2000 രൂപ നോട്ടുകള്‍ ആമസോണിനു കൈമാറാം; വീട്ടിലെത്തി വാങ്ങും.
കഴിഞ്ഞ മേയിലാണ് ആര്‍ബിഐ 2000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചത്. അവ കൈവശമുള്ളവര്‍ക്ക് 20,000 രൂപ വരെ ബാങ്കുകളില്‍ നല്‍കി മാറിയെടുക്കാം. കൂടുതലുണ്ടെങ്കല്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്യാം. എന്നാല്‍, ബാങ്കുകളില്‍ കൊണ്ടുപോയി നിക്ഷേപിക്കാന്‍ താൽപര്യമില്ലാത്തവര്‍ക്ക് 2000 ന്റെ നോട്ടുകള്‍ ആമസോണിനു കൈമാറാം. 'ക്യാഷ് ലോഡ് അറ്റ് ഡോര്‍സ്‌റ്റെപ്' എന്നാണ് പുതിയ സര്‍വീസിന് ആമസോണ്‍ നല്‍കിയിരിക്കുന്ന പേര്. നോട്ടുകള്‍ ഡെലിവറി ഏജന്റ് വീട്ടുപടിക്കലെത്തി ശേഖരിക്കും.
ഇതിന് എന്തു ചെയ്യണം?
വ്യക്തമായ നിബന്ധനകള്‍ അനുസരിച്ചു തന്നെയാണ് പണക്കൈമാറ്റം. വ്യക്തിക്ക് 'ആമസോണ്‍ പേ' അക്കൗണ്ട് ഉണ്ടായിരിക്കണം. അതിന്റെ കെവൈസി ഫോം സമര്‍പ്പിച്ചിരിക്കണം എന്നതും നിര്‍ബന്ധമുള്ള കാര്യമാണ്. ക്യാഷ് ഓണ്‍ ഡെലിവറി വഴി സാധനം ഓര്‍ഡര്‍ ചെയ്താണ് ഇത് പ്രയോജനപ്പെടുത്തേണ്ടത്. പ്രതിമാസം 50,000 രൂപ വരെയാണ് ആമസോണ്‍ സ്വീകരിക്കുക. ഈ സൗകര്യം സെപ്റ്റംബര്‍ വരെ ഉപയോഗപ്പെടുത്താം.
പാലിക്കേണ്ട നടപടിക്രമങ്ങള്‍
കെവൈസി ഫോം സമര്‍പ്പിച്ചു എന്ന് ഉറപ്പാക്കുക. ആമസോണില്‍നിന്ന് എന്തെങ്കിലും ക്യാഷ് ഓണ്‍ ഡെലിവറിയായി വരുത്തുക. പാക്കറ്റ് എത്തുന്ന സമയത്ത് സാധനത്തിന്റെ വിലയ്ക്കു പുറമെ ആമസോണ്‍ പേ അക്കൗണ്ടിലേക്ക് 2000 നോട്ടുകളും കൈമാറാം.