് മാസത്തേക്ക് പന്നിമാംസ വിതരണം നിരോധിച്ചിട്ടുണ്ട്. വില്പന നടത്തുന്ന കടകളുടെ പ്രവർത്തനം, പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുക, മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരിക എന്നിവയും നിരോധിച്ചു. നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി പ്രശാന്ത്, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഡോ. കെ എസ് ജയശ്രീ എന്നിവർ അറിയിച്ചു. *രോഗവ്യാപനം തടയാനുള്ള മാർഗങ്ങൾ* ⭕മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രോഗം ബാധിച്ച പന്നി ...

30/06/2023, വെള്ളി, ഇന്നത്തെ വിപണി നിലവാരം

30/06/2023, വെള്ളി, ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം... ഗ്രാം : 5395 രൂപ പവൻ : 43,160 രൂപ   വെള്ളി... ഗ്രാം : 74.80 രൂപ കിലോ : 74,800 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 82.02 യൂറൊ : 89.12 ബ്രിട്ടീഷ്‌ പൗണ്ട്‌ : 103.71 ഓസ്ട്രേലിയൻ ഡോളർ : 54.35 കനേഡിയൻ ഡോളർ :61.86  സിംഗപ്പൂർ ഡോളർ. : 60.48 ബഹറിൻ ദിനാർ : 217.55 മലേഷ്യൻ റിംഗിറ്റ്‌ : 17.55 സൗദി റിയാൽ : 21.87 ഖത്തർ റിയാൽ : 22.53 യു എ ഇ ദിർഹം : 22.33 കുവൈറ്റ്‌ ദിനാർ : 266.63 ഒമാനി റിയാൽ. : 213.04 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.27 - 97.18 എറണാകുളം : 107.72 - 96.64 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 107.90- 96.81 മലപ്പുറം : 108.04 - 96.97 തൃശൂർ : 108.36- 97.24 കണ്ണൂർ : 108.20 - 97.12 മാഹി : 93.80 - 83.72

ചേനയെന്ന് കരുതി വാക്കത്തിയ്ക്ക് വെട്ടി; പന്നിപ്പടക്കം പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി അറ്റു, കണ്ണിന്റെ കാഴ്ച പോയി

ചേനയെന്ന് കരുതി വാക്കത്തിയ്ക്ക് വെട്ടി; പന്നിപ്പടക്കം പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി അറ്റു, കണ്ണിന്റെ കാഴ്ച പോയി കൊല്ലം: പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയും ടി ടി സി വിദ്യാർത്ഥിനിയുമായ യുവതിയ്ക്ക് ഗുരുതര പരിക്ക്. കൊല്ലം കടയ്ക്കലിൽ രാജിയ്ക്ക് (35) ആണ് ഗുരുതര പരിക്ക് പറ്റിയത്. അപകടത്തിൽ രാജിയുടെ ഇടത് കൈപ്പത്തി ചിതറിത്തെറിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. കാൽപ്പത്തിയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുടി കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് രാവിലെ എട്ടേകാലോടെയാണ് വീട്ടുമുറ്റത്ത് നിന്ന് പന്നിപ്പടക്കം കിട്ടിയത്. ചേനയോ മറ്റോ ആണെന്ന് കരുത് വാക്കത്തി കൊണ്ട് വെട്ടിപ്പൊളിച്ചപ്പോഴാണ് ഉഗ്രസ്ഫോടനത്തോടെ പന്നിപ്പടക്കം പൊട്ടിത്തെറിച്ചത്. ഉടൻ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.

നേർവഴി ചിന്തകൾ

സ്വന്തം തനിമ മറച്ചു വച്ച് വേറെന്തോ ആയിത്തീരാൻ , അല്ലെങ്കിൽ മറ്റാരേയൊ അനുകരിക്കാൻ വിഫലശ്രമം നടത്തുന്നവർക്ക് ജീവിതം ഒരു നാടകം മാത്രമായി ഒടുങ്ങുന്നു .യഥാർത്ഥ ജീവിതത്തെ അഭിമുഖീകരിക്കാൻ അവർക്ക് കഴിയാതെ പോകുന്നു . നല്ല വ്യക്തിത്വങ്ങളെ നമുക്ക് മാതൃകകളാക്കാം. പക്ഷേ ഒരിക്കലും അനുകരിക്കാൻ ശ്രമിക്കരുത്.. എത്രകണ്ട് ശ്രമിച്ചാലും നമുക്ക് നമ്മുടെ ജീവിതം മാത്രമേ ജീവിച്ചു തീർക്കാനാകൂ... നിങ്ങൾ നിങ്ങളായിരിക്കുക. നിങ്ങളെപ്പോൽ ഈ ലോകത്ത് നിങ്ങൾ മാത്രമേ ഉള്ളൂ.. നിങ്ങൾ മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കുന്നിടത്തു നിന്നും നിങ്ങളുടെ പരാജയം ആരംഭിക്കുന്നു.... നമുക്കെല്ലാവർക്കും ഒട്ടേറെ കഴിവുകളുണ്ട്. അത് തിരിച്ചറിയാതെ മറ്റുള്ളവർ ചെയ്യുന്നത് അനുകരിക്കാൻ ശ്രമിക്കുമ്പോൾ അവിടെ ഇല്ലാതായിപ്പോകുന്നത് സ്വന്തം വ്യക്തിത്വവും നമുക്ക് ജന്മനാ സിദ്ധിച്ചിട്ടുള്ള കഴിവുകളുമാണ്. എന്തിനെയും അനുകരിക്കാൻ ശ്രമിച്ചാൽ നമുക്കതിന് കഴിഞ്ഞെന്ന് . ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു നോക്കണം അപ്പോൾ കാണാം അനുകരിക്കാൻ കഴിയാത്ത ഒട്ടേറെ ജീവിത യാഥാർത്ഥ്യങ്ങൾ. അനുകരണം അല്ല ജീവിതം . അതൊരു പഠനമാണ് . നാം എന്ത് പഠിച്ചുവോ അത് പ്രാബല്യ വരുത്തുമ്പോഴാ...

മോട്ടിവേഷൻ ചിന്തകൾ

സമാധാനം, സഹവാസം, സ്നേഹം... ഇതൊക്കെയാണ് വീടെന്ന വാക്ക് മനസ്സിലേക്ക് വരുമ്പോള്‍ ഉണരുന്ന ഓര്‍മ്മകള്‍. നമ്മളൊക്കെ ജീവിതത്തിന്‍റെ ഓരോ ഘട്ടങ്ങളില്‍ പല വീടുകളിലും താമസിച്ചിരിക്കുമെങ്കിലും അതില്‍ ഏറ്റവും പ്രിയങ്കരം ജനിച്ചു വളര്‍ന്ന കൂര തന്നെയാവും! ബാല്യ, കൗമാര, യൗവന കാലങ്ങളില്‍ നമ്മുടെ ആഗ്രഹങ്ങളും ജീവിതവും നാടകീയമായി മാറിമറയുന്ന കാലഘട്ടമാണത്. നമ്മുടെ പരിസരങ്ങളെ അനുഭവിച്ചറിയാന്‍ പുതുവഴികള്‍ തേടുന്ന കാലമാണത്. അതു കൊണ്ടു തന്നെ അക്കാലയളവില്‍ നമുക്ക് തണലും പരിലാളനവും തരുന്ന വീടിന്‍റെ അന്തരീക്ഷം മനസ്സില്‍ മായാതെ കിടക്കും. തനിക്കകത്തു പാര്‍ക്കുന്ന ഒരു കുടുംബത്തെ പോഷിപ്പിക്കുന്ന ഇടമാണ് വീട്. അതേ സമയം അത് വീടാകുന്നത്, അതിന്‍റെ വാതിലുകള്‍ മറ്റു പലര്‍ക്കും വേണ്ടി സദാ തുറക്കപ്പെടുന്നതു കൊണ്ടു കൂടിയാണ്. ഒരു വീടു പണിയുന്നത് മനുഷ്യന്‍റെ അടിസ്ഥാനപരമായ ആവശ്യം തന്നെ. പിറന്നപാടേ, ജീവിക്കാന്‍ വേണ്ട ബുദ്ധിവൈഭവം സിദ്ധിച്ച മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മര്‍ത്യന് പക്വതയാര്‍ന്നൊരു മനുഷ്യനാവാന്‍ ഒരുപാടു സംസ്കാര പോഷണ പ്രക്രിയകള്‍ തന്നെ വേണം. ഒരു കോഴിയെപോലെ; മനുഷ്യന്, അതിനുള്ള അടയിരിപ്പിന്‍റെ സങ്കേതത്തെയാണ...

അപകടകാരികളായ തെരുവ് നായകളെ കൊല്ലണം; ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയിൽ

അപകടകാരികളായ തെരുവ് നായകളെ കൊല്ലണം; ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയിൽ കണ്ണൂർ: തെ​രു​വ് നാ​യ വി​ഷ​യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ക​ക്ഷി​ചേ​രാ​ൻ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. അ​പ​ക​ട​കാ​രി​ക​ളാ​യ തെ​രു​വ് നാ​യ​ക​ളെ കൊ​ല്ല​ണ​മെ​ന്നും കേ​ര​ള​ത്തി​ൽ തെ​രു​വ് നാ​യ ആ​ക്ര​മ​ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ക​മ്മീ​ഷ​ൻ അ​പേ​ക്ഷ​യി​ൽ അ​റി​യി​ച്ചു. തെ​രു​വു നാ​യ് ശ​ല്യം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് നാ​യ്ക്ക​ളെ കൊ​ന്നൊ​ടു​ക്കു​ക​യോ കൂ​ട്ടി​ല​ട​യ്ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ക​മ്മി​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. തെ​രു​വു നാ​യ്ക്ക​ള്‍ പൊ​തു സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​ണ്. അ​വ മ​നു​ഷ്യ​രെ​യും മ​റ്റു മൃ​ഗ​ങ്ങ​ളെ​യും ആ​ക്ര​മി​ക്കു​ന്നു. തെ​രു​വു​നാ​യ്ക്ക​ള്‍ രോ​ഗം പ​ര​ത്തു​ന്നു​ണ്ടെ​ന്നും ക​മ്മി​ഷ​ന്‍ കോ​ട​തി​യി​ൽ അ​റി​യി​ച്ചു. 2019ല്‍ ​കേ​ര​ള​ത്തി​ല്‍ 5794 തെ​രു​വു നാ​യ ആ​ക്ര​മ​ണ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. 2022ല്‍ 11,776 ​എ​ണ്ണം ആ​യി ഉ​യ​ര്‍​ന്നെ​ന്ന് ക​മ്മി​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ക​ണ്ണൂ​രി​ല്‍ പ​തി​നൊ​ന്നു​...

ഓടിത്തുടങ്ങിയ ട്രയിനിൽ ചാടിക്കയറാൻ ശ്രമിച്ച വയോധിക പാളത്തിൽ വീണ് മരിച്ചു

ഓടിത്തുടങ്ങിയ ട്രയിനിൽ ചാടിക്കയറാൻ ശ്രമിച്ച വയോധിക പാളത്തിൽ വീണ് മരിച്ചു മലപ്പുറം: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച വയോധികയ്ക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ കുറിപ്പുറം റെയിൽവെ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരിയാണ് മരിച്ചത്. 65 വയസായിരുന്നു പ്രായം. തൃശ്ശൂർ കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിടിവിട്ട് വസന്തകുമാരി പാളത്തിലേക്ക് വീഴുകയായിരുന്നു. ട്രയിൻ ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കോഴിക്കോട് മകളുടെ വീട്ടിലേക്ക് പോകാനാണ് വസന്തകുമാരി റെയിൽവെ സ്റ്റേഷനിൽ എത്തിയത്

തന്റെ പേര് ഉപയോഗിച്ചുള്ള ക്രിപ്‌റ്റോ തട്ടിപ്പുകൾക്കെതിരെ രത്തൻ ടാറ്റ. ഒരു രൂപത്തിലുള്ള ക്രിപ്‌റ്റോകറൻസിയുമായി തനിക്ക് ബന്ധമില്ല. ജനങ്ങൾക്ക് മുന്നറിയിപ്പ്

തന്റെ പേര് ഉപയോഗിച്ചുള്ള ക്രിപ്‌റ്റോ തട്ടിപ്പുകൾക്കെതിരെ രത്തൻ ടാറ്റ. ഒരു രൂപത്തിലുള്ള ക്രിപ്‌റ്റോകറൻസിയുമായി തനിക്ക് ബന്ധമില്ല. ജനങ്ങൾക്ക് മുന്നറിയിപ്പ് ദില്ലി: ഒരു രൂപത്തിലുള്ള ക്രിപ്‌റ്റോകറൻസിയുമായി തനിക്ക് ബന്ധമില്ലെന്ന് മുതിർന്ന വ്യവസായിയും മുൻ ടാറ്റ ഗ്രൂപ്പ് ചെയർമാനുമായ രത്തൻ ടാറ്റ. ക്രിപ്‌റ്റോകറൻസി തട്ടിപ്പുകളിൽ തന്റെ പേര് ഉപയോഗിക്കുന്ന തട്ടിപ്പുകാർക്കെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രത്തൻ ടാറ്റ. ക്രിപ്‌റ്റോകറൻസിയിലെ തന്റെ നിക്ഷേപത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നതോടെ ക്രിപ്‌റ്റോകറൻസിയുമായി തനിക്ക് ബന്ധമില്ലെന്ന് ട്വിറ്ററിലൂടെ ടാറ്റ ഔദ്യോഗിക പ്രസ്താവനയിറക്കി.  ക്രിപ്‌റ്റോകറൻസിയുമായി തനിക്ക് ബന്ധമുണ്ടെന്ന രീതിയിൽ പുറത്തിറങ്ങുന്ന ഏതെങ്കിലും ലേഖനങ്ങളോ പരസ്യങ്ങളോ തികച്ചും സത്യവിരുദ്ധവും പൗരന്മാരെ കബളിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതുമാണ്. ക്രിപ്‌റ്റോകറൻസിയുമായുള്ള തന്റെ ബന്ധങ്ങളെ പരാമർശിക്കുന്ന ഏതെങ്കിലും പരസ്യമോ ​​ലേഖനമോ കണ്ടാൽ സൂക്ഷിക്കണമെന്ന് രത്തൻ ടാറ്റ പറഞ്ഞു. എനിക്ക് രൂപത്തിലുള്ള ക്രിപ്‌റ്റോകറൻസിയുമായി ബന്ധമില്ല. നെറ്റിസൺമാർ ദയവായി ശ്രദ്ധിക്കുക"...

അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ താ​ഴ​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ താ​ഴ​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ തൃ​ശൂ​ർ: അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ താ​ഴ​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ,അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കു കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ൾ നി​ല​യി​ലെ​ത്താ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി​യു​ടെ ഉ​ത്ത​ര​വ്. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു കാ​ല​താ​മ​സം കൂ​ടാ​തെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കി​ട​പ്പു​രോ​ഗി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​വ​ശ്യ​മാ​യ സേ​വ​നം അ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി അ​ക്ഷ​യ​സം​രം​ഭ​ക​ർ ന​ൽ​കു​ന്നു​ണ്ടെ​ന്നു സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണം. ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന വി​വ​രം അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്ത്, മു​ൻ​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.  പൊ...

കൂത്തുപറമ്പ് ഗവ: താലൂക്ക് ആശുപത്രിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ

കൂത്തുപറമ്പ് ഗവ: താലൂക്ക് ആശുപത്രിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ താലൂക്ക് ആശുപത്രിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ. കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് മണത്തണയിലെ കൊച്ചുകണ്ടത്തിൽ ഡാനിയലി(47)നെയാണ് പൊലീസ് ഇൻസ്പക്ടർ ശ്രീഹരിയും സംഘവും അറസ്റ്റ് ചെയ്തത് മുറിവ് ഡ്രസ്സ് ചെയ്യാനെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ഞായറാഴ്ച പകൽ ആശുപത്രിയിൽ എത്തിയതായിരുന്നു പെൺകുട്ടി. മുറിവ് കെട്ടുന്ന മുറിയിൽ വെച്ചായിരുന്നു അതിക്രമം. പെൺകുട്ടി സഖി വൺ സ്റ്റോപ് സെന്ററിന്റെ ഹെൽപ് ലൈൻ നമ്പറിൽ പരാതിപ്പെട്ടു. തുടർന്ന് സഖി വൺ സ്റ്റോപ്പ് സെന്ററിൽനിന്നു പൊലീസിനെ അറിയിച്ച് കേസ് റജിസ്റ്റർ ചെയ്തു. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സാധാരണ പോലെ തിങ്കളാഴ്ച ജോലിക്ക് എത്തിയ പ്രതിയെ ആശുപത്രിയിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡാനിയേലിനെ വൈദ്യ പരിശോധനയ്ക്കുശേഷം കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അമ്മതൻ ചൂടറിഞ്ഞീല.. ആ പാവം കണ്ണടച്ചെന്നേക്കുമായി…; കേരളത്തെ നൊമ്പരത്തിലാഴ്ത്തി കൃഷ്ണയുടെ വിയോഗം

അമ്മതൻ ചൂടറിഞ്ഞീല.. ആ പാവം കണ്ണടച്ചെന്നേക്കുമായി…; കേരളത്തെ നൊമ്പരത്തിലാഴ്ത്തി കൃഷ്ണയുടെ വിയോഗം കേരളത്തിലെ ആനപ്രേമികളുടെ നൊമ്പരമാണ് അരിക്കൊമ്പൻ. ചിന്നക്കനാലിൽ നിന്നും നാടുകടത്തിയ അരിക്കൊമ്പനായി പ്രാർത്ഥനയും വഴിപാടുകളും നിയമ പോരാട്ടവുമായി ആനപ്രേമികൾ ദിനങ്ങൾ തള്ളിനീക്കവെ തീരാവേദനായായി മാറുകയാണ് മറ്റൊരു ആനക്കുട്ടി. പാലക്കാട് കൃഷ്ണ വനത്തിൽ നിന്നും കാടിറങ്ങിയെത്തിയ ആനക്കൂട്ടം ഉപേക്ഷിച്ചു പോയ കൃഷ്ണയെന്ന കുട്ടിയാന അതിന്റെ അമ്മയെ കാണാനുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് എന്നന്നേക്കുമായി യാത്രയായിരിക്കുന്നു. 13 ദിവസമാണ് കൃഷ്ണയെന്ന ഒരു വയസുള്ള കുട്ടിയാന തന്റെ അമ്മയെ കാത്തിരുന്നത്. പക്ഷേ, അമ്മിഞ്ഞ പാലിന്റെ മധുരം നുണഞ്ഞ് ഈ ലോകം വിടാനുള്ള ഭാ​ഗ്യം പോലും ആ കുഞ്ഞാനയ്ക്കുണ്ടായില്ല. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലെ കൂട്ടിൽ കിടന്ന് ഇന്നലെ രാത്രി എന്നേയ്ക്കുമായി കൃഷ്ണ കണ്ണടയ്ക്കുമ്പോഴും അരുകിൽ സാന്ത്വന തഴുകലുമായി അമ്മയുണ്ടാകണമെന്ന് അത് ആ​ഗ്രഹിച്ചു കാണില്ലേ??? ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലെ കൂട്ടിൽ ചികിത്സയിലായിരുന്ന കൃഷ്ണ ചരിഞ്ഞത്. അമ്മ തന്നെ കൂട്ടിക്കൊണ്ടുപോകാൻ എത്ത...

തിരുവനന്തപുരത്ത് മകളുടെ വിവാഹ തലേദിവസം അച്ഛന്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരത്ത് മകളുടെ വിവാഹ തലേദിവസം അച്ഛന്‍ കൊല്ലപ്പെട്ടു തിരുവനന്തപുരം: വര്‍ക്കല കല്ലമ്പലത്ത് മകളുടെ വിവാഹ തലേദിവസം പിതാവ് കൊല്ലപ്പെട്ടു. കല്ലമ്പലം വടശേരികോണം സ്വദേശി ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. സമീപവാസികളായ യുവാക്കളുടെ മര്‍ദനമേറ്റാണ് മരണം. ഇന്ന് വര്‍ക്കല ശിവഗിരിയില്‍ വച്ച്‌ പെണ്‍കുട്ടിയുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം.  രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹമാണ് ഇന്ന് നടക്കാനിരുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്ത് ജിഷ്ണു സഹോദരന്‍ ജിജിന്‍ എന്നിവരുള്‍പ്പെട്ട നാലംഗ സംഘമാണ് ആക്രമിച്ചത്. അപ്രതീക്ഷിതമായി ജിഷ്ണുവും സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ വീട്ടിലെത്തി രാജുവുമായി വഴക്കിട്ടു. സംഘത്തിലുണ്ടായിരുന്ന ജിജിന്‍ എന്ന യുവാവ് മണ്‍വെട്ടി കൊണ്ട് അടിക്കുകയും കത്തി ഉപയോഗിച്ച്‌ കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ പിടികൂടി.  ശ്രീലക്ഷ്മിയും ജിഷ്ണുവും നേരത്തെ പ്രണയത്തിലായിരുന്നു. ഈ ബന്ധം ഉപേക്ഷിച്ചാണ് പെണ്‍കുട്ടി വിവാഹത്തിനൊരുങ്ങിയത്. വടശേരികോണം സ്വദേശി ജിഷ്ണു സുഹൃത്തുക്കളായ ജിജിന്‍, ശ്യാം, മനു എന്നിവരാണ് പിടിയ...

നേർവഴി ചിന്തകൾ

ആരെയെങ്കിലും വേദനിപ്പിക്കാത്തതായി ഇപ്പോൾ ഈ ലോകത്ത് ഒരാളും കാണില്ല. പക്ഷേ, ആ വേദനക്ക് മാപ്പ് ചോദിക്കുന്നു എന്ന് പറയുന്നത് വളരെ കുറച്ചു പേരായിരിക്കും. എന്ത് സംഭവിച്ചു എന്ന് പോലും അറിയാതെ കീറിമുറിക്കപ്പെട്ട മനുഷ്യരോട് നാം കാണിക്കുന്ന ഏറ്റവും കുറഞ്ഞ മനുഷ്യത്വമാണ് ഒരു മാപ്പു പറച്ചില്‍. പിന്നെയും പിന്നെയും വേദനിപ്പിക്കാനുള്ള ലൈസന്‍സായി ഇടക്കിടെ എടുത്തു പ്രയോഗിക്കുന്ന കള്ളമാപ്പ് പറച്ചിലുകളെ കുറിച്ചല്ല. ഉള്ളില്‍ത്തട്ടി, സത്യസന്ധമായി നാമൊരാളോട് നടത്തുന്ന ഏറ്റുപറച്ചിലുകളെ കുറിച്ചാണ്. ഒരുവട്ടമെങ്കിലും നാം നടത്തുന്ന അത്തരം സത്യസന്ധമായ തുറന്നു പറച്ചിലുകള്‍ക്ക്, ജീവിതകാലം മായില്ല എന്ന് കരുതിയിരുന്ന ചില മുറിവുകളെയെങ്കിലും എളുപ്പത്തില്‍ മായ്ച്ചു കളയാനുള്ള കരുത്തുണ്ട്. നാം പറയുന്ന വാക്കുകൾക്ക്‌ വളരെയെറെ ശക്തിയുണ്ട്‌. അറിയാതെ നമ്മിൽ നിന്നും ഉതിർന്ന് വീഴുന്ന ഓരോ വാക്കിനും ലോകത്ത്‌ നന്മയായും തിന്മയായും പല കാര്യങ്ങളും നടത്താൻ കഴിവുണ്ട്‌. അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന വാക്കുകളുടെ കരുത്തിനെ തിരിച്ചറിഞ്ഞ്, മിതമായും, സന്ദർഭോചിതമായും ഉചിതമായ ശബ്ദഗതിയോടും സംസാരിക്കുക. ജീവന്റെ നാനാതുറകളിലെ പ്രവർത്തിയേക്കാ...

16കാരൻ സ്കൂട്ടറെടുത്ത് പുറത്തിറങ്ങി; പിതാവിന് തടവും പിഴയും ശിക്ഷ വിധിച്ചു കോടതി..!

16കാരൻ സ്കൂട്ടറെടുത്ത് പുറത്തിറങ്ങി; പിതാവിന് തടവും പിഴയും ശിക്ഷ വിധിച്ചു കോടതി.. പതിനാറുകാരൻ ബൈക്കോടിച്ചതിന് പിതാവിന് തടവും പിഴയും ശിക്ഷ.മലപ്പുറം വളാഞ്ചേരി ആതവനാട് വടക്കുമുറി തുറക്കല്‍ വേണു (42) വിനെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2023 മേയ് അഞ്ചിനാണ് സംഭവം.കൂലിപ്പണിക്കാരനായ പിതാവ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടറെടുത്ത് പുറത്തിറങ്ങിയതായിരുന്നു 16കാരൻ. ഹെല്‍മെറ്റും ധരിച്ചിരുന്നില്ല. വെട്ടിച്ചിറ - കാട്ടിലങ്ങാടി പബ്ലിക് റോഡിലെ മാട്ടുമ്മലില്‍ വച്ചാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്. ആര്‍സി ഉടമയായ പിതാവിന് 30250 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് കോടതി വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ തടവ് അനുഭവിക്കണമെന്നതിനാല്‍ വൈകുന്നേരം വരെ കോടതി വരാന്തയിലിരുന്ന വേണു പിഴയൊടുക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.  

അതിജാഗ്രത വേണം, മഴ മുന്നറിയിപ്പിൽ മാറ്റം; എല്ലാ ജില്ലകളിലും അലേർട്ട്; രാത്രിയിൽ ശക്തമായ മഴ സാധ്യത; വിവരങ്ങൾ

അതിജാഗ്രത വേണം, മഴ മുന്നറിയിപ്പിൽ മാറ്റം; എല്ലാ ജില്ലകളിലും അലേർട്ട്; രാത്രിയിൽ ശക്തമായ മഴ സാധ്യത; വിവരങ്ങൾ തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ബാക്കി മുഴുവൻ ജില്ലകളിലും യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ഓറഞ്ച് അലേര്‍ട്ട് മുന്ന...

നല്ല ഭക്ഷണം നാടിന്റെ അവകാശം;മഴക്കാലത്ത് എല്ലാ ജില്ലകളിലും പ്രത്യേക പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി.

നല്ല ഭക്ഷണം നാടിന്റെ അവകാശം;മഴക്കാലത്ത് എല്ലാ ജില്ലകളിലും പ്രത്യേക പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. മത്സ്യ ഹാര്‍ബറുകള്‍, ലേല കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ചെക്ക്പോസ്റ്റുകള്‍, വാഹനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തി വരുന്നു.  റെയില്‍വേയുമായി സഹകരിച്ചും പരിശോധന നടത്തി വരുന്നു. കൂടുതല്‍ ശക്തമായ പരിശോധന തുടരുന്നതാണ്. ഭക്ഷ്യ വസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പ് വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. 10,500 പേരാണ് മൂന്നാഴ്ച കൊണ്ട് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചത്. ഈ ആപ്പിലൂടെ തൊട്ടടുത്തുള്ള ഗു...

തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ കുടുംബത്തിന് ധനസഹായം; 10 ലക്ഷം അനുവദിക്കാൻ മന്ത്രിസഭായോ​ഗ തീരുമാനം

തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ കുടുംബത്തിന് ധനസഹായം; 10 ലക്ഷം അനുവദിക്കാൻ മന്ത്രിസഭായോ​ഗ തീരുമാനം തിരുവനന്തപുരം: തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ട പത്തുവയസുകാരൻ നിഹാലിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിഹാൽ നൗഷാദിനെ തെരുവ് നായ്ക്കൾ ആക്രമിച്ചത് ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാൻ എത്തിയപ്പോഴാണ്. കണ്ണൂരിലെ മുഴപ്പിലങ്ങാട് തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരണപ്പെട്ട നിഹാല്‍ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ഈ മാസം 11നാണ് നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടത്. വീടിന് അര കിലോമീറ്റർ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സംസാര ശേഷിയില്ലാത്തതിനാൽ നായ ആക്രമിച്ചപ്പോൾ കുട്ടിക്ക് നിലവിളിക്കാനും കഴിഞ്ഞില്ല. ഓട്ടിസം ബാധിച്ച നിഹാലിനെ സംഭവദിവസം വൈകുന്നേരം അഞ്ചു മണിയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേ...

തക്കാളിയ്ക്ക് പൊള്ളും വില; ഒരാഴ്ചയ്ക്കുള്ളിൽ വില 100 കടന്നു

തക്കാളിയ്ക്ക് പൊള്ളും വില; ഒരാഴ്ചയ്ക്കുള്ളിൽ വില 100 കടന്നു തക്കാളി വിലയിൽ വൻ വർദ്ധനവ്. കാലവർഷം എത്താൻ വൈകിയതാണ് ഈ കുതിപ്പിന് കാരണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കിലോക്ക് 80 രൂപ വർധിച്ചിരുന്നു. ഇന്ന് സംസ്ഥാനത്ത് തക്കാളി വില സെഞ്ച്വറി കടന്നു. ബീൻസ്-120, ഇഞ്ചി-200, കാരറ്റ് 80 എന്നിങ്ങനെ മറ്റ് ഉൽപന്നങ്ങളുടെയും വില ഉയർന്നിട്ടുണ്ട്. പച്ചക്കറി ഉൽപാദന മേഖലകളിൽ പെയ്ത കനത്ത മഴയെ തുടർന്ന് വിളകൾ നശിച്ചതോടെ ലഭ്യത കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. അതേസമയം കർണാടകയിലെ കോലാരിൽ മൊത്തവ്യാപാര എപിഎംസി മാർക്കറ്റിൽ വാരാന്ത്യത്തിൽ 15 കിലോഗ്രാം തക്കാളി 1,100 രൂപയ്ക്ക് വിറ്റതായാണ് റിപ്പോർട്ട്‌. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ ബെംഗളൂരുവിൽ വില ഇനിയും ഉയരാൻ സാധ്യത ഉണ്ട്. കൂടാതെ തക്കാളി വില ഉടൻ കിലോയ്ക്ക് 100 രൂപ കടന്നേക്കുമെന്ന് പലചരക്ക് ശൃംഖലയിലെ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. നിലവിൽ പലയിടത്തും തക്കാളിയുടെ വില കിലോയ്ക്ക് 70 രൂപയായി ഉയർന്നിട്ടുണ്ട്. ഈ വർഷം തക്കാളി വിത്തിന്റെ അപര്യാപ്തതയും കാലാവസ്ഥ അനുകൂലമല്ലാത്തതും തക്കാളിയുടെ ഉൽപാദനം കുറയാൻ കാരണമായി എന്ന് കോലാർ ചന്തയിൽ തക്കാളി വില്പനയ്ക്ക് എത്തിയ ...

ഗർഭിണിയാണോ എന്നറിയാൻ ഇനി ഉമിനീരുമതി; പുത്തൻ രീതി വികസിപ്പിച്ച് ഗവേഷകർ

ഗർഭിണിയാണോ എന്നറിയാൻ ഇനി ഉമിനീരുമതി; പുത്തൻ രീതി വികസിപ്പിച്ച് ഗവേഷകർ ഇനി ഗർഭ ധാരണം ഉമിനീരുപയോഗിച്ചും മനസിലാക്കാം. ‘സാലിസ്റ്റിക്’ എന്നാണ് ഈ ടെസ്റ്റിന്റെ പേര്. ഉമിനീരുപയോഗിച്ചാണല്ലോ നമ്മള്‍ കൊവിഡ് പരിശോധന നടത്തുന്നത്. ഇതേ ടെക്നോളജിയെ അടിസ്ഥാനപ്പെടുത്തിയാണത്രേ ഗവേഷകര്‍ സാലിസ്റ്റിക്കും വികസിപ്പിച്ചെടുത്തിരിക്കുന്നത്. ജറുസലേമില്‍ നിന്നുള്ള ‘സാലിഗ്നോസ്റ്റിക്സ്’ എന്ന സ്റ്റാര്‍ട്ടപ്പിലെ ഗവേഷകരാണ് ‘സാലിസ്റ്റിക്’ എന്ന വിപ്ലവകരമായ ടെസ്റ്റ് രീതി വികസിപ്പിച്ചെടുത്തിരിക്കുന്നത്. വളരെ കൃത്യമായ ഫലമാണ് ഈ ടെസ്റ്റില്‍ നിന്ന് ലഭിക്കുകയെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. അതുപോലെ തന്നെ ഗര്‍ഭധാരണത്തിന്‍റെ വളരെ നേരത്തെയുള്ള ഘട്ടങ്ങളില്‍ തന്നെ ടെസ്റ്റ് പ്രയോജനപ്രദമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ചെവിയിലിടാൻ ഉപയോഗിക്കുന്ന ബഡ്സ് പോലൊരു സ്റ്റിക്കാണ് ഈ കിറ്റിലുണ്ടാവുന്ന ഒരുപകരണം. ഇത് താപനില നോക്കാൻ തെര്‍മോമീറ്റര്‍ ഉപയോഗിക്കുന്നത് പോലെ വായില്‍ അല്‍പസമയം വയ്ക്കുക. ശേഷം കിറ്റിലുള്ള പ്ലാസ്റ്റിക് ട്യൂബിലേക്ക് ഇത് മാറ്റണം. ഇതിനകത്ത് വച്ച് നടക്കുന്ന ബയോകെമിക്കല്‍ റിയാക്ഷനിലൂടെയാണ് ഗര്‍ഭധാരണം നടന്നിട്ടുണ്ടോ ഇ...

ഷെയ്ക്ക് ദര്‍വേസ് സാഹിബ് പൊലീസ് മേധാവി; ഡോ, വി വേണു ചീഫ് സെക്രട്ടറി

ഷെയ്ക്ക് ദര്‍വേസ് സാഹിബ് പൊലീസ് മേധാവി; ഡോ, വി വേണു ചീഫ് സെക്രട്ടറി തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനെയും പൊലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേസ് സാഹിബിനെയും നിയമിക്കാന്‍ മന്ത്രിസഭാ യോഗതീരുമാനം. നിലവില്‍ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയാണ് വേണു. വേണുവിനേക്കാള്‍ സീനിയറായ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍വീസില്‍ നിന്നു മടങ്ങി വരില്ലെന്ന് അറിയിച്ചിരുന്നു. അതിനാല്‍ വേണുവായിരിക്കും പുതിയ ചീഫ് സെക്രട്ടറി എന്നകാര്യത്തില്‍ ഏറെക്കുറെ ഉറപ്പായിരുന്നു. വിരമിക്കുന്ന വി പി ജോയിയുടെ ഒഴിവിലേക്കാണ് നിയമനം. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വേണു 2024 ഓഗസ്റ്റ്് വരെ സ്ഥാനത്ത് തുടരും. നിലവില്‍ ഫയര്‍ഫോഴ്‌സിന്റെ മേധാവിയായ ഷെയ്ക്ക് ദര്‍വേസ് സാഹിബ് ആന്ധ്രാ സ്വദേശിയാണ്. വിവാദങ്ങളില്ലാത്ത ക്ലീന്‍ ട്രാക്ക് റെക്കോര്‍ഡാണ് ദര്‍വേസ് സാഹിബിനെ പൊലീസിന്റെ തലപ്പത്ത്് നിയമിക്കുന്നതില്‍ നിര്‍ണായകമായത് എന്നാണ് റിപ്പോര്‍ട്ട്. ജയില്‍ മേധാവിയായ കെ പത്മകുമാറാണ് ഈ സ്ഥാനത്തേയ്ക്ക് പരിഗണിച്ച മറ്റൊരു പേര്. 2024 ജൂലൈ വരെ ദര്‍വേസ് സാഹിബിന് സര്‍വീസുണ്ട്. ഒന്നാം പിണറായി സര്‍ക്കാറിന്റെ തുടക്കം മുതല്‍ പ്രധാനപ്പെട...

ജനലക്ഷങ്ങൾ ഒത്തുചേരുന്ന അറഫാ സംഗമം ഇന്ന്

ജനലക്ഷങ്ങൾ ഒത്തുചേരുന്ന അറഫാ സംഗമം ഇന്ന് മക്ക: ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും. ഹജ്ജിനെത്തിയ ലക്ഷങ്ങൾ ഇന്ന് ഉച്ചയോടെ അറഫാ മൈതാനത്ത് സംഗമിക്കും. ളുഹർ , അസർ, ഇശാ പ്രാർഥനകൾ മിനാ കൂടാരങ്ങളിൽ നിന്ന് നിർവഹിച്ചാണ് ഹാജിമാർ അറഫയിലേക്കെത്തുന്നത്. അറഫയിൽ നിന്ന് സൂര്യാസ്തമയത്തിന് തൊട്ടു മുൻപ് തീർഥാടകർ മുസ്ദലിഫയിലേക്ക് തിരിക്കും. ചൊവ്വാഴ്ച രാത്രി മുസ്ദലിഫയിലാണ് ഇവർ വിശ്രമിക്കുക. ഇവിടെ നിന്ന് ചെറുകല്ലുകൾ ശേഖരിച്ച് ബുധനാഴ്ച പ്രഭാതത്തിൽ മിനായിലേക്ക് തിരിച്ചെത്തും. ബുധനാഴ്ചമുതൽ അടുത്ത മൂന്നു ദിവസം ജംറയിലെ പിശാചിന്റെ പ്രതീകത്തിന് നേരെ കല്ലേറുകർമം നടത്തും. ആദ്യദിനത്തിലെ കല്ലേറ് കർമത്തിനുശേഷം തല മുണ്ഡനം ചെയ്യുകയും ധരിച്ച ഇഹ്റാം വേഷം മാറുകയുംചെയ്യും.  ശേഷം ബലികർമവും നടത്തി മക്കയിൽ ചെന്ന് കഅബ പ്രദക്ഷിണം നിർവഹിക്കും. ഹജ്ജിന്റെ വാർഷിക തീർഥാടനത്തിന് തുടക്കമിട്ടു കൊണ്ട് തിങ്കളാഴ്ച ലക്ഷക്കണക്കിനു പേരാണ് മിനായിലേക്കെത്തി ആദ്യചടങ്ങ് നിർവഹിച്ചത്. മക്കയിൽ നിന്ന് തവാഫ് അൽ-ഖുദും (പ്രദക്ഷിണം) അനുഷ്ഠിച്ചാണ് തീർഥാടകർ മിനായിലെത്തിയത്. കോവിഡിനെത്തുടർന്ന് പരിമിതമായ തീർഥാടകരായിരുന്നു കഴിഞ്ഞ ...

ജോലി പോയ വനിതാ ബസ് ഡ്രൈവർ ഇനി മുതൽ ടാക്സിക്കാർ ഉടമ; ഷർമിളക്ക് പുതിയ കാർ സമ്മാനിച്ച് കമൽഹാസൻ

ജോലി പോയ വനിതാ ബസ് ഡ്രൈവർ ഇനി മുതൽ ടാക്സിക്കാർ ഉടമ; ഷർമിളക്ക് പുതിയ കാർ സമ്മാനിച്ച് കമൽഹാസൻ ചെന്നൈ: കനിമൊഴി എംപിയുടെ അഭിനന്ദനത്തിനു പിന്നാലെ സ്വകാര്യ ബസിലെ ജോലി പോയ വനിതാ ബസ് ഡ്രൈവർക്ക് കാർ വാങ്ങി നൽകി കമൽഹാസൻ. മലയാളി ബസ് ഡ്രൈവർ ഷർമിളയ്ക്കാണ് കമൽഹാസൻ കാർ സമ്മാനമായി നൽകിയത്. ചെന്നൈയിലേക്ക് ഷർമിളയെ വിളിച്ചുവരുത്തിയ കമൽ കാർ ബുക്ക് ചെയ്യുന്നതിനായി മൂന്നുലക്ഷം രൂപയുടെ ചെക്ക് കൈമാറി. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് 24- കാരിയായ ഷർമിള. പാലക്കാട് സ്വദേശി മഹേഷിന്റെയും ഷൊർണൂർ സ്വദേശിനി ഹിമയുടെയും മകളാണ്. ഷർമിള ഓടിച്ചിരുന്ന ബസിൽ കഴിഞ്ഞയാഴ്ചയാണ് ഡി.എം.കെ. നേതാവ് കനിമൊഴി യാത്ര ചെയ്തത്. ബസിലെ വനിതാ കണ്ടക്ടർ അന്നത്തായി കനിമൊഴിയോട് ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടു. കനിമൊഴിയിൽനിന്ന് പണം വാങ്ങുന്നത് ഷർമിള വിലക്കിയെങ്കിലും അന്നത്തായി അത് ചെവിക്കൊണ്ടില്ല. കനിമൊഴി ബസിൽനിന്ന് ഇറങ്ങിയതിനുശേഷം ഇതിന്റെ പേരിൽ ഷർമിളയും അന്നത്തായിയുമായി തർക്കമുണ്ടാകുകയും ജോലി പാതിവഴിയിൽ നിർത്തി ഷർമിള ബസിൽ നിന്നിറങ്ങിപ്പോകുകയും ചെയ്തു. സംഭവത്തിന്റെ പേരിൽ തന്നെ ജോലിയിൽനിന്ന് നീക്കിയെന്ന് ഷർമിള പിന്നീട് വെളിപ്പെടുത്...

2000 രൂപ നോട്ടുകള്‍ ആമസോണിനു കൈമാറാം; വീട്ടിലെത്തി വാങ്ങും.

2000 രൂപ നോട്ടുകള്‍ ആമസോണിനു കൈമാറാം; വീട്ടിലെത്തി വാങ്ങും.   കഴിഞ്ഞ മേയിലാണ് ആര്‍ബിഐ 2000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചത്. അവ കൈവശമുള്ളവര്‍ക്ക് 20,000 രൂപ വരെ ബാങ്കുകളില്‍ നല്‍കി മാറിയെടുക്കാം. കൂടുതലുണ്ടെങ്കല്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്യാം. എന്നാല്‍, ബാങ്കുകളില്‍ കൊണ്ടുപോയി നിക്ഷേപിക്കാന്‍ താൽ‌പര്യമില്ലാത്തവര്‍ക്ക് 2000 ന്റെ നോട്ടുകള്‍ ആമസോണിനു കൈമാറാം. 'ക്യാഷ് ലോഡ് അറ്റ് ഡോര്‍സ്‌റ്റെപ്' എന്നാണ് പുതിയ സര്‍വീസിന് ആമസോണ്‍ നല്‍കിയിരിക്കുന്ന പേര്. നോട്ടുകള്‍ ഡെലിവറി ഏജന്റ് വീട്ടുപടിക്കലെത്തി ശേഖരിക്കും. ഇതിന് എന്തു ചെയ്യണം? വ്യക്തമായ നിബന്ധനകള്‍ അനുസരിച്ചു തന്നെയാണ് പണക്കൈമാറ്റം. വ്യക്തിക്ക് 'ആമസോണ്‍ പേ' അക്കൗണ്ട് ഉണ്ടായിരിക്കണം. അതിന്റെ കെവൈസി ഫോം സമര്‍പ്പിച്ചിരിക്കണം എന്നതും നിര്‍ബന്ധമുള്ള കാര്യമാണ്. ക്യാഷ് ഓണ്‍ ഡെലിവറി വഴി സാധനം ഓര്‍ഡര്‍ ചെയ്താണ് ഇത് പ്രയോജനപ്പെടുത്തേണ്ടത്. പ്രതിമാസം 50,000 രൂപ വരെയാണ് ആമസോണ്‍ സ്വീകരിക്കുക. ഈ സൗകര്യം സെപ്റ്റംബര്‍ വരെ ഉപയോഗപ്പെടുത്താം. പാലിക്കേണ്ട നടപടിക്രമങ്ങള്‍ കെവൈസി ഫോം സമര്‍പ്പിച്ചു എന്ന് ഉറപ്പാക്കുക. ആമസോണില...

വീടുകളിലേക്ക് കെ ഫോൺ, വാണിജ്യ കണക്ഷൻ നടപടികൾ ഊര്‍ജ്ജിതം

വീടുകളിലേക്ക് കെ ഫോൺ, വാണിജ്യ കണക്ഷൻ നടപടികൾ ഊര്‍ജ്ജിതം   തിരുവനന്തപുരം : വീടുകളിലേക്ക് വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ ഊര്‍ജ്ജിതമാക്കി കെ ഫോൺ. ഗാര്‍ഹിക കണക്ഷൻ നൽകുന്നതിനുള്ള സാങ്കേതിക പങ്കാളികളെ കണ്ടെത്താൻ മാനദണ്ഡങ്ങൾ പുറത്തിറക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ നൽകാൻ കെ ഫോൺ ചുമതലപ്പെടുത്തിയത് കേരള വിഷൻ എന്ന കേബിൾ ടിവി നെറ്റ് വര്‍ക്കിനെയാണ്. കേരള വിഷന് പുറമെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് കേബിൾ ടിവി ഓപ്പറേറ്റർമാക്കും ലൈസ്റ്റ് മൈൽ നെറ്റ് വര്‍ക്ക് പ്രൊവൈഡർമാര്‍ക്കും വീടുകളിലേക്ക് വാണിജ്യ കണക്ഷനെത്തിക്കാൻ കെ ഫോണുമായി പങ്കാളിത്തമുണ്ടാക്കാം. രണ്ടര ലക്ഷം കണക്ഷനാണ് രണ്ടാം ഘട്ടത്തിൽ കെ ഫോൺ ലക്ഷ്യമിടുന്നത്. കെ ഫോൺ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറുള്ളവരെ തെരഞ്ഞെടുത്ത് ഗാര്‍ഹിക കണക്ഷൻ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് കെ ഫോൺ വിശദീകരിക്കുന്നത്. സൗജന്യ കണക്ഷൻ ആദ്യഘട്ടത്തിൽ നൽകുന്നതിനുള്ള ഗുണഭോക്താക്കളുടെ പട്ടിക ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും കണക്ഷൻ നടപടികൾക്ക് ഉദ്ദേശിച്ച വേഗം കൈവരിക്കാനായിട്ടില്ല. കരാര്‍ ഏറ്റെടുത്ത കേരള വിഷന് ഇതിനകം കെഫോൺ വക ഇന്റർനെ...

നേർവഴി ചിന്തകൾ

അന്വേഷണങ്ങളും കണ്ടെത്തലുകളും ഒരിക്കലും ഉപേക്ഷിക്കരുത് .കാരണം ഓരോ ദിവസവും ജീവിതം നമ്മളെ കുറെയേറെ കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണങ്ങളിലൂടെ ലഭ്യമാകുന്ന പല അറിവുകളും നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ഉപകാരപ്രദമാണ്. എല്ലാ നേട്ടങ്ങളുടേയും ആരംഭം തീവ്രമായ ആഗ്രഹങ്ങളിൽ നിന്നാണ്. എന്തെങ്കിലും നേടുന്നതിന് വേണ്ടി ഒരു ലക്ഷ്യം മുൻനിർത്തി  തീവ്രമായി നിങ്ങൾ ആഗ്രഹിച്ചാൽ തീർച്ചയായും അത് നിങ്ങളെ തേടി വരിക തന്നെ ചെയ്യും. നമുക്ക് ആഗ്രഹങ്ങൾ എന്തിനോടും ആകാം.പക്ഷെ  നമുക്കർഹിക്കുന്നതു മാത്രം ആഗ്രഹിച്ചാൽ തീരാവുന്നതേയുള്ളൂ ജീവിതത്തിലെ പല പ്രശ്നങ്ങളും. നമ്മുടെ  ചില ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലമായി ല്ലെന്ന് കരുതി സങ്കടപ്പെടു മ്പോൾ ഓർക്കുക ..ഒന്ന് ആഗ്രഹിക്കാൻ പോലും അവകാശമില്ലാത്തവരും ഉണ്ട് ഈ ഭൂമിയിൽ നമുക്ക് ചുറ്റും. അടുത്തുള്ളവയെ അവഗണിച്ചുകൊണ്ട് അകലങ്ങളിലുള്ള സുഖവും സന്തോഷവും തേടിപ്പോകുന്നത് തികച്ചും വിഡ്ഢിത്തമാണ് .അവനവ നിൽ നിന്നും ഒന്നും പഠിക്കാത്തവന് അന്യരിൽ നിന്നും നേടാൻ കഴിയില്ല. ജീവിതത്തിൽ നമ്മളെ സഹായിച്ചവരെ ഒരിക്കലും മറക്കരുത്. ചതിച്ചവരോട് പ്രതികാരത്തിന് മുതിരരുത്. ഒന്നുമാ...

യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; കാസര്‍കോട്ട് 27കാരനായ ബന്ധുവിനെ കുത്തിക്കൊന്നു

യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; കാസര്‍കോട്ട് 27കാരനായ ബന്ധുവിനെ കുത്തിക്കൊന്നു കാസര്‍കോട്: യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. കാസര്‍കോട് കജംപാടിയിലാണ് സംഭവം. മധൂര്‍ അറംതോട് സ്വദേശി സന്ദീപ ആണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. കജംപാടി സ്വദേശി പവന്‍രാജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രിയാണ് സംഭവം.  പവന്‍ രാജ് പതിവായി യുവതിയെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യം ചെയ്തിരുന്നു. ഇത് യുവതിയുടെ മാതൃസഹോദരി പുത്രനായ സന്ദീപ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രി സന്ദീപ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ പവന്‍ രാജ് വാഹനം തടഞ്ഞു നിര്‍ത്തി. കെയില്‍ കരുതിയ കത്തിയെടുത്ത് പവന്‍ രാജ് സന്ദീപയുടെ കഴുത്തില്‍ കുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരിച്ചു.

വിശുദ്ധ ഹജ്ജ് കർമത്തിന് തുടക്കം; അറഫാ സംഗമം നാളെ

വിശുദ്ധ ഹജ്ജ് കർമത്തിന് തുടക്കം; അറഫാ സംഗമം നാളെ മക്ക : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ ഹജ്ജ് കർമത്തിനായെത്തിയതോടെ മിനാ താഴ്വാരം വീണ്ടുമുണർന്നു. ഹജ്ജിലെ ആദ്യ ചടങ് ഇന്ന് മിനായിൽ നടക്കും. ദൈവ കല്പന പ്രകാരം മകൻ ഇസ്മാഈൽ നബിയെ ബലിയർപ്പിക്കാൻ എത്തിയ ഇബ്റാഹീം നബിയുടെ ത്യാഗത്തിന്റെയും അചഞ്ചലമായ ദൈവ വിശ്വാസത്തിൻെറയും ചരിത്രമാണ് ഹാജിമാർ മിനായിൽ സ്മരിക്കുക. ചൊവ്വാഴ്ചയാണ് ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫ സംഗമം. അന്ന് പുലർച്ചെയോടെ മിനായിൽ നിന്ന് ഹാജിമാർ അറഫയിലേക്ക് പുറപ്പെടും. ഉച്ചയോടെ 25 ലക്ഷത്തിലേറെ തീർഥാടകർ അറഫയിൽ സംഗമിക്കുമെന്നാണ് കണക്കാക്കുന്നത്. മിനായിലും അറഫയിലും എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷൻ മേൽനോട്ടത്തിൽ ഇന്ത്യൻ ഹാജിമാരെ സമയത്തു തന്നെ മിനായിൽ ഒരുക്കിയ കൂടാരത്തിൽ എത്തിച്ചിരുന്നു.

വിഷക്കൂണ്‍ കഴിച്ച് 7 പേര്‍ ആശുപത്രിയില്‍

വിഷക്കൂണ്‍ കഴിച്ച് 7 പേര്‍ ആശുപത്രിയില്‍ മലപ്പുറം: വിഷക്കൂണ്‍ കഴിച്ച് 3 ദിവസത്തിനിടെ 7 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പറമ്പില്‍ പൊങ്ങി വരുന്ന കൂണ്‍ പാകം ചെയ്തു കഴിച്ചതാണ് എല്ലാവര്‍ക്കും വിനയായത്. തുടര്‍ച്ചയായ ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടാണു ചികിത്സ തേടിയത്. മഞ്ചേരി സ്വദേശിനികളായ സൗമിനി (76), പേരക്കുട്ടി നിരഞ്ജന (13) എന്നിവരെ ഇന്നലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വീട്ടുവളപ്പില്‍ കണ്ട കൂണ്‍ പാകം ചെയ്തു കഴിച്ചിരുന്നു. വീട്ടിലെ മറ്റുള്ളവര്‍ കൂണ്‍ കഴിച്ചിരുന്നില്ല. ഛര്‍ദിയെ തുടര്‍ന്നാണ് ചികിത്സ തേടിയത്. വെള്ളിയാഴ്ച ജംഷീന (30), ജസീല (39) എന്നിവരെയും വ്യാഴാഴ്ച രാത്രി 2 കുട്ടികള്‍ ഉള്‍പ്പെടെ 3 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ 2 പേരെ വാര്‍ഡിലേക്കു മാറ്റി. മഴ പെയ്ത് ഇടിവെട്ടുന്നതോടെയാണു പറമ്പുകളില്‍ കൂണുകള്‍ പൊങ്ങുന്നത്. എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല. ചിതമ്പലുകളും നിറവും നോക്കിയാണ് വിഷം ഉള്ളതാണോ അല്ലയോ എന്നു തിരിച്ചറിയുന്നത്. ചിലത് ആരോഗ്യ പ്രശ്‌നത്തിനു വരെ കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വാക്കുപാലിച്ച് സ്റ്റാലിൻ: തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് മാസ ശമ്പളം 1000 രൂപ; സെപ്തംബർ 15 മുതൽ നടപ്പാക്കും

വാക്കുപാലിച്ച് സ്റ്റാലിൻ: തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് മാസ ശമ്പളം 1000 രൂപ; സെപ്തംബർ 15 മുതൽ നടപ്പാക്കും ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടപ്പിലാക്കുന്നു. പ്രഖ്യാപിച്ചത് പോലെ തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സെപ്തംബർ 15 മുതൽ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷൻ കാർഡിൽ പേരുള്ള, മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനം നൽകുക.   ഒരുപിടി ജനകീയ തീരുമാനങ്ങളുമായിട്ടായിരുന്നു രണ്ട് വർഷം മുമ്പ് സ്റ്റാലിന്‍റെ ഭരണത്തുടക്കം. സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, പാൽ വില കുറയ്ക്കൽ, ദളിതർക്കും ട്രാൻസ്ജെൻഡറുകൾക്കുമായി ക്ഷേമപദ്ധതികൾ, വീട്ടമ്മമാർക്ക് ശമ്പളം തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം ഡിഎംകെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ നടത്തിയിരുന്നു. ഇതിൽ പലതും അധികാരത്തിലേറിയതിന് പിന്നാലെ സ്റ്റാലിൻ നടപ്പിലാക്കിത്തുടങ്ങി. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയും വീട്ടമ്മമാർക്ക് ഗാർഹിക ജോലികൾക്ക് ശമ്പളം നൽകാനുള്ള പദ്ധതിയുമാണ് ഇതിൽ കൂടുതലായി സ്വീകരിക്കപ്പെട്ട...